Search
  • Follow NativePlanet
Share
» »യാത്ര ചെയ്യാം...ഒപ്പം ജോലിയും..റിമോട്ട് വിസയാണ് പുതിയ ട്രെന്‍ഡ്

യാത്ര ചെയ്യാം...ഒപ്പം ജോലിയും..റിമോട്ട് വിസയാണ് പുതിയ ട്രെന്‍ഡ്

ഇഷ്‌ടം പോലെ യാത്രയും ചെയ്യാം അതിനോടൊപ്പം ജോലിയും ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം

ഒരു കാലത്ത് വിദേശ ജോലിയുടെയും യാത്രയുടെയും അത്രയും ബുദ്ധിമുട്ടിക്കുന്ന മറ്റൊരു കാര്യമില്ലായിരുന്നു. ജോലി ശരിയായാല്‍ തന്നെ അവിടെ എത്തിപ്പെടുന്നതും. താമസ സൗകര്യം ശരിയാക്കി അവിടുത്തെ രീതികളോട് താദാത്മ്യപ്പെടുന്നതുമെല്ലാം വലിയ ചടങ്ങുതന്നെയായിരുന്നു. ലോകം ഒരൊറ്റ ഗ്രാമമായി മാറിയതോടെ യാത്രകളും അത്രത്തോളം ലഘുവായി.

കൊവിഡില്‍ വര്‍ക് ഫ്രം ഹോം സ്ഥിരമായതോ‌‌ടെ ഓഫീസിലേക്കുള്ള യാത്രകളും മറ്റു പല വിനോദങ്ങളും ഇല്ലാതായിരിക്കുകയാണ്. ഇങ്ങനെയൊരു അവസരത്തിലാണ് സഞ്ചാരികളായ ജോലിക്കാര്‍ക്ക് കിടിലന്‍ ഓഫറുകളുമായി ചില രാജ്യങ്ങള്‍ വന്നിരിക്കുന്നത്. ജോലിയുണ്ടെങ്കില്‍ നേരെ ഫ്ലൈറ്റ് കയറിയാല്‍ മാത്രം മതി! ഇഷ്‌ടം പോലെ യാത്രയും ചെയ്യാം അതിനോടൊപ്പം ജോലിയും ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം

ജോര്‍ജിയ

ജോര്‍ജിയ

അതിമനോഹരമായ ഭൂപ്രകൃതി കൊണ്ടും കാഴ്ചകള്‍ കൊണ്ടും സഞ്ചാരികളുടെ മനസ്സില്‍ കയറിപ്പറ്റുന്ന രാജ്യമാണ് ജോര്‍ജിയ. മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്യുന്ന മിക്കവരും വലിയ അവധികളും മറ്റും ആഘോഷിക്കുവാന്‍ തിരഞ്ഞെടുക്കുന്ന ഇടം കൂടിയായതിനാല്‍ മലയാളികള്‍ക്ക് ജോര്‍ജിയയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടി വരില്ല. വര്‍ഷം മുഴുവനും ഇവിടെ പ്രസന്നമായ കാലാവസ്ഥയാണുള്ളത്, യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേയുള്ള പർവത രാജ്യമായ ജോർജിയ കുന്നുകള്‍ക്കും പര്‍വ്വതങ്ങള്‍ക്കും പ്രസിദ്ധമായ സ്ഥലമാണ്. പഴയ ആശ്രമങ്ങളും വൈന്‍ ടേസ്റ്റിങ്ങും പുരാതന നഗരങ്ങളുമെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.
വര്‍ക് ഫ്രം ഹോം ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഇവിടേക്ക് വരുമ്പോള്‍ ഡിജിറ്റല്‍ നോമാഡ് വിസയ്ക്കായാണ് അപേക്ഷിക്കേണ്ടത്. ആറു മാസമോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ഈ വിസയ്ക്കായി അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞത് 200 ഡോളര്‍ വരുമാനമാണ് അപേക്ഷിക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട വരുമാനം. കുറഞ്ഞത് ആറു മാസത്തേയ്ക്കെങ്കിലുമുള്ള ഹെല്‍ത്ത ഇന്‍ഷുറന്‍സും അപേക്ഷയോടൊപ്പം കാണിക്കണം.

എസ്തോണിയ

എസ്തോണിയ

കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് എസ്തോണിയ സഞ്ചാരികള്‍ക്കായി ഡിജിറ്റല്‍ നോമാഡ് വിസ നല്കിത്തുടങ്ങിയത്. ഒരു വര്‍ഷം വരെ ഇവിടെ താമസിച്ച് യാത്ര ചെയ്ത് ആസ്വദിക്കുവാന്‍ കഴിയുന്ന രീതിയിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ ഡിജിറ്റല്‍ നോമാഡ് വിസ ആദ്യമായി നല്കുവാന്‍ തുടങ്ങിയ രാജ്യവും ഇതു തന്നെയാണ്. പ്രതിമാസ വരുമാനം 3504 യൂറോ അഥവാ 3,08,042 രൂപ ആയിരിക്കണം കഴിഞ്ഞ ആറു മാസത്തെ അപേക്ഷിക്കുന്നയാളുടെ പ്രതിമാസവരുമാനം. അപേക്ഷക്കുമ്പോള്‍ എസ്തോണിയയ്ക്ക് പുറത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു കമ്പനിയുമായി നിങ്ങൾക്ക് തൊഴിൽ കരാർ ഉണ്ടെന്നോ അല്ലെങ്കില്‍ രാജ്യത്തിനു പുറത്തു നിന്നുള്ള ഒപാളുമായി ഫ്രീലാന്‍സ് വര്‍ക്കുകള്‍ ചെയ്യുന്നുണ്ടെന്നോ കാണിക്കുന്ന രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ബര്‍മുഡ

ബര്‍മുഡ


വര്‍ക് ഫ്രം ബര്‍മുഡ എന്ന പേരിലാണ് ഇവി‌ടെ നിന്നും സഞ്ചാരികള്‍ക്കായി വിസ അനുവദിക്കുന്നത്. ഒരു വര്‍ഷത്തെ വിസയാണ് ഇവിടെ നിന്നും നല്കുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, സ്ഥിരവരുമാനം എന്നിവയും അപേക്ഷയോ‌ടൊപ്പം കാണിക്കേണ്ടതാണ്.

ബാര്‍ബഡോസ്

ബാര്‍ബഡോസ്

അറ്റ്ലാന്റിക് സമുദ്രത്തിലെ ബാര്‍ബഡോസും അത്യാകര്‍ഷകമായ ഓഫറുകളാണ് സഞ്ചാരികള്‍ക്കായി നല്കുന്നത്. ഒരു വര്‍ഷത്തെ പ്രച്യേക റിമോര്‍ട്ട് വിസയാണ് ഒരുങ്ങുന്നത്. കുടുംബത്തിനും വ്യക്തികള്‍ക്കും അപേക്ഷിക്കാവുന്ന തരത്തിലാണിത്. ക്തിഗത വിസയ്ക്ക് 2000 ഡോളർ, കുടുംബ വിസയ്ക്ക് 3000 ഡോളർ എന്നിങ്ങനെയാണ് ചാര്‍ജുകള്‍ ഈടാക്കുന്നത്.

ജര്‍മ്മനി

ജര്‍മ്മനി

റിമോര്‍ട്ട് വിസകളില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും ഗുണപ്രദമായ ഒന്നാണ് ജര്‍മ്മനി അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു മാസത്തേയ്ക്കായാണ് ഫ്രീലാന്‍സര്‍മാര്‍ക്ക് ആദ്യം വിസ നല്കുന്നത്. പിന്നീ‌ടത് റെസിഡന്‍സി പെര്‍മിറ്റ് ആക്കി മാറ്റുവാനുള്ള സൗകര്യങ്ങളും രാജ്യം നല്കുന്നുണ്ട്. ട്രാവല്‍ ഇന്‍ഷുറന്‍സ്, വരുമാനത്തിനുള്ള തെളിവ്, , മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നുള്ള ശുപാര്‍ശ എന്നിവയും അപേക്ഷയോ‌ടൊപ്പം ഹാജരാക്കണം.

ദുബായ്

ദുബായ്

പ്രത്യേക വരുമാന നികുതി നല്കാത്ത തരത്തിലുള്ള റിമോര്‍‌ട്ട് ജോലിക്കായി ദുബായ് പ്രത്യേക പരിപാടികളാണ് നടപ്പിലാക്കുന്നത്. ദുബായ് അല്ലാതെ മറ്റെവിടെയെങ്കിലും ജോലി ചെയ്യുന്ന ആള്‍ക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായാണ് ഇത് നടപ്പിലാക്കുന്നത്. ഇന്‍റര്‍നെറ്റ്, ഫോണ്, കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുവാനുള്ള സൗകര്യം എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

ഉത്തര്‍പ്രദേശിലേക്ക് പോകാം... കാണാം ചരിത്രത്തിലും പഴയ ഇടങ്ങള്‍ഉത്തര്‍പ്രദേശിലേക്ക് പോകാം... കാണാം ചരിത്രത്തിലും പഴയ ഇടങ്ങള്‍

കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രംകല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നയിടം, അറിയാം സൂര്യരഥത്തില്‍ നിര്‍മ്മിച്ച ക്ഷേത്രം

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

Read more about: world travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X