Search
  • Follow NativePlanet
Share
» »ഇന്ത്യയിൽ ക്ലിഫ് ഡൈവിംഗിന് പറ്റിയ സ്ഥലങ്ങൾ

ഇന്ത്യയിൽ ക്ലിഫ് ഡൈവിംഗിന് പറ്റിയ സ്ഥലങ്ങൾ

ക്ലിഫ് ഡൈവിംഗ് ഇന്ന് ആർക്കും പരിചയപ്പെടുത്തിക്കൊടുക്കണം എന്നില്ല. ടിവിയിലും യുട്യൂബിലും മറ്റുമൊക്കെയായി ഒരുപാട് വിഡിയോകൾ നമ്മൾ കാണാറുണ്ട്.

എത്ര യാത്ര പോയാലും മതിവരാത്തവരാണോ... നിങ്ങൾ എങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്. സാഹസികതയെ ഏറെ ഇഷ്ടപ്പെടുന്ന, യാത്രകളെ ഏറെ സ്നേഹിക്കുന്ന, എത്ര യാത്രകൾ നടത്തിയാലും മതിവരാത്ത മനസ്സുള്ള ആളുകളാണ് നിങ്ങൾ എങ്കിൽ, ഓരോ യാത്രകളിലൂടെയും വ്യത്യസ്തമായ അനുഭവങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർ കൂടിയാണ് എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ ലേഖനം. പറഞ്ഞുവരുന്നത് അല്പം സാഹസികത നിറഞ്ഞ ചില സ്ഥലങ്ങളെ കുറിച്ചാണ്. ഹണിമൂൺ ട്രിപ്പ് പോകാനോ കുട്ടികളുമൊത്ത് ഒരു വിനോദയാത്ര പോകാനോ ആഗ്രഹിക്കുന്നവർക്ക് ഒരുപക്ഷെ താഴെ പറയാൻ പോകുന്ന സ്ഥലങ്ങൾ അത്ര സംതൃപ്തി തരില്ല. പകരം അല്പം സാഹസികത ആവശ്യമായ സ്ഥലങ്ങളാണ് ഇവയെല്ലാം. ഇനിയും വളച്ചുകെട്ടലുകളില്ലാതെ വിഷയത്തിലേക്ക് വരാം. ഇത്തരം സാഹസികരെ കാത്ത് ഇന്ത്യയുടെ പല കോണുകളിലായി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഡൈവിംഗ് (ഉയർന്ന സ്ഥലങ്ങളിൽ നിന്നും ഒരു ജലാശയത്തിലേക്കുള്ള ചാട്ടം) നടത്താൻ പറ്റിയ ചില പ്രധാനപ്പെട്ട സ്ഥലങ്ങളെ കുറിച്ചാണ് ഇന്ന് ഇവിടെ വിവരിക്കാൻ പോകുന്നത്...

ഹംപി

ഹംപി

കർണാടകയിൽ സ്ഥിതി ചെയുന്ന ഹംപി എന്തുകൊണ്ടും ഏറെ പ്രശസ്തമായ ഒരു സ്ഥലമാണ്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ സ്ഥലം ചരിത്ര വിദ്യാർത്ഥികളുടെയും വിനോദസഞ്ചാരികളുടെയും ഗവേഷകരുടെയും എല്ലാം പ്രിയപ്പെട്ട ഇന്ത്യയിലെ സ്ഥലങ്ങളിൽ ഒന്നുകൂടിയാണ്. നമ്മൾ മലയാളികളിൽ ചിലരെങ്കിലും ഈ സ്ഥലത്തെ കുറിച്ച് കൂടുതൽ കേൾക്കാനിടയായത് 'ആനന്ദം' എന്ന മലയാള സിനിമ ഇറങ്ങിയപ്പോഴായിരിക്കും. എന്തായാലും ഇവിടെ പറഞ്ഞപോലെ ഹംപി ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് എന്നതിൽ ആർക്കും സംശയമില്ല. എന്നാൽ ചരിത്രപരമായ സ്ഥലങ്ങളെ പോലെ തന്നെ അല്പം സാഹസികതയ്ക്കും അവസരം നൽകുന്ന സ്ഥലങ്ങൾ ഹംപിയിൽ ഉണ്ട്. പ്രത്യേകിച്ച് ക്ലിഫ് ഡൈവിംഗിന് അനുയോജ്യമായവ. അതിനാൽ ഇത്തവണ ഹംപിയിലേക്ക് യാത്ര പുറപ്പെടുമ്പോൾ സ്ഥിരം കാണാനുള്ള സ്ഥലങ്ങൾക്ക് തത്കാലം വിടപറഞ്ഞു അല്പം സാഹസികമായ കാര്യങ്ങൾ ചെയ്യാൻ ഇറങ്ങാം. പക്ഷെ സാഹസികത എന്ന വാക്കിനൊപ്പം കരുതൽ എന്ന കാര്യം കൂടെ ശ്രദ്ധിക്കണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവിടത്തെ പ്രദേശവാസികളുമായി ഒരു ബന്ധം പുലർത്തുന്നതും നന്നാവും. കാരണം എവിടെ എങ്ങനെയാണ് അപകടം പതിയിരിക്കുന്നത് എന്നത് നമ്മളെക്കാൾ നന്നായി അവിടുത്തുകാർക്ക് നിശ്ചയമുണ്ടാകും എന്നത് തന്നെ കാരണം.

PC:Claus Rebler

ബേദാഘാട്ട്

ബേദാഘാട്ട്

നർമദാ നടിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ബേദാഘാട്ട് എന്തുകൊണ്ടും ക്ലിഫ് ഡൈവിംഗ് പ്രേമികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു നഗരം അവിടത്തെ മനോഹരമായ വെള്ളച്ചാട്ടങ്ങളാലും ഉയരം കൂടിയ പാറക്കെട്ടുകളാലും കൂടെ ഏറെ പ്രശസ്തമാണ്. കുറച്ചു കാലങ്ങളായി ഈ സ്ഥലം സാഹസികത ഏറെ ഇഷ്ടപ്പെടുന്നവരുടെ കൂടെ പ്രിയപ്പെട്ട ലൊക്കേഷനായി മാറിയിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ കാരണവും ഇവിടെത്തെ ഉയരം കൂടിയ പാറക്കെട്ടുകൾ തന്നെയാണ്. ഈ നഗരവും ഇവിടത്തെ കാഴ്ചകളും ഏറെ വ്യത്യസ്തമായ ഒരു രീതിയിൽ കാണണം എങ്കിൽ നർമദാ തീരത്തെ ഈ ക്ലിഫ് ഡൈവിംഗ് നിങ്ങൾ തീർച്ചയായും ആസ്വദിച്ചിരിക്കണം. നിങ്ങൾ ചാടാൻ പോകുന്ന ഈ സ്ഥലങ്ങൾ എല്ലാം തന്നെ ഏറെ ആഴമുള്ളതും കല്ലുകൾ ഇല്ലാത്തതുമായതിനാൽ പരിക്കുകൾ പറ്റും എന്ന പേടിയും വേണ്ട.

PC:Justin De La Ornellas

ഋഷികേശ്

ഋഷികേശ്

ഉത്തരാഖണ്ഡ് സംസ്ഥാനത്തെത്തുന്ന ഏതൊരു തരാം സഞ്ചാരികളെയും ഏറെ ആകർഷിക്കുന്ന ഒന്നാണ് ഋഷികേശ് എന്നതിൽ യാതൊരു സംശയവുമില്ല. മലനിരകൾ, നദികൾ, പുരാതന ക്ഷേത്രങ്ങൾ, കാടുകൾ, വ്യൂ പോയിന്റുകൾ, ക്ലിഫ് ഡൈവിംഗ് പോയിന്റുകൾ തുടങ്ങി എല്ലാം വേണ്ടുവോളം ഉള്ള സ്ഥലമാണിത്. പ്രകൃതിഭംഗിയും അതിനൊപ്പം സാഹസികതയും ഒരേപോലെ ഒത്തുചേരുന്ന ഇവിടേക്കുള്ള യാത്ര എന്തുകൊണ്ടും നിങ്ങളിലെ സഞ്ചാരി ഏറെ ഇഷ്ടപ്പെടും. ഋഷികേശ് നടിയിലേക്കുള്ള ക്ലിഫ് ഡൈവിംഗ് എന്തുകൊണ്ടും അങ്ങനെ നിങ്ങൾക്ക് മറക്കാൻ പറ്റാത്ത യാത്രാനുഭവങ്ങളിൽ ഒന്നായി മാറുകയും ചെയ്യും. ഈ വർഷം നിങ്ങൾ ഇവിടേക്ക് പോകാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ വാട്ടർ സ്പോർട്സിന് നിലവിൽ അവിടെയുള്ള ബാൻ മാറുന്നത് വരെ കാത്തിരിക്കുക. ശേഷം നിങ്ങൾക്ക് പോകാം.

ഗോവ

ഗോവ

ഗോവയെ കുറിച്ച് ഇവിടെ ഇനി പ്രത്യേകം പറയണം എന്ന് തോന്നുന്നില്ല. ഇന്ത്യയുടെ ആഘോഷ തലസ്ഥാനം എന്ന് തന്നെ ഗോവയെ വിളിക്കാം. മനോഹരമായ ബീച്ചുകൾ കൊണ്ടും വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ കൊണ്ടും പല സ്ഥലങ്ങളിൽ നിന്നായുള്ള പല തരത്തിലുള്ള ആളുകളെ കൊണ്ടും ഏതൊരാൾക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലം എന്നതിലുപരി ക്ലിഫ് ഡൈവിംഗ് കൂടെ ഈ കടൽത്തീരം സാധ്യമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ പലതരത്തിലുള്ള വാട്ടർ സ്പോർട്സ് പരിപാടികളും ഇവിടെ നടത്തപ്പെടുന്നു. ഇത്തരം പരിപാടികളിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന് മുമ്പായി ആവശ്യമായ കാര്യങ്ങളെ കുറിച്ച് മുൻകരുതൽ എടുക്കുന്നതും നന്നാകും.

സെന്റ് മേരീസ് ഐലന്‍ഡ്‌

സെന്റ് മേരീസ് ഐലന്‍ഡ്‌

അധികമാരാലും അറിയപ്പെടാത്ത ഒരു സ്ഥലമാണ് കോക്കനട്ട് ഐലൻഡ് എന്ന സെന്റ് മേരീസ് ഐലന്‍ഡ്‌.കർണാടകയിലാണ് സെന്റ് മേരീസ് ഐലന്‍ഡ്‌ സ്ഥിതി ചെയുന്നത്. ഇവിടത്തെ പ്രദേശവാസികൾ അവരുടെ സാധ്യാഹ്നങ്ങളും ഒഴിവു ദിവസങ്ങളും ചിലവഴിക്കാനായി ഇവിടേക്ക് എത്തുന്നുണ്ടെങ്കിലും പുറംലോകത്തിന് അധികമായി അറിവ് ലഭിക്കാതെ ഒളിഞ്ഞു കിടക്കുന്ന സ്ഥലമാണ് ഇത്. ചെങ്കുത്തായ ഏതാനും പാറക്കെട്ടുകളാലും സുന്ദരമായ കടൽത്തീര കാഴ്ചകളാലും മനോഹരമായ ഇവിടം പറ്റുകയാണെങ്കിൽ സന്ദർശിക്കാവുന്നതാണ്.

PC:John O'Nolan

Read more about: travel adventure hampi goa rishikesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X