Search
  • Follow NativePlanet
Share
» »നാടോടിക്കഥ പോലെ മനോഹരമായ കാഴ്ച!! തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാ‌ട്ടം

നാടോടിക്കഥ പോലെ മനോഹരമായ കാഴ്ച!! തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാ‌ട്ടം

നാടോടിക്കഥകളിലേതു പോലെ മനോഹരിയായി മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുകയാണ് നയാഗ്രാ വെള്ളച്ചാട്ടം.

പതിച്ചുകൊണ്ടിരുന്ന വെള്ളം പോലും ഐസ് ആണിവിടെ. അപ്പോള്‍ പിന്നെ ഒഴുകുന്ന വെള്ളത്തിന്റെയും ചെ‌ടികളുടെയും മറ്റും കാര്യം പറയുകയും വേണ്ടല്ലോ.... പറഞ്ഞുവരുന്നത് നയാഗ്ര വെള്ളച്ചാട്ടത്തെക്കുറിച്ചാണ്.
നാടോടിക്കഥകളിലേതു പോലെ മനോഹരിയായി മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുകയാണ് നയാഗ്രാ വെള്ളച്ചാട്ടം. ഇതിന്റെ മിക്ക ഭാഗങ്ങളും ഐസു രൂപത്തിലായി കഴിഞ്ഞു.

niagara falls

പ്രദേശത്ത് താപനില മൈനസ് 18 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെ ആണ് വെള്ളച്ചാട്ടം ഐസിലേക്ക് മാറിയത്. താഴേക്ക് പതിക്കുന്ന വെള്ളം ഐസായി മാറിയതോടെ അതിമനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ഐസ് രൂപത്തില്‍ വെള്ളം താഴേക്ക് കിടക്കുന്നത് കൗതുകമുണ്ടാക്കുന്ന കാഴ്ചയാണ്.
കൊവിഡ് നി നിയന്ത്രണങ്ങൾ കാരണം നയാഗ്ര വെള്ളച്ചാട്ടം സന്ദർശിക്കുന്നത് എളുപ്പമല്ലെങ്കിലും, മുന്‍കരുതലുകളോടെ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. മരവിച്ച നയാഗ്ര വെള്ളച്ചാട്ടത്തിന്റെയും അവിടുത്തത മഴവില്ലിന്റെയും ഒക്കെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിട്ടുണ്ട്.

ഇതോടൊപ്പം സമീപത്തെല്ലാം മഞ്ഞിന്റെ കൂനകളും രൂപപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ശൈത്യത്തിന്റെ കാഠിന്യമാണ് ഇത് കാണിക്കുന്നത്.

താപനില പൂജ്യത്തിന് താഴെയായിരിക്കുമ്പോൾ, ഐസ് പാലങ്ങള്‍ പ്രത്യക്ഷപ്പെടുകയും ആകാശത്തേക്ക് ഉയരുന്ന ഹിമാനികൾ പോലെ അവ കാണപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ നയാഗ്ര വെള്ളച്ചാട്ടത്തിലെ താപനില 12 മുതൽ 30 ഡിഗ്രി വരെ ഫാരൻഹീറ്റിലായിരുന്നു.
കാനഡയിലെ ഒന്റാറിയോയ്ക്കും യുഎസ്എയിലെ ന്യൂയോർക്കിനുമിടയിൽ മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. നേഡിയൻ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടം മൂന്ന് വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും വലുതാണ്. അമേരിക്കൻ വെള്ളച്ചാട്ടം, ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം എന്നിവ അമേരിക്കയിലാണ് സ്ഥിതി ചെയ്യുന്നത്.

പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍പാക്കിസ്ഥാനിലേക്ക് നോക്കി ചിരിക്കുന്ന ബുദ്ധ പ്രതിമ, മലമടക്കിലെ ആശ്രമം...അതിര്‍ത്തിയിലെ വിശേഷങ്ങള്‍

മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത‌ ട്രക്കിങ്മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത‌ ട്രക്കിങ്

ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍ചെറിയ പ്ലാനിങ്ങൊന്നും പോരാ, വര്‍ഷങ്ങളെ‌‌ടുത്ത് പ്ലാന്‍ ചെയ്തു പോകേണ്ട യാത്രകള്‍

ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!ബുദ്ധന്‍റെ മുടിയിഴയില്‍ താങ്ങിനില്‍ക്കുന്ന സ്വര്‍ണ്ണപ്പാറ, നിഗൂഢത തെളിയിക്കാനാവാതെ ശാസ്ത്രം!!

Read more about: world water falls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X