Search
  • Follow NativePlanet
Share
» »കിളികളെ വില പേശിവാങ്ങാൻ മുംബൈയിലെ ക്രൗഫോർഡ് മാർക്കെറ്റ്

കിളികളെ വില പേശിവാങ്ങാൻ മുംബൈയിലെ ക്രൗഫോർഡ് മാർക്കെറ്റ്

By Maneesh

പഴങ്ങളും പച്ചക്കറികളും ‌നിര നി‌രയായി നിരത്തി വച്ചിരിക്കുന്ന, കോളനി കാലത്ത് നിർമ്മിച്ച നിരവധി പഴയ കെട്ടിട‌ങ്ങൾ ചരി‌‌‌ത്രം പറയുന്ന ബോംബേക്കാരുടെ ആ പഴയ ക്രൗഫോർഡ് മാർക്കറ്റിന് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല. മാർ‌ക്കറ്റിന്റെ ഒരു വ‌ശത്ത് ‌പലതരം കിളികൾ കലപിലകൂട്ടുന്ന ശബ്ദം കേൾക്കാം. അങ്ങാടി കുരുവികളൊന്നുമല്ല, വിൽപ്പനയ്ക്കായി കൂട്ടിലട‌ച്ച് വളർത്തുന്ന വിവിധയിനത്തിലുള്ള കിളികളാണ്.

Crawford Market In Mumbai

Photo Courtesy: turtlemom4bacon from Orlando, FL, USA

മഹാത്മാ ജ്യോതിബ ഫൂലെ മാർക്കറ്റ്

മഹാത്മാ ജ്യോതിബ ഫൂലെ മാർക്കറ്റ് എന്നാണ് സൗത്ത് മുംബൈയിൽ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് ഭരണ കാലത്തോളം പഴക്കമുള്ള ക്രൗഫോർഡ് മാർക്കെറ്റിന്റെ പുതിയ പേര്. പത്തൊൻപതാം നൂറ്റാണ്ടിൽ മുംബൈയിൽ ജീവിച്ചിരുന്ന സാമൂഹ്യ പരിഷ്കർത്താവായിരുന്നു ജ്യോ‌തിബ ഫൂലെ.

Crawford Market In Mumbai

Photo Courtesy: Shabbir Siraj

ആർതർ ക്രൗഫോർഡ്

ബ്രിട്ടീഷ് ഭരണകാലത്ത് മുംബൈയിലെ ആദ്യത്തെ മുൻസിപ്പൽ കമ്മീ‌ഷ്ണർ ആയിരുന്ന ആർതർ ക്രൗഫോർഡിന്റെ പേരിൽ നിന്നാണ് ക്രൗഫോർഡിന് ആ പേര് ല‌ഭിച്ചത്. 1990 വരെ ഈ മാർക്കറ്റായിരുന്നു മുംബൈയിലെ ഏറ്റവും പ്രശസ്തമായ മാർക്കറ്റ്. നവി മുംബൈയിലെ വാശിയിൽ പുതിയ മാർക്കറ്റ് വന്നപ്പോൾ ഒരുവിധം കച്ചവടക്കാരെല്ലാം അവിടേക്ക് പോകുകയായിരുന്നു. 2011ൽ നടന്ന തീ പിടുത്തം മാർക്കറ്റിനെ വീണ്ടും തകർത്തു. എന്നിരുന്നാലും മുംബൈയിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആക‌ർഷണ കേന്ദ്രങ്ങളിൽ ഒന്നാണ് ഈ മാർക്കറ്റ്.

Crawford Market In Mumbai

Photo Courtesy: Ranveig

എവിടെയാണ് മാർക്ക‌റ്റ്

സൗ‌ത്ത് മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ് റെയിൽവെ സ്റ്റേഷന് വടക്കായി മുംബൈ പൊലീസ് ഹെഡ്ക്വോർട്ടേഴ്സിന് എതിർവശത്തായിട്ടാണ് ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്

Crawford Market In Mumbai

Photo Courtesy: Nicholas (Nichalp)

Crawford Market In Mumbai

ക്രൗഫോർഡ് മാർക്കെറ്റിന്റെ പഴയ ഒരു ചിത്രം

Read more about: mumbai shopping market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X