Search
  • Follow NativePlanet
Share
» »കുടിൽ തൊട്ട് കൊട്ടാരം വരേ; വ്യത്യസ്തമായ വീടുകൾ കാണാൻ ഒരു ഓപ്പൺ മ്യൂസിയം

കുടിൽ തൊട്ട് കൊട്ടാരം വരേ; വ്യത്യസ്തമായ വീടുകൾ കാണാൻ ഒരു ഓപ്പൺ മ്യൂസിയം

ഒരു മ്യൂസിയം എന്നതിനേക്കാൾ ഉപരി ദക്ഷിണേന്ത്യയുടെ ഒരു ചെറിയ പതിപ്പായി ഈ സ്ഥലത്തെ കണക്കാക്കാം

By Staff

ചെന്നൈയില്‍ യാത്ര ചെയ്യുന്ന സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ദക്ഷിണ‌ചിത്ര. എന്താണ് ദക്ഷിണ ചിത്ര എ‌ന്ന് ചോദിച്ചാല്‍ ഒരു മ്യൂസിയം എന്ന് പറഞ്ഞ് കേ‌വലവത്കരിക്കാന്‍ കഴിയില്ലാ. കാരണം ഒരു മ്യൂസിയം എന്നതിനേക്കാൾ ഉപരി ദക്ഷിണേന്ത്യയുടെ ഒരു ചെറിയ പതിപ്പായി ഈ സ്ഥലത്തെ കണക്കാക്കാം.

ദക്ഷിണേന്ത്യ എന്താണെന്നും അവിടുത്തെ കലാരൂപങ്ങൾ എന്താണെന്നും അവിടുത്തെ ജീവിതരീതിയും വസ്ത്രധാരണ രീതി എന്താണെന്നും മനസിലാക്കാന്‍ ആഗ്രഹിക്കുന്നവർ ദക്ഷിണ‌ചിത്രയി‌ല്‍ ചെന്നാ‌ല്‍ മതി.

എവിടെയാണ് ദക്ഷിണ ചിത്ര

ചെന്നൈയില്‍ നിന്ന് മഹാ‌ബലിപുരത്തേക്ക് പോകുന്ന ഈ‌സ്റ്റ്‌ കോസ്റ്റ് റോഡിലൂടെ ഏകദേശം 25 കിലോമീറ്റർ യാത്ര ചെയ്താല്‍ മുട്ടുക്കാട് എത്തിച്ചേരാം. മുട്ടുകാടില്‍ ബംഗാൾ ഉൾക്കടലി‌ന്റെ തീരത്തായാണ് ദക്ഷിണ‌ചിത്ര സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ എം ജി എം ഡിസ്‌വേൾഡിന്റെ സമീപത്തായാണ് ദക്ഷിണ ചിത്ര സ്ഥിതി ചെയ്യുന്നത്.

സന്ദർ‌ശന സമയം

ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും സഞ്ചാരികൾക്ക് ഇവിടെ സന്ദർശനം നടത്താം. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം ആറുമണിവരേയാണ് പ്രവേശന സമയം. ശനി, ഞായർ ദിവസങ്ങളില്‍ പ്രവേശന സമയം രാവിലെ 10 മണിമുതല്‍ ഏഴുമണിവരെയാണ്. ദീപാവലി ഒഴികെയുള്ള എല്ലാ അവധി ദിവസങ്ങളിലും ഇവിടെ സന്ദർശിക്കാം.

നിരക്കുകൾ

മുതിർന്നവർക്ക് 100 രൂപയാണ് സാധരണ ദിവസങ്ങ‌ളിലുള്ള പ്രവേശന ഫീസ്. അവധി ദിവസങ്ങളില്‍ 120 രൂപയാണ് നിരക്ക്. അഞ്ച് മുതല്‍ 12 വയസ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും 12 മുതല്‍ 18 വയസ് വരെയുള്ള ‌കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്.

ഫോട്ടോ/വീഡിയോ

ഫോട്ടോയെടുക്കാന്‍ സാധരണ ക്യാമറയാണെങ്കില്‍ 20 രൂപയും പ്രഫഷണല്‍ ക്യാമറയ്ക്ക് 50 രൂപയുമാണ് നിരക്ക്. 75 രൂപയാണ് വീഡിയോ നിരക്ക്. വിശദവിവരങ്ങൾക്ക് 9841020149 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ദക്ഷിണ ചിത്രയിലെ കാഴ്ചകൾ കാണാം

കേരള വീട്

കേരള വീട്

ദക്ഷിണ ചിത്രയില്‍ പ്രദർശി‌പ്പിച്ചിട്ടു‌ള്ള കേരള മോഡല്‍ വീട്.
Photo Courtesy: Destination8infinity

കർണാടക സ്റ്റൈല്‍

കർണാടക സ്റ്റൈല്‍

വീടുകളുടെ കർണാടക സ്റ്റൈല്‍ ഇങ്ങനെയാണ്

Photo Courtesy: Destination8infinity

ആന്ധ്രാ വീട്

ആന്ധ്രാ വീട്

ആന്ധ്രാ സ്റ്റൈലില്‍ ഒരുക്കിയിരിക്കുന്ന വീടിന്റെ മാതൃക

Photo Courtesy: Destination8infinity

തമിഴ് നാടന്‍ വീട്

തമിഴ് നാടന്‍ വീട്

തമിഴ് നാടന്‍ വീട്. തമിഴ് ശൈലിയില്‍ വീടിന്റെ മാതൃക
Photo Courtesy: Destination8infinity

വീടകം

വീടകം

ദക്ഷിണേന്ത്യയിലെ ഒരു പരമ്പരാഗത വീടിന്റെ ഉൾ‌വശം

Photo Courtesy: cprogrammer

അഗ്രഹാരം

അഗ്രഹാരം

തമിഴ് ബ്രാഹ്മണരുടെ അഗ്രഹാ‌രത്തിന്റെ മാതൃക

Photo Courtesy: Koshy Koshy from Faridabad, Haryana, India

ലിവിംഗ് റൂം

ലിവിംഗ് റൂം

ദക്ഷിണേന്ത്യയിലെ പരമ്പരാഗത വീടിന്റെ ലിവിംഗ് റൂം
Photo Courtesy: cprogrammer

കുടില്‍

കുടില്‍

ആന്ധ്രയിലെ മത്സ്യത്തൊഴിലാളികളുടെ കുടില്‍

Photo Courtesy: Divya and Deepak

പാത്രങ്ങ‌ൾ

പാത്രങ്ങ‌ൾ

പരമ്പരാഗത ദക്ഷിണേന്ത്യന്‍ ഭവനങ്ങളിലെ പാത്രങ്ങ‌ൾ
Photo Courtesy: cprogrammer

വീട്ടുപകരണങ്ങൾ

വീട്ടുപകരണങ്ങൾ

പരമ്പരാഗതമായ ചില വീട്ടുപകരങ്ങളും ഫർണിച്ചറുകളും
Photo Courtesy: Destination8infinity

ഉൾവശം

ഉൾവശം

തമിഴ്‌നാട്ടിലെ അഗ്രഹാരത്തിന്റെ ഉൾവശം

Photo Courtesy: Destination8infinity

ഫർണിച്ചറുകൾ

ഫർണിച്ചറുകൾ

പഴയകാലത്തെ ചില ഫർണിച്ചറുകൾ

Photo Courtesy: Destination8infinity

ശില്പം

ശില്പം

ദക്ഷിണ ചിത്രയിലെ ഒരു ശില്പം
Photo Courtesy: cprogrammer

കൈനോട്ടം

കൈനോട്ടം

കൈനോക്കി ഫലം പറയുന്ന ഒരു സ്ത്രീ
Photo Courtesy: Ravindraboopathi

കരകൗശലം

കരകൗശലം

ദക്ഷിണ ചിത്രയിലെ കരകൗശല വിപണന കേന്ദ്രം

Photo Courtesy: Destination8infinity

കളിമണ്ണ്

കളിമണ്ണ്

ദക്ഷിണ ചിത്രയിലെ കളിമണ്‍ ശില്പങ്ങളിലൊന്ന്

Photo Courtesy: Destination8infinity

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X