Search
  • Follow NativePlanet
Share
» » ചോറ്റാനിക്കര മകം തൊഴല്‍ 26ന്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ച‌ടങ്ങുകള്‍

ചോറ്റാനിക്കര മകം തൊഴല്‍ 26ന്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ച‌ടങ്ങുകള്‍

കേരളത്തില്‍ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ചോറ്റാനിക്കരയെക്കുറിച്ചും ഇവിടുത്തെ മകം തൊഴലിനെക്കുറിച്ചും വായിക്കാം.

ദേവീഭക്തരുടെ ആശ്രയകേന്ദ്രങ്ങളിലൊന്നായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് മകം തൊഴല്‍. ആശ്രയിച്ചെത്തുന്നവരെ ഒരിക്കലും കൈവെടിയാത്ത ചോറ്റാനിക്കരയമ്മയുടെ മുന്നില്‍ വിശ്വാസികള്‍ ഏറ്റവുമധികം എത്തിച്ചേരുന്ന സമയം കൂടിയാണ് മകം തൊഴല്‍. ഗുരുവായൂരും ശബരിമലയും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ചോറ്റാനിക്കരയെക്കുറിച്ചും ഇവിടുത്തെ മകം തൊഴലിനെക്കുറിച്ചും വായിക്കാം.

ചോറ്റാനിക്കര ദേവി ക്ഷേത്രം

ചോറ്റാനിക്കര ദേവി ക്ഷേത്രം

എറണാകുളം ജില്ലയിലെ മാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര ദേവി ക്ഷേത്രം. അഞ്ച് ഭാവങ്ങളിലായാണ് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സാധാരണയായി വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായി (മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു.
രാജരാജേശ്വരി എന്നാണ് ദേവിയെ വിശ്വാസികള്‍ വിളിക്കുന്നത്.

വിഷ്ണുവും ഭഗവതിയും ഒരുമിച്ച്

വിഷ്ണുവും ഭഗവതിയും ഒരുമിച്ച്

പ്രത്യേകതകള്‍ ഏറെയുള്ള ക്ഷേത്രമാണ് ചോറ്റാനിക്കര ദേവി ക്ഷേത്രം. 'അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ' എന്ന മന്ത്രം നിലയ്ക്കാതെ മുഴങ്ങുന്ന ക്ഷേത്രത്തില്‍ തുല്യപ്രാധാന്യത്തിലാണ് വിഷ്ണുവിനെയും ഭഗവതിയെയും ആരാധിക്കുന്നത്.ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഷ്ണുവിന്‍റെ സാന്നിധ്യമുള്ല
മേല്‍ക്കാവും പരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്ന കീഴ്ക്കാവും ചേര്‍ന്നതാണ് ചോറ്റാനിക്കര ക്ഷേത്രം. ശങ്കരാചാര്യര്‍ ആണ് ഇവിടെ മൂകാംബിക ദേവിയുടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. ശങ്കരാചാര്യർ മൂകാംബികാദേവിയുടെ ജ്യോതി ആനയിച്ചുകൊണ്ടുവന്ന സ്ഥലം എന്ന അർത്ഥത്തിൽ ജ്യോതിയാനയിച്ചകരയാണ് പിന്നീട് ചോറ്റാനിക്കര ആയി മാറിയത്.

മകംതൊഴല്‍

മകംതൊഴല്‍

ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് മകം തൊഴല്‍. കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും ചേര്‍ന്നു വരുന്ന വിശേഷദിവസമാണ് മകംതൊഴല്‍. അന്നേ ദിവസം ദേവിയെക്കണ്ട് സങ്കടങ്ങള്‍ ബോധിപ്പിക്കുവാനും അനുഗ്രഹം തേടുവാനുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തുന്നത്. ദേവിക്ക് കാണിക്കയിടലും, പറ സമർപ്പിക്കലുമാണ് ഈ ദിവസത്തെ പ്രധാന വഴിപാട്. വിവാഹം നടക്കുവാനും ദീര്‍ഘമാംഗല്യത്തിനും മകംതൊഴല്‍ ഏറെ പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

വില്വാമംഗംലം സ്വാമിയുമായി ബന്ധപ്പെട്ടാണ് മകംതൊഴലിന്റെ കഥയുള്ളത്. കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും ചേര്‍ന്നു വരുന്ന ഒരു ദിവസം സ്വാമിയും ശിഷ്യന്മാരും ചോറ്റാനിക്കരയിലെത്തി. അവിടെ കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ കാലില്‍ എന്തോ തടഞ്ഞതു നോക്കിയ ആവര്‍ക്ക് ലഭിച്ചത് ഒരു ദേവി വിഗ്രമായിരുന്നു. കുളത്തില്‍ നിന്നും വിഗ്രഹമെടുത്ത് കുളത്തിന്റെ കിഴക്കേക്കരയിൽ പടിഞ്ഞാറോട്ട് ദർശനമായി വിഗ്രഹം പ്രതിഷ്ഠിക്കുകയും അത് പിന്നീട് കീഴ്ക്കാവ് ക്ഷേത്രമായി മാറുകയും ചെയ്തു. അതിനു ശേഷം മേല്‍ക്കാവില്‍ സ്വാമി കണ്ടത് ചോറ്റാനിക്കരയമ്മ ശ്രീനാരായണനൊപ്പം പ്രത്യക്ഷപ്പെട്ടു നില്‍ക്കുന്നതാണ്. ദേവിയെ അപ്പോള്‍ തന്നെ സ്വാമിയും കൂട്ടരും തൊഴുത് പ്രാര്‍ത്ഥിച്ചു എന്നാണ് വിശ്വാസം. ഈ സംഭവം ന‌‌ടന്നത് കുംഭമാസത്തിൽ മകം നാളിൽ ഉച്ചതിരിഞ്ഞ് രണ്ടുമണിയ്ക്ക് മിഥുനം ലഗ്നത്തിലാണ്. ഈ സമയത്താണ് പ്രസിദ്ധമായ മകം തൊഴല്‍ ന‌ടക്കുന്നത്.

 മകംതൊഴല്‍ 2021

മകംതൊഴല്‍ 2021

ക്ഷേത്രവിശ്വാസങ്ങളും ഐതിഹ്യങ്ങളുമായി ചേര്‍ന്നുകി‌ടക്കുന്ന മകംതൊഴല്‍ ഫെബ്രുവരി 26ന് നടക്കും. ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും ച‌ടങ്ങുകള്‍ നടത്തുക. 26 വെള്ളിയാ‍ഴ്ച ഉച്ച കഴിഞ്ഞ് 2 മണി മുതല്‍ രാത്രി 10 മണിവരെ മകം ദര്‍ശനം ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്കിയാണ് ഇത്തവണത്തെ ആചാരം നടക്കുക.

ഇവര്‍ക്ക് പ്രവേശനമില്ല

ഇവര്‍ക്ക് പ്രവേശനമില്ല

കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവേശനം അനുവദിക്കുന്നതിനാല്‍ പല വിഭാഗങ്ങളിലുള്ളവര്‍ക്കും ഇത്തവണ പ്രവേശനം അനുവദിച്ചിട്ടില്ല. 10 വയസില്‍ താ‍ഴെയുള്ളവര്‍ക്കും 60 വയസിന് മുകളിലുളളവര്‍ക്കും ഇത്തവണ പ്രവേശനം ഉണ്ടാവില്ല. കൂടാതെ, ഗര്‍ഭിണികള്‍, അടുത്തിടെ കൊവിഡ് മുക്തരാക്കപ്പെട്ടവര്‍, രോഗലക്ഷണങ്ങളുള്ളവര്‍, കണ്ടെയ്ൻമെന്‍റ് സോണിലുള്ളര്‍, ക്വാറന്‍റൈനിലു‍ളളവര്‍ തുടങ്ങിയവര്‍ക്കും ദര്‍ശനം അനുവദിക്കില്ല ദഅന്യസംസ്ഥാനത്ത് നിന്നുളള ഭക്തര്‍, 24 മണിക്കൂറിനുളളില്‍ നടത്തിയ കൊവിഡ് നെഗറ്റീവ് റിസല്‍ട്ട് ഹാജരാക്കണമെന്നും നിബന്ധനയുണ്ട്.

ചിത്രങ്ങള്‍ക്കു കടപ്പാട്- വിക്കിപീഡിയ

മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍മൂകാംബികയില്‍ പോകുന്ന പുണ്യം നേടുവാന്‍ കേരളത്തിലെ ക്ഷേത്രങ്ങള്‍! അറിയാം ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍

നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!

ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X