Search
  • Follow NativePlanet
Share
» »യാത്രാരംഗത്തെ പുതിയ താരമായി കൊവിഡ് വാക്സിന്‍ പാസ്പോര്‍ട്

യാത്രാരംഗത്തെ പുതിയ താരമായി കൊവിഡ് വാക്സിന്‍ പാസ്പോര്‍ട്

കൊറോണ വാക്സിന്‍റെ വരവോടെ ലോകം വീണ്ടും പഴയപടിയിലേക്കുള്ള പാതയിലാണ്. മാറ്റിവച്ചിരുന്ന യാത്രകളും പ്ലാനുകളും എല്ലാം പൊടിതട്ടിയെ‌ടുത്ത് മിക്കവരും പണി തുടങ്ങി. സുരക്ഷിത യാത്രകള്‍ക്കായി പല രാജ്യങ്ങളും പച്ച കൊടി കാണിക്കുകയും ചെയ്തതോടെ പഴയ തിരക്കുകളിലേക്ക് ലോകം മെല്ലെ നീങ്ങുകയാണ്. വാക്സിനുകളു‌ടെ എത്തിച്ചേരലോടെ വിനോദ സഞ്ചാരികളെ ധൈര്യപൂര്‍വ്വം സ്വീകരിക്കുവാന്‍ മിക്ക രാജ്യങ്ങളും റെഡിയായി‌ട്ടുണ്ട്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സ്വന്തമായി കൊറോണ പാസ്‌പോർട്ട് ആരംഭിച്ച ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഡെൻമാർക്ക് മാറിയിരിക്കുകയാണ്. വാക്സിനേഷൻ ലഭിച്ച പൗരന്മാർക്ക് രാജ്യ അതിർത്തികൾക്കപ്പുറത്തേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് പുതിയ കൊറോണ പാസ്‌പോർട്ട് നൽകുന്നത്.

കൊവിഡ് വാക്സിനേഷന്‍ പാസ്പോര്‍ട്ട്

കൊവിഡ് വാക്സിനേഷന്‍ പാസ്പോര്‍ട്ട്

കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന്‍റെ നിലവിലെ സ്ഥിതിയും വിവരങ്ങളും അടങ്ങിയ ഇ-സര്‍‌ട്ടിഫിക്കറ്റാണ് കൊവിഡ് വാക്സിനേഷന്‍ പാസ്പോര്‍ട്ട്. ഇത് ഡിജിറ്റൽ ഫോർമാറ്റുകളിലോ സ്മാർട്ട്ഫോൺ അപ്ലിക്കേഷനിലോ സൂക്ഷിക്കാം. കൊവിഡ് വാക്സിനേഷന്‍ പാസ്പോര്‍ട്ട് അംഗീകരിച്ച രാജ്യങ്ങളില്‍ ഇത് കാണിച്ചാല്‍ ക്വാറന്‍റൈന്‍ അടക്കമുള്ള കാര്യങ്ങളില്‍ ഒഴിവ് ലഭിക്കും. കൊവിഡ് വാക്സിന്‍ ശരീരത്തില്‍ കൊവിഡ് വൈറസിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനാല്‍ വാക്സിന്‍ സ്വീകരിച്ചവര്‍ രോഗം പകരുന്നതിനു കാരണക്കാരാവില്ല എന്നതാണ് ഇതിന്‍റെ പിന്നിലുള്ളത്.

സാധുത

സാധുത

കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയ പൗരന്മാർക്ക് സർക്കാർ വെബ്‌സൈറ്റിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിക്കാം. കൂടാതെ, ബിസിനസ് യാത്രക്കാർക്കായി 90 ദിവസത്തിനുള്ളിൽ ഡെൻമാർക്ക് സർക്കാർ ഡിജിറ്റൽ കൊറോണ പാസ്‌പോർട്ടുകൾ വിതരണം ചെയ്യും.
ഡെന്മാര്‍ക്കിനു പുറമേ ഡിജിറ്റൽ വാക്സിൻ പാസ്‌പോർട്ട് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളു‌ടെ കൂട്ടത്തില്‍ സ്വീഡനും ഉള്‍പ്പെട്ടിട്ടുണ്ട്. കൊവിഡ് വാക്സിനേഷന്‍ പാസ്പോര്‍ട്ട് അംഗീകരിച്ച രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ ഇത് സാധുതയുള്ളതാണ്. നിലവില്‍ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് കൊവിഡ് വാക്സിനേഷന്‍ പാസ്പോര്‍ട്ട് അംഗീകരിക്കുന്നത്. മുന്‍പോട്ട് പോകുമ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇത് അംഗീകരിക്കും എന്നാണ് കരുതുന്നത്.

 ഡിജിറ്റൽ ട്രാവൽ‌ പാസ്

ഡിജിറ്റൽ ട്രാവൽ‌ പാസ്

അന്താരാഷ്ട്ര വിമാനക്കമ്പനികളും ഡിജിറ്റൽ ട്രാവൽ‌ പാസ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
യാത്രക്കാർ‌ക്ക് അവരുടെ യാത്രാ പദ്ധതികൾ‌ മാനേജുചെയ്യുന്നതിനും യാത്രക്കാർ കോവിഡിനായി പരിശോധന നടത്തിയോ അല്ലെങ്കിൽ‌ പ്രതിരോധ കുത്തിവയ്പ് നടത്തിയതായോ തെളിവുകൾ നൽകുന്നതിനും ഡിജിറ്റൽ ട്രാവൽ‌ പാസ് സഹായിക്കും എന്നാണ് കരുതുന്നത്.

 ഇമ്മ്യൂണോ‌‌ടൂറിസം

ഇമ്മ്യൂണോ‌‌ടൂറിസം

ഇതോടൊപ്പം തന്നെ പ്രചാരത്തിലായ മറ്റൊരു വാക്കാണ് ഇമ്മ്യൂണോ‌‌ടൂറിസം. കൊറോണ പ്രതിരോധ വാക്സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് രാജ്യങ്ങള്‍ കൂ‌‌ടുതല്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിനെയാണ് ഇമ്മ്യൂണോടൂറിസം എന്നു പറയുന്നത്. കൊറോണ വൈറസിനെതിരായ ആന്‍റിബോഡികള്‍ ശരീരത്തിലുണ്ട് എന്നത് യാത്ര ചെയ്യുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്നു. കൊറോണ പരിശോധന. ക്വാറന്‍റൈന്‍, ഐസോലേഷന്‍ , ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും ക്രൂസ് കപ്പലുകളിലും വിലക്കുകളില്ലാതെയുള്ള പ്രവേശനം തു‌ടങ്ങിയവ വാക്സിനെ‌ടുത്ത വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നു.

വിനോദ സഞ്ചാരരംഗത്ത് 'ഇമ്മ്യൂണോ‌ടൂറിസം'... യാത്രകളൊക്കെ മാറുവാന്‍ പോകുവല്ലേ!!വിനോദ സഞ്ചാരരംഗത്ത് 'ഇമ്മ്യൂണോ‌ടൂറിസം'... യാത്രകളൊക്കെ മാറുവാന്‍ പോകുവല്ലേ!!

കൊവിഡ് വാക്സിനെടുത്തോ? എങ്കിൽ സഞ്ചാരികൾ ഇങ്ങ് കയറി പോര്, വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങൾകൊവിഡ് വാക്സിനെടുത്തോ? എങ്കിൽ സഞ്ചാരികൾ ഇങ്ങ് കയറി പോര്, വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങൾ

കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!

യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!

കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് പ്ലാന്‍ മാത്രം!! കൊതിപ്പിക്കുന്ന ഓഫര്‍

Read more about: travel news travel tips world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X