Search
  • Follow NativePlanet
Share
» »50 രൂപയും കല്‍രഥവും തമ്മിലെന്താണ് ബന്ധം?

50 രൂപയും കല്‍രഥവും തമ്മിലെന്താണ് ബന്ധം?

By Elizabath

യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ ഹംപി എന്നും സഞ്ചാരികള്‍ക്കൊരു ആകര്‍ഷണമാണ്. വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകളിലൊന്നായ ഈ പൗരാണിക നഗരം ചരിത്രത്തില്‍ നിന്ന് നേരിട്ടിറങ്ങി വന്നു നില്‍ക്കുന്ന തോന്നലാണ് ഇവിടെയെത്തുന്നവരിലുണ്ടാക്കുന്നത്.

ഇതാ ഹംപി കാണാന്‍ പുതിയൊരു കാര്യം കൂടി. പുതുതായി ഇറക്കിയിരിക്കുന്ന 50 രൂപ കറന്‍സിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രം ഹംപിയിലെ പ്രശസ്തമായ കല്‍രഥത്തിന്റേതാണ്.

കല്ലുകളും ശില്പങ്ങളും കഥ പറയുന്ന ഹംപിയില്‍ കാഴ്ചകള്‍ ഒരുപാടുണ്ട് കാണാന്‍. കുറഞ്ഞത് രണ്ടു ദിവസമെങ്കിലും വേണം ഓടിച്ചിട്ടു കാണാന്‍. ഹംപിയില്‍ ചെന്നാല്‍ എന്തു ചെയ്യണമെന്നും എവിയെയൊക്കെ കാണണമെന്നും നോക്കാം.

വിരൂപാക്ഷ ക്ഷേത്രം

വിരൂപാക്ഷ ക്ഷേത്രം

ഹംപിയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ് ഇവിടുത്തെ വിരൂപാക്ഷ ക്ഷേത്രം. വാസ്തുവിദ്യയും ഭക്തിയും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന ക്ഷേത്രം തുംഗഭദ്രാ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. ദ്രാവിഡിയന്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം കാഞ്ചിപുരത്തെ പല്ലവ രാജാക്കന്‍മാരെ യുദ്ധത്തില്‍ കീഴ്‌പ്പെടുത്തിയതിന്റെ സ്മരണയ്ക്കായി വിക്രമാദിത്യ രണ്ടാമന്റെ റാണിയായിരുന്ന ലോകമഹാദേവിയാണ് ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം.

വിരൂപാക്ഷ ക്ഷേത്രം- ചരിത്രനഗരത്തിലെ പുണ്യക്ഷേത്രം

PC: solarisgirl

വിറ്റാലക്ഷേത്രം

വിറ്റാലക്ഷേത്രം

ഹംപിയിലെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് ഇവിടുത്തെ വിറ്റാല ക്ഷേത്രവും സംഗീതം പൊഴിക്കുന്ന തൂണുകളും. ദ്രാവിഡിയന്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം വാസ്തുവിദ്യയുടെ സാധ്യതകളെ മനോഹരമായാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരയുന്നതും ഈ ക്ഷേത്രമാണ്. ഇവിടെത്തന്നെയാണ് സംഗീതം പുറപ്പെടുവിക്കുന്ന ആയിരംകാല്‍ ക്ഷേത്രമുള്ളത്.

PC: Ajayreddykalavalli

സംഗീതം പൊഴിക്കുന്ന തൂണുകള്‍

സംഗീതം പൊഴിക്കുന്ന തൂണുകള്‍

ഹംപിയിലെ മറ്റൊരു വിസ്മയമാണ് സംഗീതം പൊഴിക്കുന്ന തൂണുകള്‍.രാഗമണ്ഡപ എന്ന പേരിലുള്ള ഹാളിലാണ് സരിഗമ തൂണുകള്‍ എന്നും അറിയപ്പെടുന്ന ഇവ സ്ഥിതി ചെയ്യുന്നത്. കൈകള്‍കൊണ്ട് ഇവയില്‍ ചെറുതായി തട്ടിയാല്‍ സംഗീതം കേള്‍ക്കാന്‍ സാധിക്കും.

ആകെയുള്ള 56 തൂണുകളും മേല്‍ക്കൂരയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രധാനപ്പെട്ട ഓരോ തൂണും ചെറിയ ഏഴു തൂണുകളാള്‍ ചുറ്റപ്പെട്ടിരിക്കുകയാണ്

PC: Balraj D

കല്ലില്‍ നിര്‍മ്മിച്ച രഥം

കല്ലില്‍ നിര്‍മ്മിച്ച രഥം

പുതിയ 50 രൂപയുടെ കറന്‍സിയില്‍ കാണുന്ന ചിത്രം ഹംപിയിലെ കല്‍രഥത്തിന്റേതാണ്. നിര്‍മ്മാണ രീതികൊണ്ടും ഭംഗി കൊണ്ടും ഏവരെയും ആകര്‍ഷിക്കുന്ന ഈ രഥം കാണാനായി ഒട്ടേറെപ്പേര്‍ എത്താറുണ്ട്.

PC: Trollpande

കര്‍ണ്ണാടകയുടെ മുഖമുദ്ര

കര്‍ണ്ണാടകയുടെ മുഖമുദ്ര

കര്‍ണ്ണാടക ടൂറിസത്തിന്റെ മുഖമുദ്രയാണ് അപൂര്‍വ്വ നിര്‍മ്മിതിയായ ഈ കല്‍മണ്ഡപം. രാജ്യത്തെ പ്രശസ്തമായ മൂന്നു കല്‍മണ്ഡപങ്ങങ്ങളില്‍ ഒന്നായ ഈ നിര്‍മ്മിതിയാണ് പുതിയ 50 രൂപയുടെ കറന്‍സിയില്‍ കാണുവാന്‍ സാധിക്കുന്നത്.

കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിലെയും മഹാബലേശ്വറിലെയുമാണ് മറ്റ് രണ്ട് കല്‍രഥങ്ങളും.

PC: Trollpande

കനാലുകള്‍

കനാലുകള്‍

ഹംപിയിലെ നിര്‍മ്മിതികളുടെ പ്രത്യേകത പരിശോധിച്ചാല്‍ അവയില്‍ എടുത്തു പറയേണ്ടതാണ് ഇവിടുത്തെ കരിങ്കല്‍ കനാലുകള്‍. കൊട്ടാരങ്ങളെയും കൃഷിഭൂമികളെയുമെല്ലാം ബന്ധിപ്പിക്കുന്ന തരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഇവ വിജയനഗര രാജാക്കന്‍മാരുടെ കാലത്താണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Dr Murali Mohan Gurram

സൊനാന ചത്വരം

സൊനാന ചത്വരം

കരിങ്കല്‍പ്പാളികളാല്‍ നിര്‍മ്മിച്ച ഉയരമേറിയ ചുമരുകളുള്ള ചത്വരമാണ് സെനാന. രാജുകുടുംബത്തിലെ സ്ത്രീകള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുണ്ടായിരുന്നുള്ളു.

PC:Dr Murali Mohan Gurram

ആനപ്പന്തി

ആനപ്പന്തി

സൊനാന ചത്വരത്തിനു പുറത്തായി സ്ഥിതി ചെയ്യുന്ന ആനപ്പന്തി രാജാക്കന്‍മാരുടെ ആനകള്‍ക്കുള്ള വിശ്രമ സ്ഥലമായിട്ടാണ് ഉപയോഗിച്ചിരുന്നത്.

ഇന്തോ ഇസ്ലാമിക് വാസ്തുവിദ്യാ രീതി സമന്വയിപ്പിച്ചാണ് ആനപ്പന്തി നിര്‍മ്മിച്ചിരിക്കുന്നത്

ഇവിടം സന്ദര്‍ശിക്കണമെങ്കില്‍ ചെറിയൊരു തുക പ്രവേശന ഫീസായി നല്കണം.

PC: Bjørn Christian Tørrissen

ഹസാരെ രാമക്ഷേത്രം

ഹസാരെ രാമക്ഷേത്രം

കൊട്ടാരവളപ്പിന് മധ്യത്തിലായിട്ടാണ് ഹസാര രാമ ക്ഷേത്രമുള്ളത്, ഹംപിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണിത്. ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകള്‍ക്കും മറ്റുമാണ് ഈ ഭാഗം ഉപയോഗിച്ചിരുന്നത്. രാമായണ കഥ മുഴുവനായും ഇവിടെ കൊത്തിവെച്ചിട്ടുണ്ട്.

ലവകുശന്മാരുടെ രാമായണകഥ വിശദീകരിച്ചു പ്രതിപാദിച്ചതിനു പുറമേ ഭാഗവതപുരാണം മുഴുവനായും ഇവിടെ കൊത്തുപണികളാല്‍ ചുരുക്കി പ്രതിപാദിച്ചിരിക്കുന്നു.

PC: Dineshkannambadi

ശശിവേകലു ഗണേശ ക്ഷേത്രം

ശശിവേകലു ഗണേശ ക്ഷേത്രം

ഹമകുട കുന്നിന് താഴെയായിട്ടാണ് ശശിവേകലു ഗണേശ ക്ഷേത്രമുള്ളത്. 8അടി ഉയരമുള്ള ഗണേശ വിഗ്രഹമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. ശശിവേകലു എന്നുവെച്ചാല്‍ കടുക് മണിയെന്നാണ് അര്‍ത്ഥം.

PC: Tania Dey

ആഞ്ജനാദ്രി

ആഞ്ജനാദ്രി

ഹനുമാന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ആഞ്ജനാദ്രിയില്‍ മനോഹരമായ ഒരു ഹനുമാന്‍ ക്ഷേത്രമുണ്ട്. മലയുടെ ഏറ്റവും മുകളിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 570 പടികള്‍ കയറിവേണം ഇവിടെയെത്താന്‍. ഈ ഭാഗം കുരങ്ങന്മാരുടെ വിഹാരകേന്ദ്രം കൂടിയാണ്. ഹംപി സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ആഞ്ജനാദ്രി.

സൂര്യോദയവും അസ്തമയവും

സൂര്യോദയവും അസ്തമയവും

ഹംപിയിലെത്തുന്നവര്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ഇവിടുത്തെ മനോഹരമായ സൂര്യോദയവും അസ്തമയവും. ഇവിടുത്തെ മാതംഗ മലയുടെ മുകളിലാണ് ഇതിനു പറ്റിയ സ്ഥലമുള്ളത്.

PC:ShivaRajvanshi

 ജെയ്ന്‍ ക്ഷേത്രം

ജെയ്ന്‍ ക്ഷേത്രം

ധാരാളം ജെയ്ന്‍ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്ന് ഹംപിയില്‍ കാണുവാന്‍ സാധിക്കും. ഇവിടുത്തെ വിഗ്രഹങ്ങള്‍ പലതും നഷ്ടപ്പെട്ട നിലയിലാണെങ്കിലും 14-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടവയാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

PC:Gangaji123

കൃഷ്ണ ക്ഷേത്രം

കൃഷ്ണ ക്ഷേത്രം

കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ക്ഷേത്രംകൃഷ്ണദേവരായര്‍ ഒരീസ്സ കീഴടക്കിയതിന്റെ സ്മാരകമായി നിര്‍മ്മിച്ചതാണ്. അദ്ദേഹത്തിന്റെ ഭരണം അവസാനിച്ചപ്പോള്‍ അനാഥമായ ക്ഷേത്രത്തില്‍ ഇപ്പോഴും പൂജകളൊന്നമില്ല. ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തായി ഒരു കുളം കാണാന്‍ സാധിക്കും.

PC:Dharani.prakash

ലോട്ടസ് മഹല്‍

ലോട്ടസ് മഹല്‍

കൃഷ്ണദേവരായരുടെ രാജ്ഞിയുടെ അന്തപ്പുരം സ്ഥിതി ചെയ്യുന്ന കോട്ടയ്ക്കകത്തുള്ള നിര്‍മ്മിതിയാണ് ലോട്ടസ് മഹല്‍. നാലു വശത്തു നിന്നുനോക്കിയാലും ഒരുപോലെ കാണപ്പെടുന്ന ഈ അത്ഭുത നിര്‍മ്മിതി വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നതാണ്. ജല്‍മഹലിന്റെ കിഴക്കുഭാഗത്താണ് ലോട്ടസ് മഹലുള്ളത്.

PC:Dharani.prakash

ഹംപി ഫെസ്റ്റിവല്‍

ഹംപി ഫെസ്റ്റിവല്‍

ഹംപിയെ അടുത്തറിയാനായി കര്‍ണ്ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആഘോഷമാണ് ഹംപി ഫെസ്റ്റിവല്‍. 2014 മുതല്‍ ആരംഭിച്ച ഈ മഹോത്സവത്തില്‍ കര്‍ണ്ണാടകയുടെ തനിമ വിളിച്ചോതുന്ന പിരപാടികളാണ് നടക്കുക.

ഈ വര്‍ഷം നവംബര്‍ മൂന്ന് വെള്ളിയാഴ്ച ആരംഭിച്ച് അഞ്ചാം തിയതി ഞായറാഴ്ചയോടെ അവസാനിക്കുന്ന വിധത്തിലാണ് ഹംപി ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്.

PC:vilapicina

 പോകാന്‍

പോകാന്‍

ഏതു സമയത്തും സന്ദര്‍ശിക്കാന്‍ പറ്റുമെങ്കിലും നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ്

ഏറ്റവും മികച്ചത്. കനത്ത ചൂടുള്ളപ്പോള്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാണ് ഉചിതം.

PC:Hardeep Asrani

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബെംഗളുരുവില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയായാണ് ഹംപി സ്ഥിതി ചെയ്യുന്നത്. ഹോസ്‌പേട്ട് റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്നും ഒന്നരമണിക്കൂര്‍ യാത്ര വേണം ഹംപിയിലെത്താന്‍.

PC:PP Yoonus

സന്ദര്‍ശന സമയം

സന്ദര്‍ശന സമയം

ഹംപി ഏതു സമയത്തും സന്ദര്‍ശിക്കാവുന്ന ഒരിടമാണ്. എന്നാല്‍ സംഗീതം പൊഴിക്കുന്ന തൂണുകളുള്ള വിറ്റാല ക്ഷേത്രം രാവിലെ എട്ടര മുതല്‍ വൈകിട്ട് 5.30 വരെ മാത്രമേ സന്ദര്‍ശിക്കാന്‍ സാധിക്കൂ.

കൂടാതെ ആനപ്പന്തിയിലും പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ട്. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെയാണ് ഇവിടുത്തെ സമയം.

PC:ShivaRajvanshi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X