Search
  • Follow NativePlanet
Share
» »പുല്ലുപോലും വളരാത്ത മരുഭൂമിക്കടിയിലെ ഭൂഗര്‍ഭ നഗരം... വീടുകളും പള്ളികളും ഗാലറിയും എല്ലാമുണ്ട്!

പുല്ലുപോലും വളരാത്ത മരുഭൂമിക്കടിയിലെ ഭൂഗര്‍ഭ നഗരം... വീടുകളും പള്ളികളും ഗാലറിയും എല്ലാമുണ്ട്!

. ഒരു നഗരത്തില്‍ ജനങ്ങള്‍ക്കു ജീവിക്കുവാന്‍ വേണ്ട സൗകര്യങ്ങളെന്തൊക്കെ വേണോ അതെല്ലാം ഇവിടെ മണ്ണിനടിയില്‍ കാണാം...ഓസ്ട്രേലിയയിലെ കൂബർ പെഡി എന്ന ഭൂഗർഭ നഗരമാണ് താരം...

എവിടെ നോക്കിയാലും മരുഭൂമിയ പോലെ കിടക്കുന്ന മണ്ണ്... പുല്ല് അധികമൊന്നും വളരാത്ത, കല്ലുകള്‍ നിറഞ്ഞ ഭൂപ്രകൃതി..ഒറ്റനോട്ടത്തില്‍ പ്രത്യേകതയൊന്നും തോന്നില്ല എന്നു മാത്രമല്ല, വരണ്ടു കിടക്കുന്ന ഈ ഇടത്തേയ്ക്ക് ആരു വരാനാണ് എന്നും തോന്നിപ്പോകും... എന്നാല്‍ ഇവിടുത്തെ അത്ഭുതങ്ങള്‍ അങ്ങ് ഭൂമിക്കടിയിലാണ്. ഒരു നഗരത്തില്‍ ജനങ്ങള്‍ക്കു ജീവിക്കുവാന്‍ വേണ്ട സൗകര്യങ്ങളെന്തൊക്കെ വേണോ അതെല്ലാം ഇവിടെ മണ്ണിനടിയില്‍ കാണാം...ഓസ്ട്രേലിയയിലെ കൂബർ പെഡി എന്ന ഭൂഗർഭ നഗരമാണ് താരം...

1915 ല്‍

1915 ല്‍

കൂബര്‍ പെഡിയുടെ ചരിത്രം ആരംഭിക്കുന്നത് 1915 ലാണ്. ഓസ്ട്രേലിയയിലെ ആലീസ് സ്പ്രിങ്ങിനും അഡ്ലെയ്ജിനും ഇടയിലായുള്ള മരഭൂ പ്രദേശമാണ് കൂബര്‍ പെഡി. 1915-ൽ, 14 വയസ്സുള്ള ഒരു ആൺകുട്ടി വളരെ അവിചാരിതമായി ഇവിടെ നിന്നും ഒരു രത്നക്കല്ല് കണ്ടെ‌ടുത്തതോടെയാണ് പ്രദേശം ലോകമറിയുന്നതും ഇന്ന് കാണുന്ന രീതിയിലേക്ക് മാറുന്നതും.
പ്രദേശത്ത് സ്വര്‍ണ്ണഖനനത്തിനായി എത്തിയ സംഘത്തിലെ വില്ലി ഹച്ചിസൺ എന്ന ആൺകുട്ടിയാണ് ഓപല്‍ എന്ന (ക്ഷീരസ്ഫടികം) എന്ന അപൂര്‍വ്വ രത്നം കണ്ടെത്തിയത്. അതോടെ ര്തനങ്ങള്‍ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് വരുവാന്‍ തുടങ്ങുകയും ഇവിടം ഒരു സെറ്റില്‍മെന്‍റ് ആയി മാറുകയും ചെയ്തു. 1960-ൽ കൂബർ പെഡി പട്ടണമാവുകയും 960 കളിലും 70 കളിലും അതിവേഗ വികസനം ഇവിടെയെത്തുകയും ചെയ്തു. പിന്നീട് 1980 കളിലാണ് ലോകം ഈ പ്രദേശത്തെ ശ്രദ്ധിക്കുവാന്‍ തുടങ്ങിയത്.

PC:Thomas Schoch

ഭൂമിക്കടിയിലേക്ക്

ഭൂമിക്കടിയിലേക്ക്

രത്നങ്ങളും മറ്റും തേടി ഇവിടെയെത്തിയവര്‍ക്ക് ഒട്ടും സഹിക്കുവാന്‍ കഴിയാതിരുന്നത് മരുഭൂമിയിലെ കഠിനമായ ചൂട് ആയിരുന്നു. അങ്ങനെ അതില്‍ നിന്നും രക്ഷനേടുവാന്‍ അവര്‍ ഭൂമിക്കടിയിലേക്ക് ഇറങ്ങി. പിന്നീട് ഇവിടേക്ക് വന്നവരും താമസം ഭൂമിക്കടിയിലാക്കിയതോടെ ഒരു ഭൂഗര്‍ഭ നഗരത്തിന് ഇവിടെ തുടക്കമായി.
PC:Percita Dittmar

ഭൂമിക്കടിയിലെ നഗരം

ഭൂമിക്കടിയിലെ നഗരം

ആളുകള്‍ പലവിധ ആവശ്യങ്ങള്‍ക്കായി ഇവിടേക്ക് വരുന്നതനുസരിച്ച് ഭൂമിക്കടിയില്‍ വലിയൊരു ലോകം തന്നെ സൃഷ്ടിക്കപ്പെട്ടു. അങ്ങനെ ഭൂമിക്ക് മുകളിലുള്ള ലോകത്തിന് സമാനമായി ഇവിടെ ഭൂമിക്കടിയിലും ഒരു ലോകം ഉണ്ടായി.
PC:Phil Whitehouse

പള്ളിയും ബാറും പിന്നെ ഹോട്ടലും

പള്ളിയും ബാറും പിന്നെ ഹോട്ടലും

പുറത്ത് ജീവിക്കുമ്പോഴുള്ള അതേ ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ മണ്ണിനടിയിലും ലഭ്യമാണ്. വീടുകള്‍, പള്ളികള്‍, ഹോട്ടലുകള്‍, ബാര്‍, സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി വാടകയ്ക്കു നല്കുന്ന താമസസ്ഥലങ്ങള്‍, ആര്‍‌ട് ഗാലറികള്‍ എന്നിങ്ങനെ എല്ലാ തരത്തിലുള്ള ഇടങ്ങളും സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാണ്. ആയിരത്തഞ്ഞൂറോളം ഭവനങ്ങളുടം ഇവിടെ ഭൂമിക്കടിയിലുണ്ട്. അതില്‍ ചിലതിന് നീന്തല്‍ക്കുളവും വൈനറിയും വരെ സ്വന്തമായുണ്ട്.
PC:Robert Link

ക്ഷീരസ്ഫടികങ്ങളുടെ തലസ്ഥാനം...

ക്ഷീരസ്ഫടികങ്ങളുടെ തലസ്ഥാനം...

ക്ഷീരസ്ഫടികങ്ങളുടെ തലസ്ഥാനം അഥവാ ഓപല്‍ ക്യാപിറ്റല്‍ ഓഫ് ദ വേള്‍ഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇവിടെ ഖനനം ചെയ്യുന്ന വിലയേറിയ ഓപ്പലുകളുടെ അളവ് കാരണമാണ് "ലോകത്തിന്റെ ഒപാൽ തലസ്ഥാനം" എന്ന് വിളിക്കപ്പെടുന്നത്. ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ രത്നങ്ങളിൽ ഒന്നാണ്. 1999 ആയപ്പോഴേക്കും, ഈ പ്രദേശത്ത് 250,000-ലധികം മൈൻ ഷാഫ്റ്റ് പ്രവേശന കവാടങ്ങൾ ഉണ്ടായിരുന്നു. കബബര്‍ പെഡിയാണ് ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഒപ്പല്‍ നല്കുന്നത്. ഇവിടെ ഇന്ന് 70-ലധികം ഓപൽ ഫീൽഡുകളുണ്ട്, ലോകത്തിലെ ഏറ്റവും വലിയ ഓപൽ ഖനന മേഖലയാണിത്.
PC:Dpulitzer

പച്ചപ്പിനായി ലോഹമരങ്ങള്‍

പച്ചപ്പിനായി ലോഹമരങ്ങള്‍

ഇവിടുത്തെ മരുഭൂമിയിലെ കഠിനമായ ചൂട് കാരണം പ്രദേശത്ത് സസ്യങ്ങളൊന്നും വളരാറില്ല. തങ്ങള്‍ വസിക്കുന്നിടത്ത് അല്പം പച്ചപ്പ് കാണണമെന്ന് ആഗ്രഹമുള്ള ഇവിടുത്തെ ആളുകള്‍ ലോഹത്തില്‍ മരങ്ങളുടെ മാതൃകകള്‍ നിര്‍മ്മിച്ച് ചായമടിച്ച് അതിനെ പുറത്ത് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
PC:Lodo27

രാത്രികാലങ്ങളിലെ ഗോള്‍ഫ് കളി

രാത്രികാലങ്ങളിലെ ഗോള്‍ഫ് കളി

മണ്ണിനടിയില്‍ തന്നെ ജീവിക്കുന്നതിനാല്‍ പുറത്തെ വിനോദങ്ങളൊന്നും ഇവിടെ സാധ്യമല്ലായിരുന്നു. ചൂട് കാരണം പകല്‍ പുറത്തിറങ്ങുക എന്നതും അസാധ്യമായിരുന്നു. അതിനും ഇവി‌ടുള്ളവര്‍ പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഇരുട്ടില്‍ തിളങ്ങുന്ന പ്രത്യേകതരം ബോള്‍ നിര്‍മ്മിച്ച് രാത്രികാലങ്ങളില്‍ മുകളില്‍ വന്ന് അവര്‍ ഗോള്‍ഫ് കളിക്കും.

PC:Pavel Špindler

 കൃത്രിമ വെളിച്ചം

കൃത്രിമ വെളിച്ചം

ഭൂമിക്കടിയിലായതിനാല്‍ സൂര്യ പ്രകാശം ഇവിടെ എത്തിച്ചേരില്ല. അതിനാല്‍ കൃത്രിമ വെളിച്ചത്തിന്റെ സഹായത്തോടെയാണ് ഇവിടുള്ളവര്‍ ജീവിക്കുന്നത്.
PC:Kerry Raymond

44 രാജ്യങ്ങളില്‍ നിന്നുള്ളവര്‍

44 രാജ്യങ്ങളില്‍ നിന്നുള്ളവര്‍

ഇവിടം കാണാനെത്തുന്നതിനു പുറമേ ഇവിടെ താമസമാക്കുവാനും ആളുകള്‍ എത്തുന്നു. ഇവിടുത്തെ താമസക്കാരില്‍ ലോകത്തിന്റെ മിക്ക ഭാഗത്തു നിന്നുള്ളവരും ഉണ്ട്. 44 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ താമസിക്കുന്നു.

PC:commons.wikimedia

Read more about: travel world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X