Search
  • Follow NativePlanet
Share
» »ഓര്‍മ്മയിലെന്നും നില്‍ക്കുന്ന യാത്രകള്‍.. മണാലിയും ഗോവയും വേണ്ട, പകരം കാണാം ഈ സ്ഥലങ്ങള്‍

ഓര്‍മ്മയിലെന്നും നില്‍ക്കുന്ന യാത്രകള്‍.. മണാലിയും ഗോവയും വേണ്ട, പകരം കാണാം ഈ സ്ഥലങ്ങള്‍

സ്ഥിരം പോകുന്ന, എന്നും സഞ്ചാരികളുടെ യാത്രാ പട്ടികയില്‍ ഇടം പിടിക്കുന്ന യാത്രായിടങ്ങള് മാറ്റിപ്പിടിക്കാം.

ഓഗസ്റ്റ് മാസം എത്തുന്നതോടെ വലിയ മഴയൊന്നും പെയ്തില്ലായെങ്കില്‍ യാത്രകള്‍ പതിവുപോലെ തുടരാം. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15-ാം തിയ്യതി ഉള്‍പ്പെടുന്ന ഒരു നീണ്ട വാരാന്ത്യം വരുന്നതിനാല്‍ ധൈര്യമായി യാത്രകള്‍ പ്ലാന്‍ ചെയ്യാം. എന്നാല്‍ ഈ തവണത്തെ യാത്രയില്‍ കുറച്ചു മാറ്റങ്ങളായാലോ... സ്ഥിരം പോകുന്ന, എന്നും സഞ്ചാരികളുടെ യാത്രാ പട്ടികയില്‍ ഇടം പിടിക്കുന്ന യാത്രായിടങ്ങള് മാറ്റിപ്പിടിക്കാം. പകരം തിരക്കും ബഹളങ്ങുമില്ലാത്ത, ഏതു സ്ഥലത്തിനു പകരമാണോ തിരഞ്ഞെടുത്തത് അതിനൊപ്പം തന്നെ കാഴ്ചകള്‍ നല്കുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഡാര്‍ജലിങ് വേണ്ട, പകരം മൗലിനോങ്

ഡാര്‍ജലിങ് വേണ്ട, പകരം മൗലിനോങ്

ഇന്ത്യയുടെ പ്രശസ്തി ലോകമെങ്ങും എത്തിക്കുന്ന ഹില്‍ സ്റ്റേഷനുകളില്‍ ഒന്നായ ഡാര്‍ജലിങ് എന്നും തിരക്കേറിയ ഇടമാണ്. കാഞ്ചപ്‍ജംഗ പര്‍വ്വതനിരയുടെ കാഴ്ചകളും തണുപ്പുനിറഞ്ഞ കാലാവസ്ഥയും പേരുകേട്ട ഹണിമൂണ്‍ ഡെസ്റ്റിനേഷനും ആയതിനാല്‍ ഇവിടെ തിരക്കില്ലാത്ത ഒരുനേരമുണ്ടാവില്ല. ബഹളങ്ങള്‍ ഇഷ്ടമില്ലാത്ത യാത്രകള്‍ ആണ് താല്പര്യമെങ്കില്‍ ഡാര്‍ജലിങ്ങിന് പകരം വയ്ക്കുവാന് പറ്റിയ ഇടമാണ് മൗലിനോങ്. മേഘാലയിലെ സാധാരണ ഗ്രാമങ്ങളിലൊന്നായാണ് മൗലിനോങ്ങിനെ കണക്കാക്കുന്നതെങ്കിലും സംഗതി വേറെ ലെവലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമങ്ങളിലൊന്നായി അറിയപ്പെടുന്ന ഇവിടെ പ്രകൃതിഭംഗിയും പച്ചപ്പുമെല്ലാം ആവോളമുണ്ട്.
ജീവനുള്ള വേരുപാലങ്ങളും സ്ഫടികം പോലെ തെളിഞ്ഞ ധ്വാകി നജിയും മാത്രമല്ല ഇറങ്ങിയാല്‍ കയറിവരുവാന്‍ മനസ്സനുവദിക്കാത്ത വെള്ളച്ചാട്ടങ്ങളും കാടും ഒക്കെ ഇവിടെയുണ്ട്. ഡാര്‍ജലിങ് പോകാമായിരുന്നു എന്നു ഒരു നിമിഷം പോലും കുറ്റബോധം തോന്നുവാന്‍ അനുവധിക്കാത്ത ഇവിടം യാത്രകളില്‍ ഒരിക്കലെങ്കിലും കടന്നുവരേണ്ട സ്ഥലം കൂടിയാണ്.
PC:Amit Jain
https://unsplash.com/photos/FYGEA9aezAw

ജയ്സാല്‍മീര്‍ പോകണ്ട, നേരേ വിടാം ഖിംസാറിന്

ജയ്സാല്‍മീര്‍ പോകണ്ട, നേരേ വിടാം ഖിംസാറിന്

സൂര്യന്‍റെ സുവര്‍ണ്ണവെളിച്ചത്തില്‍ തിളങ്ങിനില്‍ക്കുന്ന ജയ്സാല്‍മീര്‍ ഏതു സീസണിലും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. സുവര്‍ണ്ണനഗരമെന്ന് വിളിക്കപ്പെടുന്ന ഇവിടം രാജസ്ഥാന്റെ രാജകീയ ചരിത്രത്തിന്‍റെ ഒരേട് കൂടിയാണ്. കോട്ടകളും കൊട്ടാരങ്ങളും സമ്പന്ന ചുറ്റുപാടുകളുമെല്ലാം ഇഷ്ടംപോലെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. എന്നാല്‍ പൊതുവേ തിരക്കാണ് ജയ്സാല്‍മീറില്‍. അതിനു പകരമായി രാജസ്ഥാന്‍ എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന കാഴ്ചതകളെല്ലാം കിട്ടുന്ന വേറൊരിടം തിരഞ്ഞെടുത്താലോ? അതാണ് ഖിംസാര്‍. ബികനേറിനും ജോധ്പൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം രാജസ്ഥാനില്‍ കുറഞ്ഞ ചിലവില്‍ ആഘോഷമായി സഞ്ചരിക്കുവാന്‍ പറ്റിയ ഇടമാണ്യ അതിമനോഹരമായ കാഴ്ചകള്‍ക്കൊപ്പം കുറഞ്ഞ ചിലവില്‍ താമസൗകര്യങ്ങളും നല്ല ഭക്ഷണവും എല്ലാം ഇവിടെ സഞ്ചാരികള്‍ക്ക് ലഭിക്കും. താര്‍ മരുഭൂമിയുടെ തുടക്കവും ഇവിടെയാണ്. അതിനാല്‍ ആ ഒരു പ്രത്യേകത കൂടി യാത്രയില്‍ അനുഭവിക്കാം.
ഒട്ടകസവാരി, സമീപത്തെ നിരവധിയായ ക്ഷേത്രങ്ങള്‍, ഖിംസാര്‍ കോട്ട തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ള കാഴ്ചകള്‍.

PC:Arshla Jindal

 ഗോവയിലെ തിരക്കല്ല, ദമാന്‍ ആന്‍ഡ് ദിയുവിലെ ശാന്തത

ഗോവയിലെ തിരക്കല്ല, ദമാന്‍ ആന്‍ഡ് ദിയുവിലെ ശാന്തത


ഗോവയില്‍ പോകുവാന്‍ ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ആഘോഷങ്ങളും പാര്‍ട്ടികളും സാഹസിക വിനോദങ്ങളും എല്ലാമായി ഒരുനിമിഷം പോലും വെറുതെയിരിക്കുവാന്‍ സമ്മതിക്കാത്തതാണ് ഗോവയിലെ ഓരോ ദിവസവും. എന്നാല്‍ തിരക്കിന്‍റെ കാര്യമെടുത്താല്‍, പ്രത്യേകിച്ച് ആഴ്ചാവസാനങ്ങളാണെങ്കില്‍ ബുദ്ധിമുട്ടിപ്പോകുമെന്നത് പ്രത്യേകം പറയേണ്ട ആവശ്യമില്ല. ബഹളം നിറഞ്ഞ ബീച്ച് ഹോളിഡേയാണ് വേണ്ടതെങ്കില്‍ ഗോവ തിരഞ്ഞെടുക്കാം.
അതല്ലായെന്നാണ് ആഗ്രഹമെങ്കില്‍ നിങ്ങളുടെ മുന്നിലെ ഏറ്റവും മികച്ച ഓപ്ഷന്‍ കേന്ദ്രഭരണപ്രദേശമായ ദമൻ, ദിയു ആണ്. ഗോവയെ അപേക്ഷിച്ച്, എത്തിച്ചേരുവാന്‍ സമയം അധികമെടുക്കുമെങ്കിലും കുറഞ്ഞ ചിലവില്‍ ഗോവയുടെ ഒരു ഫീല്‍ നിങ്ങള്‍ക്കു ഇവിടെ നിന്നും ലഭിക്കും. പോക്കറ്റ് കാലിയാക്കാത്തതായിരിക്കും എന്നതു തന്നെയാണ് ഇവിടുത്തെ ഗുണം. ഒപ്പം ഗുണപ്രദമായി ഒരു യാത്ര ചെയ്തു എന്ന സമാധാനവും ലഭിക്കും. കോളനിക്കാലത്തെ കെട്ടിടങ്ങളും നിറഞ്ഞു നില്‍ക്കുന്ന പനമരങ്ങളും കാഴ്ചയും ഒരുപാട് ആശ്വാസം നല്കും.
ബീച്ച് യാത്ര, ദേവാലയ സന്ദര്‍ശനം, മ്യൂസിയം, കോട്ട എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്.

PC:Nirmal Rajendharkumar

മണാലിയിലേക്കല്ല, പകരം ചക്രത

മണാലിയിലേക്കല്ല, പകരം ചക്രത

മലയാളികള്‍ക്ക് മണാലിയോളം പ്രിയമുള്ള ഇടങ്ങള്‍ വളരെ കുറവാണ്. യാത്ര പോകണമെന്ന് ആഗ്രഹിക്കുന്ന സമയം മുതല്‍ പലരുടെയും ലക്ഷ്യം കുളുവും മണാലിയും തന്നെയാണ്. മണാലിയില‌െ മഞ്ഞും ആക്റ്റിവിറ്റികളും യാത്രാനുഭവങ്ങളും എല്ലാം മികച്ചതാണെങ്കിലും അതിനൊപ്പം നില്‍ക്കുന്ന വേറൊരിടമുണ്ട്. മണാലിയുടെ ആള്‍ത്തിരക്കില്ലാതെ , ശാന്തമായി ആസ്വദിക്കുവാന്‍ പറ്റിയ ഒരു ഹില്‍ സ്റ്റേഷനും അവിടുത്തെ അതിമനോഹരമായ, കലര്‍പ്പില്ലാത്ത കുറച്ചു കാഴ്ചകളും ചേരുന്ന ചക്രത. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സ്ഥിതി ചെയ്യുന്ന കന്‍റോണ്‍മെന്‍റെ നഗരമാണ് ചക്രത. വളരെ കുറച്ച് മാത്രമേ ഇവിടെ ആളുകള്‍ എത്തിച്ചേരാറുള്ളൂ.
നദീതീരത്തെ ക്യാംപിങ്, ട്രക്കിങ്, പക്ഷി നിരീക്ഷണം, ഗുഹകളിലേക്കുള്ള യാത്ര എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യാം.

PC:N2N Travelers

ലഡാക്കിനൊപ്പം നില്‍ക്കുന്ന സിക്കിം

ലഡാക്കിനൊപ്പം നില്‍ക്കുന്ന സിക്കിം

സീസണായാല്‍ ലഡാക്ക് സഞ്ചാരികളാല്‍ നിറയാറുണ്ട്. മഞ്ഞുപുതഞ്ഞു നില്‍ക്കുന്ന പര്‍വ്വത നിരകളും പല പല ബോളിവു‍് ചിത്രങ്ങളിലൂടെ മനസ്സില്‍ കയറിയ ലൊക്കേഷനുകളും പോയാല്‍ മടങ്ങിവരുവാന്‍ തോന്നിക്കാത്ത ഇടമാണെങ്കിലും ഈ ഓഗസ്റ്റ് മാസത്തിലെ യാത്രയില്‍ നമുക്ക് ലഡാക്ക് ഒഴിവാക്കാം. പകരം സിക്കിമിലേക്ക് പോകാം. വടക്കു കിഴക്കന്‍ ഇന്ത്യയുടെ എല്ലാ ഭംഗിയും നിറഞ്ഞു നില്‍ക്കുന്ന സിക്കിം കുടുംബവും സുഹൃത്തുക്കളുമായി മികച്ച അവധിക്കാലം ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലമാണ്.
വളരെ പഴക്കംചെന്ന ബുദ്ധാശ്രമങ്ങള്‍, സാഹസിക വിനോദങ്ങള്‍, അവരുടെ ഗ്രാമങ്ങളും ജീവിതങ്ങളും എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്.

PC:Subhadeep Saha

തിരക്കില്ലാത്ത തവാങ്ങിനു പോകാം, മാറ്റിവയ്ക്കാം മക്ലിയോഡ് ഗഞ്ച്

തിരക്കില്ലാത്ത തവാങ്ങിനു പോകാം, മാറ്റിവയ്ക്കാം മക്ലിയോഡ് ഗഞ്ച്

ഇന്ത്യയിലെ ചെറിയ ടിബറ്റ് എന്നു വിളിക്കപ്പെടുന്ന മക്ലിയോഡ് ഗഞ്ച് സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ്. ഹിമാചല്‍ യാത്രയില്‍ ആരും ഒഴിവാക്കാത്ത ഇവിടം നിരവധി കാഴ്ചകളാല്‍ സമ്പന്നമാണ്. ടിബറ്റില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് ഇവിടുത്തെ ഭൂരിഭാഗവും. അവരുടെ രീതികളും സംസ്കാരവുമെല്ലാം നേരിട്ട് മനസ്സിലാക്കുവാന്‍ ഇവിടം മികച്ചതാണ്. എന്നാല്‍ പലപ്പോഴും സഞ്ചാരികളുടെ തിരക്ക് ഇവിടെ അനുഭവപ്പെടും. അതുകൊണ്ടു തന്നെ ഈ യാത്രയില്‍ മക്ലിയോഡ് ഗഞ്ച് മാറ്റിവെച്ച് തവാങ് തിരഞ്ഞെടുക്കാം. ചൈന അതിര്‍ത്തിയോട് ചേര്‍ന്ന്, അരുണാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുനേന തവാങ് തികച്ചും ഒരു ഓഫ്ബീറ്റ് യാത്രാ ലക്ഷ്യസ്ഥാനമാണ്. ഹിമാലയന്‍ പര്‍വവ്വത നിരകളുടെ കാഴ്ചയും സമീപത്തെ കുഞ്ഞു ഗ്രാമങ്ങളും ബുദ്ധാശ്രമങ്ങളും ഇവിടെ കാണാം,

PC:Mayur More

ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!

പോണ്ടിച്ചേരിക്ക് പകലം വര്‍ക്കല

പോണ്ടിച്ചേരിക്ക് പകലം വര്‍ക്കല

പോണ്ടിച്ചേരിയെന്ന ഫ്രഞ്ച് സ്മരണകള്‍ ഇന്നും നിലനില്‍ക്കുന്ന ഇടം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ബീച്ചും കഫേകളും രാത്രി ജീവിതവും എല്ലാം തീര്‍ച്ചായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമായി പോണ്ടിച്ചേരിയെ മാറ്റുന്നു. എന്നാല്‍ പോണ്ടിച്ചേരിയുടെ ബജറ്റും ചിലവും തിരക്കും താങ്ങുവാന്‍ കഴിയാത്തവര്‍ക്ക് വര്‍ക്കല തിരഞ്ഞെടുക്കാം. രാത്രിജീവിതം തന്നെയാണ് വര്‍ക്കലയുടെ ഏറ്റവും വലിയ പ്രത്യേകത. വ്യത്യസ്ത രുചികള്‍ വിളമ്പുന്ന റസ്റ്റോറന്‍റുകളും സജീവമാകുന്ന രാത്രികളും ആഘോഷങ്ങളും എല്ലാമായി മികച്ച ദിനങ്ങളാണ് ഇവിടം നല്കുന്നത്. വെള്ളത്തിലെ സാഹസിക വിനോദങ്ങള്‍ക്കും വര്‍ക്കല നിരവധി സാധ്യതകള്‍ തുറക്കുന്നു.

PC:Raimond Klavins

ഓളപ്പരപ്പിലെ ആവേശം... തുഴയെറിഞ്ഞു മുന്നേറുന്ന വള്ളങ്ങള്‍.. കേരളത്തിലെ ജലമേളകളിലൂടെഓളപ്പരപ്പിലെ ആവേശം... തുഴയെറിഞ്ഞു മുന്നേറുന്ന വള്ളങ്ങള്‍.. കേരളത്തിലെ ജലമേളകളിലൂടെ

തുടര്‍ച്ചയായി മൂന്ന് അവധിദിനങ്ങള്‍.. അപ്പോള്‍ പ്ലാന്‍ ചെയ്തുയാത്ര പോകുവല്ലേ?!!തുടര്‍ച്ചയായി മൂന്ന് അവധിദിനങ്ങള്‍.. അപ്പോള്‍ പ്ലാന്‍ ചെയ്തുയാത്ര പോകുവല്ലേ?!!

Read more about: travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X