Search
  • Follow NativePlanet
Share
» »ഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾ

ഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾ

വിവിധ ഭാഷകളിലായി ഇറങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച ഏതാനം യാത്രാ സിനിമകൾ ഇവി‌‌ടെ പരിചയപ്പെടാം...

ലോക്ഡൗൺ കാലത്ത് വീട്ടിൽ തന്നെയിരിക്കേണ്ടി വരുമ്പോൾ സമയം പോകുലാവ്‍ പലവഴികളും പരീക്ഷിച്ചു മടുത്തവരാണ് നമ്മൾ. പാചകം മുതൽ ടിക് ടോക്ക് വരെയും പിന്നെ ഫേസ്ബുക്കിലെ കുത്തിപ്പൊക്കലുകളും ഒക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും വിചാരിച്ച വേഗമില്ല സമയത്തിന്. പലവഴികൾ ഇനിയുമുണ്ട് പരീക്ഷിക്കുവാൻ. അവധിക്കാലമായതിനാൽ വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം യാത്രകൾ പ്ലാൻ ചെയ്തവരാണ് ഏറ്റവും പെട്ടുപോയ ആളുകളിലൊരു കൂട്ടർ. യാത്രാ പ്ലാനുകളെല്ലാം വെള്ളത്തിലായി എന്നു മാത്രല്ല. എന്നാണ് യാത്ര പോകുവാൻ സാധിക്കുന്നത് എന്നു പോലും പറയുവാൻ പറ്റാത്ത അവസ്ഥ. ഈ വിഷമം മാറ്റുവാൻ ഉഗ്രനൊരു വഴിയുണ്ട്. കിടിലോത്കിടിലം സ്ഥലങ്ങൾ കാണാമെന്നു മാത്രമല്ല, ജീവിത്തിൽ ഒരിക്കലും കാണില്ലെന്നു കരുതിയ സ്ഥലങ്ങൾ വരെ കാണാം. സംഗതി എളുപ്പമാണ്... യാത്രാ സിനിമകൾ. വിവിധ ഭാഷകളിലായി ഇറങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച ഏതാനം യാത്രാ സിനിമകൾ ഇവി‌‌ടെ പരിചയപ്പെടാം....

ഇൻടു ദ വൈൽഡ്

ഇൻടു ദ വൈൽഡ്

ബിരുദ പഠനത്തിനു ശേഷം എമോറി സർവ്വകലാശാലയിലെ ഏറ്റവും മികച്ച വിദ്യാർഥികളിലൊരാളും അത്ലറ്റുമായ ക്രിസ്റ്റഫർ മക് കാൻഡൽസ് തനിക്കുള്ളതെല്ലാം വേണ്ടന്നുവെച്ചു നടത്തുന്ന യാത്രയാണ് ഈ ചിത്രത്തിന്റെ കാതൽ. അലാസ്കയിലാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. 1996 ൽ പുറത്തിറങ്ങിയ ഇൻടു ദ വൈൽഡ് എന്ന പുസ്കത്തെ ആസ്പദമാക്കിയാണ് ഷോൺ പെൻ 2007ൽ ഈ ചിത്രം പുറത്തിറക്കിയത്. ലോകത്തില് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന, കാണുന്നവരെ യാത്ര ചെയ്യുവാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ള മികച്ച സിനിമ കൂടിയാണിത്.

PC:Paxson Woelber

 ദ മോട്ടോർ സൈക്കിൾ ഡയറീസ്

ദ മോട്ടോർ സൈക്കിൾ ഡയറീസ്


ലോകം കണ്ട വിപ്ലവകാരികളിലൊരാളായ ചെ ഗുവേര തന്റെ ഇരുപത്തി മൂന്നാ വയസിൽ സുഹൃത്ത് ആൽബെർട്ടൊയുടെ ഒപ്പം ലാറ്റിൻ അമേരിക്കയിലൂടെ നടത്തിയ യാത്രയിൽ ഗുവേര എഴുതിയ കുറിപ്പുകളായ ദി മോട്ടോർ സൈക്കിൾ ഡയറീസിൽ നിന്നും രൂപമെടുത്തതാണ് ഈ ചിത്രം. 2004 ലാണ് ഈ സ്പാനിഷ് ചിത്രം പുറത്തിറങ്ങുന്നത്. വാൾട്ടർ സെല്ലസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ദ ബീച്ച്

ദ ബീച്ച്

തായ്ലൻഡിന്‍റെ ഭംഗി ഇത്രമേൽ പതിഞ്ഞ മറ്റൊരു യാത്ര ചിത്രമില്ല ദ് ബീച്ച് അല്ലാതെ.. ലിയോനാർഡോ ഡി കാപ്രിയോ മുഖ്യ വേഷത്തിലെത്തിയ ഈ അഡ്വഞ്ചർ ട്രാവൽ സിനിമ 2000 ലാണ് പുറത്തിറങ്ങുന്നത്. തായ്ലാൻഡ് വിദേശികളുടെയും സന്ദർശകരുടെയും ഏറ്റവും പ്രിയപ്പെട്ട ഇടമാകുന്നതിൽ പ്രധാന പങ്കും ഈ സിനിമയുടേതാണ്.

ദ വേ

ദ വേ

മരിച്ചുപോയ തന്‍റെ മകനുവേണ്ടി പിതാവ് നടത്തുന്ന മനോഹരവും പ്രചേദിപ്പിക്കുന്നതുമായ കഥയാണ് ദ വേ എന്ന സിനിമയുടേത്. 2010 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. സ്പെയിനിലെ കാമിനോ ഡി സാന്‍റിയാഗോയിലേക്ക് നടത്തിയ ട്രക്കിങ് ട്രെയ്ലിനിടെ മരണപ്പെട്ട മകനുവേണ്ടി അപരിചിതരായ യാത്രികർക്കൊപ്പം ഈ യാത്ര നടത്തുന്ന പിതാവിനെയാണ് ഈ കഥയിൽ കാണുവാൻ സാധിക്കുന്നത്.

PC:Bjørn Christian Tørrissen

വൺ വീക്ക്

വൺ വീക്ക്

തന്‍റെ ജീവിതത്തിന്റെ അർഥം തേൊി ബെൻ ടെയ്ലർ എന്ന യുവ അധ്യാപകൻ നടത്തുന്ന മോട്ടോർ സൈക്കിൾ യാത്രയാണ് വൺ വീക്ക് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഇതിവൃത്തം. ടൊറന്‍റോയിൽ നിന്നും ബ്രിട്ടീഷ് കൊളംബിയയിലെ ടോഫിനോയിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര. വിവാഹിതമാകുന്നതിനു മുൻപ് ജീവിതത്തിന്റെ യഥാർഥ അർഥം കണ്ടെത്തുക എന്ന ലക്ഷ്യത്തിലായിരുന്നു ഈ യാത്രകൾ. 2008 ലാണ് ചിത്രം പുറത്തിറങ്ങുന്നത്.

ദ് ഡാർജലിങ് ലിമിറ്റഡ്

ദ് ഡാർജലിങ് ലിമിറ്റഡ്

2007 ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമാണ് ദ് ഡാർജലിങ് ലിമിറ്റഡ്. പിതാവിന്റെ മരണ ശേഷം ഒരു വർഷം കഴിഞ്ഞ് വീണ്ടും കണ്ടുമുട്ടിയ മൂന്നു സഹോദരങ്ങൾ ഒരുമിച്ച് നടത്തുന്ന ട്രെയിൻ യാത്രയാണ് ദ് ഡാർജലിങ് ലിമിറ്റഡ്. ഹോളിവുഡ് ചിത്രമാണെങ്കിലും പശ്ചാത്തലം മുഴുവൻ ഇന്ത്യയാണ്. ജോധ്പൂർ, ഉദയ്പൂർ തുടങ്ങിയ ഇടങ്ങളായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ.

ദ ബക്കറ്റ് ലിസ്റ്റ്

ദ ബക്കറ്റ് ലിസ്റ്റ്

ജീവിതത്തിൽ രണ്ടു വ്യത്യസ്ഥ ദിശകളിൽ നിൽക്കുന്ന രണ്ടു പേർ മരിക്കുവാൻ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോൾ ജീവിതത്തിൽ ബാക്കിവെച്ച ആഗ്രഹങ്ങൾ സഫലീകരിക്കുവാൻ നടത്തുന്ന യാത്രയാണ് ദ ബക്കറ്റ് ലിസ്റ്റിന്റെ ഇതിവൃത്തം. മോര്‍ഗന്‍ ഫ്രീമാനും ജാക്ക് നിക്കോള്‍സണും മുഖ്യവേഷത്തിലെത്തിയ ഈ ചിത്രം അതിമനോഹരമായാണ് പല കാര്യങ്ങളും പറഞ്ഞു വയ്ക്കുന്നത്. നോർത്ത് പോളിന് മുകളിലൂടെ പറന്നും സ്കൈ ഡൈവിങ്ങ് നടത്തിയും ഷെല്ഡബി മസ്താങ് ഓടിച്ചും വൻമതിലിലൂടെ ബൈക്ക് ഓടിച്ചും നേപ്പാളിലും ടാൻസാനിയയിലും ഹിമാലയത്തിലും ഒക്കെ പോയി ആഗ്രഹം നിവർത്തിക്കുന്ന അവരുടെ കഥ തീർച്ചയാും കണ്ടിരിക്കേണ്ടതു തന്നെയാണ്.

ഈറ്റ് പ്രേ ലവ്

ഈറ്റ് പ്രേ ലവ്

ജീവതത്തെ അറിയുവാൻ യാത്ര ചെയ്യുന്ന ഒരു യുവതിയുടെ കഥ അതിമനോഹരമായി പറഞ്ഞു വയ്ക്കുന്ന ചിത്രമാണ് 2010 ല്‍ പുറത്തിറങ്ങിയ ഈറ്റ് പ്രേ ലവ്. വ്യത്യസ്ഥ മാർഗ്ഗങ്ങളിലൂടെ ജീവിതത്തിന്റെ സുഖവും അർഥങ്ങളും അന്വേഷിച്ച് കണ്ടെത്തുന്ന എലിസബത് ഗിൽബർട്ട് എന്ന യുവതിയായി ജൂലിയ റോബർട്സാണ് വേഷമിട്ടത്. ഇറ്റലിയും ഇന്ത്യയും ഇന്തോനേഷ്യയുമെല്ലാം ജീവിതത്തിന്‍റെ അർഥം കണ്ടെത്തുവാൻ എലിസബത് ഗിൽബർട്ട് യാത്ര നടത്തുന്ന ഇടങ്ങളായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു.

ആർട് ഓഫ് ട്രാവൽ

ആർട് ഓഫ് ട്രാവൽ

തന്‍റെ ആദ്യ പ്രണയത്തെ വിവാഹം കഴിക്കുവാൻ താരുമാനിക്കുകയും പിന്നീൊ് അപ്രതീക്ഷിതമായി അത് മുടങ്ങുകയും ചെയ്ത കോന്നർ ലേയ്ൻ എന്ന യുവാവ് തനിയെ സെൻട്രൽ അമേരിക്കയിലേക്ക് നടത്തുന്ന ഹണിമൂൺ യാത്രയാണ് ആർട് ഓഫ് ട്രാവൽ എന്ന സിനിമ പറഞ്ഞുവയ്ക്കുന്നത്. സ്വയം കണ്ടെത്തുവാൻ ഈ യാത്ര ലേയ്നെ സഹായിച്ചുവെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഓരോ യാത്രികന്‍റെയും ഓരോ തരത്തിലുമുള്ള വിഷമതകളും ഈ ചിത്രത്തിൽ പറഞ്ഞു വയ്ക്കുന്നു. 2008ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

ബിഫോര്‍ സണ്‍റൈസ്

ബിഫോര്‍ സണ്‍റൈസ്

ഒരു ട്രെയിൻ യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ജെസയുടെയും സെലിന്‍റെയും കഥയാണ് ബിഫോർ സൺറൈസ് പറഞ്ഞുവയ്ക്കുന്നത്. അവിചാരിതമായാണ് പരിചയപ്പെടുന്നതെങ്കിലും ഒരുമിച്ച് യാത്ര ചെയ്യുന്ന അവർ പിന്നീട് പ്രണയത്തിലാവുന്നതും മറ്റും ചിത്രത്തിൽ കാണാം. 1995 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

ഒരുരൂപ പോലും മുടക്കേണ്ട...വാഗമണ്ണിൽ കാണാൻ ഈ കാഴ്ചകൾഒരുരൂപ പോലും മുടക്കേണ്ട...വാഗമണ്ണിൽ കാണാൻ ഈ കാഴ്ചകൾ

Read more about: corona virus travel news cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X