Search
  • Follow NativePlanet
Share
» »'ഫുള്‍ ഫ്രീ' ഇവിടെയത്തി കോവിഡ് ബാധിച്ചാല്‍! വ്യത്യസ്ത രീതിയുമായി ഈ രാജ്യം!!

'ഫുള്‍ ഫ്രീ' ഇവിടെയത്തി കോവിഡ് ബാധിച്ചാല്‍! വ്യത്യസ്ത രീതിയുമായി ഈ രാജ്യം!!

സൈപ്രസിലെത്തുന്ന സഞ്ചാരികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ സൗജന്യ ചികിത്സയാണ് രാജ്യം വാഗ്ദാനം ചെയ്തിരിക്കുന്നത്.

കൊറോണ ലോകത്തെ പി‌ടിച്ചു കുലുക്കിയപ്പോള്‍ ഏറ്റവുമധികം പ്രതിസന്ധി നേരിട്ട മേഖലകളിലൊന്നാണ് വിനോദ സഞ്ചാര രംഗം. ലോക്ഡൗണില്‍ ജനങ്ങള്‍ വീടിനുള്ളിലായതോടെ കഷ്ടകാലം ബാധിച്ചത് വിനോദ സഞ്ചാരത്തെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്കും ആളുകള്‍ക്കും കൂടിയായിരുന്നു. കൊറോണ തെല്ലൊന്ന് അടങ്ങിയതോടെ മിക്ക ഇടങ്ങളിലും വിനോദ സഞ്ചാരം പുനരാരംഭിച്ചിരിക്കുകയാണ്. സഞ്ചാരികള്‍ക്ക് കൃത്യമായ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയും മുന്‍കരുതലുകളെടുത്തും വമ്പന്‍ കിഴിവുകള്‍ നല്കിയുമൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുവാനന്‍ രാജ്യങ്ങള്‍ മത്സരത്തിലാണ്. അതിലേറ്റവും വ്യത്യസ്തമായ പ്രഖ്യാപനവുമായി വന്നിരിക്കുന്ന രാജ്യമാണ് സൈപ്രസ്. സൈപ്രസിലെത്തുന്ന സഞ്ചാരികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ സൗജന്യ ചികിത്സയാണ് രാജ്യം വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടുതലറിയുവാനായി വായിക്കാം.

ഫുള്‍ ഫ്രീ

ഫുള്‍ ഫ്രീ

വിനോദയാത്രയ്ക്കായി സൈപ്രസിലെത്തുന്ന വിദേശികളായ സഞ്ചാരികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ പൂര്‍ണ്ണമായും സൗജന്യ ചികിത്സയാണ് സൈപ്രസ് സര്‍ക്കാര്‍ നല്കുന്നത്. രാജ്യത്ത് എത്തിയതിനു ശേഷം കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടാല്‍ ഭക്ഷണം മുതല്‍ താമസവും മരുന്നും ചികിത്സയുമെല്ലാം പൂര്‍ണ്ണമായും സൗജന്യമായിട്ടുള്ള ഒരു പദ്ധതിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ആകെ ചിലവ് ഇത്രമാത്രം

ആകെ ചിലവ് ഇത്രമാത്രം

ഇവിടെ എത്തിയ ശേഷം രോഗം സ്ഥിരീകരിച്ചാല്‍ രോഗിയെ പൂര്‍ണ്ണമായും നോക്കുന്നത് സര്‍ക്കാരാണ്. പിന്നീട് രോഗിക്ക് ആകെ വരുന്ന ചിലവ് തിരികെ പോകുമ്പോള്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയുടെ ചിലവും തിരിച്ച് നാ‌ട്ടിലെത്തുവാനുള്ള യാത്ര ചിലവും മാത്രമാണ്.

വേണ്ടത് ഇത്

വേണ്ടത് ഇത്

സൈപ്രസിലേക്ക് യാത്ര വരുന്ന വിദേശ വിനോദ സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുന്‍പ് സ്വന്തം രാജ്യത്തു നിന്നും കൊറോണ ടെസ്റ്റ് നടത്തി വരണമെന്നാണ് നിബന്ധനയില് പറയുന്നത്. രണ്ടു കാര്യങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. തങ്ങളുടെ രാജ്യത്തെത്തുന്ന സഞ്ചാരികളെ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക കൂടാതെ സഞ്ചാരികള്‍ തങ്ങള്‍ വരുന്ന ഇടങ്ങള്‍ കോവിഡ് മുക്തമാണെന്ന സമാധാനം സഞ്ചാരികള്‍ക്ക് നല്കുക എന്നീ ഉദ്ദേശങ്ങളാണ് ഇതിനു പിന്നിലുള്ളത്.

ആശുപത്രികള്‍ സജ്ജം‌

ആശുപത്രികള്‍ സജ്ജം‌

കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച യാത്രികര്‍ക്കായി പ്രത്യേകം ആശുപത്രികള്‍ സജ്ജീകരിക്കുവാനാണ് തീരുമാനം. തീവ്ര രോഗികള്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളും തയ്യാറാക്കും. രോഗികളുടെ എണ്ണത്തിനനസരിച്ച് ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും രാജ്യം സജ്ജമാണ്. രോഗിയുടെ കൂടെ വന്നവര്‍ക്കായി ക്വാറന്‍റൈന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രോഗം ബാധിച്ചവര്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ പിന്നീട് പ്രത്യേകം അണുനശീകരണം നടത്തിയ ശേഷം മാത്രമേ പിന്നീട് ഉപയോഗിക്കുവാന്‍ നല്കും.

നിശ്ചിത എണ്ണം മാത്രം

നിശ്ചിത എണ്ണം മാത്രം

രോഗം പകരുന്നത് പരമാവധി ഒഴിവാക്കുവാന്‍ വേണ്ട നടപടികളെല്ലാം രാജ്യത്ത് സ്വീകരിച്ചിട്ടുണ്ട്. സാമൂഹീക അകലം പാലിക്കുന്നതിന്റെ ഭാഗമായി കഫേകള്‍, പബ്ബുകള്‍, ബാറുകള്‍, റസ്റ്റോറന്‍റുകള്‍ തുടങ്ങിയവയില്‍ ഒരു സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിന് പരിധി വെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യം ടൂറിസം പങ്കാളികള്‍ക്ക് അയച്ച കത്തിലാണ് ഈ കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്.

ആരോഗ്യസേതു ആപ്പ് മുതല്‍ റോഡ് ട്രിപ്പ് വരെ... യാത്രകള്‍ മാറുന്നതിങ്ങനെആരോഗ്യസേതു ആപ്പ് മുതല്‍ റോഡ് ട്രിപ്പ് വരെ... യാത്രകള്‍ മാറുന്നതിങ്ങനെ

പകുതി കാശില്‍ നാട് കാണാം സഞ്ചാരികള്‍ക്കായി തുറന്ന് ഈ രാജ്യംപകുതി കാശില്‍ നാട് കാണാം സഞ്ചാരികള്‍ക്കായി തുറന്ന് ഈ രാജ്യം

വെറും മാസല്ല കൊലമാസാണ് മസിനഗുഡി.....ഇനിയും പോയിട്ടില്ലെങ്കിൽ വണ്ടിയെടുത്തോ..വിട്ടോ!!!വെറും മാസല്ല കൊലമാസാണ് മസിനഗുഡി.....ഇനിയും പോയിട്ടില്ലെങ്കിൽ വണ്ടിയെടുത്തോ..വിട്ടോ!!!

മഴക്കാലം അത് കേരളത്തിലെ തന്നെയാണ് ബെസ്റ്റ്.. കാരണമിതാണ്മഴക്കാലം അത് കേരളത്തിലെ തന്നെയാണ് ബെസ്റ്റ്.. കാരണമിതാണ്

Read more about: lockdown travel travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X