Search
  • Follow NativePlanet
Share
» »രാമനും സീതയും പിന്നെ പാണ്ഡവരും വസിച്ചിരുന്ന ദണ്ഡകാരണ്യത്തിന്‍റെ കഥ!

രാമനും സീതയും പിന്നെ പാണ്ഡവരും വസിച്ചിരുന്ന ദണ്ഡകാരണ്യത്തിന്‍റെ കഥ!

രാമായണവും മഹാഭാരവും യഥാർഥത്തിൽ നടന്നിരുന്ന ഇടങ്ങൾ ഇന്നും നമ്മുടെ നാട്ടിലുണ്ടെന്നു പറഞ്ഞാൽ പലർക്കും വിശ്വസിക്കുവാൻ പ്രയാസമായിരിക്കും. ആയിരക്കണത്തിന് വർഷങ്ങൾക്കു മുൻപ് ഇവിടെ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെ‌ടുന്ന രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ശേഷിപ്പുകൾ ഇന്നും നിലനിർത്തുന്ന, അല്ലെങ്കിൽ ഇങ്ങനെ സംരക്ഷിക്കപ്പെടുന്ന ഇടങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാണുവാൻ സാധിക്കും. അത്തരത്തിലൊരിടമാണ് ദണ്ഡകാരണ്യ. രാമായണത്തിലെ മാത്രമല്ല മഹാഭാരതത്തിലെ പോലും പല പ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയാണ് ഈ പ്രദേശം...

ദണ്ഡകാരണ്യം

ദണ്ഡകാരണ്യം

രാമായണത്തിൽ സീതയ്ക്കും രാമനുമൊപ്പം ലക്ഷ്മണനും വനവാസം വരിക്കുന്ന സമയത്താണ് ദണ്ഡകാരണ്യത്തെക്കുറിച്ച് രാമായണത്തില്‍ പ്രതിപാദിക്കുവാൻ തുടങ്ങുന്നത്. രാമനു വനവാസം വിധിക്കപ്പെ‌ട്ടപ്പോൾ ഒപ്പമിറങ്ങിയ പത്നി സീതയും സഹോദരൻ ലക്ഷണനും ചിത്രകൂടം വഴി ദണ്ഡകാരണ്യത്തിലേക്ക് പോയി എന്നാണ് ഐതിഹ്യം പറയുന്നത്. 13 വർഷത്തോളം ഈ വനത്തിലെ വിവിധ പ്രദേശങ്ങളിൽ അവർ ചിലവഴിച്ചി‌ട്ടുണ്ടത്രെ.

വിശ്വാസികൾക്കിടയിലെ പുണ്യ സ്ഥലം

വിശ്വാസികൾക്കിടയിലെ പുണ്യ സ്ഥലം

ഹൈന്ദവ വിശ്വാസികൾ പല കാരണങ്ങളാലും പുണ്യഭൂമിയായി കണക്കാക്കുന്ന ഇടമാണ് ദണ്ഡകാരണ്യം. രാമായണത്തിന്റെ ഗതി തിരിച്ചുവി‌ടുന്ന പല സംഭവങ്ങള്‍ക്കും ഇവിടം സാക്ഷിയായി‌‌ട്ടുണ്ടത്രെ. ഒരു കാലത്ത് ഭീകര രൂപികളായ രാക്ഷസന്മാർ താമസിച്ചിരുന്ന ഇടമായിരുന്നുവത്രെ ഇവിടം. രാമാണണം കൂടാതെ പുരാണത്തിലെ മിക്ക മഹർഷിമാരുമായും ഈ പ്രദേശം ബന്ധപ്പെട്ടു കിടക്കുന്നു.

PC:Sahib Din

ഇന്നത്തെ ബസ്തർ

ഇന്നത്തെ ബസ്തർ

അന്നത്തെ ദണ്ഡകാരണ്യം ഇന്നറിയപ്പെ‌‌‌ടുന്നത് ബസ്തർ എന്ന പേരിലാണ്. ഇവിടുത്തെ ഗോത്ര സംസ്കാരത്തിന്റെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന ഈ പ്രദേശത്തെ ഗോത്രമേഖലയെന്നു തന്നെ വിശേഷിപ്പിക്കണം. രാമായണത്തിലെ മാത്രമല്ല, മഹാഭാരതത്തിലെയും പല സംഭവങ്ങൾക്കും ഇവിടം വേദിയായിട്ടുണ്ടെന്ന് ഇവിടുത്തെ പല സൂചകങ്ങളും സൂചിപ്പിക്കുന്നു. പ്രകൃതിയോട് ഏറ്റവും ചേർന്നു കിടക്കുന്ന പ്രദേശം എന്ന നിലയിലാണ് സഞ്ചാരികൾ ബസ്തറിനെ അടയാളപ്പെടുത്തിയിരിക്കുന്ന്. കാട്, വെള്ളച്ചാട്ടങ്ങൾ, വന്യജീവി സങ്കേതം പുരാതനങ്ങളായ ക്ഷേത്രങ്ങൾ, ഗോത്രവംശങ്ങൾ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

PC:Anand Dubey

ബസ്താർ പാലസ്

ബസ്താർ പാലസ്

ബസ്താറിലെ എടുത്തു പറയേണ്ട കാഴ്ചകളിലൊന്ന് ഇവിടുത്തെ ബസ്താർ ക‌ൊട്ടാമാണ്. രാജാ ഭാംഞ്ച് ദേവ് നിർമ്മിച്ച ഈ കൊട്ടാരം ജഗ്ദൽപൂരിനോ‌ട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഒറ്റക്കാഴ്ചയിൽ തന്നെ അത്ഭുതപ്പെടുത്തുന്ന നിർമ്മാണ രീതിയും കലാസവിശേഷതകളുമാണ് ഇതിനുള്ളത്. ബസ്തറിലെ രാജകു‌ടുംബം ഇന്നും ഈ കൊ‌‌ട്ടാരത്തിന്‍റെ ഒരു വശം താമസത്തിനായി ഉപയോഗിക്കുന്നുണ്ട്.

PC:Jitendranakka

 ദന്തേശ്വരി ക്ഷേത്രം

ദന്തേശ്വരി ക്ഷേത്രം

ഛത്തീസ്ഗഡിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ദന്തേശ്വരി ക്ഷേത്രം. സതീദേവിയുടെ 52 ശക്തിപീഠങ്ങളിൽ ഒന്നായ ദന്തേശ്വരി ക്ഷേത്രം ജഗ്ദൽപൂരിനടുത്തുള്ള ദന്തേവാഡ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ദന്തേശ്വരി ക്ഷേത്രത്തിൻറെ സാന്നിധ്യമുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് ദന്തേശ്വർ എന്ന പേരു ലഭിച്ചത്. ദേവിയുടെ പല്ലിനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിന് നിരവധി അത്ഭുത ശക്തികൾ ഉണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഇവിടുത്തെ എല്ലാ ഗോത്ര വിഭാഗക്കാരുടെയും പ്രിയ ക്ഷേത്രങ്ങളിലൊന്നാണിത്. ഇവിടുത്തെ പ്രധാന ആഘോഷമായ ദസ്റയുടെ സമയത്ത് ഛത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഗോത്രവർഗ്ഗക്കാർ എത്തി ആരാധന നടത്താറുണ്ട്. ബസ്താർ എന്ന സ്ഥലത്തിന്റെ കുലദേവത കൂടിയാണ് ദന്തേശ്വരി.

PC:Ratnesh1948

വെള്ളച്ചാ‌ട്ടം

വെള്ളച്ചാ‌ട്ടം

പേരുകേ‌ട്ട ഒട്ടേറെ വെള്ളച്ചാ‌ട്ടങ്ങളാൽ പ്രസിദ്ധമാണ് ബസ്തറും. കുതിരലാടം പോലെ കാണപ്പെടുന്ന ചിത്രകൂട് വെള്ളച്ചാ‌ട്ടമാണ് ഇതിലേറ്റവും പ്രധാനപ്പെ‌ട്ടത്. ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാ‌ട്ടം എന്നാണിത് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടമായ ഇത് വനങ്ങൾക്കു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. ഛത്തീസ്‌ഗഡിലെ ബസ്‌താര്‍ ജില്ലയിലെ ജഗദല്‍പൂരിന്‌ സമീപം ഇന്ദ്രാവതി നദിയിലാണ്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. 95 അടി മുകളില്‍ നിന്നാണ്‌ ഇവിടെ നദിയിലെ വെള്ളം താഴേക്ക്‌ പതിക്കുന്നത്‌.

PC:Sanchit Soni

 പ്രകൃതിദത്ത ഗുഹകൾ

പ്രകൃതിദത്ത ഗുഹകൾ

ഇവിടുത്തെ മറ്റൊരു ആകർഷണമാണ് പ്രദേശത്ത് കാണപ്പെടുന്ന പ്രകൃതി ദത്ത ഗുഹകൾ. കുതുംസാർ, കൈലൈശ് ബസ്തർ എന്നിവയാണ് ഇവിടുത്തെ പുരാതനങ്ങളായ രണ്ട് ഗുഹകൾ. പ്രകൃതിദത്തമായി രൂപപ്പെട്ട ശിവലിംഗങ്ങൾ രണ്ടു ഗുഹകളിലുമുണ്ട്. ഇത് കൂട‌ാതെ ദാണ്ഡക് ഗുഹ, കർപാൻ ഗുഹ, കാംഗർ ഗുഹ, ദേവ്ഗിരി ഗുഹ എന്നിങ്ങനെ വേറെയും ഗുഹകൾ ഇവിടുണ്ട്.

PC:Debsourabh Ghosh

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഛത്തീസ്ഗഡിലെ ജഗദല്‍പൂരിന് അടുത്തായാണ് ബസ്തർ സ്ഥിതി ചെയ്യുന്നത്.ഏറെ പ്രസിദ്ധമായ ഇവിടുത്തെ ജൈവവൈവിധ്യം കണ്ടറിയുവാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.

ശ്വാസം നിന്നു പോകും! എജ്ജാതി ഓഫ് റോഡ് റൈഡിങ്ങ്... മത്തായി ഞാന്‍ ഇതാ വരുന്നേ

ഏറ്റവും കുറഞ്ഞ ചിലവിൽ ഉത്തരാഖണ്ഡ് കാണാം...പതിനായിരം രൂപയ്ക്ക് യാത്ര മുതൽ താമസം വരെ!!!

Read more about: epic chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more