Search
  • Follow NativePlanet
Share
» »കൊറോണ വൈറസ്- തേക്കടിയിലും ഇരവികുളത്തും സഞ്ചാരികൾക്ക് നിരോധനം

കൊറോണ വൈറസ്- തേക്കടിയിലും ഇരവികുളത്തും സഞ്ചാരികൾക്ക് നിരോധനം

കൊറോണയെ പ്രതിരോധിക്കുവാന്‍ വിനോദ സഞ്ചാര മേഖലയിൽ കർശന നിയന്ത്രണങ്ങളുമായി കേരള സർക്കാർ.

കൊറോണയെ പ്രതിരോധിക്കുവാന്‍ വിനോദ സഞ്ചാര മേഖലയിൽ കർശന നിയന്ത്രണങ്ങളുമായി കേരള സർക്കാർ. കേരളത്തിൽ ടൂറിസം സീസൺ തുടങ്ങുവാനിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. കേരളത്തിൽ വിദേശികളും സ്വദേശികളുമായി ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇടുക്കി ജില്ലയിലാണ് കടുത്ത നിയന്ത്രണങ്ങളുള്ളത്.

Corona Virus- Restrictions Imposed on Kerala Tourism

ഇടുക്കിയിലെ പ്രധാന കേന്ദ്രങ്ങളായ
ഇത് കൂടാതെ ഇടുക്കിയിലുള്ള വിദേശ സഞ്ചാരികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇതിനായി പോലീസിന്‍റെയും ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ പ്രത്യേക കേന്ദ്രങ്ങൾ തയ്യാറാക്കുന്നുണ്ട്. ഇവിടെ ബോധവത്ക്കരണ പ്രവർത്തനങ്ങളും നടക്കും.
പ്രവർത്തനങ്ങളുടെ ഇവിടുത്തെ ടാക്സി ഡ്രൈവർമാരുടെയും ഹോട്ടലുടമകളുടെയും യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.

പരിശോധനകൾ ശക്തം
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ശക്തമായ പരിശോധനകളാണ് വിമാനത്താവളങ്ങളിൽ നടക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തുന്ന സഞ്ചാരികളെ പരിശോധിക്കുവാനായി വിപുലമായ സ്ക്രീനിങ്ങാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തേക്കടിയിലും ഇരവികുളത്തും നിരോധനം

കോവിഡ് 10 വൈറസ് ബാധ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ടൂറിസം മേഖലയിൽ പുതിയ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഇടുക്കി ജില്ലയിലെ തേക്കടി ബോട്ട് സർവ്വീസ്, ഇരവികുളം ദേശീയോദ്യാനം സന്ദർശനം എന്നിവയ്ക്കാണ് ഏറ്റവും പുതിയതായി നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നത്. 2020 മാർച്ച് 10 മുതൽ 2020 മാർച്ച് 31 വരെ ഇവിടേക്കുള്ള പ്രവേശനം നിർത്തിവെച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.

പ്രളയത്തിനും തകർക്കാനായില്ല കേരളത്തെ..24 വർഷത്തിനിടെ ഏറ്റവുമധികം സഞ്ചാരികൾ എത്തിയത് 2019ൽപ്രളയത്തിനും തകർക്കാനായില്ല കേരളത്തെ..24 വർഷത്തിനിടെ ഏറ്റവുമധികം സഞ്ചാരികൾ എത്തിയത് 2019ൽ

കൊറോണ വൈറസ് മുൻകരുതൽ - ഏറ്റവും പുതിയ യാത്രാനിർദ്ദേശങ്ങൾകൊറോണ വൈറസ് മുൻകരുതൽ - ഏറ്റവും പുതിയ യാത്രാനിർദ്ദേശങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X