Search
  • Follow NativePlanet
Share
» »തമിഴ്നാട്ടിലെ അണക്കെട്ടുകളുടെ കഥ ഇങ്ങനെ

തമിഴ്നാട്ടിലെ അണക്കെട്ടുകളുടെ കഥ ഇങ്ങനെ

ഇതാ തമിഴ്നാട്ടിലെ പ്രസിദ്ധമായ കുറച്ച് അണക്കെട്ടുകൾ പരിചയപ്പെടാം...

തമിഴ്നാട്ടിലെ അണക്കെട്ടുകളുടെ കഥയൊരിക്കലും നമ്മുടെ കേരളത്തിലെ അണക്കെട്ടുകളുടെയത്രയും സംഭവ ബഹുലമായിരിക്കില്ല. ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിൽ തീർത്ത അണക്കെട്ട് വരെ വ്യത്യസ്തമായ കഥകളാണ് നമ്മുടെ നാട്ടിലുള്ളത്. ഇത്രയൊന്നും സംഭവ ബഹുലമല്ലെങ്കിലും തമിഴ്നാട്ടിലെ അണക്കെട്ടുകളും പ്രസിദ്ധമാണ്. ഇതാ തമിഴ്നാട്ടിലെ പ്രസിദ്ധമായ കുറച്ച് അണക്കെട്ടുകൾ പരിചയപ്പെടാം...

ആളിയാർ അണക്കെട്ട്

ആളിയാർ അണക്കെട്ട്

കോയമ്പത്തൂർ ജില്ലയിൽ പൊള്ളാച്ചിയിൽ സ്ഥിതി ചെയ്യുന്ന ആളിയാർ അണക്കെട്ട് തമിഴ്നാട്ടിലെ ഏറ്റവും പ്രസിദ്ധമായ അണക്കെട്ടുകളിൽ ഒന്നാണ്. വാൽപ്പാറയുടെ താഴെയായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇത് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. 1956-1969 കാലഘട്ടത്തിൽ നിർമ്മിച്ച ആളിയാർ അണക്കെട്ട് പൊള്ളാച്ചിയിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് ആളിയാർ നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നതിനാലാണ് ഇത് ആളിയാർ അണക്കെട്ട് എന്നറിയപ്പെടുന്നത്.

പാർക്ക്, ഗാർഡൻ, അക്വേറിയം, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.

PC:Subramonip

അമരാവതി അണക്കെട്ട്

അമരാവതി അണക്കെട്ട്

തിരുപ്പൂർ ഉദുമൽപ്പേട്ടിൽ അമരാവതി നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് അമരാവതി അണക്കെട്ട്. 1957 ൽ നിർമ്മിക്കപ്പെട്ട ഈ അണക്കെട്ട് ആദ്യം ജലസേചനം എന്ന ലക്ഷ്യത്തിൽ മാത്രമായിരുന്നു നിർമ്മിച്ചത്. പിന്നീട് വെള്ളപൊക്കം നിയന്ത്രിക്കുക, വൈദ്യുതി ഉത്പാദിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും അമരാവതി അണക്കെട്ടിനുണ്ട്. ഇതിനുള്ളിലൂടെയുള്ള ബോട്ടിങ്ങാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്.

PC:Marcus334

ഭവാനി സാഗർ അണക്കെട്ട്

ഭവാനി സാഗർ അണക്കെട്ട്

ഈറോഡ് ജില്ലയിലെ ഭവാനി സാഗർ അണക്കെട്ട് അഥവാ ഭവാനി ഡാം ലോകത്തിലെ തന്നെ ഏറ്റവും വലിയ മണ്ണിൽ തീർത്ത അണക്കെട്ടുകളിൽ ഒന്നാണ്. ഭവാനി നദിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സത്യമംഗലത്തു നിന്നും 16 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇതിന്റെ നിർമ്മാണം സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ ഏറ്റടുത്ത വലിയ നിർമ്മാണ പ്രവർത്തികളിൽ ഒന്നായിരുന്നു. 1948 ൽ ആരംഭിച്ച് 1956 ൽ തുറന്നു കൊടുത്തതാണ് ഇതിന്റെ ചരിത്രം.

PC:Vkraja

കല്ലണൈ അണക്കെട്ട്

കല്ലണൈ അണക്കെട്ട്

തഞ്ചാവൂർ ജീല്ലയിൽ കാവേരി നദിയുടെ കുറുകെ നിർമ്മിക്കപ്പെട്ടിരിക്കുന്ന പ്രധാന അണക്കെട്ടുകളിൽ ഒന്നാണ് കല്ലണെ അണക്കെട്ട്. ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളൻ നിർമ്മിച്ച ഈ അണക്കെട്ട് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായാണ് അറിയപ്പെടുന്നത്. ലോകത്തിൽ ഇന്നും ഉപയോഗത്തിലിരിക്കുന്ന ഏറ്റവും പഴയ ജല വൈദ്യുത പദ്ധതികളിൽ ഒന്ന് എന്ന പ്രത്യേകതയും കല്ലണ അണക്കെട്ടിനുണ്ട്. 19-ം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻ‌ജീനീയർ ആർതർ തോമസ് കോട്ടൺ ആണ് പുനരുദ്‌ധാരണം നടത്തിയത്. തിരുച്ചിറപ്പള്ളിയിൽ നിന്നും 20 കിലോമീറ്റർ അകലെ കാവേരി നദിക്കു കുറുകെയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.

കാമരാജ് സാഗർ അണക്കെട്ട്

കാമരാജ് സാഗർ അണക്കെട്ട്

നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അണക്കെട്ടാണ് കാമരാജ് സാഗർ അണക്കെട്ട്. ഊട്ടി ബസ് സ്റ്റാൻഡിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇത് ഒരു അണക്കെട്ട് എന്നതിലുപരിയായി ഒരു വിനോദ സഞ്ചാര കേന്ദ്രവും ഷൂട്ടിങ് ലൊക്കോഷനുമാണ്. നേച്ചർ ക്യാംപുകൾക്കും മീൻ പിടുത്തത്തിനും ഒക്കെ യോജിച്ച ഒരു പ്രദേശം കൂടിയാണിത്.

PC:Challiyan

കോടിവേരി ഡാം

കോടിവേരി ഡാം

ഗോബിചെട്ടിപ്പാളയത്തിനടുത്ത് ഭവാനി വദിയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരണക്കെട്ടാണ് കോടിവേരി ഡാം. എഡി 1125 ൽ കോംഗൽവാന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ അണക്കെട്ട് കല്ലുകൾ 20 അടിയോളം തുരന്നിട്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇരുമ്പ് കമ്പികളും ലെഡും ചെർന്ന് പ്രത്യേക രീതിയിലാണ് ഇത് കൂട്ടിയോജിപ്പിച്ചിരിക്കുന്നത്.
പാർക്ക, കളിസ്ഥലം, കുട്ടവഞ്ചി തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Magentic Manifestations

കറുപ്പാനദി അണക്കെട്ട്

കറുപ്പാനദി അണക്കെട്ട്

പശ്ചിമ ഘട്ടത്തിന്റെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് കറുപ്പാനദി അണക്കെട്ട്. കറുപ്പാനദിയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഇത് നീണ്ട ആറു വർഷമെടുത്ത് 1971 ലാണ് പൂർത്തിയാക്കിയത്.

PC:Uyarafath

 കൃഷ്ണഗിരി അണക്കെട്ട്

കൃഷ്ണഗിരി അണക്കെട്ട്

തെൻപണ്ണെ നദിയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന കൃഷ്ണഗിരി അണക്കെട്ട് ഇവിടുത്തെ കൃഷിയെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. കൃഷ്ണഗിരി റിസർവോയർ പ്രോജക്ട് എന്ന പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി 1957 ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യത്തെ പഞ്ചവത്സര പദ്ധതിയുടെ കീഴിൽ ആരംഭിച്ച ഈ ഡാം കൃഷ്ണഗിരിയുടെ ടൂറിസം രംഗത്ത് വലിയ സംഭാവനകൾ നല്കുന്ന സ്ഥലമാണ്. അവധി ദിവസങ്ങളിൽ സമീപ പ്രദേശങ്ങളിൽ നിന്നുപോലും ധാരാളം സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

PC:TheZionView

കെലവരപള്ളി

കെലവരപള്ളി

തമിഴ്‌നാട്ടിലെ പൊന്നിയാറിലാണ്‌ കെലവരപള്ളി അണക്കെട്ട്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. 13.5 മീറ്റര്‍ ഉയരമുള്ള അണക്കെട്ടിന്റെ സംഭരണ ശേഷി ഏതാണ്ട്‌ 480 ഘനയടിയാണ്‌. ഈ അണക്കെട്ടില്‍ നിന്നാണ്‌ കൂടല്ലൂര്‍, ധര്‍മ്മപുരി, കൃഷ്‌ണഗിരി, വെല്ലൂര്‍ ജില്ലകള്‍ക്ക്‌ വെള്ളമെത്തിക്കുന്നത്‌. ഹൊസൂരില്‍ നിന്ന്‌ 10 കിലോമീറ്റര്‍ അകലെയാണ്‌ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്‌. ഹൊസൂരില്‍ നിന്ന്‌ ബംഗലൂരുവിലേക്കുള്ള റോഡില്‍ നിന്ന്‌ തിരിഞ്ഞ്‌ അണക്കെട്ടിലെത്താം. ഹൊസൂര്‍ നിവാസികളുടെയും ഹൊസൂര്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെയും പ്രിയപ്പെട്ട ഉല്ലാസകേന്ദ്രമാണ്‌ കെലവരപള്ളി അണക്കെട്ട്‌. കുട്ടികള്‍ക്ക് വേണ്ടിയുള്ള മനോഹരമായ ഒരു പാര്‍ക്കും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്‌. ഇവിടുത്തെ ശുദ്ധ വായുവും പച്ചപ്പും പ്രകൃതി സ്‌നേഹികള്‍ക്ക്‌ ഒരു പുതിയ അനുഭവമായിരിക്കും.

PC: Yuvalatha L

മേട്ടൂർ ഡാം

മേട്ടൂർ ഡാം

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നാണ് മേട്ടൂർ ഡാം. കാവേരി നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഇത് 1934 ൽ ആരംഭിച്ച് ഒൻപത് വർഷമെടുത്താണ് പൂർത്തിയാക്കിയത്. കർണ്ണാടകയിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ ക്യാച്മെന്റ് ഏരിയകളായ കബനി അണക്കെട്ട്, കൃഷ്ണ രാജ സാഗര അണക്കെട്ട് എന്നിവിടങ്ങളിൽ നിന്നും മേട്ടൂർ ഡാമിലേക്ക് വെള്ളം എത്തിച്ചേരാറുണ്ട്. തമിഴ്നാട്ടിലെ ഏകദേശം 12 ജില്ലകളിലേക്ക് ആവശ്യമായ കുടിവെള്ളം ഈ അണക്കെട്ട് നല്കുന്നു.

PC:Emjgopi

വൈഗൈ അണക്കെട്ട്

വൈഗൈ അണക്കെട്ട്

തേനി ജില്ലയിൽ ആണ്ടിപ്പെട്ടിയിൽ വൈഗാ നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് വൈഗാ അണക്കെട്ട്. മധുരൈ, ഡിണ്ടിഗൽ ജില്ലയിൽ ജലസേചനത്തിനും കുടിവെള്ളത്തിനും ഈ ഡാമാണ് പ്രധാന പങ്ക് വഹിക്കുന്നത്.

PC:Lakshmichandrakanth

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X