Search
  • Follow NativePlanet
Share
» »സൈന്യമില്ലാത്ത രാജ്യം, സന്തോഷമുള്ള ജനങ്ങള്‍..പിന്നെ കണ്ടാലും തീരാത്ത കാഴ്ചകളും

സൈന്യമില്ലാത്ത രാജ്യം, സന്തോഷമുള്ള ജനങ്ങള്‍..പിന്നെ കണ്ടാലും തീരാത്ത കാഴ്ചകളും

പുരാതനമായ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇവിടം വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ക്കും പേരുകേട്ടതാണ്.

ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് കോസ്റ്റാ റീക്ക. അനിതസാധാരണമായ പ്രകൃതി സൗന്ദര്യം തന്നെയാണ് ഈ രാജ്യത്തിന്‍ററ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. മഴക്കാടുകളും പര്‍വ്വതങ്ങളും അഗ്നിപര്‍വ്വതകളും കടലും ബീച്ചും എല്ലാം ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വളരെ സന്തോഷപൂര്‍വ്വം ഓരോ ദിവസം ജീവിക്കുന്ന ആളുകളും അവരുടെ ജീവിത രീതികളും കോസ്റ്റാ റീക്കയെ വ്യത്യസ്തമാക്കുന്നു. കോസ്റ്റാ റീക്ക എന്നാല്‍ സമ്പന്നമായ തീരം എന്നാണര്‍ത്ഥം. പേര് അതേപടി പകര്‍ത്തിവെച്ചിരിക്കുന്ന തീരങ്ങളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.
പുരാതനമായ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇവിടം വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ക്കും പേരുകേട്ടതാണ്. കോസ്റ്റാ റിക്കയെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

സന്തോഷമുള്ള രാജ്യങ്ങളിലൊന്ന്

സന്തോഷമുള്ള രാജ്യങ്ങളിലൊന്ന്

ലോകത്തില്‍ ഏറ്റവും സന്തോഷത്തില്‍ ആളുകള്‍ ജീവിക്കുന്ന രാജ്യങ്ങളിലൊന്നാണ് കോസ്റ്റാ റിക്ക. ആദ്യ സ്ഥാനത്ത് 2012 ല്‍ രാജ്യം ഇടം നേടിയിരുന്നുവെങ്കിലും പിന്നീടത് നിലനിര്‍ത്തുവാന്‍ ആയില്ല. എന്നിരുന്നാലും ഇവിടുത്തെ ജനങ്ങള്‍ വളരെ അധികം സംതൃപ്തിയിലാണ് ജീവിതത്തെ നോക്കിക്കാണുന്നത്. പോസിറ്റീവ് എനര്‍ജി നല്കുന്ന മുഖങ്ങാണ് ഇവിടുത്തെ യാത്രയില്‍ ഏറ്റവുമധികം ശ്രദ്ധ പിടിച്ചുപറ്റുന്നതും.

പ്രഭാതഭക്ഷണം മാറ്റാം

പ്രഭാതഭക്ഷണം മാറ്റാം

ഏതു നാട്ടിലെത്തിയാലും മുട്ടയും ബ്രെഡും ഉണ്ടെങ്കില്‍ വിശപ്പുമാറ്റുന്നവരാണ് മിക്ക സഞ്ചാരികളും. എന്നാല്‍ കോസ്റ്റാ റിക്കയിലെത്തിയാല്‍ പിന്നെ അവിടുത്തെ ഭക്ഷണം പരീക്ഷിച്ചിരിക്കണം എന്ന കാര്യം പരയേണ്ടതില്ല. കാരണം അത്രമാത്രം വ്യത്യസ്തങ്ങളായ രുചികളാണ് ഈ രാജ്യത്തിനുള്ളത്. ഗാലോ പിന്‍റോ എന്നു പേരായ പ്രത്യേക ഭക്ഷണമാണ് ഇവിടുത്തെ പ്രഭാതഭക്,ണം. അരിയും കറുത്ത ബീന്‍സും ചേര്‍ത്തുണ്ടാക്കുന്ന ഇത് രാജ്യത്തെല്ലായിടത്തും ഒരുവിധം ഒരേ രുചിയില്‍ ലഭിക്കും.

അന്‍പതിനായിരത്തിലധികം ജൈവവൈവിധ്യം‌

അന്‍പതിനായിരത്തിലധികം ജൈവവൈവിധ്യം‌

ജൈവവൈവിധ്യത്തിന്‍റെ അളവില്ലാത്ത ഒരു കലവറയാണ് കോസ്റ്റാ റിക്ക. ലോകത്തില്‍ ഏറ്റവുമധികം ആവാസവ്യവസ്ഥഖള്‍ നിലനില്‍ക്കുന്ന രാജ്യം കൂടിയാണിത്. അന്‍പതിനായിരത്തിലധികം വ്യത്യസ്ത തരത്തിലുള്ല ജീവജാലങ്ങളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ തന്നെ 900 എണ്ണം പക്ഷികള്‍ മാത്രമാണ്. മാനുവൽ അന്റോണിയോ നാഷണൽ പാർക്കില്‍ മാത്രം 184 വ്യത്യസ്ത തരങ്ങളുണ്ട്.

അഗ്നി പര്‍വ്വതങ്ങള്‍

അഗ്നി പര്‍വ്വതങ്ങള്‍

പസഫിക് റിംഗ് ഫയർ സർക്കിളിന്റെ ഭാഗമാണ് കോസ്റ്റാറിക്ക. 65 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതാണ് ഇവിടെ കാണുന്ന 200 ഓളം അഗ്നി പര്‍വ്വതങ്ങളും. ഈ രൂപവത്കരണങ്ങളിൽ, അവയിൽ ഏതാണ്ട് 100 എണ്ണം പ്രവർത്തനത്തിന്റെ ഏതെങ്കിലും അടയാളങ്ങൾ കാണിക്കുന്നു, അഞ്ചെണ്ണം മാത്രമാണ് സജീവമായ അഗ്നിപര്‍വ്വതങ്ങളുടെ പട്ടികയിലുള്ളത്. അരീനൽ അഗ്നിപർവ്വതമാണ് ഇവിടെ വിനോദ സഞ്ചാരികള്‍ കൂടുതലും യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്. അരീനൽ തടാകത്തിലെ സമീപകാല ലാവാ പ്രവാഹങ്ങളിലൂടെ കാൽനടയാത്ര നടത്താനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും.

 ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം

ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം

ലോകത്തില്‍ ഏറ്റവുമധികം ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യങ്ങളിലൊന്നാണ് കോസ്റ്റാ റിക്ക. പ്രകൃതിയാൽ ചുറ്റപ്പെട്ട ഒരു വിശ്രമ ജീവിതശൈലി ആണ് ഇവിടുത്തെ ആയുസ്സിനു പിന്നിലെ രഹസ്യമെന്നാണ് കരുതുന്നത്. 80 വർഷത്തെ ശരാശരി ആയുർദൈർഘ്യം ആണ് ഇവിടെയുള്ളത്.

ലക്ഷക്കണക്കിന് ആമകളെ സംരക്ഷിക്കുന്ന സങ്കേതം

ലക്ഷക്കണക്കിന് ആമകളെ സംരക്ഷിക്കുന്ന സങ്കേതം

ദശലക്ഷക്കണക്കിന് ആമകളെ സംരക്ഷിക്കുന്ന അത്യപൂര്‍വ്വമായ ഒരു വന്യജീവി സങ്കേതം ഇവിടം കാണാം. ഒഷണൽ വന്യജീവി അഭയംആണിത്. ആമ മുട്ട വേട്ട തടയാൻ 1984 ൽ സ്ഥാപിതമായ ഇത് നിങ്ങൾക്ക് ആമയുടെ മുട്ടകൾ നിയമപരമായി വിളവെടുക്കാൻ കഴിയുന്ന ലോകത്തിലെ ഏക സ്ഥലമാണ്.നിങ്ങൾ ജീവികളെ സ്നേഹിക്കുന്നുവെങ്കിൽ, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കോസ്റ്റാറിക്ക സന്ദർശിക്കുക, അവിടെ ടോർട്ടുഗ്യൂറോ ദേശീയോദ്യാനത്തിലെ കടൽ കടലാമകൾ മുട്ടയിടുന്നത് കാണാം.

സംരക്ഷിക്കപ്പെടുന്ന ഭൂമി

സംരക്ഷിക്കപ്പെടുന്ന ഭൂമി

പ്രകൃതിയോട് ചേര്‍ന്നു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് എന്നും ഈ രാജ്യം പ്രാമുഖ്യം നല്കുന്നത്. 12 പാരിസ്ഥിതിക മേഖലകളും നൂറിലധികം ദേശീയ ഉദ്യാനങ്ങളും റിസർവുകളും അഭയകേന്ദ്രങ്ങളും സംരക്ഷിത ഭൂമികളുമുള്ള ഇവിടെ രാജ്യത്തിന്റെ ആകെ ഭൂമിയുടെ 25 ശതമാനവും സംരക്ഷിത പ്രദേശമാണ്. അവരുടെ പരിസ്ഥിതി വൈവിധ്യം സംരക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണ്, ലോകത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ രാഷ്ട്രമായി മാറാനുള്ള പാതയിലാണ് ഇവിടം.

ദേശീയഗാനവും റേഡിയോയും

ദേശീയഗാനവും റേഡിയോയും

എല്ലാ ദിവസവും രാവിലെ ദേശീയഗാനം റേഡിയോ വഴി പ്രക്ഷേപണം ചെയ്യുന്ന രാജ്യം കൂടിയാണിത്. ? മിക്ക പ്രധാന റേഡിയോ സ്റ്റേഷനുകളും എല്ലാ ദിവസവും രാവിലെ 7 മണിക്ക് ദേശിയഗാനം പ്രക്ഷേപണം ചെയ്യും.

പ്രകൃതിയുടെ കളിയി‌ടം

പ്രകൃതിയുടെ കളിയി‌ടം

പ്രകൃതിയുടെ കളിസസ്ഥലം എന്നാണ് കോസ്റ്റാ റിക്കയെ സഞ്ചാരികള്‍ വിളിക്കുന്നത്. ഔട്ട് ഡോര്‍ ആക്റ്റിവിറ്റികള്‍ക്ക് അത്രയധികം സാധ്യതകളുള്ള രാജ്യങ്ങള്‍ വളരെ കുറവാണ്. ആവേശം തേടുന്നവര്‍ക്ക് നിരവധി കാര്യങ്ങള്‍ ഇവിടെ ചെയ്യുവാനുണ്ട്. സർഫിംഗ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, സിപ്പ് ലൈനിംഗ്,ട്രീടോപ്പ് ട്രെക്കിംഗ് എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സർഫിംഗ് തരംഗങ്ങളുള്ള രാജ്യം കൂടിയാണിത്,. മഴക്കാടുകളിലാണ് ട്രീടോപ്പ് ട്രെക്കിംഗ് നടത്തുന്നത്.

സൈന്യമില്ലാത്ത രാജ്യം

സൈന്യമില്ലാത്ത രാജ്യം

സൈന്യമില്ലാത്ത അപൂര്‍വ്വം ലോകരാജ്യങ്ങളില്‍ ഒന്നാമ് കോസ്റ്റാ റിക്ക. ഭരണഘടനാപരമായി സൈന്യത്തെ പൂർണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്റ റീക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടൽ. . 1984 മുതലുള്ള യുദ്ധങ്ങളിൽ പങ്കെടുത്തിട്ടില്ലാത്ത ഇരുപത്തിരണ്ട് രാജ്യങ്ങളിലൊന്നും കൂടിയാണിത്. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രണ്ട് ഡസനോളം രാജ്യങ്ങള്‍ സൈനിക സഹായം നല്കുമെന്ന ഉറപ്പ് രാജ്യത്തിനു ലഭിച്ചിട്ടുണ്ട്.

ഹമ്മിങ് ബേഡ്സും പൂമ്പാറ്റകളും

ഹമ്മിങ് ബേഡ്സും പൂമ്പാറ്റകളും

മധ്യ അമേരിക്കയിലെ 90 ശതമാനത്തോളം ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രമായ കോസ്റ്റാറിക്ക നിങ്ങൾക്ക് മറ്റെവിടെയും കണ്ടെത്താൻ കഴിയാത്ത ഒരു മാന്ത്രികത നൽകുന്നു.
കോസ്റ്റാറിക്കയിൽ വിവിധതരം ഹമ്മിംഗ്ബേർഡ് സ്പീഷീസുകൾ ഉണ്ട്, അവയിൽ ഏറ്റവും ചെറുത് രണ്ട് ഗ്രാം ഭാരമാണുള്ളത്. അതേസമയം ഏറ്റവും വലുത് 11 ഗ്രാമിൽ കൂടുതൽ ഉണ്ട്.

അടിച്ചുപൊളിച്ച് പണിയെടുക്കാം... ജോലിയും ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍ ഈ നാടുകള്‍!!അടിച്ചുപൊളിച്ച് പണിയെടുക്കാം... ജോലിയും ജീവിതവും ഒരുപോലെ ആസ്വദിക്കാന്‍ ഈ നാടുകള്‍!!

മഴവില്ലഴകോടെ കാഴ്ചകള്‍... കൊതിതീരെ കാണുവാന്‍ ഈ ഇടങ്ങള്‍മഴവില്ലഴകോടെ കാഴ്ചകള്‍... കൊതിതീരെ കാണുവാന്‍ ഈ ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X