Search
  • Follow NativePlanet
Share
» »വീടുകളേക്കാള്‍ കൂടുതല്‍ കല്ലറകളുള്ള നഗരം, മരിച്ചവരുടെ നാടായ കോള്‍മ

വീടുകളേക്കാള്‍ കൂടുതല്‍ കല്ലറകളുള്ള നഗരം, മരിച്ചവരുടെ നാടായ കോള്‍മ

ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ ഉറങ്ങുന്ന കാലിഫോര്‍ണിയന്‍ നഗരമായ കോള്‍മയുടെ വിശേഷങ്ങളിലേക്ക്

ഓരോ നഗരത്തിന്‍റെയും ചരിത്രം തിരഞ്ഞുള്ള യാത്രകള്‍ നമ്മെ എത്തിക്കുക അതിശയങ്ങളിലേക്കായിരിക്കും. കഴിഞ്ഞ കാലങ്ങളില്‍ ഈ നഗരങ്ങള്‍ എങ്ങനെയായിരുന്നു എന്നത് തേ‌ടിച്ചെല്ലുമ്പോള്‍ കാത്തിരിക്കുന്നത് പലപ്പോഴും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയല്ലാതെ, മരിച്ചവര്‍ക്കുവേണ്ടി മാറ്റിവയ്ക്കപ്പെട്ട കോള്‍മയുടെ കഥ വ്യത്യസ്തമാണ്. കോള്‍മ എന്ന നഗരം സ്ഥാപിക്കപ്പെടുന്നതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതുമെല്ലാം മരിച്ചവര്‍ക്കു വേണ്ടിയാണ്. ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ ഉറങ്ങുന്ന കാലിഫോര്‍ണിയന്‍ നഗരമായ കോള്‍മയുടെ വിശേഷങ്ങളിലേക്ക്

കോള്‍മ

കോള്‍മ

അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്കോയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കോള്‍മ മരിച്ചവുടെ നഗരമാണ്. ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ മരിച്ചവരുള്ള ഈ നഗരത്തിന്റെ ഭൂരിഭാഗവും സെമിത്തേരികള്‍ക്കായാണ് ചിലവഴിച്ചിരിക്കുന്നത്. ഒരു ജീവിച്ചിരിക്കുന്നയാള്‍ക്ക് ആയിരം മരിച്ചവര്‍ എന്ന അനുപാതത്തിലാണ് ഇവിടെ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും അനുപാതം. കാലിഫോര്‍ണിയയുടെ ശ്മശാനം എന്നും ഈ നഗരത്തിനു പേരുണ്ട്.

PC:Seattleretro -

 ഇവിടെ ജീവിച്ചിരിക്കുന്നതു തന്നെ മഹത്തായ കാര്യം

ഇവിടെ ജീവിച്ചിരിക്കുന്നതു തന്നെ മഹത്തായ കാര്യം

മരിച്ചവരുടെ നാട് എന്നും നിശബ്ദതയുടെ നഗരം എന്നുമെല്ലാം കോള്‍മയ്ക്ക് വിളിപ്പേരുകളുണ്ട്.
ഇവിടെ ജീവിച്ചിരിക്കുന്നതു തന്നെ മഹത്തായ കാര്യം എന്നാണ് നഗരത്തിന്റെ വെബ് സൈറ്റില്‍ നേരത്തെ കൊടുത്തിരുന്നത്. 1.5 മില്യണിലധികെ ആളുകളാണ് ഇവിടെ ശവക്കല്ലറകളിലുള്ളത് എന്നാണ് കണക്കുകള്‍ പറയുന്നത്.
PC:Sharon Mollerus

1990 കളില്‍

1990 കളില്‍

കാലിഫോര്‍ണിയയിലെയും സാന്‍ഫ്രാന്‍സിസ്കോയിലെയും പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്ന സ്ഥലപരിമിതിയില്‍ നിന്നും രൂപമെടുത്ത നഗരമാണ് കോള്‍മ. പണ്ടു മുതലെ സാന്‍ഫ്രാന്‍സിസ്കോ സ്ഥലപരിമിതി കാരണം പല ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു, കാലിഫോര്‍ണിയയിലാവട്ടെ,1990 കളില്‍ തന്നെ നഗരപരിധിക്കുള്ളില്‍ ശവസംസ്കാരവും നിരോധിച്ചിരുന്നു. പ്ലേഗ് മഹാമാരിയുടെ വരവും ഇതിനൊരു കാരണമായി. സ്ഥലദൗര്‍ലഭ്യത്തിനു മറ്റൊരു വഴിയും ഇല്ലാതായതോടെ ഗ്രീക്കു സംസ്കാരത്തിലെ നെക്രോപോളിസിനെ മാതൃകയാക്കി മറ്റൊനു നഗരം തന്നെ നിര്‍മ്മിക്കുകയാണ് ഇവി‌ടെ അധികൃതര്‍ ചെയ്തത്.
PC:shikabane taro

സെമിത്തേരികള്‍ മാറ്റി സ്ഥാപിക്കുന്നു

സെമിത്തേരികള്‍ മാറ്റി സ്ഥാപിക്കുന്നു

അതിനായി അധികൃതര്‍ ചെയ്തതാവട്ടെ, സാന്‍ഫ്രാന്‍സിസ്കോയിലെ സെമിത്തേരികള്‍ മാറ്റി സ്ഥാപിക്കുകയും. 1912 ലാണ് കോള്‍മയിലേക്ക് സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ശവകുടീരങ്ങള്‍ മാറ്റിയെത്തുന്നത്. 1912 ൽ നിലവിലുള്ള എല്ലാ ശ്മശാനങ്ങളെയും കുടിയൊഴിപ്പിച്ചതിനുശേഷം കോൾമ നിരവധി ശ്മശാനങ്ങളുടെ സ്ഥലമായി മാറി. 1920 നും 1941 നും ഇടയിൽ ഏകദേശം 150,000 മൃതദേഹങ്ങൾ കോള്‍മയിലെത്തി. ആരും ഫീസ് അടയ്ക്കാത്തവരെ കൂട്ട ശവക്കുഴികളിൽ ആണ് അടക്കിയത്. രണ്ടാം ലോക മഹായുദ്ധം ഈ സെമിത്തേരികള്‍ മാറ്റി സ്ഥാപിക്കുന്ന പ്രക്രിയയ്ക്ക് താമസം വരുത്തിയെങ്കിലും യുദ്ധത്തിനു ശേഷനം അത് പൂര്‍ത്തീരിക്കുകയായിരുന്നു,
PC:BrokenSphere

 ശ്മശാന തൊഴിലാളികളില്‍ നിന്നും താമസക്കാരിലേക്ക്

ശ്മശാന തൊഴിലാളികളില്‍ നിന്നും താമസക്കാരിലേക്ക്

തുടക്കത്തിൽ, കോൾമയിലെ താമസക്കാർ പ്രധാനമായും പട്ടണത്തിലെ നിരവധി ശ്മശാനങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നിരുന്നാലും, 1980 കൾ മുതൽ, കോൾമ കൂടുതൽ വൈവിധ്യവത്കരിക്കപ്പെട്ടു. വിവിധതരം റീട്ടെയിൽ ബിസിനസ്സുകളും ഓട്ടോമൊബൈൽ ഡീലർഷിപ്പുകളും ടൗൺ ഗവൺമെന്റിന് കൂടുതൽ വിൽപ്പന നികുതി വരുമാനം കൊണ്ടുവന്നു. 1986 ൽ കോൾമയിൽ 280 മെട്രോ സെന്റർ ബിസിനസിനായി തുറന്നു; ഇത് ഇപ്പോൾ ലോകത്തിലെ ആദ്യത്തെ ഈർജ്ജ കേന്ദ്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
PC:BrokenSphere

17 ശ്മാശാനങ്ങള്‍

17 ശ്മാശാനങ്ങള്‍


ലക്ഷക്കണക്കിന് മനുഷ്യരെ അടക്കം ചെയ്തിരിക്കുന്ന കോള്‍മയില്‍ ആകെ 17 സെമിത്തേരികളാണുള്ളത്. കോള്‍മയിലെ ആദ്യ സെമിത്തേരി 1887 ല്‍ സ്ഥാപിതമായ ഹോളിക്രോസ് സെമിത്തേരിയാണ്, രാഷ്ട്രീയ നേതാക്കളും ബിസിനസ് രംഗത്തെ അതികായരും പത്രമുതലാളിയും സംഗീതജ്ഞരും സെനറ്റര്‍മാരും ഉള്‍പ്പെടെയുള്ളവരെ ഇവിടുത്തെ കല്ലറകളില്‍ അടക്കിയിട്ടുണ്ട്. ക്രിസ്ത്യാനികള്‍, ജൂതന്മാര്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങള്‍ക്കായും വ്യത്യസ്ത സെമിത്തേരികള്‍ കാണാം. വളര്‍ത്തുമൃഗങ്ങള്‍ക്കു വേണ്ടിയും കോള്‍മയില്‍ ഒരു പ്രത്യേക സെമിത്തേരിയുണ്ട്. പട്ടണത്തിൻറെ ഏകദേശം 73 ശതമാനം ഇവിടെയുള്ള 17 സെമിത്തേരികൾ കയ്യടക്കിയിരിക്കുന്നു,
PC:BrokenSphere

2000 ല്‍

2000 ല്‍

2000 ലെ സെൻസസ് പ്രകാരം 1,191 ആളുകളും 329 വീടുകളും 245 കുടുംബങ്ങളും നഗരത്തിൽ താമസിക്കുന്നു. ജനസാന്ദ്രത ഒരു ചതുരശ്ര മൈലിന് 624.6 ആളുകളായിരുന്നു (240.8 / കിമി 2). ചതുരശ്ര മൈലിന് (69.1 / കിമി 2) ശരാശരി സാന്ദ്രതയിൽ 342 ഭവന യൂണിറ്റുകൾ ഉണ്ടായിരുന്നു.
329 വീടുകളില്‍ 36.2% പേർ 18 വയസ്സിന് താഴെയുള്ള കുട്ടികളാണ്. 57.1% വിവാഹിതരായ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നു, 11.9% ഭർത്താവില്ലാത്ത ഒരു സ്ത്രീയും ജീവനക്കാരും 25.5% കുടുംബങ്ങളല്ലാത്തവരുമാണ്. എല്ലാ വീടുകളിലും 17.3% വ്യക്തികളാണ്, 10.0% പേർക്ക് 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരാൾ ഒറ്റയ്ക്ക് താമസിക്കുന്നു. ശരാശരി കുടുംബ വലുപ്പം 3.47 ഉം കുടുംബത്തിന്റെ ശരാശരി വലുപ്പം 3.92 ഉം ആയിരുന്നു.

PC:Zedla

ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയുംബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും

മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണംമണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം

ജീവന്‍ പണയംവെച്ചു പോകാം.... ലോകത്തിലെ ഏറ്റവും സാഹസിക വിനോദമായ ബേസ് ജംപിന്ജീവന്‍ പണയംവെച്ചു പോകാം.... ലോകത്തിലെ ഏറ്റവും സാഹസിക വിനോദമായ ബേസ് ജംപിന്

Read more about: world city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X