Search
  • Follow NativePlanet
Share
» »കോവിഡ് 19- കടുത്ത യാത്രാ നിയന്ത്രണങ്ങളുമായി ഇന്ത്യ

കോവിഡ് 19- കടുത്ത യാത്രാ നിയന്ത്രണങ്ങളുമായി ഇന്ത്യ

രാജ്യത്ത് കോവിഡ് 19 ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ കടുത്ത യാത്രാ നിയന്ത്രണങ്ങളേർപ്പെടുത്തി ഇന്ത്യ.

രാജ്യത്ത് കോവിഡ് 19 ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ കടുത്ത യാത്രാ നിയന്ത്രണങ്ങളേർപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ദിവസങ്ങളിലായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പുറമേ മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവര്‍കൂടി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് കേന്ദ്ര സർക്കാർ വിലക്കി. മലേഷ്യ, ഫിലിപ്പീൻസ്,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് ഇന്ത്യയിലേക്ക് കടക്കുന്നതിൽ നിന്നും വിലക്കിയത്. ഈ മാസം 31 വരെയാണ് നിയന്ത്രണമെന്നാണ് സിവിൽ ഏവിയേഷൻ സർക്കുലറിൽ പറയുന്നത്.

Covid 19: Latest Visa Restrictions In India

കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്തിരി ഹർഷവര്‍ദ്ധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യയിൽ നിന്നു പുറത്തേയ്ക്ക് യാത്ര ചെയ്യുവാനും മറ്റു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുമുള്ള സൗകര്യങ്ങൾ താത്കാലികമായി റദ്ദാക്കുവാൻ തീരുമാനിച്ചിരുന്നു. ലോകവ്യാപകമായി നൂറിലധികം രാജ്യങ്ങളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്തരം കടുത്ത നടപടകളിലേക്ക് രാജ്യം പോകുന്നത്.

വേണം 14 ദിവസത്തെ സ്വയം വിലക്ക്
കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർ 14 ദിവസത്തെ നിർബന്ധിത സ്വയം വിലക്കിൽ പോകണം. രോഗം പകരുന്ന സാധ്യതകൾ പരമാവധി കുറയ്ക്കുക എന്നതാണ് ഇതിനു പിന്നിലുള്ള കാര്യം.
ചൈന, ഇറ്റലി, ഇറാന്‍, കൊറിയ, ഫ്രാന്‍സ്, സ്പെയിന്‍, ജര്‍മനി യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ തു‌ടങ്ങിയ രാജ്യങ്ങളിൽ നിന്നോ ഇതുവഴിയോ ഇന്ത്യയിലെത്തുന്ന ആരും 14 ദിവസത്തെ 14 ദിവസത്തെ നിർബന്ധിത സ്വയം വിലക്കിൽ പോകണം

ഒഴിവാക്കാം അനാവശ്യ യാത്രകൾ
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആഭ്യന്തര-അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കണമെന്ന് നേരത്തേ തന്നെ നിർദ്ദേശം വന്നിരുന്നു. മാർച്ച് 18 വൈകിട്ട് 5.30 മുതൽ ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, തുർക്കി എന്നിവി‌ങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര പൂർണ്ണമായും വിലക്കും,

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X