Search
  • Follow NativePlanet
Share
» »ഈ ജില്ലയില്‍ എവിടെവെച്ചു സെല്‍ഫി എ‌ടുത്താലും കുടുങ്ങും! സെല്‍ഫി നിരോധനം ഏര്‍പ്പെ‌ടുത്തിയ നാ‌ട്

ഈ ജില്ലയില്‍ എവിടെവെച്ചു സെല്‍ഫി എ‌ടുത്താലും കുടുങ്ങും! സെല്‍ഫി നിരോധനം ഏര്‍പ്പെ‌ടുത്തിയ നാ‌ട്

സെല്‍ഫികള്‍..പുത്തന്‍ കാലത്തെ യാത്രകള്‍ പൂര്‍ത്തിയാക്കുവാന്‍ പോയ സ്ഥലത്തു നിന്നുള്ള ഒരു സെല്‍ഫി നിര്‍ബന്ധമാണ്. വളരെ എളുപ്പത്തില്‍ കയ്യിലെ ഫോണ്‍ ഉപയോഗിച്ച് സ്വയം എ‌ടുക്കുന്ന ഫോ‌ട്ടോകള്‍ മിക്കവര്‍ക്കും ഒരു അടയാളപ്പെടുത്തല്‍ തന്നെയാണ്. എന്നാല്‍ സെല്‍ഫികള്‍ക്കുള്ള പ്രധാന്യം വര്‍ധിച്ചപ്പോഴേയ്ക്കും കൂടെ അപകടങ്ങളും പരിധിവിട്ടുതു‌ടങ്ങി. പല പൊതുഇടങ്ങളിലും സെല്‍ഫി നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവുകളും പുറത്തിറങ്ങിയി‌ട്ടുണ്ട്. ഇപ്പോഴിതാ ഗുജറാത്തിലെ ഡാങ് ജില്ലയും ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ്.

 സെല്‍ഫി എടുത്താല്‍ കു‌ടുങ്ങും

സെല്‍ഫി എടുത്താല്‍ കു‌ടുങ്ങും

സപുതാര ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെ‌ടുന്ന ഡാങ് ജില്ലയിലാണ് സെല്‍ഫിക്ക് വിലക്കുമായി എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഗുജറാത്തില്‍ ഇത്തരത്തില്‍ സെല്‍ഫി എടുക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയ ജില്ലയാണ് ഡാങ്. പ്രത്യേകിച്ച് ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളിൽ ആണ് നിരോധം കര്‍ശനമാക്കിയിരിക്കുന്നത്.

പി‌ടിക്കപ്പെട്ടാല്‍

പി‌ടിക്കപ്പെട്ടാല്‍


നിരോധിക്കപ്പെട്ട ഇടത്ത് സെല്‍ഫി എടുക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പോലീസ് ഇതിനെ കുറ്റകൃത്യമായി തന്നെയാവും പരിഗണിക്കുക.അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി കെ ദാമർ ജൂൺ 23 ന് പ്രസിദ്ധീകരിച്ച പരസ്യ വിജ്ഞാപനം അനുസരിച്ച് ഈ ഉത്തരവ് ലംഘിച്ച് ആരെങ്കിലും പിടിക്കപ്പെട്ടാൽ, ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188 (പൊതുസേവകൻ കൃത്യമായി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്) പ്രകാരം കേസെടുക്കുമെന്ന് വിജ്ഞാപനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

 വിലക്കുകള്‍ വേറെയും

വിലക്കുകള്‍ വേറെയും


സെല്‍ഫി എടുക്കുന്നതിന് മാത്രമല്ല, മഴക്കാലത്ത് കുളിക്കാനോ വസ്ത്രങ്ങൾ കഴുകാനോ ജോലികൾ ചെയ്യാനോ പ്രദേശവാസികൾ ഏതെങ്കിലും ജലാശയങ്ങളിലേക്കോ നദികളിലേക്കോ പ്രവേശിക്കുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

അപകടങ്ങള്‍ ത‌ടയുവാന്‍

അപകടങ്ങള്‍ ത‌ടയുവാന്‍

മൺസൂൺ ആരംഭിച്ചതോടെ ഡാങ്ങിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇവിടെ എത്തിച്ചേരുന്ന പലരും നിരുത്തരവാദപരമായി സെൽഫികൾ എടുക്കുന്നതിലൂടെ അപകടത്തിലേക്ക് പോവുക.ാണ്. മരണം വരെ കാരണമാകുന്നതാണ് ചില സെല്‍ഫി അപകടങ്ങള്‍. അത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ തടയുക എന്നതാണ് ഈ ഉത്തരവിന്റെ പ്രധാന ലക്ഷ്യം.

 ഇവിടെയും വിലക്ക്

ഇവിടെയും വിലക്ക്


സെൽഫികൾ എടുക്കുന്നത് വിനോദസഞ്ചാരികളുടെ ഹോട്ട്‌സ്‌പോട്ടുകളിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും പാറക്കൂട്ടങ്ങൾ, റോഡുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും ഇത് വ്യാപകമാണെന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിശദീകരിച്ചു. ആളുകളുടെ ഇത്തരം അപകടകരമായ പെരുമാറ്റം കണക്കിലെടുത്ത് ജില്ല മുഴുവൻ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സ്ഥലങ്ങളിലെ സെല്‍ഫി നിങ്ങളെ ജയിലിലെത്തിക്കുംഈ സ്ഥലങ്ങളിലെ സെല്‍ഫി നിങ്ങളെ ജയിലിലെത്തിക്കും

ശ്രീയന്ത്ര മഹാ മേരു ക്ഷേത്രം: സങ്കീര്‍ണ്ണമായ കണക്കുകൂട്ടലില്‍ പൂര്‍ണ്ണമായ ക്ഷേത്രം, ലോകത്തൊന്നു മാത്രംശ്രീയന്ത്ര മഹാ മേരു ക്ഷേത്രം: സങ്കീര്‍ണ്ണമായ കണക്കുകൂട്ടലില്‍ പൂര്‍ണ്ണമായ ക്ഷേത്രം, ലോകത്തൊന്നു മാത്രം

സഞ്ചാരികള്‍ മറന്നുപോകുന്ന ഇടങ്ങള്‍... കൊടൈക്കനാലിന്‍റെ കാണാക്കാഴ്ചകളിലേക്ക്സഞ്ചാരികള്‍ മറന്നുപോകുന്ന ഇടങ്ങള്‍... കൊടൈക്കനാലിന്‍റെ കാണാക്കാഴ്ചകളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X