Search
  • Follow NativePlanet
Share
» »ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!

ഈ ഓഫറുകള്‍ക്ക് 'നോ' പറയുവാന്‍ സഞ്ചാരികള്‍ പാടുപെടും!!1000 ഡോളര്‍ വരെ തിരികെ നല്കി രാജ്യങ്ങള്‍!!

താ സഞ്ചാരികള്‍ക്കു 'നോ' പറയുവാന്‍ സാധിക്കാത്തത്രയും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്കുന്ന രാജ്യങ്ങളെ പരിചയപ്പെടാം...

കൊറോണ പിടിച്ചുലച്ച വിനോദ സഞ്ചാര രംഗത്തയുമ സാമ്പത്തിക രംഗത്തെയും രക്ഷിച്ചെടുക്കുവാനുള്ള തത്രപ്പാടിലാണ് ലോക രാജ്യങ്ങള്‍. കൂടുതല്‍ വിനോദ സഞ്ചാരികളെ തങ്ങളുടെ രാജ്യത്തിലെത്തിക്ക വഴി വിനോദ സഞ്ചാരം വര്‍ദ്ധിപ്പിച്ച് സാമ്പത്തികരംഗത്ത് പതിയെ വളരാമെന്നാണ് മിക്ക രാജ്യങ്ങളുടെയും കണക്കൂകൂട്ടല്‍. ഇങ്ങനെ വിനോദ സഞ്ചാരികളെ തങ്ങളുടെ നാട്ടില്‍ പരമാവധി എത്തിക്കുവാനാണ് ഓരോ രാജ്യത്തിന്റെയും ലക്ഷ്യം..പ്രത്യേകിച്ച് സാമ്പത്തിക സ്രോതസ്സ് പ്രധാനമായും വിനോദ സ‍ഞ്ചാരികളായുള്ള രാജ്യങ്ങള്‍. ഇതിന്റെ ഭാഗമായി യാത്രക്കാരെ ആകര്‍ഷിക്കുവാന്‍ വലിയ ഓഫറുകളാണ് ഓരോ രാജ്യവും മുന്നോട്ട് വയ്ക്കുന്നത്. ഇതാ സഞ്ചാരികള്‍ക്കു 'നോ' പറയുവാന്‍ സാധിക്കാത്തത്രയും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്കുന്ന രാജ്യങ്ങളെ പരിചയപ്പെടാം...

മാലദ്വീപ്

മാലദ്വീപ്

കൊറോണയില്‍ ഏറ്റവുമധികം കഷ്ടപ്പെട്ട രാജ്യങ്ങളിലൊന്നാണ് മാലദ്വീപ്. വിനോദ സഞ്ചാരം പ്രധാന വരുമാന മാര്‍ഗ്ഗമായ ഇവിടെ സഞ്ചാരികളെത്താത്തതിനെ തുടര്‍ന്ന് സാമ്പത്തികരംഗത്തിന് വലിയ കോട്ടമാണുണ്ടായത്. കൊവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും സഞ്ചാരികളെ സംബന്ധിച്ച് സുരക്ഷിത ഇടമായാണ് ഇവിടം കണക്കാക്കുന്നത്. രണ്ടു മാസങ്ങള്‍ക്കു മുന്‍പാണ് മാലദ്വീപ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നത്. ദ്വീപിലെത്തുന്ന സ‍ഞ്ചാരികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

സഞ്ചാരികള്‍ക്ക് പോയിന്‍റുകള്‍

സഞ്ചാരികള്‍ക്ക് പോയിന്‍റുകള്‍

സ‍ഞ്ചാരികള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ പോയിന്‍റുകള്‍ നല്കുന്ന പദ്ധതിയാണ് സഞ്ചാരികള്‍ക്കായി മാലദ്വീപ് ആവിഷ്കരിച്ചിരിക്കുന്നത്. ദ്വീപിലേക്ക് സ്ഥിരമായി വരുന്ന സഞ്ചാരികള്‍ക്ക് പ്രതിഫലം നല്കുന്ന പദ്ധതിയാണിത്. "മാലദ്വീപ് ബോർഡർ മൈൽസ്" എന്നാണിതിന്റെ പേര്.മാലിദ്വീപിലേക്ക് നടത്തുന്ന ഓരോ യാത്രയ്ക്കും സഞ്ചാരികള്‍ക്ക് പോയിന്‍റുകള്‍ നല്കുന്ന ഈ പദ്ധതി ഡിസംബര്‍ മുതല്‍ ആരംഭിക്കും.

കൂടുതല്‍ താമസിച്ചാല്‍ കൂടുതല്‍ പോയിന്‍റ്

കൂടുതല്‍ താമസിച്ചാല്‍ കൂടുതല്‍ പോയിന്‍റ്

സഞ്ചാരികള്‍ എത്ര നാള്‍ മാലിദ്വീപില്‍ ചിലവിടുന്നോ അതനുസരിച്ച് പോയിന്റുകളും വര്‍ധിക്കുന്ന രീതിയിലാണ് പദ്ധതി. ചില പ്രത്യേക അവസരങ്ങളിലെ ദ്വീപ് സന്ദര്‍ശനം കൂടുതല്‍ പോയിന്‍റുകള്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ക്കും കാരണമാകും.

ജപ്പാന്‍

ജപ്പാന്‍

തിരിച്ചുവരവിന്റെ ഭാഗമായി വിനോദ സഞ്ചാരരംഗത്ത് ജപ്പാനും കഠിന പ്രയത്നത്തിലാണ്. സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാവുന്ന തരത്തിലുള്ള പദ്ധതികളാണ് ഇവിടെയുള്ളത്. ടൂറിസം വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന പല പരിപാടികളും ജപ്പാന്‍ നടത്തുന്നുണ്ട്.

ഗോ ടു ട്രാവൽ ടൂറിസം പ്രമോഷൻ പ്രോഗ്രാം

ഗോ ടു ട്രാവൽ ടൂറിസം പ്രമോഷൻ പ്രോഗ്രാം

ഗോ ടു ട്രാവൽ ടൂറിസം പ്രമോഷൻ പ്രോഗ്രാം എന്ന പേരിലാണ് ജപ്പാന്‍റെ വിനോദ സഞ്ചാര പരിപാടി അറിയപ്പെടുന്നത്. ഇതനുസരിച്ച് ടോക്കിയോയിലേക്കും പുറത്തേക്കും ഒഴികെയുള്ള എല്ലാ ആഭ്യന്തര യാത്രകള്‍ക്കും സംസ്ഥാന സബ്സിഡി നല്കുന്നതാണിത്. നേരത്തെ ടോക്കിയോ നിവാസികളെ ഇതില്‍നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും ഒക്ടോബര്‍ മുതല്‍ അവര്‍ക്കും ഇതില്‍ ഭാഗമാകാം. യാത്രയുട‌െ ചിലവിന്റെ 35 ശതമാനത്തിനോളം തുല്യമായ ആനുകൂല്യങ്ങള്‍ നല്കുകയാണ് ഇതില്‍ ചെയ്യുന്നത്.

കൂപ്പണുകള്‍

കൂപ്പണുകള്‍

കൂപ്പണുകള്‍ വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം. സുവനീര്‍ഷോപ്പുകള്‍, ഭക്ഷണ ശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഈ കൂപ്പണുകള്‍ സ്വീകരിക്കും. ഏകദേശം ഒരു ലക്ഷത്തോളം കൂപ്പണുകള്‍ സ്വീകരിക്കുന്ന കടകള്‍ ജപ്പാനിലുണ്ട്. ഇനിയും ഇത് വര്‍ധിക്കുമെന്നാണ് കരുതുന്നത്. യാത്രാചെലവിന്റെ 15% വരുന്ന തുകയ്ക്കുള്ള കൂപ്പണുകളാണ് സഞ്ചാരികള്‍ക്ക് ലഭിക്കുക.

പച്ചപ്പും നൂല്‍മഴയുമായി മതേരാന്‍ ഒരുങ്ങി!!സഞ്ചാരികള്‍ക്ക് സ്വാഗതം!!പച്ചപ്പും നൂല്‍മഴയുമായി മതേരാന്‍ ഒരുങ്ങി!!സഞ്ചാരികള്‍ക്ക് സ്വാഗതം!!

കാന്‍കണ്‍, മെക്സിക്കോ

കാന്‍കണ്‍, മെക്സിക്കോ

വളരെ ആകര്‍ഷകമായ ഓഫറുകളുമായാണ് മെക്സിക്കോയിലെ കാന്‍കണ്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുവാനൊരുങ്ങിയിരിക്കുന്നത്. രണ്ടെ‌ടുത്താല്‍ രണ്ട് ഫ്രീ എന്ന രീതിയിലാണ് ഇവിടുത്തെ കാര്യങ്ങള്‍. യാത്രകര്‍ ബുക്ക് ചെയ്യുന്ന രണ്ട് രാത്രിയിലെ താമസത്തിന് അധികം രണ്ട് ദിവസത്തെ രാത്രി താമസം കൂടി സൗജന്യമായി നല്കുന്ന പദ്ധതിയാണ് അതിലൊന്ന്. രണ്ട് മുതിര്‍ന്നവര്‍ റൂം ബുക്ക് ചെയ്യുമ്പോള്‍ രണ്ട് കുട്ടികള്‍ക്കു കൂടി സൗജന്യ താമസം നല്കുന്ന പദ്ധതിയും ഉണ്ട്. മറ്റൊന്ന് സഞ്ചാരികള്‍ ബുക്ക് ചെയ്യുന്ന രണ്ട് ദിവസത്തിനും രണ്ട് ദിവസത്തേയ്ക്ക് സൗജന്യമായി കാര്‍ ഉപയോഗിക്കുവാന്‍ പറ്റുന്ന പദ്ധതിയാണ്.

700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!

ഇറ്റലി

ഇറ്റലി


ആഭ്യന്തര-രാജാന്തര സഞ്ചാരികള്‍ക്ക് കിടിലന്‍ ഓഫറുകളുമായാണ് ഇറ്റലിയുടെ വരവ്. വേനൽക്കാല അവധിക്കാലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ന്യൂ ബ്രൺ‌സ്വിക്ക്, കാനഡ

ന്യൂ ബ്രൺ‌സ്വിക്ക്, കാനഡ


ഓരോ സ‍ഞ്ചാരിക്കും ആയിരം ഡോളര്‍ വരെ ലഭിക്കുന്ന പദ്ധതിയാണ് കാനഡയിലെ ന്യൂ ബ്രൺ‌സ്വിക്ക്,വാഗ്ദാനം ചെയ്തിരിക്കുന്നത്. ന്യൂ ബ്രൺ‌സ്വിക്ക് യാത്രാ പ്രോത്സാഹന പരിപാടി എന്നാണിതിന്റെ പേര്. ഇതനുസരിച്ച് ഒക്ടോബർ 1 നും 30 നും ഇടയിൽ ഇതിന് അപേക്ഷിക്കാം. അവധിക്കാല ചിലവില്‍ 20 ശതമാനം ഇളവാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഈ 20 ശതമാനം റിബേറ്റില്‍ 1000 ഡോളര്‍ വരെ ക്ലെയിം ചെയ്യുവാനുള്ള അവകാശം കാനഡ നല്കുന്നു.

ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!ഗർഭിണി രൂപത്തിലുള്ള ഉപദേവതയും നടയ്ക്കുള്ളില്‍ കയറിയുള്ള വഴിപാടും...അപൂര്‍വ്വം ഈ ദേവീ ക്ഷേത്രം!!

ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

പ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവുംപ്രണയിനിക്കായി നദിയെ വഴിതിരിച്ചൊഴുക്കിയ രാജാവിന്റെ നാട്... കപ്പിലിന്റെ രൂപത്തിൽ ഒഴുകുന്ന കൊട്ടാരവും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X