Search
  • Follow NativePlanet
Share
» »ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

കാണാത്ത നാടുകളിലേക്ക് പ്രേക്ഷകരുടെ കണ്ണും കാതും പറിച്ചുനടുന്ന, ഒരുവേള അവരെ അവിടെത്തന്നെ നിർത്തി പോരുന്ന ട്രാവൽ സിനിമകൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഒപ്പം യാത്ര ചെയ്യുന്ന പോലെ തോന്നിപ്പിക്കുന്ന യാത്രാ സിനിമകൾ നൂറുകണക്കിന് ഭാഷകളിൽ ഇറങ്ങിയിട്ടുണ്ട്.

സിനിമയിലുടനീളം ചേർത്തു നിർത്തി ഒപ്പം കൊണ്ടുപോകുന്നവയാണ് യാത്രാകളെ അധികരിച്ചുള്ള സിനിമകൾ. കാണാത്ത നാടുകൾ കാണിച്ചു തന്നും ചിലപ്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും പോകുവാൻ സാധ്യതയില്ലാത്ത ഇടങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയും സിനിമകൾ യാത്രാ പ്രേമികളെ മറ്റൊരു ലോകത്ത് എത്തിക്കുന്നു. ഒറ്റയിരുപ്പിൽ ലോകം മുഴുവനും കറങ്ങിവരുന്ന ഫീൽ തോന്നിപ്പിക്കുന്ന ചിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്. ലോക സിനിമകളുടെ പട്ടികയിൽ മലയാളത്തിലെ യാത്ര സിനിമകളുടെ തട്ട് ഉയർന്നിരിക്കുമെങ്കിലും വ്യത്യസ്ഥതയുള്ള ഒരുപിടി യാത്രാ ചിത്രങ്ങൾ മലയാളത്തിലുമുണ്ട്.

ഇതാ ഈ ലോക്ഡൗൺ സമയത്ത് എന്തു ചെയ്യണമെന്നറിയാതെ വീട്ടിലിരുക്കുന്നവർക്ക് കണ്ടു തീര്‍ക്കുവാൻ പറ്റിയ ട്രാവൽ സിനിമകൾ ഏറെയുണ്ട്. ഇതാ മലയാളത്തിലെ ഏറ്റവും മികച്ച യാത്രാ ചിത്രങ്ങളിലൂടെയൊരു യാത്ര!!!!

ലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാം

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി

മലയാളത്തിൽ റോഡ് മൂവി അല്ലെങ്കിൽ യാത്രാ സിനിമ എന്ന പട്ടികയിലേക്ക് നിസംശയം പിടിച്ചിരുത്തുവാൻ പറ്റിയ സിനിമയാണ് 213 ൽ പുറത്തിറങ്ങിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. സമീർ താഹിർ സംവിധാനം ചെയ്ത ഈ സിനിമയിൽ ദുൽഖർ സൽമാനോടൊപ്പം സണ്ണിവെയിനും ശ്രദ്ധേയമായ റോൾ അഭിനയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും ബുള്ളറ്റിൽ നാഗാലാന്‍ഡിലേക്ക് ഒരു 'പ്രത്യേക' ആവശ്യത്തിനായി പോകുന്ന രണ്ടു യുവാക്കളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കേരള, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലൂടെ ഇവർ കടന്നു പോകുന്നതും യാത്രയിക്കിടിലെ രസകരമായ അനുഭവങ്ങളും പാളിച്ചകളും ഒക്കെ ഇതിൽ കാണാം.

ലോക്കേഷനും സിനിമാറ്റോഗ്രഫിയും ഇതിൽ ഏറെ മുന്നിട്ടു നിൽക്കുന്നു. പ്രസിദ്ധമായ 'മോട്ടോർ സൈക്കിൾ ഡയറീസ്' സിനിമയുടെ പല സാമ്യതകളും ഇതിൽ കണ്ടെത്താം.

റാണി പത്മിനി

റാണി പത്മിനി

സ്ത്രീ കഥാപാത്രങ്ങളം കേന്ദ്രീകരിച്ചുള്ള സിനിമ എന്ന നിലയിലും സ്ത്രീ യാത്രാ സിനിമയെന്ന നിലയിലും എടുത്തു പറയുവാൻ കഴിയുന്ന മികച്ച യാത്രാ സിനിമകളിലൊന്നാണ് 2015 ൽ പുറത്തിറങ്ങിയ റാണി പത്മിനി. മഞ്‍ജു വാര്യരും റിമ കല്ലിങ്കലും മത്സരിച്ചഭിനയിച്ച ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്. ‌ഭർത്താവുമായുള്ള പ്രശ്നങ്ങൾ രമ്യതപ്പെടുവാൻ മണാലിയിലേക്ക് പോകുന്ന പത്മിനിയും (മഞ്ജു വാര്യർ) ജീവിത പ്രശ്നങ്ങ‌ൾ കാരണം പോകുന്ന റാണി(റിമ കല്ലിങ്കലും) തമ്മിൽ കണ്ടുമുട്ടുന്നിടത്താണ് കഥ തുടങ്ങുന്നത്. ആദ്യം അടുപ്പമില്ലായിരുന്നുവെങ്കിലും പിന്നീടുള്ള യാത്രയിൽ അവർ കൂട്ടാവുകയാണ്. ഹിമാൽ പ്രദേശിന്റെ അതിമനോഹരമായ കാഴ്ചകളാണ് ഇതിൽ കാണിച്ചു തരുന്നത്.

നോർത്ത് 24 കാതം

നോർത്ത് 24 കാതം

ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും വ്യത്യസ്ഥത പുലർത്തുന്ന മൂന്നു പേർ ഒരു ഹർത്താൽ ദിനത്തില്‍ വളരെ അവിചാരിതമായി കൂട്ടിമുട്ടുന്നതും അവരുടെ അന്നത്തെ ദിവസം ആ വ്യത്യസ്തതകൾക്കിടയിൽ നിന്നും ചിലവഴിക്കുന്നതുമാണ് നോർത്ത് 24 കാതത്തിലുള്ളത്. ഫഹദ് ഫാസിൽ, സ്വാതി റെഡ്ഡി, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചെറുതെങ്കിലും യാത്രകൾ തന്നെയാണ് ഈ സിനിമയുടെയും കാതൽ. അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾക്ക് അര്‍ഹമായിരുന്നു. 2013 ലാണ് ചിത്രം പുറത്തിറങ്ങിയത്.

നമ്പർ 20 മദ്രാസ് മെയിൽ

നമ്പർ 20 മദ്രാസ് മെയിൽ

മലയാളത്തിലെ ട്രാവല്‍ സിനിമകളുടെ പിതാമഹൻ എന്നൊക്ക‌ വിളിക്കുവാൻ യോഗ്യമായ സിനിമയാണ് 1990 ൽ പുറത്തിറങ്ങിയ നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ പ്രധാന റോളിലും മമ്മൂട്ടി ഗസ്റ്റ് റോളിലും അഭിനയിച്ചു തകർത്ത ഈ സിനിമ ക്രൈം ത്രില്ലര്‍-ട്രാവൽ മൂവീ ഗണത്തിലാണ് ഉൾപ്പെടുന്നത്. അലസരായ മൂന്നു സുഹൃക്കുക്കൾ ചെന്നൈയിലേക്ക് നടത്തുന്ന ട്രെയിൻ യാത്രയും അതിനിൊയിൽ സഹയാത്രികയുൊെ മരണത്തിന് അവർ പിടിക്കപ്പെടുന്നതും ചേർത്താണ് കഥ ഒരുക്കിയിരിക്കുന്നത്. ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഭ്രമരം

ഭ്രമരം

പ്രണയവും പ്രതികാരവും കുടുംബവും ഒടുവില്‍ വിധിയുമെല്ലാം ചേരുന്ന മനോഹരമായ ഒരു യാത്രാ ചിത്രമാണ് മോഹൻലാൽ നായകനായി അഭിനയിച്ച ഭ്രമരം. 2009 ൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസിയാണ്. ഭാര്യും മക്കളും ഉപേക്ഷിച്ചു പോയ മോഹന്‍ലാലിന്‍റെ ശിവൻകുട്ടി എന്ന കഥാപാത്രം തന്റെ നിരപരാധിത്വം തെളിയിക്കുവാനായി നടത്തുന്ന യാത്രയാണ് ഇതിൻറെ പ്രമേയം. ഇടുക്കി ഹൈറേഞ്ചിലെ പുളിച്ചോല എന്ന സ്ഥലത്തേയ്ക്ക് നടത്തുന്ന ജീപ്പ് യാത്രയിലാണ് കഥയിലെ പ്രധാന പല സംഭവങ്ങളും കൊന്നു പോകുന്നത്.

അനാര്‍ക്കലി

അനാര്‍ക്കലി

പേരു പോലെ തന്നെ പ്രണയത്തിൽ തുടങ്ങി പ്രണയത്തിൽ അവസാനിക്കുന്ന കഥയാണ് പൃഥ്വിരാജും പ്രിയാൽ ഗോറും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച അനാർക്കലിയുടേത്. ഒരു ട്രാവൽ സിനിമ എന്നതിലുപരിയായി ഏതൊരാളെയും യാത്ര ചെയ്യുവാനും സിനിമ ചിത്രീകരിച്ച ലക്ഷദ്വീപിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന സിനിമയാണിത്. അത്ര മനോഹരമായാണ് ഇതിലെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ അനാർക്കലി സച്ചിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ചാർളി

ചാർളി

ആർക്കും പിടികൊടുക്കാതെ, തോന്നിയപോലെ ജീവിച്ച്, എല്ലാവരെയും സ്നേഹിക്കുന്ന, അതിശയിപ്പിക്കുന്ന ചാര്‍ളിയെ അന്വേഷിച്ച് പോകുന്ന ടെസ്സയുടെ കഥയാണ് 2015 ൽ പുറത്തിറങ്ങിയ ചാർളിയുടേത്. ചാർളിയായി ദുല്‍ഖർ സല്‍മാനും ടെസ്സയായി പാർവ്വതി തിരുവോത്തുമാണ് വേഷമിട്ടത്. മീശപ്പുലിമല എന്ന സ്ഥലം മലയാളികൾക്കിടയിൽ ഹിറ്റ് ആക്കിയതും ഈ സിനിമയായിരുന്നു.

വീട്ടിലേക്കുള്ള വഴി

വീട്ടിലേക്കുള്ള വഴി

പൃഥ്വിരാജ്, ഇന്ദ്രജിത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വീട്ടിലേക്കുള്ള വഴി യാത്രകളുടെ വ്യത്യസ്ഥമായ പ്രമേയത്തിലൂടെയാണ് കടന്നു പോകുന്നത്. ിയിൽ വെച്ച് ബോംബ് സ്ഫോടനത്തിൽ ഭാര്യയെയും മകനെയും നഷ്ടപ്പെടുന്ന ഡോക്ടർ (പൃഥ്വിരാജ്) ആ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ താരിഖിന്റെ വീട്ടിലേക്കുള്ള വഴി, അനാഥനായ താരിഖിന്റെ മകനു വേണ്ടി(മാസ്റ്റർ ഗോവർദ്ധനൻ) കണ്ടെത്താൻ വേണ്ടി അജ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഡോ. ഡി. ബിജു സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച മലയാളചിത്രത്തിനുള്ള 2010 ലെ ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.

കാർബൺ

കാർബൺ

നിധി തേടി കാട്ടിലേക്ക് നടത്തുന്ന യാത്രയുടെ കഥയാണ് 2018ൽ പുറത്തിറങ്ങിയ കാർബൺ പറയുന്നത്. കാടും കാടിനുള്ളിലൂടെയുള്ള യാത്രകളും അനുഭവങ്ങളും ഒക്കെ വളര മനോഹരമായി പറഞ്ഞുവയ്ക്കുന്ന ഈ സിനിമ യാത്രാപ്രിയരെ മാത്രമല്ല, ആരെയും പിടിച്ചിരുത്തുന്ന സിനിമ കൂടിയാണ്. ഇടുക്കി ജില്ലി‍യിലെ കുട്ടിക്കാനത്ത‌െ അമ്മച്ചി കൊട്ടാരവും ഉറുമ്പിക്കരയും ഒക്കെയാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഫഹദ് ഫാസിലും മംമ്ത മോഹൻ ദാസുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.

അമ്പിളി

അമ്പിളി

സൗബിൻ ഷാഹിർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമ്പിളി 2019 ലാണ് പ്രദർശനത്തിനെത്തുന്നത്. സൈക്ലിംഗ് ചാമ്പ്യനായ ബോബി കുര്യന് പിന്നാലെ തന്നെ സ്നേഹത്തിന്റെ പേരിൽ ബോബിയുടെ പിന്നാലെ യാത്രയാണ് ഇതിലുള്ളത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാ‌ണ് ഈ യാത്ര കടന്നു പോകുന്നത്. ജോൺ പോൾ ജോർജണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

ചൂ‌ടുള്ള ഫലോദി മുതല്‍ മഞ്ഞുമരുഭൂമിയായ ലേ വരെ.. സാഹസികത പരീക്ഷിക്കുവാന്‍ എക്ട്രീം ഡെസ്റ്റിനേഷനുകള്‍

ഇൻടു ദ വൈൽഡ് മുതൽ ബക്കറ്റ് ലിസ്റ്റ് വരെ... ലോക്ഡൗണില്‍ കണ്ടുതീര്‍ക്കാൻ കി‌ടിലൻ യാത്ര ചിത്രങ്ങൾ

Read more about: corona virus travel news cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more