Search
  • Follow NativePlanet
Share
» »ഹോളി ആഘോഷിക്കാം ഈ കളർഫുൾ സിറ്റികളിൽ!!!

ഹോളി ആഘോഷിക്കാം ഈ കളർഫുൾ സിറ്റികളിൽ!!!

സാധാരണ ഹോളി ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി നിറങ്ങളിൽ നീരാടി ഹോളി ആഘോഷിക്കുവാൻ പറ്റിയ കളർഫുള്ളായ ഇടങ്ങൾ ഏതൊക്കെയാണെന്നു നോക്കാം....

ഹോളി എന്നാൽ നിറങ്ങളുടെ ആഘോഷമാണ്. പരസ്പരം നിറങ്ങൾ വാരിയെറിഞ്ഞും പരസ്പരമുള്ള കരുതലും സ്നേഹവും ഒന്നുകൂടി ഊട്ടിയുറപ്പിച്ചും നടത്തുന്ന ഹോളി നമുക്ക് ഒഴിവാക്കുവാനാകാത്ത ആഘോഷങ്ങളിലൊന്നാണ്. തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയമായും വസന്തോത്സവത്തിന്‍റെ തുടക്കമായും ഒക്കെ ഹോളിയെ വിശേഷിപ്പിക്കുവാറുണ്ട്. ചരിത്രവും ഐതിഹ്യവുമൊന്നും അറിയില്ലെങ്കിൽ പോലും ഹോളി ആഘോഷം മുഖ്യമാണ്. സാധാരണ ഹോളി ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി നിറങ്ങളിൽ നീരാടി ഹോളി ആഘോഷിക്കുവാൻ പറ്റിയ കളർഫുള്ളായ ഇടങ്ങൾ ഏതൊക്കെയാണെന്നു നോക്കാം...

ഹംപി

ഹംപി

ഹോളി ആഘോഷത്തിന് പോകുന്നവർ വളരെ വിരളമായി മാത്രംതിരഞ്ഞെടുക്കുന്ന ഒരിടമാണ് ഹംപി. ചരിത്രത്തോടും മിത്തുകളോടും ഏറെ ചേർന്നു കിടക്കുന്ന ഹംപി ഹോളിയെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുവാൻ പറ്റിയ ഇടമാണ്. പൈതൃകവും സംസ്കാരവും ഒരുപോലെ ചേർത്തുവച്ച ഇവിടുത്തെ ആഘോഷങ്ങളുടെ കേന്ദ്രമായ ഹിപ്പി ഐലൻഡിലാണ് ഹോളി ആഘോഷങ്ങൾ അരങ്ങുതകർക്കുക. ലോകത്തിന്റെ വിവിഝ ഭാഗങ്ങളില്‍ നിന്നുള്ളവർ ഒരേ മനസ്സോടെ നിറങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന കാഴ്ച ഇവിടെ കാണാം.

വൃന്ദാവൻ

വൃന്ദാവൻ

പരമ്പരാഗത ഹോളി ആഘോഷങ്ങൾ പൊടിപൊടിക്കുന്ന നാടാണ് വൃന്ദാവൻ. ശ്രീകൃഷ്ണന്‍റെ ഐതിഹ്യവുമായി ചേർന്ന് കിടക്കുന്ന ഇടമായിനാൽ തന്നെ അല്പം ഭക്തിയും പുണ്യവും ഇവിടുത്തെ ആഘോഷങ്ങളിൽ നിറഞ്ഞു നിൽക്കും. നിറങ്ങൾ കലക്കിയ കുടങ്ങൾ പരസ്പരം എറിഞ്ഞൈാണ് ഇവിടുത്തെ ആഘോഷങ്ങൾ നടക്കുക. ലാത്മാർ ഹോളി എന്നാണ് ഇവിടുത്തെ ഹോളി ആഘോഷം അറിയപ്പെടുന്നത്. കൃഷ്ണനെയും കൂട്ടുകാരെയും ചുള്ളിക്കമ്പെടുത്ത് അടിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഇവിടെ നടക്കുന്ന ആഘോഷം. ലാത്തി എന്നു പേരുള്ള വടികളുപയോഗിച്ചാണ് സ്ത്രീകൾ ഇവിടെ തല്ലുന്നത്. പുരുഷന്മാർ തല്ല് കിട്ടാതിരിക്കുവാൻ പരമാവധി ശ്രമിക്കും. വടി ദേഹത്തു കൊണ്ടാൽ ആ ആൾ പോയി വേഷപ്രഛന്നനായി വരണമത്രെ.

പുഷ്കർ

പുഷ്കർ

രാജസ്ഥാനിലെ ഹോളി ആഘോഷങ്ങൾക്കു പേരുകേട്ട ഇടമാണ് പുഷ്കർ. ഹോളി കാലത്ത് വളരെയധികം സഞ്ചാരികൾ എത്തിച്ചേരുന്നതിനാൽ പ്രത്യേകമായ പൂജകളും ആഘോഷങ്ങളും ഇവിടെ ക്ഷേത്രത്തിൽ ഒരുക്കാറുണ്ട്. ഹോളി ടൂർ പാക്കേജുകളിലാണ് പുഷ്കറിൽ ഈ കാലത്ത് കൂടുതലും സഞ്ചാരികൾ എത്തുന്നത്. ക്ഷേത്ര സന്ദർശനം തന്നെയാണ് വിടെ ഹോളിയിലും പ്രധാന കാര്യം.

ജയ്പൂർ

ജയ്പൂർ

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂർ നിറങ്ങളുടെ ഒരു നാട് തന്നെയാണ്. രാജസ്ഥാന്‍റെ തലസ്ഥാനം എന്ന വിശേഷണം മാത്രമല്ല ഈ നാടിനുള്ളത്. ചരിത്ര സ്മാരകങ്ങളും ഹവാ മഹൽ ഉൾപ്പെടെയുള്ള അതിശയ നിർമ്മിതികളും ഇവ കാണുവാനെത്തുന്ന വിദേശികളുൾപ്പെടെയുള്ളവരും ചേർന്ന് ഇവിടുത്തെ ആഘോഷങ്ങൾ ഏറെ വ്യത്യസ്തമാക്കുന്നു.

ബാംഗ്ലൂർ

ബാംഗ്ലൂർ


ഇന്ത്യയിൽതന്നെ ഏറ്റവും വൈവിധ്യമാർന്ന ഹോളി ആഘോഷങ്ങൾ നടക്കുന്ന ഇടങ്ങളിലൊന്നാണ് ബാംഗ്ലൂർ. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഒരേ മനസ്സോടെ താമസിക്കുന്ന ഇടമായതിനാൽ ഓരോ നാടിന്‍റെയും തനതായ ആഘോഷങ്ങൾ ഇവിടെ കാണാം. വിദേശികളും ഇവിടെ ഹോളി ആഘോഷങ്ങളുടെ ഭാഗമാകാറുണ്ട്.

മഥുര

മഥുര

വൃന്ദാവൻ പോലെത്തന്നെ കൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടമാണ് ഉത്തർ പ്രദേശിലെ മഥുരയും. ഐതിഹ്യങ്ങളനുസരിച്ച് കൃഷ്ണൻ തൻറെ ഭാര്യയായ രാധയുടെ ഗ്രാമത്തിലേക്ക് വരുന്ന ദിവസമാണത്രെ ഇത്. വരുന്ന വഴി കൃഷ്ണനും കൂട്ടുകാരും ചേർന്ന് രാധയെയും സുഹൃത്തുക്കളെയും കളിയാക്കുവാനും മറ്റും തുടങ്ങി. അപ്പോൾ കൂട്ടുകാരായ യുവതികൾ അവിടെ കിടന്നിരുന്ന ചുള്ളിക്കമ്പുകളും മറ്റുമെടുത്ത് കൃഷ്നനെയും മറ്റും പേടിപ്പിച്ചുവത്രെ. അതിന്റെ ഓർ‍മ്മയ്ക്കായാണ് ഇവിടെ ലത്മാർ ഹോളി എന്ന പേരിൽ ഹോളി ആഘോഷിക്കുന്നത്. ഹോളിയുടെ യഥാർഥ സ്പിരിറ്റ് അറിയുവാനും ആസ്വദിക്കുവാനും താല്പര്യമുള്ളവർ ഉറപ്പായും തിരഞ്ഞെടുക്കേണ്ട ഇടമാണ് മഥുര. ഏഴു ദിവസമാണ് ഇവിടുത്തെ ഹോളി ആഘോഷങ്ങൾ നീണ്ടു നിൽക്കുന്നത്.

വാരണാസി

വാരണാസി

കളർഫുൾ ഹോളി ആഘോഷങ്ങൾക്കു പറ്റിയ മറ്റൊരിടമാണ് വാരണാസി. കാശിയെന്നും ബനാറസ് എന്നുമൊക്കെ അറിയപ്പെടുന്ന ഇവിടം ശിവന്‍റെ വാസസ്ഥലമായും ജ്യോതിർലിംഗ സ്ഥാനമായും ഒക്കെ വിശ്വാസികളുടെയും സഞ്ചാരികളുടെയും ഇടയിൽ പ്രസിദ്ധമാണ്. വിശ്വാസങ്ങളോട് ചേർന്നു നിൽക്കുന്ന ആഘോഷമാണ് ഇവിടെയുള്ളത്. അത് കൂടാതെ വിദേശികളും തീർഥാടകരും ഇവിടുത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന കാഴ്ച വ്യത്യസ്തമായ ഒരു അനുഭവം കൂടിയായിരിക്കും.

ചെന്നൈ

ചെന്നൈ

തമിഴ്നാട്ടുകാർക്ക് ഹോളി വളരെ വലിയ ആഘോഷമല്ലെങ്കിലും ഇവിടെ ചെന്നെയിൽ ഹോളി ആഘോഷിക്കുവാറുണ്ട്. ബാംഗ്ലൂർ പോലെ തന്നെ ഇന്ത്യയുടെ ചെറിയൊരു പരിച്ഛേദം കണ്ടെത്തുവാൻ സാധിക്കുന്ന ഇടംതന്നെയാണ് ചെന്നൈയും. അതിനാൽ ആഘോഷങ്ങളിലെ വ്യത്യസ്തത ഇവിടെയും കാണാം.

സ്ത്രീകൾ പുരുഷന്മാരെ തല്ലി നടത്തുന്ന വിചിത്രമായ ഹോളി ആഘോഷംസ്ത്രീകൾ പുരുഷന്മാരെ തല്ലി നടത്തുന്ന വിചിത്രമായ ഹോളി ആഘോഷം

വ്യത്യസ്ത ഹോളി ആഘോഷങ്ങളുമായി ഈ ഇടങ്ങൾവ്യത്യസ്ത ഹോളി ആഘോഷങ്ങളുമായി ഈ ഇടങ്ങൾ

ഹോളി ആഘോഷിക്കാം...ആര്‍ഭാടമായി!!ഹോളി ആഘോഷിക്കാം...ആര്‍ഭാടമായി!!

Read more about: holi celebrations ഹോളി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X