Search
  • Follow NativePlanet
Share
» »ശിവകുടുംബസാന്നിദ്ധ്യമുള്ള ക്ഷേത്രം, നാലമ്പലത്തിലെ ഇര‌ട്ടഗണപതി പ്രതിഷ്ഠ,അപൂര്‍വ്വ ക്ഷേത്ര വിശേഷം

ശിവകുടുംബസാന്നിദ്ധ്യമുള്ള ക്ഷേത്രം, നാലമ്പലത്തിലെ ഇര‌ട്ടഗണപതി പ്രതിഷ്ഠ,അപൂര്‍വ്വ ക്ഷേത്ര വിശേഷം

ശിവകുടുംബസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചൊവ്വല്ലൂര്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!

അപൂര്‍വ്വവും വ്യത്യസ്തവുമായ ശിവക്ഷേത്രങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. പ്രാര്‍ത്ഥനയിലും പ്രതിഷ്ഠയിലും പൂജയിലും വ്യത്യസ്തമായ ക്ഷേത്രങ്ങള്‍. ആ പട്ടികയില്‍ കുറച്ചുകൂടി പ്രത്യേകതകളുള്ള ക്ഷേത്രമാണ് ചൊവ്വല്ലൂര്‍ ശിവക്ഷേത്രം. ഏകദേശം ആയിരത്തിയഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ള, ശിവകുടുംബസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചൊവ്വല്ലൂര്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!

ചൊവ്വല്ലൂര്‍ ശിവക്ഷേത്രം

ചൊവ്വല്ലൂര്‍ ശിവക്ഷേത്രം

തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനു അടുത്തായി സ്ഥിതി ചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചൊവ്വല്ലൂര്‍ ക്ഷേത്രം. ഗുരുവായൂര്‍ തീര്‍ത്ഥാടനത്തില്‍ വിശ്വാസികള്‍ സ്ഥിരം കയറിച്ചെല്ലുന്ന ഇടങ്ങളിലൊന്നും കൂടിയാണിത്. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിലൊന്ന് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.

PC: RajeshUnuppally

ഓലക്കുടയിലെത്തിയ ദേവന്‍

ഓലക്കുടയിലെത്തിയ ദേവന്‍

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ദിനവും തൊഴുവാന്‍ പോയിരുന്ന മഴുവന്നൂർ മനയിലെ നമ്പൂതിരിയില്‍ നിന്നുമാണ് ക്ഷേത്രചരിത്രം ആരംഭിക്കുന്നത്. വാര്‍ധക്യമായതോടെ പഴയതുപോലെ യാത്ര വയ്യാതായ അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനയില്‍ മനസ്സലിഞ്ഞ് വടക്കുംനാഥന്‍ ഇല്ലത്തിലെത്താം എന്നു അദ്ദേഹത്തിനു വാക്കും കൊടുത്തു. തിരികെ മടങ്ങുന്ന വഴി അവശത തോന്നിയ നമ്പൂതിരി ഇന്നു ക്ഷേത്രമിരിക്കുന്ന ഇടത്ത് വിശ്രമിച്ചു. തിരികെ എണീറ്റു പോകുവാന്‍ നേരം ഓലക്കുട എടുക്കുവാന്‍ ശ്രമിച്ച അദ്ദേഹത്തിന് അതിന് സാധച്ചില്ല. പിന്നീട് ജ്യോത്സന്മാര്‍ നോക്കിയപ്പോഴാണ് ഓലക്കുടയിലെ പാർവ്വതീപരമേശ്വരന്മാരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് . തുടർന്ന് അവിടെയൊരു സ്വയംഭൂശിവലിംഗം പ്രത്യക്ഷപ്പെടുകയും ചെയ്തു. അന്ന് ആ നമ്പൂതിരി പണിയിപ്പിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.
PC:RajeshUnuppally

ശിവകുടുംബസാന്നിദ്ധ്യം

ശിവകുടുംബസാന്നിദ്ധ്യം

കേരളത്തിലെ ക്ഷേത്രങ്ങളില്‍ വളരെ അപൂര്‍വ്വമെന്നു തന്നെ വിശേഷിപ്പിക്കുന്ന ശിവകുടുംബസാന്നിദ്ധ്യം ഇവിടെ കാണാം. ശിവൻ, ശ്രീ പാർവതി, ശ്രീ ഗണേശന്‍, ശ്രീ സുബ്രഹ്മണ്യൻ (മുരുകൻ), ശ്രീ അയ്യപ്പന്‍, ശ്രീ അഞ്ജനേയന്‍ എന്നിവരു‌ടെ സാന്നിധ്യം ക്ഷേത്രത്തിലുണ്ട്. അതുകൊണ്ടു തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്തുന്നു.

തിരുവമ്പാടി ക്ഷേത്രം

തിരുവമ്പാടി ക്ഷേത്രം


പ്രത്യേകതകള്‍ ഒരുപാടുണ്ട് ചൊവ്വല്ലൂര്‍ ക്ഷേത്രത്തിന്, അതിലൊന്ന് തെക്കുഭാഗത്തുള്ള തിരുവമ്പാടി ക്ഷേത്രം .ഇരുകൈകളിലും കാലിക്കോലും ഓടക്കുഴലുമേന്തിനിൽക്കുന്ന ശ്രീകൃഷ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ണ്ടുകൈകളോടുകൂടിയ ബാലസുബ്രഹ്മണ്യ പ്രതിഷ്ഠയും ചൊവ്വല്ലൂര്‍ ക്ഷേത്രത്തില്‍ കാണാം.

 നവഗ്രഹ വിഗ്രഹങ്ങള്‍

നവഗ്രഹ വിഗ്രഹങ്ങള്‍

നവഗ്രഹ വിഗ്രഹങ്ങളുടെ പ്രതിഷ്ഠയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഒറ്റക്കല്ലിൽ വിവിധ ദിശകളിലേയ്ക്ക് ദർശനമായി നില്‍ക്കുന്ന രീതിയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നടുക്ക് സൂര്യൻ, കിഴക്ക് ശുക്രൻ, തെക്കുകിഴക്ക് ചന്ദ്രൻ, തെക്ക് ചൊവ്വ, തെക്കുപടിഞ്ഞാറ് രാഹു, പടിഞ്ഞാറ് ശനി, വടക്കുപടിഞ്ഞാറ് കേതു, വടക്ക് വ്യാഴം, വടക്കുകിഴക്ക് ബുധൻ എന്നിങ്ങനെയാണുള്ളത്. സൂര്യനും ബുധനും ശുക്രനും കിഴക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും ബുധനും വ്യാഴവും വടക്കോട്ടും ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

PC:Anant Shivaji Desai,

രണ്ടുനിലയുള്ള ശ്രീകോവില്‍

രണ്ടുനിലയുള്ള ശ്രീകോവില്‍

രണ്ടു നിലകളിലായി കരിങ്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. മൂന്നു മുറികളുള്ള ശ്രീകോവിലിന്റെ കിഴക്കേ അറ്റത്താണ് ഗർഭഗൃഹം. ഇതിന്‍ഫെ ഒരു ഭാഗത്ത് പടിഞ്ഞാറ് ദര്‍ശനമായി മൂന്നടി ഉയരമുള്ള സ്വയംഭൂലിംഗവും കിഴക്കോട്ട് ദർശനമായി പാർവ്വതീദേവിയുടെ മൂന്നടി ഉയരമുള്ള ശിലാവിഗ്രഹവും കാണാം. ശിവപ്രതിഷ്ഠയുടെ ഉഗ്രത കുറയ്ക്കുവാനാണ് പാര്‍വ്വതി ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ഗുരുവായൂരപ്പന് അഭിമുഖമായാണ് ശിവലിംഗമുള്ളത് എന്ന പ്രത്യേകതയും ഇവിടെയുണ്ട്. കൂടാതെ ഇവിടുത്തെ പാര്‍വ്വതി പ്രതിഷ്ഠയ്ക്ക് മധുര മീനാക്ഷി ക്ഷേത്രത്തിലെ വിഗ്രഹവുമായി അസാധ്യ സാദൃശ്യവും കൂടിയുണ്ട്.

രണ്ട് ഗണപതി പ്രതിഷ്ഠകള്‍

രണ്ട് ഗണപതി പ്രതിഷ്ഠകള്‍

നാലമ്പലത്തിനുള്ളില്‍ രണ്ട് ഗണപതി പ്രതിഷ്ഠകളുള്ള ക്ഷേത്രം എന്ന അപൂര്‍വ്വതയും ചൊവ്വല്ലൂര്‍ ക്ഷേത്രത്തില്‍ കാണാം. . തെക്കുപടിഞ്ഞാറേമൂലയിലെ ശ്രീകോവിലില്‍ കിഴക്കോട്ട് ദർശനമായി ഗണപതിയും അയ്യപ്പസ്വാമിയും കുടികൊള്ളുന്നു.

സപ്തമാതൃപ്രതിഷ്ഠ

സപ്തമാതൃപ്രതിഷ്ഠ

ഇവിടുത്തെ മറ്റൊരു പ്രത്യേകത സപ്തമാതൃപ്രതിഷ്ഠയാണ്. സാധാരണയായി ഭദ്രകാളി ക്ഷേത്രങ്ങളില്‍ മാത്രമാണ് വിഗ്രഹ പ്രതിഷ്ഠ ഉണ്ടാകാറുള്ളത്. ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി എന്നീ സപ്തമാതൃക്കള്‍ക്കൊപ്പം വീരഭദ്രനെയും ഗണപതിയെയും കൂടിയ കാണാം.

പൂജാ സമയം

പൂജാ സമയം

പുലർച്ചെ നാലരയ്ക്ക് ക്ഷേത്രനട തുറക്കും. പത്ത് മിനിട്ടു നേരത്തെ നിര്‍മ്മാല്യ ദര്‍ശനത്തിനു ശേഷം അഭിഷേകം നടത്തും. അഞ്ച് മണിക്ക് മലര്‍നിവേദ്യം, തുടര്‍ന്ന് നടയടച്ച് ഉഷഃപൂജ. രാവിലെ ഏഴരമുതൽ എട്ടുമണിവരെ ക്ഷേത്രത്തിലെ ഉപദേവതകൾക്കുള്ള പൂജകൾ നടത്തപ്പെടുന്നു. എട്ടേകാലിന് നവകകലശപൂജ. പത്തുമണിയോടെ ശ്രീപാർവ്വതിയ്ക്ക് ഉച്ചപ്പൂജയും തുടര്‍ന്ന് മഹാദേവന് നവകാഭിഷേകം നടത്തും. 11.30ന് നട അടയ്ക്കുന്നത് പിന്നീട് തുറക്കുന്നത് വൈകി‌ട്ട് അഞ്ച് മണിക്കാണ്. ദീപാരാധനയ്ക്കും അത്താഴ പൂജയ്ക്കും ശേഷം നട അ‌ടയ്ക്കും.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ചൊവ്വല്ലൂര്‍ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചൊവ്വല്ലൂര്‍ പടി വഴി പോകുന്ന ഗുരുവായൂര്‍-തൃശൂര്‍ ബസില്‍ കയറി പാരീസ് റോഡ് അല്ലെങ്കിൽ കണ്ടനാശ്രി സ്റ്റോപ്പിൽ ഇറങ്ങിയാല്‍ ക്ഷേത്രത്തിലെത്താം. തൃശൂരില്‍ നിന്നും 24 കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

ശിവരാത്രി 2021; അമര്‍നാഥ് മുതല്‍ വടക്കുംനാഥന്‍ വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെശിവരാത്രി 2021; അമര്‍നാഥ് മുതല്‍ വടക്കുംനാഥന്‍ വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെ

പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാംപാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം

ശിവരാത്രി 2021: കേരളത്തിലെ അറിയപ്പെടാത്ത ശിവക്ഷേത്രങ്ങളിലൂടെ!!ശിവരാത്രി 2021: കേരളത്തിലെ അറിയപ്പെടാത്ത ശിവക്ഷേത്രങ്ങളിലൂടെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X