Search
  • Follow NativePlanet
Share
» »വേനലിൽ അർമ്മാദിക്കുവാൻ വാട്ടർ തീം പാർക്കുകൾ

വേനലിൽ അർമ്മാദിക്കുവാൻ വാട്ടർ തീം പാർക്കുകൾ

ഓരോ ദിവസവും കൂടിവരുന്ന ചൂടിൽ രക്ഷപെട്ട ഓടുവാൻ തോന്നില്ലേ...ഫാനിന്‍റെ ചുവട്ടിൽ കിടക്കുവാനോ ഒരു നദിയിലേക്ക് ചാടിയിറങ്ങി മണിക്കൂറുകളോളം അവിടെയൊന്ന് കിടന്ന് ചൂട് കുറച്ചടങ്ങിയിരുന്നെങ്കിൽ എന്നൊക്കെ തോന്നിയിട്ടില്ലേ... നടക്കുവാൻ ഇത്തിരി പ്രയാസമുള്ള ഇത്തരം കാര്യങ്ങളൊക്കെ മാറ്റിയാൽ നടത്തുവാൻ പറ്റുന്ന വേറൊരു കാര്യം നോക്കാം. വാട്ടർ തീം പാർക്കുകളിലേക്കുള്ള യാത്ര. എത്ര ചൂടിലും അടിച്ചു പൊളിക്കുവാൻ പറ്റുന്ന, വെള്ളത്തില്‍ കിടന്ന് അർമ്മാദിക്കുവാൻ പറ്റിയ പ്രസിദ്ധമായ കുറച്ച് വാട്ടർ തീം പാർക്കുകൾ പരിചയപ്പെടാം...

വണ്ടർലാ കൊച്ചി

വണ്ടർലാ കൊച്ചി

കേരളത്തിലെ ഏറ്റവും മികച്ച വാട്ടർ തീം പാർക്കുകളിൽ ഒന്നാണ് കൊച്ചിയിലെ വണ്ടർലാ.വീഗാ ലാൻഡ് എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന ഇത് കുട്ടികളുടെ മുതൽ പ്രായമായവരുടെ വരെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ്. അമ്യൂസ്മെൻര് പാർക്ക് എന്നതിലുപരി എല്ലാ തരത്തിലും ആസ്വദിച്ച് ദിവസം മുഴുവനും ചിലവഴിക്കുവാൻ സാധിക്കുന്ന ഒരിടമാണിത്.
വേവ് പൂൾ, വണ്ടർ സ്പാഷ്, റാപിഡ് റിവർ, ബുള്ളറ്റ് റൈഡ്സ്, ഡ്രാഗൺ ട്വിസ്റ്റര്‍,മ്യൂസിക്കൽ റൈഡ് തുടങ്ങിയവയാണ് ഇവിടുത്തെ ശ്രദ്ധേയമായ റൈഡുകൾ.

PC:RanjithSiji

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

ഇവിടെ വരുമ്പോൾ നൈലോൺ അല്ലെങ്കിൽ പോളീസ്റ്റർ വസ്ത്രങ്ങൾ മാത്രം ധരിക്കുവാൻ ശ്രദ്ധിക്കുക. മറ്റു തരത്തിലുള്ള ഒരു വസ്ത്രങ്ങളും ഇവിടെ അനുവദനീയമല്ല.
രാവിലെ 11.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടെ പ്രവേശനം.

PC:RanjithSiji

ജിആർഎസ് ഫാന്‍റസി പാർക്ക്, മൈസൂർ

ജിആർഎസ് ഫാന്‍റസി പാർക്ക്, മൈസൂർ

മൈസൂരിലേക്കുള്ള യാത്രകളിൽ തീര്‍ച്ചയായും ഉൾപ്പെടുത്തുവാൻ പറ്റിയ ഒരിടമാണ് ജിആർഎസ് ഫാന്‍റസി പാർക്ക്. മുഴുവൻ സമയവും ആസ്വദിക്കുവാൻ കഴിയുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഇവിടം കുട്ടികൾക്ക് ഇഷ്ടമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യയിൽ ആദ്യമായി അക്വാ റേസർ എന്ന റൈഡ് ആദ്യമായി കൊണ്ടുവന്നത് ഇവിടെയാണ്.

ഓർമ്മിക്കുവാൻ

ഓർമ്മിക്കുവാൻ

ഇവിടെ എത്തിയാൽ തീർച്ചയായും ട്രൈ ചെയ്തിരിക്കേണ്ട ഒന്നാണ് അക്വാ റേസർ.
മൈസൂർ സിറ്റി സെന്ററിൽ നിന്നും ആറു കിലോമീറ്റർ അകലെ മേട്ടഗള്ളി കെആർഎസ് റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
രാവിലെ 10.30 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടെ പ്രവേശനം.

ക്വീൻസ് ലാൻഡ്, ചെന്നൈ

ക്വീൻസ് ലാൻഡ്, ചെന്നൈ

2003 ൽ ആരംഭിച്ച ചെന്നൈയിലെ ക്ലീൻസ്ലാൻഡ് വാട്ടർ തീം പാർക്ക് ഇവിടുത്തെ ആളുകളുടെ ഇഷ്ടയിടമാണ്. ചെന്നൈയെ വിഴുങ്ങുന്ന ചൂടിൽ നിന്നും രക്ഷപെടുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം മുഴുവനായി ഇവിടെ ചിലലഴിക്കാം. ചെന്നൈ നഗരത്തിൽ നിന്നും അരമണിക്കൂർ ദൂരമേയുള്ളു ഇവിടേക്ക്. ചെന്നൈ-ബാംഗ്ലൂർ ഹൈവിയിൽ സെമ്പരാമക്കം എന്ന സ്ഥലത്താണ് ഇതുള്ളത്.

ശ്രദ്ധിക്കാം

ശ്രദ്ധിക്കാം

ഹിമാലയൻ വാട്ടർ സ്ലൈഡ്,വെൻച്യൂറ റിവർ, അമേരിക്കൻ വേവ് പൂൾ തുടങ്ങിയവ ഇവിടെ തീർച്ചായും പരീക്ഷിക്കണം. തിങ്കളാഴ്ചകളിൽ ഇവിടം അവധിയായിരിക്കും. ബാക്കി ദിവസങ്ങളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടെ പ്രവേശനം.

ഓഷ്യൻ പാർക്ക്, ഹൈദരാബാദ്

ഓഷ്യൻ പാർക്ക്, ഹൈദരാബാദ്

വാട്ടർ ഗെയിംസുകളുടെ വ്യത്യസ്ത കൊണ്ട് പേരുകേട്ട ഒന്നാണ് ഹൈദരാബാദിലെ ഓഷ്യൻ പാർക്ക്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും അടിച്ചുപൊളിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെ കിട്ടും. വേവ് പൂൾ, അക്വാ റൈഡ്, സ്പ്ലാഷ്, ടൊർണാഡോ, മിനി കൊളംബസ്, ട്യൂബ് സ്ലൈഡ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. നൈലോൺ അല്ലെങ്കിൽ പോളീസ്റ്റർ വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രദ്ധിക്കുക.

ഡ്രീംവേൾഡ് വാട്ടർ പാർക്ക്, തൃശൂർ

ഡ്രീംവേൾഡ് വാട്ടർ പാർക്ക്, തൃശൂർ

തൃശൂരിൽ ചാലക്കുടിക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വാട്ടർ തീം പാർക്കാണ് ഡ്രീം വേൾഡ്. വൈവിധ്യമുള്ള ഫൺ റൈഡുകളാണ് ഇവിടുത്തെ പ്രത്യേകത.
രാവിലെ 10. 30 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രവർത്തന സമയം. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും 11 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

നാട്ടിലൊക്കെ നിന്നാൽ വല്യ ചിലവാ... വാ പോകാം... ബാംഗ്ലൂരും ഡെൽഹിയുമൊക്കെയാകുമ്പോൾ കുറച്ച് ഭേദമുണ്ട്നാട്ടിലൊക്കെ നിന്നാൽ വല്യ ചിലവാ... വാ പോകാം... ബാംഗ്ലൂരും ഡെൽഹിയുമൊക്കെയാകുമ്പോൾ കുറച്ച് ഭേദമുണ്ട്

Read more about: kochi mysore hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X