Search
  • Follow NativePlanet
Share
» »കൊറോണ- കേരളത്തിലേക്ക് പോകരുതെന്ന് തമിഴ്നാട് സർക്കാർ

കൊറോണ- കേരളത്തിലേക്ക് പോകരുതെന്ന് തമിഴ്നാട് സർക്കാർ

കൊറോണ വൈറസ് ബാധ കേരളത്തിൽ വ്യാപിക്കുന്നതിനിടയിൽ മുന്നറിയിപ്പുമായി തമിഴ്നാട് സർക്കാർ.

കൊറോണ വൈറസ് ബാധ കേരളത്തിൽ വ്യാപിക്കുന്നതിനിടയിൽ മുന്നറിയിപ്പുമായി തമിഴ്നാട് സർക്കാർ. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ കേരളം ഉൾപ്പെടെയുള്ള കൊറോണ വൈറസ് ബാധിത സംസ്ഥാനങ്ങൾ സന്ദർശിക്കരുതെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട് ആരോഗ്യ മന്ത്രി സി. വിജയഭാസ്കറാണ് ഇതുസംബന്ധിച്ച നിർദ്ദേശം നല്കിയത്. കൂടാതെ വിദേശ സന്ദർശനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം ഒമാനിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

Covid 19: Tamil Nadu Government Advised Travellers to Avoid Travel To Kerala

കൊറോണ വൈറസ് ബാധ തടയുന്നതിനായി സൗദി അറേബ്യ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, യൂറോപ്യൻ യൂണിയൻ, സ്വിറ്റ്സർലൻഡ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, സുഡാൻ, എത്യോപ്യ, ദക്ഷിണ സുഡാൻ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് സൗദി അറേബ്യ വിലക്ക് ഏർപ്പെടുത്തിയത്.
സൗദി അറേബ്യയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കും വിലക്ക് ബാധകമാണ്. സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരായ ആരോഗ്യ പ്രവര്‍ത്തകരെ വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കുവൈറ്റിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി മാർച്ച് 29 വരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റ് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഖത്തറും ഇന്ത്യ ഉള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍വര്‍ക്ക് നേരത്തേ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

കൊറോണ വൈറസ്- കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുകൊറോണ വൈറസ്- കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കൊറോണ വൈറസ്- വിദേശികൾക്ക് പ്രവേശനം നിഷേധിച്ച് അരുണാചലുംകൊറോണ വൈറസ്- വിദേശികൾക്ക് പ്രവേശനം നിഷേധിച്ച് അരുണാചലും

കൊറോണ വൈറസ്- തേക്കടിയിലും ഇരവികുളത്തും സഞ്ചാരികൾക്ക് നിരോധനംകൊറോണ വൈറസ്- തേക്കടിയിലും ഇരവികുളത്തും സഞ്ചാരികൾക്ക് നിരോധനം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X