Search
  • Follow NativePlanet
Share
» »യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി റെയില്‍വേ, നിയന്ത്രണം കര്‍ശനമാക്കി സംസ്ഥാനങ്ങള്‍

യാത്രാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി റെയില്‍വേ, നിയന്ത്രണം കര്‍ശനമാക്കി സംസ്ഥാനങ്ങള്‍

സംസ്ഥാനങ്ങളുമായി ചേര്‍ന്ന് റെയില്‍വേ പുറത്തിറക്കിയ ഏറ്റവും പുതിയ നിയന്ത്രണങ്ങളെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചും വായിക്കാം.

കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. യാത്രകള്‍ പരമാവധി ഒഴിവാക്കിയും ആളുകളുമായുള്ള സമ്പര്‍ക്കം കുറച്ചുമെല്ലാം രോഗം വരാതെ പരമാവധി കരുതലെടുക്കുകയാണ് ഏറ്റവും വേണ്ടത്. എങ്കിലും അത്യാവശ്യമായ ചില യാത്രകള്‍ വേണ്ടന്നു വെയ്ക്കുവാനാവില്ല. യാത്രാ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ യാത്രകള്‍ രാജ്യത്ത് അനുവദിച്ചിട്ടുണ്ട്. ചെറിയ രീതിയിലെങ്കിലുമുള്ള ലോക്ഡൗണ്‍ രാജ്യത്ത് ഇപ്പോള്‍ നിലവിലുണ്ടെങ്കിലും ഇന്ത്യന്‍ റെയില്‍വേ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ റെയില്‍വേയും യാത്രാ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങളുമായി ചേര്‍ന്ന് റെയില്‍വേ പുറത്തിറക്കിയ ഏറ്റവും പുതിയ നിയന്ത്രണങ്ങളെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചും വായിക്കാം.

റെയില്‍വേ നിര്‍ദ്ദേശങ്ങള്‍

റെയില്‍വേ നിര്‍ദ്ദേശങ്ങള്‍

ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. ധരിക്കാത്ത യാത്രക്കാരില്‍ നിന്നും 500 രൂപ പിഴ ഈടാക്കും. സ്വന്തമായി സാനിറ്റൈസറുകള്‍ യാത്രയില്‍ കരുതേണ്ടതാണ്.കൂടാതെ റെയിൽ‌വേ പരിസരങ്ങളിലോ ട്രെയിനുകൾ‌ക്കുള്ളിലോ തുപ്പുന്നതായി കണ്ടാലും പിഴ ഈടാക്കുവാന്‍ നിര്‍ദ്ദേശമുണ്ട്. മാത്രമല്ല, പാചകം ചെയ്ത ഭക്ഷണങ്ങള്‍ യാത്രയില്‍ നല്കുന്നതിനും വിലക്കുണ്ട്. ഓരോ സംസ്ഥാനങ്ങളും റെയില്‍വേ യാത്രക്കാര്‍ക്കായി ഇറക്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വായിക്കാം

ഡല്‍ഹി

ഡല്‍ഹി

മഹാരാഷ്ട്രയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്കാര്‍ കൊവിഡ് -19 നെഗറ്റീവ് റിപ്പോർട്ട് കാണിക്കേണ്ടതുണ്ട്. കൂടാതെ യാത്രക്കാര്‍ 14 ദിവസത്തെ ഹോം ക്വാറന്‍റെയിനു പോവുകയും വേണം.

യാത്രയില്‍ ക്ലിക്കോട് ക്ലിക്ക്! ഓരോ കിലോമീറ്ററിലും എടുത്തത് 4840 ചിത്രങ്ങൾ ,താരമായി ജബൽ ഹഫീത് റോഡ്യാത്രയില്‍ ക്ലിക്കോട് ക്ലിക്ക്! ഓരോ കിലോമീറ്ററിലും എടുത്തത് 4840 ചിത്രങ്ങൾ ,താരമായി ജബൽ ഹഫീത് റോഡ്

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

സർക്കാർ തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ പാസുകൾ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈമാറും. മെഡിക്കൽ പ്രൊഫഷണലുകൾക്കും ട്രെയിൻ പാസുകൾ ലഭിക്കും, ഇതിൽ ലാബ് ടെക്നീഷ്യൻമാരും ഉൾപ്പെടുന്നു. ദീർഘദൂര ട്രെയിനുകൾ ബുക്ക് ചെയ്യുന്ന ഏതൊരാൾക്കും 14 ദിവസത്തെ ഹോം ക്വാറന്‍റൈന്‍ സൂചിപ്പിക്കുന്ന അടയാളം കൈയിൽ സ്റ്റാമ്പ് ചെയ്യും, അവർ ഇറങ്ങുന്ന സ്റ്റേഷനുകളിലും ട്രെയിനുള്ളിലും തെർമൽ സ്ക്രീനിംഗ് നടത്തും. ഔട്ട്‌സ്റ്റേഷൻ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് പ്രാദേശിക ട്രെയിനുകളിൽ യാത്ര ചെയ്യാൻ കഴിയില്ല.

 കേരള‍

കേരള‍

കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ ആർ‌ടി-പി‌സി‌ആർ‌ പരിശോധനാ റിപ്പോർട്ടുകൾ‌ നല്കേണ്ടതാണ്. ഇതിനു പകരമായി റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നു ന‌‍ടത്തുന്ന പരിശോധന നടത്തിയാലും മതിയാവും, കൂടാതെ മറ്റിടങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്‍റെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 ഉത്തർപ്രദേശ്

ഉത്തർപ്രദേശ്

മഹാരാഷ്ട്രയിൽ നിന്നും കേരളത്തിൽ നിന്നും ഉത്തർപ്രദേശിലേക്ക് വരുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് എ‌ടുത്ത ആർടി-പിസിആർ റിപ്പോർട്ട് നൽകേണ്ടതുണ്ട്. കൂടാതെ 14 ദിവസത്തെ ഹോം ക്വാറന്‍റെയും നിര്‍ബന്ധമാണ്.

കണ്ണാടിശിലയിലെ പ്രതിഷ്ഠയും ആപ്പിണ്ടിവിളക്കും ജീവിതയും, നൂറ്റാണ്ടുകളുടെ വിശ്വാസവുമായി മുള്ളുതറ ദേവി ക്ഷേത്രംകണ്ണാടിശിലയിലെ പ്രതിഷ്ഠയും ആപ്പിണ്ടിവിളക്കും ജീവിതയും, നൂറ്റാണ്ടുകളുടെ വിശ്വാസവുമായി മുള്ളുതറ ദേവി ക്ഷേത്രം

ജമ്മു കശ്മീർ

ജമ്മു കശ്മീർ


ട്രെയിനിൽ സംസ്ഥാനത്ത് എത്തുന്ന യാത്രക്കാർക്ക് കയ്യിൽ ആർടി-പിസിആർ പരിശോധന റിപ്പോർട്ട് ഉണ്ടായിരിക്കണം.

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ്

യാത്രക്കാർക്ക് കയ്യിൽ ആർടി-പിസിആർ പരിശോധന റിപ്പോർട്ട് ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം, റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടത്തുന്ന ടെസ്റ്റ് എടുത്താലും മതിയാവും.

ഹിമാചല്‍ പ്രദേശ്

ഹിമാചല്‍ പ്രദേശ്


പഞ്ചാബ്, ദില്ലി, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാരും ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് നൽകേണ്ടതുണ്ട്. അത്തരമൊരു റിപ്പോർട്ട് യാത്ര ചെയ്യുന്നതിന്റെ 72 മണിക്കൂറിനുള്ളിൽ ചെയ്ത ടെസ്റ്റ് റിസല്‍ട്ട് ആയിരിക്കണം അത്.

ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് റോഡുകള്‍! ഇന്‍സ്റ്റഗ്രാമിലും ഇവര്‍ തന്നെ താരം!ലോകത്തിലെ ഏറ്റവും മനോഹരമായ പത്ത് റോഡുകള്‍! ഇന്‍സ്റ്റഗ്രാമിലും ഇവര്‍ തന്നെ താരം!

Read more about: travel news indian railway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X