Search
  • Follow NativePlanet
Share
» »ഒളിമ്പിക്സ് മാത്രമല്ല, മാറ്റിവെച്ച ആഘോഷങ്ങള്‍ ഇതൊക്കെയാണ്

ഒളിമ്പിക്സ് മാത്രമല്ല, മാറ്റിവെച്ച ആഘോഷങ്ങള്‍ ഇതൊക്കെയാണ്

കൊറോണ ഭീതിയില്‍ ലോകത്ത് മാറ്റി വയ്ക്കുകയും പൂര്‍ണ്ണമായും റദ്ദാക്കുകയും ചെയ്ത പ്രധാന പരിപാടികളും മേളകളും ഏതൊക്കെയാണ് എന്നു നോക്കാം

ആഘോഷങ്ങളുടെയും മേളകളുടെയും ഒരു കാലം നിശബ്ദമായി കടന്നു പോവുകയാണ്. പാതിരായ്ക്കു പോലും നിശബ്ദമാവാത്ത നഗരങ്ങളും ഒരിക്കലും ഉറങ്ങാത്ത രാവുകളുള്ള തെരുവുകളുമെല്ലാം ഇന്ന് വിജനമാണ്. കൊറോണ എന്ന മഹാമാരിക്കു മുന്നില്‍ തളരാതെ ലോകം പൊരുതുമ്പോള്‍ കൂടേ നില്‍ക്കുവാന്‍ ഈ മാറ്റിവയ്ത്ക്കലുകള്‍ കൂടിയേ തീരൂ. കൊറോണ ഭീതിയില്‍ ലോകത്ത് മാറ്റി വയ്ക്കുകയും പൂര്‍ണ്ണമായും റദ്ദാക്കുകയും ചെയ്ത പ്രധാന പരിപാടികളും മേളകളും ഏതൊക്കെയാണ് എന്നു നോക്കാം

ഒക്ടോബര്‍ ബിയര്‍ ഫെസ്റ്റ്

ഒക്ടോബര്‍ ബിയര്‍ ഫെസ്റ്റ്

ജര്‍മ്മനിയില്‍ ലോകസഞ്ചാരികള്‍ കാത്തിരിക്കുന്ന ആഘോഷങ്ങളിലൊന്നാണ് ഒക്ടോബര്‍ ബിയര്‍ ഫെസ്റ്റ്. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ബവേറിയ എന്ന സ്ഥലത്ത് നടക്കുന്ന ആ ആഘോഷത്തില്‍ ഇവിടുത്തെ ബിയര്‍ ഹാളുകളും തെരുവുകളും നിറഞ്ഞ് കവിഞ്ഞ് സഞ്ചാരികളുമെത്തും. വീസന്‍ എന്നാണ് ജര്‍മ്മന്‍കാര്‍ ഈ ഒക്ടോഹബര്‍ ബിയര്‍ഫെസ്റ്റിനെ വിളിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിയര്‍ഫെസ്റ്റിവല്‍ കൂടിയാണിത്. ഓരോ വര്‍ഷവും അന്‍പത് ലക്ഷത്തോളം സ‍ഞ്ചാരികളെത്തുന്ന ഈ ആഘോഷം 2020 ല്‍ സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ നാലു വരെയായിരുന്നു നടക്കേണ്ടിയിരുന്നത്. കൊറോണ വൈറസ് ഭീതിയില്‍ എന്തുതന്നെയായാലും ഈ വര്‍ഷത്തെ ബിയര്‍ ഫെസ്റ്റിവല്‍ റദ്ദാക്കിയിരിക്കുകയാണ്.
PC:Benreis

സാൻ ഫെർമിൻ ഫെസ്റ്റിവല്‍

സാൻ ഫെർമിൻ ഫെസ്റ്റിവല്‍

കാളയോ‌ട്ടത്തിനു പ്രസിദ്ധമാ സ്പെയിനില്‍ നടക്കുന്ന ഏറ്റവും പ്രസിദ്ധമായ മത്സരങ്ങളിലൊന്നാണ് സാൻ ഫെർമിൻ ഫെസ്റ്റിവല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. അഴിച്ചുവി‌ട്ട കാളകള്‍ക്കൊപ്പം ഓടിയെത്തുന്നതാണ് ഇതിലെ പ്രധാന പരിപാട‌ികളിലൊന്ന്. 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും പാംപ്ലോനയിലെ തെരുവില്‍ നടക്കുന്ന ഈ ഓട്ടത്തില്‍ കാളകളോടൊപ്പം പങ്കെടുക്കുവാന്‍ സാധിക്കും. പത്ത് ലക്ഷത്തോളെ പേരാണ് ഓരോ വര്‍ഷവും ഇതില്‍ പങ്കെടുക്കുവാനായി സ്പെയിനിലെത്തുന്നത്. സ്പെയിനിലെ ദേശീയോത്സവമാണ് കാള ഫെസ്റ്റിവല്‍.

PC:Btodag

കാന്‍സ് ഫിലിം ഫെസ്റ്റിവല്‍

കാന്‍സ് ഫിലിം ഫെസ്റ്റിവല്‍

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചലചിത്രോത്സവങ്ങളില്‍ ഒന്നായ കാന്‍ ചലചിത്രോത്സവവും കോവിഡ് ഭീതിയില്‍ മാറ്റിവെച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ചലചിത്രോത്സവങ്ങളിലൊന്നായ ഇത് സിനിമാ പ്രേമികളും സംവിധായകരും അഭിനേതാക്കളുമെല്ലാം ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന പരിപാടി കൂടിയാണ്. ഫ്രാന്‍സിലെ കാന്‍ എന്നു പേരായ നഗരത്തില്‍ നടക്കുന്ന പരിപാടി ആയതിനാലാണ് ഇത് കാന്‍ ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്നത്. ഈവര്‍ഷം മേയ് 12 മുതല്‍ 32 വരെയായിരുന്നു 73-ാമത് കാന്‍ ഫെസ്റ്റിവല്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്നത്.

ബീജിങ് മോ‌ട്ടോര്‍ ഷോ‌

ബീജിങ് മോ‌ട്ടോര്‍ ഷോ‌

ലോകത്തിലെ ഏറ്റവും പ്രശസ്തമായ മോ‌ട്ടോര്‍ ഷോകളിലൊന്ന് ബീജിങ് മോ‌ട്ടോര്‍ ഷോ‌. ചൈനയില്‍ നടക്കുന്ന ഈ മോട്ടോര്‍ ഷോ ഏപ്രില്‍ 21ന് ആയിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇത് 2020 സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 05 വരെയുള്ള തിയതികളിലേക്ക് മാറ്റി. ഓരോ വര്‍ഷവും എണ്‍പതിനായിരത്തിലധികം സന്ദര്‍ശകരാണ് ഈ മേളക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നത്.

PC:Golgo13

ടോക്കിയോ ഒളിമ്പിക്സ്

ടോക്കിയോ ഒളിമ്പിക്സ്

ലോകത്തിലെ ഏറ്റലും വലിയ കായിക മേളയായ ഒളിമ്പിക്സും കൊറോണ വൈറസ് ഭീതിയില്‍ മാറ്റിവെച്ച പ‌ട്ടികയിലുണ്ട്. കഴിഞ്ഞ 124 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നത്. 2020 വർഷം ജൂലൈ 24 മുതൽ ആഗസ്റ്റ് ഒൻപതുവരെയായിരുന്നു ടോക്കിയോ ഒളിമ്പിക്സ് നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വൈറസ് ബാധാ പശ്ചാത്തലത്തില്‍ 2021 ലേക്ക് ഒളിമ്പിക്സ് മാറ്റിയി‌ട്ടുണ്ട്.

തൃശൂര്‍ പൂരം

തൃശൂര്‍ പൂരം

ലോകമെങ്ങും നിന്നുള്ള സ‍ഞ്ചാരികളെ ആകര്‍ഷിച്ചിരുന്ന തൃശൂര്‍ പൂരവും കൊറോണ ഭീതിയില്‍ ഈ വര്‍ഷം ഒഴിവാക്കിയി‌ട്ടുണ്ട്. 200 വര്‍ഷത്തിലധിതം ചരിത്രമുള്ള തൃശൂര്‍ പൂരം കഴിഞ്ഞ 54 വര്‍ഷത്തിനി‌ടെ ആദ്യമായാണ് വേണ്ടന്നു വയ്ക്കുന്നത്. ഇതിനു മുന്‍പ് 1962 ല്‍ നടന്ന ഇന്ത്യ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം ന‌‌ടത്താതിരുന്നത്. ഇത്തവണ ക്ഷേത്രാങ്കണത്തില്‍ ഒരു ആചാരം എന്ന നിലയില്‍ മാത്രം പൂരം നടത്തുവാനാണ് നിലവിലെ തീരുമാനം. എന്നാല്‍ രോഗ വ്യാപനവും രോഗപകര്‍ച്ചയുമാണ് ഇത്തവണത്തെ പൂരം വേണ്ടന്നുവയ്ക്കാമെന്ന തീരുമാനത്തിലെത്തിച്ചത്.

എഡ്വിന്‍ബര്‍ഗ് ഇന്‍റര്‍നാഷണല്‍ ഫിലം ഫെസ്റ്റിവല്‍

എഡ്വിന്‍ബര്‍ഗ് ഇന്‍റര്‍നാഷണല്‍ ഫിലം ഫെസ്റ്റിവല്‍

ബ്രിട്ടനിലെ ഏറ്റവും നീണ്ടു നില്‍ക്കുന്ന ചലചിത്രോത്സവങ്ങളില്‍ ഒന്നാണ് എഡ്വിന്‍ബര്‍ഗ് ഇന്‍റര്‍നാഷണല്‍ ഫിലം ഫെസ്റ്റിവല്‍. എല്ലാ വര്‍ഷവും ജൂണില്‍ നടത്തുന്ന ഈ ഫിലിം ഫെസ്റ്റിവല്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചലചിത്രോത്സവങ്ങളില്‍ ഒന്നുകൂടിയാണ്. 2020 ലെ ഫെസ്റ്റിവല്‍ മുന്‍കൂട്ടി തീരുമാനിക്കാത്ത ഒരു തിയതിയിലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.പത്ത്

രാജ്യങ്ങള്‍...പത്ത് ചിത്രങ്ങള്‍...യാത്ര ചെയ്യാം ഇങ്ങനെരാജ്യങ്ങള്‍...പത്ത് ചിത്രങ്ങള്‍...യാത്ര ചെയ്യാം ഇങ്ങനെ

ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!

മലമുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആംബെര്‍ കോട്ടമലമുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആംബെര്‍ കോട്ട

PC:kim traynor

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X