Search
  • Follow NativePlanet
Share
» »ഭൂപടത്തിൽ പോലും പതിയാത്ത ചർച്ച് വാലി-ഹിമാചലിലെ അറിയപ്പെടാത്ത ഗ്രാമം

ഭൂപടത്തിൽ പോലും പതിയാത്ത ചർച്ച് വാലി-ഹിമാചലിലെ അറിയപ്പെടാത്ത ഗ്രാമം

ചമ്പയിലെ തീർത്തും അജ്ഞാതമായി കിടക്കുന്ന ചർച്ച് വാലിയുടെ വിശേഷങ്ങളിലേക്ക്

മുന്നേ പോയ സഞ്ചാരികൾ വെട്ടിത്തെളിച്ച പാതകൾ മാത്രമല്ല ഹിമാചൽ പ്രദേശിന്‍റെ സൗന്ദര്യം. അധികമാരും പോകാത്ത, കാടുമൂടിക്കിടക്കുന്ന ഇടങ്ങൾ താണ്ടിച്ചെന്നാൽ മറ്റൊരു നാടായി ഇവിടം മാറും. മഞ്ഞിൽ പുതച്ചു കിടക്കുന്ന ഗ്രാമങ്ങളും തങ്ങളുടെ സ്വകാര്യതയിൽ മാത്രം ജീവിച്ചു പോകുന്ന ഗ്രാമീണരും മനുഷ്യന്‍റെ കടന്നു കയറ്റങ്ങൾ കയറിച്ചെന്നിട്ടില്ലാത്ത പ്രദേശങ്ങളും കൂടിച്ചേരുന്ന തികച്ചും വ്യത്യസ്തമായ നാട്. വിശാലമായി നീണ്ടു നിവർന്നു കിടക്കുമ്പോഴും അതിന്‍റെ പകുതി പോലും സഞ്ചാരികൾക്കു കണ്ടു തീർക്കുവാനായിട്ടില്ല. അത്തരത്തിൽ സഞ്ചാരികളുടെ കണ്ണിൽപ്പെടാത്ത ഒരിടമാണ് ചർച്ച് വാലി. ചമ്പയിലെ തീർത്തും അജ്ഞാതമായി കിടക്കുന്ന ചർച്ച് വാലിയുടെ വിശേഷങ്ങളിലേക്ക്...

ചർച്ച് വാലി

ചർച്ച് വാലി

കേട്ടറിവിലൂടെ മാത്രം സഞ്ചാരികളെത്തിച്ചേരുന്ന നിരവധി ഇടങ്ങളുണ്ട്. വിനോദ സഞ്ചാര ഭൂപടത്തിൽ പോലും അടാളപ്പെടുത്തിയിട്ടില്ലെങ്കിലും സാഹസികരായവർ ഒരിക്കലെത്തി കൊടിനാട്ടിയ നാടുകൾ. പ്രശസ്തമല്ലെങ്കിലും എത്തിച്ചേർന്നാൽ കിടിലൻ കാഴ്ചകളും അനുഭവങ്ങളുമായി കൊതിപ്പിക്കുന്ന ഒരിടമാണ് ചർച്ച് വാലി. അധികം കാലടികൾ പതിയാത്ത, ചിത്രങ്ങളെിൽ തല കാണിച്ചിട്ടില്ലാത്ത, ഇടങ്ങൾ തേടിപ്പിടിച്ച് പോകുന്നവർക്ക് പറ്റിയ നാട് എന്ന് ചർച്ച് വാലിയെ വിശേഷിപ്പിക്കാം. മിക്കപ്പോഴും ഇതിനു ചുറ്റുമുള്ള ഇടങ്ങൾ കാണാനെത്തിയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരിടം ഇവിടെയുണ്ടെന്ന് അറിയാതെ പോയവർ നിരവധി. മനോഹരമായ കാഴ്ചകളാണ് ചർച്ച് വാലിയെന്ന ഹിമാചൽ ഗ്രാമത്തിന്‍റെ പ്രത്യേകത. എന്നാൽ ഭൂപടത്തിൽ പോലും ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.

നാലതിരുകൾക്കിടയിൽ

നാലതിരുകൾക്കിടയിൽ

ഹിമാചൽ പ്രദേശിലെ പല ഗ്രാമങ്ങളുടെ പേരുകൾക്കും ഒരു ഇംഗ്ലീഷ് ബന്ധം പറയുവാനുണ്ടാവും. പേരിൽ ഒരു ചർച്ച് ഉണ്ടെങ്കിലും ചർച്ച് വാലിയുടെ കഥ വ്യത്യസ്തമാണ്. ഇവിടുത്തെ ഗ്രാമീണർ പറയുന്നതനുസരിച്ച് സ്ഥലം സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍റെ പ്രത്യേകത കൊണ്ടാണത്രെ ഇവിടം ചർച്ച് എന്നറിയപ്പെടുന്നത് കുരിശിന്റെ ആകൃതിയിൽ നാലിടങ്ങൾ കൂട്ടിമുട്ടുന്ന സ്ഥലത്തിനു നടുവിലെ പ്രദേശമാണ് ചർച്ച് വാലി. ഹിമാചൽ പ്രദേശ് ജമ്മു കാശ്മീരുമായി അതിര്‍ത്തി പങ്കിടുന്ന ഇടം കൂടിയാണ് ഇത്. ചമ്പയെയും ദല്‍ഹൗസിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിലാണ് ഇവിടമുള്ളത്. ദൽഹൗസിയിൽ നിന്നും ഏകദേശം 100 കിലോമീറ്റർ ദൂരം ഇവിടേക്കുണ്ട്.

 ഗ്രാമങ്ങളിലേക്ക്

ഗ്രാമങ്ങളിലേക്ക്

പുറമേ നിന്നുള്ള എല്ലാത്തിൽ നിന്നും ഒരു മോചനം തേടി, മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം പകരുവാൻ പറ്റിയ സ്ഥലമാണ് ചർച്ച് വാലി. മഞ്ഞിൽ പുതച്ചു നിൽക്കുന്ന പർവ്വത ശിഖരങ്ങളും വന്യത ചൂഴ്ന്നു നിൽക്കുന്ന കാടുകളും പഴങ്ങൾകൊണ്ടു നിറഞ്ഞ തോട്ടങ്ങലും ക്ഷേത്രങ്ങളിൽ ജീവിതം കണ്ടെത്തുന്ന ഗ്രാമീണരും അവരുടെ ആചാരാനുഷ്ഠാനങ്ങളും ഒക്കെക്കൂടി മറ്റെങ്ങും എളുപ്പത്തിൽ കാണുവാൻ സാധിക്കാത്ത കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. ചാമുണ്ഡ ദേവി ക്ഷേത്രം, ദേവി കോതി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ. ഗ്രാമീണ ജീവിതങ്ങളും ഇവിടുത്തെ പ്രകൃതി ഭംഗിയുമാണ് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.

സച്ച് പാസും ക്ഷേത്രങ്ങളും

സച്ച് പാസും ക്ഷേത്രങ്ങളും

സച്ച് പാസ് സമുദ്ര നിരപ്പിൽ നിന്നും 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സച്ച് പാസാണ് ചർച്ച് വാലിയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്ന്. റൈഡർമാരുടെ പ്രിയപ്പെട്ട ഇടം കൂടിയാണിത്. ചർച്ച് വാലിയെ പാംഗി വാലിയുമായി ബന്ധിപ്പിക്കുന്ന പാത കൂടിയാൻണ് സച്ച് പാസ്.
ദേവി കോതി ക്ഷേത്രം
കൊട്ടാരത്തിന്‍റെ ദേവത എന്നാണ് ദേവി കോതിയുടെ അർഥം. ചാമുണ്ഡി ദേവിയെ ആരാധിക്കുന്ന ഈ ക്ഷേത്രം ടിസ്സയിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ചമ്പയിലെ രാജാക്കന്മാർ 1754 ൽ നിർമ്മിച്ച ഈ ക്ഷേത്രത്തിലെ ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ഒട്ടേറെ പെയിന്റിംഗുകൾ ഇവിടെ കാണാം. അത് കൂടാതെ പരമ്പരാഗത രീതിയിൽ തടിയിലെ കൊത്തുപണികളും ഇവിടെയുണ്ട്.
ജത്ബാഗാ മെഡോസ്- സഞ്ചാരികളുടെ സ്വർഗ്ഗമാണ് ജത്ബാഗാ മെഡോസ് എന്ന പുൽമേട്.ഇന്‍റർനെറ്റും വൈദ്യുതിയും ആധുനിക സൗകര്യങ്ങളുമൊന്നും കടന്നുചെന്നിട്ടില്ലാത്ത ഈ പ്രദേശം ഭൂപടത്തിൽ പോലുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

 എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഹിമാചൽ പ്രദേശിലെ മിക്ക സ്ഥലങ്ങളുമായും റോഡ് മാര്‍ഗ്ഗം ചർച്ച് വാലി ബന്ധപ്പെട്ടു കിടക്കുന്നു. ബാൻജറാഡു അല്ലെങ്കിൽ ടിസ്സ എന്നീ പ്രദേശങ്ങളാണ് ചർച്ച് വാലിയ്ക്ക് സമീപത്തുള്ളത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം പത്താൻകോട്ടാണ് സ്ഥിതി ചെയ്യുന്നത്. ബാൻജറാഡുവിലേക്കുള്ള ബസുകൾ ഷിംലയിൽ നിന്നും പത്താൻകോട്ടിൽ നിന്നും ചമ്പാ ജില്ലയിൽ നിന്നും ലഭിക്കും. ചമ്പാ ടൗണിൽ നിന്നും 62 കിലോമീറ്ററാണ് ചർച്ച് വാലിയിലേക്കുള്ള ദൂരം. ഡെൽഹിയിൽ നിന്നും നേരിട്ടും ബസുകൾ ഇവിടേക്കുണ്ട്.
മാർച്ച് മുതൽ ജൂൺ വരെയും ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം. ജിയോ ഫോർജി, എയർടെൽ, ബിഎസ്എൻഎൽ, വോഡാഫോൺ എന്നിവയ്ക്ക് ഇവിടം റേഞ്ച് ലഭിക്കും.
ഹോം സ്റ്റേ, ബജറ്റ് ഹോട്ടലുകൾ, ഗവൺമെന്‍റ് ഗസ്റ്റ് ഹൗസുകൾ തുടങ്ങിയവ താമസത്തിനായി തിരഞ്ഞെടുക്കാം.

ദൈവത്തിന്‍റെ നാട്ടിൽ മനുഷ്യൻ പ്രവേശനം വിലക്കിയിരുന്ന ഇടത്തേയ്ക്കൊരു യാത്രദൈവത്തിന്‍റെ നാട്ടിൽ മനുഷ്യൻ പ്രവേശനം വിലക്കിയിരുന്ന ഇടത്തേയ്ക്കൊരു യാത്ര

ഹിമാലയത്തിലെ ജീവനുള്ള മമ്മിയെ കാണാനൊരു യാത്രഹിമാലയത്തിലെ ജീവനുള്ള മമ്മിയെ കാണാനൊരു യാത്ര

ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X