Search
  • Follow NativePlanet
Share
» »ദാദാ ഹരിര്‍ പടവ്കിണര്‍,അന്തപ്പുര സംരക്ഷക ചരിത്രം മാറ്റിയെഴുതിയ നിര്‍മ്മിതി

ദാദാ ഹരിര്‍ പടവ്കിണര്‍,അന്തപ്പുര സംരക്ഷക ചരിത്രം മാറ്റിയെഴുതിയ നിര്‍മ്മിതി

ഇന്ത്യയുടെ ഒരു കാലഘട്ടത്തിന്‍റെ ചരിത്രമെടുത്താല്‍ അതില്‍ നിന്നും ഒട്ടും മാറ്റിനിര്‍ത്തുവാന്‍ പറ്റാത്തവയാണ് പടവ്കിണറുകള്‍. യാത്ര ഗുജറാത്തിലൂടെയോ രാജസ്ഥാനിലൂടെയോ ആണെങ്കില്‍ പറയുവാനില്ല, വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന ഈ സംസ്ഥാനങ്ങളില്‍ അവരുടെ പാരമ്പര്യര്യത്തോളം തന്നെ പഴക്കവും കരുതലും അവര്‍ പ‌ടവ് കിണറുകള്‍ക്കും നല്കുന്നു.
എന്നാല്‍, ചരിത്രവും പിന്‍കഥകളും ധാരാളമുണ്ടെങ്കിലും മിക്കപ്പോഴും വിനോദ സഞ്ചാരികളില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരു പടവു കിണറുണ്ട്. പലപ്പോഴും പ്രസിദ്ധമായ ആദലാജ് പടവ് കിണറിന്റെ പ്രശസ്തിയില്‍ മങ്ങിപ്പോയ ഒന്ന്. ദാദാ ഹരി പടിക്കിണര്‍.

പടവ് കിണറുകള്‍

പടവ് കിണറുകള്‍

പടവ് കിണര്‍ അഥവാ പടിക്കിണറുകള്‍ രാജസ്ഥാന്‍ ഗുജറാത്ത് പോലുള്ള കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലാണ് കാണുവാന്‍ സാധിക്കുക. ജലക്ഷേത്രം എന്നു വിശ്വാസപൂര്‍വ്വം വിളിക്കുന്ന പടവ് കിണറുകള്‍ വരള്‍ച്ചാ കാലത്തേയ്ക്ക് വെള്ളം സംഭരിച്ചു വയ്ക്കുക എന്നതിനപ്പുറം സാമൂഹികവും സാംസ്കാരികവുമാ ഒരു കൂടിച്ചേരല്‍ കേന്ദ്രമായും അക്കാലത്ത് വര്‍ത്തിച്ചിരുന്നു.
നൂറുകണക്കിന് പടവുകള്‍ക്കു താഴെ ഭൂമിക്കടിയില്‍ സമൃദ്ധമായി തന്നെ വെള്ളം ശേഖരിച്ചുവച്ചിരുന്നു പടവുകിണറുകളില്‍.
PC:Dr. Amit Patel

വാവ് എന്നും ബവോലി എന്നും

വാവ് എന്നും ബവോലി എന്നും

ഭാഷയിലെ അന്തരമനുസരിച്ച് വാവ് എന്നും ബവേലി എന്നുമെല്ലാം പടവുകിണറുകള്‍ക്ക് പേരുണ്ട്. വടക്കേ ഇന്ത്യക്കാര്‍ ഇതിനെ ബവോലി എന്നാണ് വിളിക്കുന്നത്. ഹിന്ദി ഭാഷയുടെ സ്വാധീനമാണിത്. രാജസ്ഥാനിലെത്തു്പള്‍ ബവേലി കുണ്ഡ് ആയി മാറും. ഗുജറാത്തി ഭാഷയില്‍ വാവ് എന്നാണ് പടവു കിണറിനെ പറയുക.
കാലങ്ങളെ അതിജീവിച്ച് നില്‍ക്കുന്ന നൂറോളം പടവ്കിണറുകള്‍ ഗുജറാത്തിന്റെ പലഭാഗങ്ങളിലായി കാണാം. ഇന്ത്യ മുഴുവന്‍ നോക്കിയാല്‍ ഏകദേശം രണ്ടായിരത്തിലധികം പടവുകിണറുകള്‍ കാണാം.

PC:Madhurachatterjee

അഹമ്മദാബാദില്‍

അഹമ്മദാബാദില്‍

കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്ന
രണ്ട് പടിക്കിണറുകളാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉള്ളത്. വഖേല വംശത്തിലെ രാജാവായിരുന്ന റാണാ വീർ സിംങ്ങിന്റെ സആഗ്രഹ സാഫല്യത്തിനായി അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ നിര്‍മ്മിച്ച ആദലാജ് പടവ് കിണറാണ് ഒന്നാമത്തേത്. യുനസ്കോയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഇടമായതിനാല്‍ ഇത് പരിചയമില്ലാത്ത ചരിത്രകാരന്മാരും സ‍ഞ്ചാരികളും കുറവായിരിക്കും. അതുകൊണ്ടുതന്നെ ആദലാജ് പടവ് കിണറിന്റെ പ്രശസ്തിയില്‍ മുങ്ങിപ്പോയതാണ് ഇവിടുത്തെ രണ്ടാമത്തെ പടവ് കിണറായ ദാദാ ഹരിര്‍ പടിക്കിണര്‍.
PC:Maulik Patel

ദാദാ ഹരിര്‍ പടിക്കിണര്‍

ദാദാ ഹരിര്‍ പടിക്കിണര്‍

15-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട അതിമനോഹരമായ പടവ് കിറണാണ് ദാദാ ഹരിര്‍. അഹമ്മദാബാദില്‍ അസാര എന്നു പേരായ നഗരപ്രാന്തത്തോട് ചേര്‍ന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിക്കിണറില്‍ നിന്നും കണ്ടെത്തിയ പേര്‍ഷ്യന്‍ ലിഖിതമനുസരിച്ച് മഹ്മൂദ് ബെഗഡയു‌ടെ കീഴിലുണ്ടായിരുന്ന ധായ് ഹരിറ്‍ എന്ന സ്ത്രീയീണ് ഇത് നിര്‍മ്മിച്ചതെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ അന്തപ്പുരത്തിലെ പ്രധാനയോദ്ധാവ് കൂടിയായിരുന്നു ദാദാ ഹരിര്‍.
PC:Bornav27may

അഞ്ച് നിലകളില്‍

അഞ്ച് നിലകളില്‍


സോളങ്കി വാസ്തുവിദ്യയില്‍ മണല്‍ക്കല്ലിലാണ് ദാദാ ഹരിര്‍ പടിക്കിണര്‍ നിര്‍മ്മിച്ചത്. അഞ്ചു നിലകളില്‍ അഷ്ടഭുജാകൃതിയാണ് ഇതിന്റെ നിര്‍മ്മാണം. കൊത്തുപണികളാലും ചിത്രവേലകളാലും സമ്പന്നമായ തൂണുകളാണ് ഇതിന്റെ മറ്റൊരു പ്രത്യേത. ആളുകള്‍ക്കു വരുവാനും പരസ്പരം ഇടപഴകുവാനും ഒരുമിച്ച് സമയം ചിലവഴിക്കാനുമെല്ലാം സാധിക്കുന്ന തരത്തില്‍ വിശാലമായാണ് ഇതിന്‍റെ അഞ്ച് നിലകളും നിര്‍മ്മിച്ചിരിക്കുന്നത്. ജലസംരക്ഷണം എന്നത് മുഖ്യോദ്യേശമായതിനാല്‍ തന്നെ വളരെ ആഴത്തിലാണ് ഇതിന്റെ നിര്‍മ്മാണം. മാത്രമല്ല, ഓരോ വര്‍ഷത്തെ മഴയമുസരിച്ച് ജലനിരപ്പില്‍ വ്യത്യാസം ഉണ്ടാകുന്നതിനാല്‍ അതിനെ പ്രതിരോധിക്കുവാനും ആഴത്തിലുള്ള നിര്‍മ്മാണം സഹായിച്ചിട്ടുണ്ട്. മിക്ക നിലകളുടെയും മേല്‍ക്കൂര തുറന്ന നിലയിലാണ്. ഇത് ധാരാളം വായുവും വെളിച്ചവും ഉള്ളില്‍ കടക്കുന്നതിന് സഹായിക്കുന്നു. ആദ്യ നിലയില്‍ നിന്നും മൂന്ന് ഗോവണികളാണ് താഴത്തെ ജലനിരപ്പിലേക്ക് നയിക്കുന്നത്. സവിശേഷമായ നിര്‍മ്മാണ രീതിയായാണ് ഇതിനെ കണക്കാക്കുന്നത്.
PC:Tejaherwal

അറബിയിലും സംസ്കൃതത്തിലും

അറബിയിലും സംസ്കൃതത്തിലും

പടവുകിണറിന്‍റെ ചുവരുകളിലെ ലിഖിതങ്ങള്‍ അറബിയിലും സംസ്കൃതത്തിലും എഴുതിയിരിക്കുന്നത് കാണാം. എല്ലാവരെയും ഒരുപോലെ കണ്ടിരുന്ന, മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്താത്ത ഇടമായിരുന്നു ഇതെന്ന് അങ്ങനെ അനുമാനിക്കാം. ഒപ്പം തന്നെ ഹിന്ദു മതത്തിലെയും ജൈന മതത്തിലെയും വിഗ്രഹങ്ങളും രൂപങ്ങളും ഇവിടെ ചുവരുകളില്‍ പതിപ്പിച്ചി‌ട്ടുമുണ്ട്. പേര്‍ഷ്യന്‍ രീതിയിലുള്ള ചിത്രപ്പണികളും പൂക്കളുടെയും ആനയുടെയും രൂപവും ഇവിടെ ചുവരില്‍ കാണാം, പടവ് കിണറിന്‍റെയും മറ്റും നിര്‍മ്മാണ സമയത്ത് ഏകദേശം 3 ലക്ഷത്തോളം രൂപ ദാദി ഹരിരി നിര്‍മ്മാണത്തിനായി നല്കിയിട്ടുണ്ടെന്നും ചുവരിലെ ലിഖിതങ്ങള്‍ സാക്ഷ്യപ്പെ‌ടുത്തുന്നു.

PC:Bhajish Bharathan

 ദേവാലയും ശവകുടീരവും

ദേവാലയും ശവകുടീരവും

കുപ്രസിദ്ധനായ മെഹ്മൂദ് ബെഗഡയുടെ കീഴിൽ സേവനമനുഷ്ഠിച്ചിരുന്ന ദാദി ഹരിരി ഒരു മികച്ച സ്ത്രീയായിരുന്നു . ഈ പടവ് കിണര്‍ പണിയുന്നതിനൊപ്പം, ഒരു ചെറിയ പള്ളിയും ശവകുടീരവും അവര്‍ നിര്‍മ്മിച്ചു. ആ ശവകുടീരത്തിലാണ് അവരെ അടക്കം ചെയ്തിരിക്കുന്നത്. മധ്യകാല നിര്‍മ്മാണ ശൈലിയിലാണ് പള്ളിയും ശവകുടീരവും നിര്‍മ്മിച്ചിരിക്കുന്നത്.

PC:Tejaherwal

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

അഹമ്മദാബാദ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് അസ്വാരയിലാണ് ദാദാ ഹരിര്‍. നടന്നു വരികയാണെങ്കില്‍ 20 മിനിട്ട് സമയമെടുക്കും. സബര്‍മതി നദിയോ‌ട് ചേര്‍ന്നാണ് ഇവിടമുള്ളത്. ഒന്നു മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയമെടുത്ത് വേണം ഇവി‌ടം കണ്ടുതീര്‍ക്കുവാന്‍.

PC:Ronakshah1990

പ്രവേശന സമയം

പ്രവേശന സമയം

സന്ദർശകർക്കായി എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ ദാദ ഹരിർ പടിക്കിണര്‍ തുറന്നിരിക്കും .

PC:arth3681

നിർമ്മാണം പൂർത്തിയായപ്പോൾ ശില്പിയെ കൊന്ന ചരിത്രം താജ്മഹലിനു മാത്രമല്ല, ഈ കിണറിനുമുണ്ട്!!നിർമ്മാണം പൂർത്തിയായപ്പോൾ ശില്പിയെ കൊന്ന ചരിത്രം താജ്മഹലിനു മാത്രമല്ല, ഈ കിണറിനുമുണ്ട്!!

മഹാത്മാ ഗാന്ധിയെ തടവിലിട്ട ജയിലില്‍ നിങ്ങള്‍ക്കും താമസിക്കാം! ജയില്‍ ടൂറിസവുമായി യെര്‍വാഡ ജയില്‍മഹാത്മാ ഗാന്ധിയെ തടവിലിട്ട ജയിലില്‍ നിങ്ങള്‍ക്കും താമസിക്കാം! ജയില്‍ ടൂറിസവുമായി യെര്‍വാഡ ജയില്‍

ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാംഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

Read more about: ahmedabad history monument
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X