Search
  • Follow NativePlanet
Share
» »രാവിലെയും വൈകിട്ടും നിറംമാറുന്ന കുളം... അപൂര്‍വ്വ കാഴ്ചയൊരുക്കി സര്‍ഗുജ

രാവിലെയും വൈകിട്ടും നിറംമാറുന്ന കുളം... അപൂര്‍വ്വ കാഴ്ചയൊരുക്കി സര്‍ഗുജ

രാജ്യത്തെ മറ്റി‌ടങ്ങളില്‍ നിന്നും വ്യത്യസ്തമായ കാഴ്ചകളാണ് ഛത്തീസ്ഗഡിന്റെ പ്രത്യേകത. പ്രകൃതിസൗന്ദര്യം ആണെങ്കിലും നാഗരികതയുടെയോ പഴമയുടെയോ കാഴ്ചകളാണെങ്കിലും തനതായ സൗന്ദര്യം ഇവിടെ കാണാം. ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും സഢ്ചാരികള്‍ ഛത്തീസ്ഗഡ് തേടിയെത്തുന്നതിനു പിന്നിലെ കാരണവും ഈ വ്യത്യസ്തതകള്‍ തന്നെയാണ്.

color-changing pond

PC:The Post Reader

ഇവിടുത്തെ പലതരം കാഴ്ചകളിലേക്ക് ഏറ്റവും പുതുതായി കടന്നുവന്നിരിക്കുന്നത് നിറം മാറുന്ന ഒരു തടാകമാണ്. ഛത്തീസ്ഗഢിലെ സർഗുജയിൽ രാവിലെ മുതൽ വൈകുന്നേരം വരെ നിറം മാറുന്ന ഒരു പ്രത്യേക തടാകം. എന്നാൽ കുളത്തിലെ വെള്ളത്തിന്റെ നിറം മാറുന്നതിന്റെ പിന്നിൽ ശാസ്ത്രീയമായ ഒരു വസ്തുതയും തെളിയിക്കുവാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇതിനെ ചര്‍ച്ചകളലി്‍ സജീവമാക്കി നിര്‍ത്തുന്നത്.

സുർഗുജ ജില്ലാ ആസ്ഥാനമായ അംബികാപൂരിൽ നിന്ന് 15 കിലോമീറ്റർ അകലെ ബർഗൻവ എന്ന സ്ഥലത്താണ് ഈ കുളമുള്ളത്. പ്രദേശവാസികളുടെ വിശദീകരണങ്ങള്‍ അനുസരിച്ച് കുളത്തിലെ വെള്ളം രാവിലെ ചുവപ്പും വൈകുന്നേരം പച്ചയുമായി മാറുന്നു. കുളത്തിലെ വെള്ളത്തിന്റെ നിറം മാറുന്ന പ്രതിഭാസം കാണാൻ ദൂരദിക്കുകളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്.

കുളത്തിലെ വെള്ളത്തിന്റെ നിറം മാറ്റുന്ന പ്രതിഭാസത്തിന് ഇതുവരെ ഔദ്യോഗിക തെളിവുകളോ ശാസ്ത്രീയമായ വസ്തുതകളോ ലഭിച്ചിട്ടില്ല.

സുർഗുജ ജില്ലയിൽ ഇത്തരത്തില്‍ നിരവധി നിഗൂഢ സ്ഥലങ്ങളുണ്ടെന്നാണ് ഇവിടുള്ളവര്‍ പറയുന്നത്. അവയുടെ നിഗൂഢത ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അടിക്കുമ്പോൾ വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കുന്ന സ്ലാക്ക് സ്റ്റോൺ, ഭൂമിയില്‍ നിന്നും മുകളിലേക്ക് ഒഴുകുന്ന നീരൊഴുക്ക് എന്നിങ്ങനെ വിവിധ സ്ഥലങ്ങള്‍ ഇവിടെ കാണാം.

മൂന്നാര്‍ മുതല്‍ ഗോവ വരെ... വിദേശികള്‍ തേടിയെത്തുന്ന കാഴ്ചകള്‍... ഇന്ത്യയിലെ ഹോട്ട്സ്പോട്ടുകള്‍ ഇതാമൂന്നാര്‍ മുതല്‍ ഗോവ വരെ... വിദേശികള്‍ തേടിയെത്തുന്ന കാഴ്ചകള്‍... ഇന്ത്യയിലെ ഹോട്ട്സ്പോട്ടുകള്‍ ഇതാ

മാലാഖമാരെത്തുന്നു എന്നു വിശ്വസിക്കപ്പെടുന്ന അപ്സരകൊണ്ടെ... കര്‍ണ്ണാടകയുടെ അതിശയിപ്പിക്കുന്ന കാഴ്തകളിലേക്ക്മാലാഖമാരെത്തുന്നു എന്നു വിശ്വസിക്കപ്പെടുന്ന അപ്സരകൊണ്ടെ... കര്‍ണ്ണാടകയുടെ അതിശയിപ്പിക്കുന്ന കാഴ്തകളിലേക്ക്

Read more about: travel mystery chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X