Search
  • Follow NativePlanet
Share
» »ഉരുകിയ ഇരുമ്പ് കോരിയൊഴിച്ച് നാടന്‍ വെടിക്കെട്ട്!! ഈ ചൈന അത്ഭുതപ്പെടുത്തും

ഉരുകിയ ഇരുമ്പ് കോരിയൊഴിച്ച് നാടന്‍ വെടിക്കെട്ട്!! ഈ ചൈന അത്ഭുതപ്പെടുത്തും

വെടിക്കെട്ടുകള്‍ പലതു കണ്ടിട്ടുണ്ടെങ്കിലും ചൈനീസ് വെടിക്കെട്ടുകള്‍ക്കു തന്നെയാണ് ആരാധകര് കൂടുതല്‍. മഴവില്ലഴകില്‍ ആകാശത്ത് പൂരം തീര്‍ക്കുന്ന ചൈനീസ് വെടിക്കെട്ടുകള്‍ കരിമരുന്ന് കലാപ്രേമികള്‍ക്ക് എന്നും ആവേശം പകരുന്നതാണ്. എന്നാല്‍ ഇതൊന്നുമല്ലാത്ത മറ്റൊരു വെടിക്കെട്ടുകൂ‌ടി ഇവിടെയുണ്ട്. തികച്ചും പ്രാചീനമായ രീതിയില്‍ ഉരുകിയ ഇരുമ്പിനെ എടുത്തെറിഞ്ഞ് കണ്ണുകള്‍ക്ക് ആനന്ദം പകരുന്ന നാടന്‍ വെടിക്കെട്ട്. സംഗതി നാടനാണെന്നു പറയാമെങ്കിലും അസാമാന്യ കൈവഴക്കവും കഴിവും സാങ്കേതികതയും വേണ്ട സംഗതി തന്നെയാണിത്. ചൈനയിലെ പാവങ്ങളുടെ വെടിക്കെട്ട് എന്നറിയപ്പെടുന്ന ഡാ ഷുഹുവ വെടിക്കെട്ടിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം!!

പാവങ്ങളുടെ വെടിക്കെട്ട്

പാവങ്ങളുടെ വെടിക്കെട്ട്

സാധാരണ നടക്കുന്ന വമ്പന്‍ കരിമരുന്ന് പ്രകടനങ്ങളും മറ്റും കാണുവാന്‍ നിവൃത്തിയില്ലാത്ത സാധാരണ ചൈനക്കാരാണ് ഈ കിടിലന്‍ വെടിക്കെട്ടിനു പിന്നില്‍. വലിയ സാങ്കേതികതയൊന്നും ആവശ്യമില്ലാത്ത ഈ വെടിക്കെട്ട് പക്ഷേ, നല്കുന്നത് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കാഴ്ചകളുടെ പൊടിപൂരമാണ്.

അഞ്ഞൂറ് വര്‍ഷം വഴക്കം‌

അഞ്ഞൂറ് വര്‍ഷം വഴക്കം‌

ചരിത്രമനുസരിച്ച് ഏകദേശം 500 വര്‍ഷം പഴക്കമുണ്ട് ഈ നാടന്‍ കരിമരുന്ന പ്രയോഗത്തിന് എന്നാണ് കരുതപ്പെടുന്നത്. ഡാ ഷുഹുവ എന്നാണ് ഇതിന്റെ പേരി. വെളിച്ചത്തിന്‍റെ ആഘോഷം അഥവാ ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്സ് എന്നാണിതിന്റെ അര്‍ത്ഥം

തങ്ങള്‍ക്കു യോജിച്ച രീതിയില്‍

തങ്ങള്‍ക്കു യോജിച്ച രീതിയില്‍

നഗരത്തില്‍ നടക്കുന്ന വര്‍ണാഭമായ വെടിക്കെട്ടുകള്‍ പോയി കാണുവാന്‍ സാധിക്കാതിരുന്ന ചില ആളുകള്‍ ചേര്‍ന്നാണ് ഈ അത്യുഗ്രന്‍ സംഭവത്തിനു തുടക്കം കുറിച്ചത്. ബീജിങ്ങില്‍ നിന്നും 4 മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന ന്യൂവാന്‍ ക്വാന്‍ എന്ന ഗ്രാമത്തിലാണ് ഈ കിടിലോത്കിടിലന്‍ വെടിക്കെട്ടുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ കാഴ്ച കാണുവാനായി ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

ഉരുകിയ ഇരുമ്പ് കോരിയൊഴിച്ച്

ഉരുകിയ ഇരുമ്പ് കോരിയൊഴിച്ച്

വെടിക്കെട്ടെന്നു പറഞ്ഞാല്‍ ന്യൂവാന്‍ ക്വാനിലേത് തന്നെയാണ്. അത്രത്തോളം പ്രത്യേകത ഇതിനുണ്ട്. ഉരുക്കിയ, കൂടിയ താപനിലയിലുള്ള ഇരുമ്പ് മരക്കയ്യില്‍ ഉപയോഗിച്ച് കോരിയെടുത്ത് ഇഷ്ടിക കൊണ്ടു നിര്‍മ്മിച്ച മതിലിനു നേരെ കോരി ഒഴിക്കുകയാണ് ഇവി‌‌‌ടെ ചെയ്യുന്നത്. ഉരുകി കിടക്കുന്ന ലോഹം ഇഷ്ടികയില്‍ തട്ടി ചിന്നിച്ചിതറുമ്പോള്‍ പുറത്തേക്ക് സ്വര്‍ണ്ണക്കിരണങ്ങള്‍ വരുന്ന കാഴ്ച കണ്ണുകളെ നിറയ്ക്കും. കമ്പിത്തിരി പൊട്ടിച്ചിതറുന്ന പോലെ സ്വര്‍ണ്ണ നിറത്തിലുള്ള ലോഹങ്ങള്‍ ചിന്നിച്ചിതറുന്നത് ശരിക്കും അപൂര്‍വ്വവും വിചിത്രവുമായ കാഴ്ച തന്നെയാണ്.

നിറങ്ങളുടെ മേളം

നിറങ്ങളുടെ മേളം

ആദ്യ കാലത്ത് സ്വര്‍ണ്ണ നിറം മാത്രമായിരുന്നു വെ‌ടിക്കെട്ടില്‍ ഉണ്ടായിരുന്നത്. പിന്നീടത് മാറി. ഇരുമ്പിലേക്ക് മറ്റു ലോഹങ്ങള്‍ കൂടി മിശ്രണം ചെയ്തതോടെ നിറങ്ങളിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. തങ്ങളുടെ വാര്‍ഷിക വിളവെടുപ്പ് നാളിലാണ് ന്യൂവാന്‍ കാന്‍ നിവാസികള്‍ ഈ വെടിക്കെട്ട് നടത്തുന്നത്.

വേഷം ഇങ്ങനെ

വേഷം ഇങ്ങനെ

പ്രത്യേക വേഷവിധാനങ്ങളോടു കൂടിയാണ് വെടിക്കെട്ട് നടത്തുവാനെത്തുന്നവര്‍ വരുന്നത്. ആടിന്റെ രോമം ഉപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രവും ഒപ്പം കയ്യുറയും അതിന്‍റെ ഭാഗമാണ്. വൈക്കോല്‍ ഉപയോഗിച്ചുണ്ടാക്കിയ തൊപ്പിയും അവര്‍ ധരിക്കും. ഇങ്ങനെ നിന്നാണ് അവര്‍ മരത്തവി ഉപയോഗിച്ച് ലോഹം കോരിയൊഴിച്ച് വര്‍ണ്ണ വിസ്മയം സൃഷ്‌ടിക്കുന്നത്. ഇതിനു പിന്നിലെ രഹസ്യങ്ങള്‍ ഈ ഗ്രാമം മറ്റാര്‍ക്കും കൈമാറിയിട്ടില്ല.

 കാണാന്‍ പോകാം പുതുവത്സരത്തില്‍

കാണാന്‍ പോകാം പുതുവത്സരത്തില്‍

പുതുവര്‍ഷത്തിന്റെ ഭാഗമായാണ് ന്യൂവാന്‍ ക്വാനില്‍ ഈ വെടിക്കെട്ട് നടക്കുന്നത്. കേട്ടറിഞ്ഞ് ചൈനയുടെ പുറത്തു നിന്നും നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ബീജിങ്ങില്‍ നിന്നും നാലു മണിക്കൂറാണ് ഇവിടേക്കുള്ള ദൂരം.

ഇവിടെ അതിക്രമിച്ചു കടന്നാല്‍ നാശം ഉറപ്പ്! ആദ്യ യുനസ്കോ പൈകൃക കേന്ദ്രം തുറന്ന് സൗദി! 2000 വര്‍ഷത്തിനിടെ ആദ്യം

88 രൂപയ്ക്ക് ഹോട്ടല്‍ റൂം 26 രൂപയ്ക്ക് ഭക്ഷണം... ബാലി യാത്രയില്‍ ചിലവുകളേയില്ല

പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

അരിപ്പശയില്‍ കൂ‌ട്ടിച്ചേര്‍ത്ത കല്ലുകളുള്ള, 21,196 കിലോ മീറ്റര്‍ നീളത്തിലുള്ള വന്മതില്‍!

Read more about: world new year celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X