Search
  • Follow NativePlanet
Share
» »കൊറോണ വൈറസ്- വിദേശികൾക്ക് പ്രവേശനം നിഷേധിച്ച് അരുണാചലും

കൊറോണ വൈറസ്- വിദേശികൾക്ക് പ്രവേശനം നിഷേധിച്ച് അരുണാചലും

വൈറസ് ബാധ തടുക്കുന്നതിനുള്ള മുന്‍കരുതൽ നടപടി എന്ന നിലയിലാണ് വിദേശികളുടെ പ്രവേശനത്തിന് അരുണാചൽ പ്രദേശ് സർക്കാർ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശ സ‍ഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ച് അരുണാചൽ പ്രദേശ്. വൈറസ് ബാധ തടുക്കുന്നതിനുള്ള മുന്‍കരുതൽ നടപടി എന്ന നിലയിലാണ് വിദേശികളുടെ പ്രവേശനത്തിന് അരുണാചൽ പ്രദേശ് സർക്കാർ താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

 Indian States Which Banned The Entry of Foreign Tourists

പെർമിറ്റ് നല്കില്ല

അരുണാചൽ പ്രദേശിലേക്ക് വിദേശ സഞ്ചാരികൾക്ക് പ്രവേശിക്കുന്നതിന് പ്രൊട്ടക്ടഡ് ഏരിയ പെർമിറ്റുകൾ ആവശ്യമാണ്. ഇത് നല്കുന്നത് സർക്കാർ നിർത്തി വെച്ചിരിക്കുകയാണ്. ഇതുവഴി വിദേശ സഞ്ചാരികൾ അരുണാചൽ പ്രദേശിലെത്തുന്നത് തടയാം എന്നതാണ് ലക്ഷ്യം.
കൊറോണ വൈറസിന്റെ വ്യാപനം ഇന്ത്യയിൽ കണ്ടെത്തിയെന്നും രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും അരുണാചൽ പ്രദേശ് സര്‍ക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇത് വിദേശ യാത്ര നടത്തിയ ഇന്ത്യക്കാരിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യ സന്ദര്‍ശിച്ച വിദേശികളിൽ നിന്നോ ആകാമെന്നാണ് ഇതിൽ പറയുന്നത്. അതുകൊണ്ടു തന്നെ അരുണാചൽ പ്രദേശിൽ കൊറോണ വൈറസ് പടർന്നു പിടിക്കാതിരിക്കുവാൻ വിദേശികൾക്ക് പ്രൊട്ടക്ടഡ് ഏരിയ പെർമിറ്റുകൾ നല്കുന്നത് നിർത്തിവെച്ചുവെന്നാണ് വിജ്ഞാപനം പറയുന്നത്.
എന്നാൽ, എത്ര നാളത്തേയ്ക്കാണ് ഈ പെർമിറ്റ് നിർത്തിവെച്ചിരിക്കുന്നത് എന്ന് വിജ്ഞാപനത്തിൽ വിശദമാക്കിയിട്ടില്ല.
സിക്കിമിലും കഴിഞ്ഞ ദിവസം വിദേശ സഞ്ചാരികള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. കൊറോണ വൈറസ് ബാധയുടെ ആഘാതം കുറയ്ക്കുന്നതിനായി സിക്കിമും രാജ്യാന്തര അതിർത്തികൾ രണ്ടാഴ്ചത്തേയ്ക്ക് അടച്ചു.

അതിർത്തിയിൽ പരിശോധനകൾ
കുറേ രാജ്യാന്തര അതിർത്തികളുള്ള വടക്കു കിഴക്കൻ ഇന്ത്യയിൽ കൊറോണ വൈറസ് ബാധ തടയുവാൻ രാജ്യാന്തര അതിർത്തികളിൽ കർശന പരിശോധനകളാണ് നടക്കുന്നത്. ഇതോടൊപ്പം സ്ക്രീനിങ് ടെസ്റ്റുകളും അതിർത്തികളിൽ നടത്തുന്നുണ്ട്. ഭൂട്ടാൻ, ചൈന എന്നീ രാജ്യങ്ങളുമായാണ് അരുണാചൽ പ്രദേശ് രാജ്യാന്തര അതിർത്തി പങ്കിടുന്നത്.

coronavirus travel restrictions in india

പ്രൊട്ടക്ടഡ് ഏരിയ പെർമിറ്റ്

ഇന്ത്യയിലെ ഫോറിനർ(പ്രൊട്ടക്ടഡ്) ആര്ട് അനുസരിച്ച് ഇന്ത്യയിലെ ചില സ്ഥലങ്ങൾ സന്ദര്‍ശിക്കുവാൻ വിദേശികൾക്കു േവണ്ടുന്ന രേഖയാണ് പ്രൊട്ടക്ടഡ് / റെസ്ട്രിക്ടഡ് ഏരിയ പെർമിറ്റ് ഫോർ ഇന്ത്യ. സുരക്ഷാ പ്രശ്നങ്ങളുടെ പേരിലാണ് ഇത്തരത്തിൽ ഒരനുമതി ആവശ്യമായി വരുന്നത്.

ഇന്ത്യക്കാരായ സഞ്ചാരികൾക്ക് രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിക്കാനും പ്രത്യേക അനുമതി വേണം. ഇത് ഇന്നർ ലൈൻ പെര്‍മിറ്റ് എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യ ഗവണ്‍മെന്റ് ഇന്ത്യയിലെ സംരക്ഷിത ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ നല്കുന്ന അനുമതിയാണ്.
അരുണാചല്‍ പ്രദേശ് ഗവണ്‍മെന്റിലെ സെക്രട്ടറി(പൊളിറ്റിക്കല്‍) ആണ് അരുണാചല്‍ പ്രദേശില്‍ ഈ അനുമതി നല്കുന്നത്. നാഗാലാന്‍ഡ്-ആസാം അതിര്‍ത്തികളില്‍ നിന്നും അരുണാചലിലേക്ക് ഏതു ചെക്ക് ഗേറ്റിലൂടെ കടക്കുവാനും ഇത് അത്യാവശ്യമാണ്.

നിയന്ത്രണം കേരളത്തിലും
കേരളത്തിൽ അടുത്തു തന്നെ വിനോദ സഞ്ചാര സീസൺ ആരംഭിക്കുവാനിരിക്കേ കർശന നിയന്ത്രണങ്ങളുമായി കേരള സർക്കാരും. ഇവിടെ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന ഇടുക്കി ജില്ലയിലാണ് കൂടുതലും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ഇടുക്കിയിലുള്ള വിദേശ സഞ്ചാരികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇതിനായി പോലീസിന്‍റെയും ആരോഗ്യ സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ പ്രത്യേക കേന്ദ്രങ്ങൾ തയ്യാറാക്കുന്നുണ്ട്. ഇവിടെ ബോധവത്ക്കരണ പ്രവർത്തനങ്ങളും നടക്കും.

ഡെറാഡൂൺ...അത്ഭുത കാഴ്ചകൾ കൊണ്ട് സഞ്ചാരികളുടെ മനം മയക്കുന്ന നാട്ഡെറാഡൂൺ...അത്ഭുത കാഴ്ചകൾ കൊണ്ട് സഞ്ചാരികളുടെ മനം മയക്കുന്ന നാട്

കൊറോണ വൈറസ്- കർശന നിയന്ത്രണങ്ങളുമായി കേരളാ ടൂറിസംകൊറോണ വൈറസ്- കർശന നിയന്ത്രണങ്ങളുമായി കേരളാ ടൂറിസം

ബാംഗ്ലൂർ ഗൈസ്...ഗോവയ്ക്ക് ട്രെയിനിൽ പോയാലോ... സമയം ലാഭിക്കാം..കാഴ്ചയും കാണാം...ബാംഗ്ലൂർ ഗൈസ്...ഗോവയ്ക്ക് ട്രെയിനിൽ പോയാലോ... സമയം ലാഭിക്കാം..കാഴ്ചയും കാണാം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X