Search
  • Follow NativePlanet
Share
» »ഇംഗ്ലണ്ടിനു സ്ത്രീധനമായി പോര്‍ച്ചുഗല്‍ നല്കിയ ഇന്ത്യയിലെ ദ്വീപ്

ഇംഗ്ലണ്ടിനു സ്ത്രീധനമായി പോര്‍ച്ചുഗല്‍ നല്കിയ ഇന്ത്യയിലെ ദ്വീപ്

കൊളാബ...മുംബൈയുടെ പ്രശസ്തിയോ‌ട് എന്നും ചേര്‍ന്നു നില്‍ക്കുന്ന നാട്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പഴങ്കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ പ്രദേശം

കൊളാബ...മുംബൈയുടെ പ്രശസ്തിയോ‌ട് എന്നും ചേര്‍ന്നു നില്‍ക്കുന്ന നാട്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പഴങ്കഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ പ്രദേശം പോര്‍ച്ചുഗീസ് ഭരണകാലത്ത് കാന്‍ഡില്‍ എന്നായിരുന്നു ഏഴ് ദ്വീപ സമൂഹങ്ങളിലൊന്നായ ഇത് അറിയപ്പെട്ടിരുന്നത്. പിന്നീ‌‌ട് ബ്രി‌ട്ടീഷുകാരു‌ടെ കാലത്ത് അതായത് 1800 കളില്‍ വികസനം ആരംഭിച്ച കൊളാബ ഇന്ന് നഗരത്തിന്‍റെ അനൗദ്യോഗിക ടൂറിസം കേന്ദ്രങ്ങളിലൊന്നായി വളര്‍ന്നിരിക്കുകയാണ്. വിവിധ ഭരണകാലത്തിനിടയില്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ തന്നെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. കൊളാബയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

ഇംഗ്ലണ്ടിന് സ്ത്രീധനമായി നല്കിയ ഇടം

ഇംഗ്ലണ്ടിന് സ്ത്രീധനമായി നല്കിയ ഇടം

ഇംഗ്ലണ്ടിന് സ്ത്രീധനമായി നല്കിയ ഇടം എന്നാണ് കൊളാബ അറിയപ്പെടുന്നത്. അതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. സപ്ത ദ്വീപുകളുടെ ഭാഗമായിരുന്നു കൊളാബ. 1534-ലെ ബാസ്സീൻ ഉടമ്പടിപ്രകാരം പോർച്ചുഗീസ് അധീനതയിലായിരുന്നു ഈ ദ്വീപുകള്‍. പിന്നീട് ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ പോർചുഗലിലെ കാതറീൻ രാജകുമാരിയെ വിവാഹം ചെയ്തതിനെ തുടർന്ന് മുംബൈയിലെ മറ്റു ദ്വീപുകളോടൊപ്പം കൊളാബയും ഇംഗ്ലണ്ടിന് സ്ത്രീധനമായി നൽകി. എന്നാല്‍ ഈ ദ്വീപ് ഇംഗ്ലണ്ടിനു കൈമാറുവാന്‍ പോര്‍ച്ചുഗീസുകാര്‍ കഅല്പം കാലതാമസവും വൈമനസ്യവും കാണിക്കുകയുണ്ടായി. ഇത് അംഗീകരിക്കുവാന്‍ സാധിക്കാതിരുന്ന ചാള്‍സ് രണ്ടാമന്‍ സ്ഥലം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പാട്ടത്തിന് നൽകുകയായിരുന്നുവത്രെ.
PC:Udaykumar PR

രണ്ടു ദ്വീപുകള്‍ ചേര്‍ന്നയി‌ടം

രണ്ടു ദ്വീപുകള്‍ ചേര്‍ന്നയി‌ടം

ഈ ദ്വീപിലെ നിവാസികളായിരുന്ന കോലികളായിരുന്നു കൊളാബ എന്ന എന് പേരു ദ്വീപിനു നല്കിയത്. ഇന്നത്തെ കൊളാബ രണ്ടു ദ്വീപുകള്‍ ചേര്‍ന്നതാണ്. കൊളാബയും ലിറ്റില്‍ കൊലാബയും. ഏകദേശം പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇവിടം പോര്‍ച്ചുഗീസുകാരുടെ ഭരണത്തിനു കീഴിലായിരുന്നു. 1743-ൽ റിച്ചാർഡ് ബ്രോട്ടൺ എന്ന വ്യക്തി ഈ ദ്വീപുകൾ പാട്ടത്തിനെടുത്തിരുന്നു. 1796-ൽ ഇതൊരു സൈനികത്താവളമായി മാറി. അതിനു ശേഷം വികസന രംഗത്ത് വലിയ വളര്‍ച്ചയായിരുന്നു ഈ നാടിന്. ഇന്ന് ഈ കാണുന്ന രീതിയില്‍ കൊളാബ വളര്‍ന്നതിനു പിന്നില്‍ വര്‍ഷങ്ങളുടെ ശ്രമഫലമുണ്ട്.

PC:Udaykumar PR

അതിശയിപ്പിക്കുന്ന വാസ്തുവിദ്യ

അതിശയിപ്പിക്കുന്ന വാസ്തുവിദ്യ

അതിശയിപ്പിക്കുന്ന നിര്‍മ്മിതികളും അവയു‌‌ടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വാസ്തു വിദ്യകളും തന്നെയാണ് ഈ നഗരത്തില്‍ എടുത്തു പറയേണ്ട കാര്യങ്ങളിലൊന്ന്. ഗോഥിക് വാസ്തു വിദ്യയില്‍ തുടങ്ങി ഇന്തോ-സാര്‍സനിക് വാസ്തു വിദ്യയും ആര്‍ട് ഡെകോയും ഗോഥിക് റിവൈവല്‍ സ്റ്റൈലുമെല്ലാം ഇവിടുത്തെ വലിയ സ്വീകാര്യത ലഭിച്ച നിര്‍മ്മാണ രീതികളാണ്. ഹോളി നെയിം കത്തീഡ്രല്‍, അഫ്ഗാന്‍ ചര്‍ച്ച്, ധന്‍രാജ് മഹല്‍ തുടങ്ങിയവയാണ് ഇവിടെ അറിയപ്പെടുന്ന കെട്ടിടങ്ങള്‍. കോള്‍ബയുടെ ചരിത്രം അറിയണമെങ്കില്‍ ഇവിടം തീര്‍ച്ചയായും സന്ദര്‍ശിക്കണം എന് കാര്യത്തില്‍ സംശയം വേണ്ട.

PC:Udaykumar PR

മടുക്കുന്ന വരെ ഷോപ്പിങ്

മടുക്കുന്ന വരെ ഷോപ്പിങ്

ഷോപ്പിങ് പ്രേമികളെ സന്തോഷിപ്പിക്കുന്ന ഇടമാണ് കോല്‍ബെ. എത്ര ഷോപ്പിങ് നടത്തിയാലും കയ്യിലെ കാശ് അധികം തീര്‍ക്കാതെ കുറഞ്ഞ ചിലവില്‍ തുണിത്തരങ്ങള്‍ മുതല്‍ ആഭരണങ്ങും ചെരിപ്പുമെല്ലാം വാങ്ങാം എന്നത് ഇവി‌‌ടേക്ക് സഞ്ചാരികളെയും വ്യാപാരികളെയും ആകര്‍ഷിക്കുന്നു. കരകൗശല വസ്തുക്കളും മറ്റും തിരഞ്ഞെടുക്കുവാന്‍ വലിയ ഓപ്ഷനുകള്‍ ഇവിടെയുണ്ട്. ഡിസൈനര്‍ ഫാഷന്‍ വസ്ത്രങ്ങള്‍, ലൈഫ് സ്റ്റൈല്‍ പ്രൊഡക്റ്റുകള്‍, ആയുര്‍വ്വേദ സാധനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാണ്.
PC:commons.wikimedia

 മതിവരുവോളം ഭക്ഷണം കഴിക്കാം

മതിവരുവോളം ഭക്ഷണം കഴിക്കാം

ലോകത്തിന്‍റെ എല്ലാ കോണുകളിലും ലഭിക്കുന്ന വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഒരിടമാണ് കോല്‍ബ. സാധാരണ മുംബൈ ദേശി ഭക്ഷണം മുതല്‍ എല്ലാം ഇവിടെ ലഭിക്കും. ഭക്ഷണാസ്വാദകരം സംബന്ധിച്ചെടുത്തോളം വളരെ മികച്ച ഒരിടമായിരിക്കും ഇത്.
PC:Benjamin Vander Steen

മുംബൈയുടെ സാംസ്കാരിക തലസ്ഥാനം‌

മുംബൈയുടെ സാംസ്കാരിക തലസ്ഥാനം‌

മുംബൈയുടെ സാംസ്കാരിക തലസ്ഥാനം എന്നാണ് കോല്‍ബെ അറിയപ്പെടുന്നത്. ഇവിടുത്തെ അതിമനോഹരമായ രൂപകല്പനയിലുള്ള കെട്ടിടങ്ങളാണ് അതിന‌ൊരു കാരണം. നാഷണല്‍ ഗാലറി ഓഫ് ആര്‍ട് മ്യൂസിയം, റീഗല്‍ സിനിമാ, പ്രിന്‍സ് ഓഫ് വെയില്‍സ് മ്യൂസിയം, പാര്‍സി റസിഡന്‍ഷ്യല്‍ കോളനി, കഫേകള്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
PC:Udaykumar PR

അഫ്ഗാന്‍ ചര്‍ച്ച്

അഫ്ഗാന്‍ ചര്‍ച്ച്

കോള്‍ബയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ അഫ്ഗാന്‍ ചര്‍ച്ച്. സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് ചർച്ച് എന്നാണ് ഇതിന്റെ യഥാര്‍ത്ഥ പേര്. ഒന്നാം അഫ്ഗാൻ യുദ്ധത്തിൽ മരണപ്പെട്ടവരുടെ ഓർമ്മയ്ക്കായി ബ്രിട്ടീഷുകാർ നിർമിച്ചതാണ് ഈ പള്ളി. ആദ്യം ചാപ്പലായാണ് നിര്‍മ്മിച്ചതെങ്കിലും പള്ളിയുടെ ഗോപുരം തുറമുഖത്തെ കപ്പലുകളിലെ നാവികർക്ക് സ്ഥലം തിരിച്ചറിയാനും ഉപകരിക്കും എന്ന പ്രതീക്ഷയോടെ കൊളാബയില്‍ നിര്‍മ്മിക്കുകയായിരുന്നു.

കുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾകുറച്ച് മുന്നോട്ട് നീങ്ങിയാൽ അങ്ങ് പാക്കിസ്ഥാനിൽ എത്തും...ഇന്ത്യയിലെ പേടിപ്പിക്കുന്ന വിമാനത്താവളങ്ങൾ

തനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാംതനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാം

പുല്‍പ്പള്ളിയിലെ രാമായണ കഥകളുറങ്ങുന്ന ഇടങ്ങള്‍പുല്‍പ്പള്ളിയിലെ രാമായണ കഥകളുറങ്ങുന്ന ഇടങ്ങള്‍

ആള്‍ക്കൂട്ടം ഒഴിവാക്കാം, യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം ഈ നഗരങ്ങള്‍

PC:Ronakshah1990

Read more about: mumbai islands history food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X