Search
  • Follow NativePlanet
Share
» »വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗ്... കാരണം ഇങ്ങനെയാണ്!

വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗ്... കാരണം ഇങ്ങനെയാണ്!

സഞ്ചാരികള്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഒരു മുഖവുര ആവശ്യമില്ലാത്ത ഇടങ്ങളിലൊന്നാണ് കൂര്‍ഗ്. നാട്ടില്‍ ചൂ‌ടു കൂടി വരുമ്പോള്‍ ഒന്നു ചില്‍ ആകുവാനായി എളുപ്പത്തില്‍ പോയിവരുവാന്‍ സാധിക്കുന്നതിനാല്‍ കൂര്‍ഗിനെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ ഇന്ത്യയിലെ സ്കോട്ലന്‍ഡ് എന്നറിയപ്പെടുന്ന കൂര്‍ഗ് പ്രാദേശിക സഞ്ചാരികള്‍ക്ക് കൊടകാണ്. കാപ്പിത്തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും വെള്ളച്ചാ‌ട്ടങ്ങളും ഒക്കെയായി മനസ്സില്‍ കയറിക്കൂടിയിരിക്കുന്ന കൂര്‍ഗിന് വേറെയും പ്രത്യേകതകളുണ്ട്. ഒരിക്കല്‍ പോയാല്‍ വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗിന്‍റെ പ്രത്യേകതകള്‍ ഇതൊക്കെയാണ്.

കാപ്പി! അത് നിര്‍ബന്ധമാ!!

കാപ്പി! അത് നിര്‍ബന്ധമാ!!

കൂര്‍ഗിലെത്തിയിട്ട് ഒരു കാപ്പി കുടിക്കാതെ മടങ്ങിയാല്‍ ആ യാത്ര നഷ്ടമെന്ന് കരുതിയാല്‍ മതി.കാപ്പിയുടെ പേരില്‍ അത്രയധികം പ്രസിദ്ധമായ ഇടമാണ് കൂര്‍ഗിലെ കാപ്പി. കൂര്‍ഗിലെത്തിയാല്‍ ഏറ്റവും കൂടുതല്‍ കാണുന്ന കാഴ്ചകളിലൊന്നാണ് വഴിയുടെ ഇരുവശത്തും നിറഞ്ഞു നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍. ഇന്ത്യയില്‍ ഏറ്റവുമധികം കാപ്പി ഉത്പാദിപ്പിക്കുന്ന ഇടങ്ങളിലൊന്നാണ് കൂര്‍ഗ്. ബ്രിട്ടീഷുകാടെ കാലത്താണ് ഇവിടെ കാപ്പികൃഷി ആരംഭിക്കുന്നത്. കൂര്‍ഗിന്‍റെ രുചിയും സുഗന്ധവമുള്ള കാപ്പിപ്പ‌ൊടി പ്രാദേശിക ക‌ടകളില്‍ നിന്നും വാങ്ങുവാന്‍ മറക്കരുത്.

കാവേരിയുടെ നാട്

കാവേരിയുടെ നാട്

എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന നദിയാണ് കാവേരി. ഈ കാവേരിയുടെ നാട് കൂടിയാണ് കൂര്‍ഗ്. ഇവിടുത്തെ ബ്രഹ്മഗിരി മലനിരകളില്‍ നിന്നുമാണ് കാവേരി നദി ഉത്ഭവിക്കുന്നത്. തലക്കാവേരി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നചത്. ഇവിടുത്തെ പ്രസിദ്ധമായ ക്ഷേത്രത്തില്‍ കാവേരി ദേവിയെ ആരാധിക്കുന്നു.
Sibekai

കൊടകര്‍

കൊടകര്‍

കൂര്‍ഗിലെ സ്വദേശികള്‍ അറിയപ്പെടുന്നത് കൊടകര്‍ എന്നാണ്. കൃഷിയാണ് ഇവരുടെ പ്രധാന വരുമാന തൊഴില്‍. തങ്ങളുടെ കൃഷി ഭൂമി സംരക്ഷിച്ച് കൃഷിയിറക്കി ജീവിക്കുന്ന ഇവരാണ് കൂര്‍ഗിലെ പ്രധാന താമസക്കാരും. കൊ‌ടവാ ടാക്ക് എന്ന ഭാഷയാണ് ഇവര്‍ പരസ്പരം സംസാരിക്കാറുള്ളത്.

കൂര്‍ഗിലെ ടിബറ്റ്

കൂര്‍ഗിലെ ടിബറ്റ്

കൂര്‍ഗിലെ കൂശാല്‍ നഗറിന് സമീപമുള്ള ബൈലക്കുപ്പയാണ് കൂര്‍ഗിലെ ടിബറ്റ് എന്നറിയപ്പെടുന്നത്. ടിബറ്റില്‍ നിന്നെത്തിയവര്‍ക്ക് ഭാരത സര്‍ക്കാര്‍ അഭയം നല്കിയ ഇടങ്ങളിലൊന്നാണ് ഇവിടം. സുവര്‍ണ്ണ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.. ഒരു വിശ്വാസ കേന്ദ്രം എന്നതിലുപരി ഒരു വിനോദ സഞ്ചാര കേന്ദ്രമായാണ് ഇവിടം അറിയപ്പെ‌ടുന്നത്. ബൈലക്കുപ്പയിലും സമീപ പ്രദേശങ്ങളിലുമായി ഏകദേശം എഴുപതിനായിരത്തിലധികം ടിബറ്റന്‍ വംശജരാണ് താമസിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ‌ടിബറ്റന്‍ സെറ്റില്‍മെന്‍റുകളിലൊന്നു കൂടിയാണിത്.

Sahyadri H S

തേന്‍!!

തേന്‍!!

കൂര്‍ഗും തേനും തമ്മിലെന്താണ് ബന്ധം എന്നല്ലേ? ബന്ധമുണ്ട്. കൂര്‍ഗിലെ ഏറ്റവും വലിയ ടൗണുകളിലൊന്നാണ് വിരാജ്പേട്ട. വലിയ ബഹളങ്ങളിലൊന്നിലും പെടാതെ ശാന്തമായി കിടക്കുന്ന ഈ നാട് തേനിന് ഏറെ പ്രസിദ്ധമാണ്. ഏഷ്യയിലെ ഏറ്റവും വലിയ തേന്‍ ഉദ്പാദകര്‍ കൂടിയാണ് വിരാജ്പേട്ട്. ഈ തേന്‍ പരീക്ഷിക്കുവാനും 220 വര്‍ഷത്തിലധികം പഴക്കമുള്ള സെന്റ് ആന്‍സ് ദേവാലയം സന്ദര്‍ശിക്കുവാനും വിരാജ്പേട്ടിലേക്ക് വരാം.

പാപങ്ങളെല്ലാം മായ്ക്കുന്ന ക്ഷേത്രം

പാപങ്ങളെല്ലാം മായ്ക്കുന്ന ക്ഷേത്രം

ഇവിടുത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ഓംകാരേശ്വര ക്ഷേത്രം. ഒരിക്കല്‍ ഇവിടുത്തെ രാജാവായിരുന്ന ലിംഗരാജേന്ദ്ര രണ്ടാമന്‍ തന്റെ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഒരു ബ്രാഹ്മണനെ കൊലപ്പെ‌ടുത്തുകയുണ്ടായി, പിന്നീട് കൊല്ലപ്പെ‌ട്ട ബ്രാഹ്മണന്‍ ഒരു ബ്രഹ്മരക്ഷസായി വന്ന് രാജാവിനെ ഉപദ്രവിക്കുവാന്‍ തുടങ്ങി. പിന്നീട് തന്‍റെ പാപത്തിന് പരിഹാരമായി രാജാവ് കാശിയില്‍ നിന്നും ഒരു ശിവലിംഗം കൊണ്ടുവന്ന് ക്ഷേത്രം സ്ഥാപിച്ച് അവിടെ പ്രതിഷ്ഠിച്ചുവത്രെ. ഇന്ന് മടിക്കേരിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഈ ക്ഷേത്രം.

John Francis

നദിയിലെ ദ്വീപ്

നദിയിലെ ദ്വീപ്

കുടകിനെ പ്രസിദ്ധമാക്കുന്ന മറ്റൊരു കാര്യമാണ് ഇവിടുത്തെ നദിയിലെ ദ്വീപ്. നിസര്‍ഗ്ഗദമാ റിവര്‍ ഐലന്‍ഡ് എന്നറിയപ്പെടുന്ന ഇത് കുശാല്‍നഗര്‍ നഗരപരിധിയ്ക്ക് പുറത്തായാണ് സ്ഥിതി ചെയ്യുന്നത്. കാവേരി നദിയുടെ തീരത്ത് പച്ചപ്പിനാല്‍ നിറഞ്ഞു നിറഞ്ഞു നില്‍ക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുന്ന ഇടമായിരിക്കും.

PC:Rameshng

പേരുമാറ്റിയ വെള്ളച്ചാട്ടം

പേരുമാറ്റിയ വെള്ളച്ചാട്ടം

ബ്രിട്ടീഷുകാര്‍ പേരിമാറ്റിയ ഒരു വെള്ളച്ചാട്ടവും കൂര്‍ഗിലുണ്ട്. അബ്ബി വെള്ളച്ചാട്ടം ഇന്ന് കര്‍ണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അബ്ബി വെള്ളച്ചാട്ടം ജെസി വെള്ളച്ചാട്ടം എന്നായിരുന്നുവത്രെ അറിയപ്പെട്ടിരുന്നത്. കൂർഗിലെ ആദ്യത്തെ ബ്രിട്ടീഷ് ചാപ്ലിൻ ഇവിടം സന്ദര്‍ശിക്കുകയും ഇതിൻറെ ഭംഗി കണ്ട് വെള്ളച്ചാട്ടത്തിന് തന്റെ മകളുടെ പേര് നല്കുകുകയും ചെയ്തു. അങ്ങനെയാണ് ഇത് ജെസി വെള്ളച്ചാട്ടമായി മാറിയത്. പിന്നീട് സ്വാതന്ത്ര്യം ലഭിച്ചപ്പോളേയ്ക്കും ഇവിടം ഗവൺമെന്റിൻഖറെ കയ്യിലായി. കാടുപിടിച്ചു കിടന്ന ഇവിം നെരവന്ദ ബി നരയ്യ എന്നയാൾ വാങ്ങുകയും ഒരു കാപ്പിത്തോട്ടമാക്കി ഇതിനെ മാറ്റുകയും ചെയ്തു. പിന്നീട് ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറുകയായിരുന്നു. ഇന്നും ഈ സ്വകാര്യ ഇടത്തിൽ തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നതെങ്കിലും സന്ദർശനത്തെ ഇത് ബാധിക്കില്ല.

ബ്രിട്ടീഷുകാർ പേരുമാറ്റിയ ഈ വെള്ളച്ചാട്ടം അറിയുമോ

ചോമക്കുണ്ട്

ചോമക്കുണ്ട്

കുടകിന്‍റെ ഹിഡന്‍ ബ്യൂട്ടി എന്നറിയപ്പെടുന്ന ചോമക്കുണ്ട് കൂര്‍ഗ് കാഴ്ചകളില്‍ ഒഴിവാക്കുവാന്‍ പറ്റാത്ത ഇടമാണ്. പ്രകൃതി മനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. വെള്ളച്ചാട്ടങ്ങളും ഹൃദയത്തിൽ കയറിപ്പറ്റുന്ന പച്ചപ്പും ഒക്കെയായി കുടകിന്റെ മറ്റൊരു സൗന്ദര്യം ഇവിടെ ആസ്വദിക്കാം. ആയാസ രഹിതമായി നടന്നു കയറാവുന്ന ചെറിയ ഒരു കുന്നിലേക്കുള്ള യാത്രയാണിവിടുത്തേത്.

ചക്കപ്പുട്ട് മുതൽ കടബു വരെ... കൂർഗിലെ വെറൈറ്റി രുചികളിതാ

ഓരോ കാഴ്ചയിലും കൊതിപ്പിക്കുന്ന കൂര്‍ഗ്! മനസും മൂഡും കൂളാക്കാന്‍ ബെസ്റ്റാ മച്ചാന്‍സ്

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X