Search
  • Follow NativePlanet
Share
» »ക്രിസ്മസ് ആഘോഷിക്കാൻ ഗോവയിലെ ചില പള്ളികൾ

ക്രിസ്മസ് ആഘോഷിക്കാൻ ഗോവയിലെ ചില പള്ളികൾ

By Maneesh

ഈ ക്രിസ്മസ് അടിച്ചുപൊളിക്കാൻ ഗോവയിലേക്ക് പോകാൻ വല്ല പ്ലാനും ഉണ്ടോ? ഗോവയിൽ ക്രിസ്മസ് ആഘോഷിക്കുന്നതിനോടൊപ്പം ചില ക്രിസ്ത്യൻ പള്ളികൾ സന്ദർശിക്കുകയുമാവാം. ഗോഥിക് ശൈലിയിൽ നിർമ്മിക്കപ്പെട്ട നിരവധി പള്ളികളുണ്ട് ഗോവയിൽ. ഗോവയിൽ എത്തുന്ന ഏതൊരു സഞ്ചാരികളേയും ഈ പള്ളികളുടെ ഭംഗി ആകർഷിപ്പിക്കും.

ക്രിസ്മസ് നാളുകളിൽ ദീപലങ്കാരങ്ങൾ ചെയ്തും പുൽക്കൂടുകൾ ഒരുക്കിയും ഈ പള്ളികൾ കൂടുതൽ മോടിപിടിപ്പിച്ചിരിക്കും. ക്രിസ്മസ് നാളുകളിൽ മാത്രമേ ഇത്തരം ഒരു അനുഭവം സഞ്ചാരികൾക്ക് ഉണ്ടാകുകയുള്ളു. നക്ഷത്ര ദീപങ്ങളുടെ പ്രഭയിൽ കരോൾ ഗാനങ്ങളുടെ സംഗീത പൂമഴയിൽ നിറഞ്ഞ് നിൽക്കുന്ന ഗോവയിലെ പള്ളികൾ കാഴ്ചക്കാർക്ക് മറക്കാനാവാത്ത ഒരു അനുഭവം ആയിരിക്കും സമ്മാനിക്കുക.

പോർച്ചുഗീസുകരുടെ കാലത്താണ് ഗോവയിലെ മിക്കവാറും പള്ളികൾ നിർമ്മിക്കപ്പെട്ടത്. ഗോവയിലെ ഓൾഡ് ഗോവയിലാണ് പുരാതനമായ പല പള്ളികളും നിലകൊള്ളുന്നത്. 16, 17 നൂറ്റാണ്ടുകളായിരുന്നു ഗോവയിലെ സുവർണകാലം ഇക്കാലത്താണ് ഇവയിൽ പല പള്ളികളും നിർമ്മിക്കപ്പെട്ടത്. ഗോവയിലെ പ്രശസ്തമായ ചില പള്ളികൾ.

ബോം ജീസസ് ബസിലിക്ക

ബോം ജീസസ് ബസിലിക്ക

1605 ലാണ് ബോം ജീസസ് ബസിലിക്ക ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഫാദര്‍ അലക്‌സിയോ ഡി മെനെസസ് ആണ് ഈ പ്രാര്‍ത്ഥാനലയത്തിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. വിശ്വാസികളും അല്ലാത്തവരുമായ സഞ്ചാരികള്‍ക്കായി നാന്നൂറ് വര്‍ഷം പഴക്കമുളള ഈ പള്ളി തുറന്നുകൊടുത്തിരിക്കുന്നു. ഗോവയുടെ തലസ്ഥാനമായ പനാജിക്ക് അടുത്തായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. വാസ്‌കോ ഡ ഗാമ സിറ്റിയില്‍ നിന്നോ മര്‍ഗോവയില്‍നിന്നോ വളരെ എളുപ്പത്തില്‍ ഇവിടേക്ക് വാഹനങ്ങള്‍ ലഭിക്കും. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട് : P.S.SUJAY

സെന്റ് കജേതാന്‍ ചർച്ച്

സെന്റ് കജേതാന്‍ ചർച്ച്

ഇറ്റലിയിലെ സെന്റ് പീറ്റര്‍ ചര്‍ച്ചിന്റെ മാതൃകയില്‍ പണികഴിപ്പിക്കപ്പെട്ടതാണ് സെന്റ് കജേതാന്‍ ചര്‍ച്ച്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, പോള്‍ ആന്‍ഡ് പീറ്റര്‍ കോട്ടകള്‍ എന്നിവയുടെയും ചില സാദൃശ്യങ്ങള്‍ സെന്റ് കജേതാന്‍ ചര്‍ച്ചില്‍ കാണാന്‍ സാധിക്കും. ഓള്‍ഡ് ഗോവയിലാണ് സെന്റ് കജേതാന്‍ ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. തലസ്ഥാനനഗരമായ പനജിയില്‍ നിന്നും ഏതാണ്ട 10 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട് : Carlosalvaresferreira

സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന

സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന

ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഗോവയിലെ സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന എന്നാണ് പറയപ്പെടുന്നത്. 250 അടി നീളവും 181 അടി വീതിയുമുണ്ട് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയ്ക്ക്. 115 അടിയിലധികം ഉയരവുമുണ്ട് ഈ ഭീമന്‍ പള്ളിയ്ക്ക്. തലസ്ഥാന നഗരമായ പനജിയില്‍ നിന്നും ഏതാണ്ട് 9 കിലോമീറ്റര്‍ ദൂരമുണ്ട് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയിലേക്ക്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട് : Abhiomkar

ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ച്

ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ച്

1541 ലാണ് ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ചിന്റെ നിര്‍മാണം ആരംഭിച്ചത്. പള്ളിയുടെ അകവശത്തെ നിര്‍മാണം വളരെ ലളിതമാണ്. പ്രത്യേകിച്ചും പുറത്തുനിന്നുമുള്ള കെട്ടും മട്ടും വച്ച് നോക്കിയാല്‍. ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന് അഥവാ മാതാ മേരിക്ക് വേണ്ടി സമര്‍പ്പിച്ച വലിയ അള്‍ത്താരയും ജീസസ് ക്രൈസ്റ്റ്, ഔവര്‍ ലേഡി ഓഫ് റോസറി എന്നിവര്‍ക്ക് വേണ്ടി സമര്‍പ്പിച്ച രണ്ട് ചെറു അള്‍ത്താരകളും ഇവിടെ കാണാം. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട് : AaronC's Photos

സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച്

സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച്

സെന്റ് ഫ്രാന്‍സിസിന്റെ എട്ട് ശിഷ്യന്മാര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ പള്ളി 1661 ല്‍ തകര്‍ക്കപ്പെട്ടു. തുടര്‍ന്നാണ് ഇന്ന് കാണുന്ന ഈ പള്ളിയുണ്ടായത്. ഗോവയിലെ ഈ പള്ളിയില്‍ നിരവധി പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിമകളും വിഗ്രഹങ്ങളും കാണാം. ശ്രീലങ്കയിലെ ജാഫ്‌നയില്‍ നിന്നും ലേഡി ഓഫ് മിറക്കിള്‍സ് എന്നറിയപ്പെടുന്ന പ്രതിമയാണ് ഇതില്‍ പ്രധാനപ്പെട്ടത്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട് : Aaron C

സാന്ത അന്ന ചർച്ച്

സാന്ത അന്ന ചർച്ച്

സെയ്ന്റ് അന്ന ചർച്ച് എന്ന് അറിയപ്പെടുന്ന ഈ ചർച്ച് ഗോവയിലെ തലോലിമ്മിൽ നിന്ന് 10 കിലോമീറ്റർ അകലെയായിട്ടാണ് സ്ഥിതി ചെയ്യുന്നത്. സിരിദാവോ നദിയുടെ കരയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട് : Naizal Dias

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X