Search
  • Follow NativePlanet
Share
» »മരണാനന്തര യാത്രയ്ക്ക് ശവകുടീരത്തിനുള്ളില്‍ വഞ്ചി, മരണത്തിന്‍റെ നഗരം കാണാം...പക്ഷേ!!

മരണാനന്തര യാത്രയ്ക്ക് ശവകുടീരത്തിനുള്ളില്‍ വഞ്ചി, മരണത്തിന്‍റെ നഗരം കാണാം...പക്ഷേ!!

"മരിച്ചവരുടെ നഗരം" എന്നു വിശേഷിപ്പിക്കപ്പെടുന്ന റഷ്യയിലെ ദർഗാവ് ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ആകാശത്തെ തലോടി നില്‍ക്കുന്ന കൊടുമുടികള്‍... പക്ഷെ അകലെ ഈ നോട്ടം എത്തിനില്‍ക്കുക കുന്നിന്‍മുകളിലെ ഗ്രാമത്തിലാണ്. തട്ടുതട്ടായി പച്ചപ്പില്‍ നിറഞ്ഞു കിടക്കുന്ന, മലയുടെ അപ്പുറത്തേയ്ക്കും നീളുന്ന കൃഷിയിടം... കയറിച്ചെല്ലുവാന്‍ ഇടവഴികള്‍... പാറക്കൂട്ടങ്ങളെയും അങ്ങിങ്ങായി കാണാം... പിന്നെ വീടുകളാണ്.. ഒരു ജനാല മാത്രമുള്ള കൂടാരം പോലെ കല്ലില്‍ കെട്ടിയ വെള്ളച്ചായം പൂശിയ കുറേ വീടുകള്‍... പക്ഷേ, ഈ പറഞ്ഞ കാഴ്ചകളോ കുന്നിനപ്പുറത്തെ ആകാശമോ പ്രകൃതിഭംഗിയോ ഒന്നുമല്ല ഇവിടെയുള്ളത്... .തിരിച്ചുവരവില്ലാത്ത യാത്രകളാണ്... ഒരിക്കല്‍ ഇവിടേക്ക് കയറിയാല്‍ ആരാണെങ്കിലും അവര്‍ക്ക് മടങ്ങിവരവ് ഇല്ലത്രെ! "മരിച്ചവരുടെ നഗരം" എന്നു വിശേഷിപ്പിക്കപ്പെടുന്ന റഷ്യയിലെ ദർഗാവ് ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

"മരിച്ചവരുടെ നഗരം"

റഷ്യയിലെ നോർത്ത് ഒസ്സെഷ്യ-അലാനിയ റിപ്പബ്ലിക്കിലാണ് ദർഗാവ്സ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. മരിച്ചവരുടെ നഗരം എന്നാണ് ഈ പ്രദേശത്തെ ഇവിടുള്ളവര്‍ വിളിക്കുന്നത്. പുറംലോകത്തിന് ഇതൊരു തമാശയായി തോന്നുമെങ്കിലും ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും സഹായത്തോടെ ഈ നിഗൂഢതയെ എതിര്‍ക്കുവാന്‍ ശ്രമിച്ചാലും ഇവിടുള്ളവര്‍ക്ക് ഇവിടം മരിച്ചുപോയവരുടെ ഗ്രാമമാണ്..
PC:Dargavs

മടങ്ങിവരവില്ല

മടങ്ങിവരവില്ല

ഒരുപാട് ഐതിഹ്യങ്ങളും ഇതിഹാസങ്ങളും ഉള്ള വളരെ നിഗൂഢമായ സ്ഥലമാണിത്. ആരെങ്കിലും നഗരത്തിലേക്ക് പോകാൻ ശ്രമിച്ചാൽ അവർ ഒരിക്കലും ജീവനോടെ തിരികെ വരികയില്ല എന്ന് ഒരുകാലത്ത് ഇവിടുള്ളവര്‍ വിശ്വസിച്ചിരുന്നു.ഇന്നും അപൂര്‍വ്വം ഗ്രാമവാസികളും ഇങ്ങനെ വിശ്വസിക്കുന്നുണ്ട്.
PC:Александр Байдуков

യഥാര്‍ത്ഥത്തില്‍ എന്താണിവിടെ

യഥാര്‍ത്ഥത്തില്‍ എന്താണിവിടെ

ദർഗാവ്സ് ഗ്രാമത്തിന്റെ അരികിൽ ഒരു പുരാതന ശ്മശാനം അല്ലെങ്കിൽ നെക്രോപോളിസ് ആണ് സ്ഥിതി ചെയ്യുന്നത്. പുരാതന ഗ്രീക്കിൽ 'നെക്രോപോളിസ്' എന്ന വാക്കിന്റെ അർത്ഥം തന്നെ 'മരിച്ചവരുടെ നഗരം' എന്നാണ്. ധാരാളം ശവകുടീരങ്ങളും അതിശയകരമായ പ്രകൃതിദൃശ്യങ്ങളും കാരണം ദർഗാവു വളരെ പ്രസിദ്ധമാണ്. ഫിയാഗ്ഡൺ നദിയുടെ താഴ്‌വരയ്ക്ക് അഭിമുഖമായി ഒരു കുന്നിൻ ചരിവിലാണ് ഈ സെമിത്തേരി സ്ഥിതി ചെയ്യുന്നത്.
PC:лександр Байдуков

400 വര്‍ഷങ്ങള്‍ക്കു മുന്‍പ്

400 വര്‍ഷങ്ങള്‍ക്കു മുന്‍പ്

പുരാതന സെമിത്തേരി ഉള്‍പ്പെടുന്ന ഈ താഴ്വര ഏകദേശം 17 കിലോമീറ്റര്‍ നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശ്മശാനത്തിൽ ഏകദേശം 100 പുരാതന ശിലാശവകുടീരങ്ങള്‍ ഉണ്ടത്രെ. 400 വർഷം മുമ്പ് ആളുകൾ എങ്ങനെ ജീവിച്ചുവെന്ന് മനസിലാക്കാൻ സെമിത്തേരി സഹായിക്കുമെന്ന് ഒസ്സെഷ്യക്കാർ പറയുന്നു.

PC:Oleg Moro

വിശ്വാസങ്ങള്‍ നിരവധി

വിശ്വാസങ്ങള്‍ നിരവധി

ഒട്ടേറെ വിശ്വാസങ്ങളും കഥകളും ഈ പ്രദേശവുമായും ഇവിടുത്തെ ശവകുടീരങ്ങളും നിലവറകളുമായും ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട് പതിനാറാം നൂറ്റാണ്ട് മുതൽ, തെക്കൻ റഷ്യൻ കൃഷിഭൂമിയുടെ ഈ വിദൂര പ്രദേശം ഒരു ശ്മശാനമായി ഉപയോഗിച്ചു പോന്നിരുന്നു. എന്നിരുന്നാലും, അതിന്റെ ഉത്ഭവം ഇപ്പോഴും വ്യക്തമല്ല.
PC:Kabis212

സ്ഥലം ലാഭിക്കുന്നതിനും മരിച്ചവരെ ബഹുമാനിക്കുന്നതിനും!

സ്ഥലം ലാഭിക്കുന്നതിനും മരിച്ചവരെ ബഹുമാനിക്കുന്നതിനും!

ആദ്യ സിദ്ധാന്തമനുസരിച്ച് പതിമൂന്നാം നൂറ്റാണ്ടിലെ മംഗോൾ-ടാറ്റർ അധിനിവേശകാലത്ത് താമസ സ്ഥലങ്ങള്‍ കുറവായിരുന്നപ്പോള്‍ കോക്കസസ് പർവതങ്ങളുടെതാഴ്‌വരയിൽ താമസിക്കുന്ന തദ്ദേശവാസികൾ സ്ഥലം ലാഭിക്കുന്നതിനായി ഇത്തരത്തിലുള്ള ഭവനങ്ങള്‍ നിര്‍മ്മിച്ചുവത്രെ. കുറച്ചു സ്ഥലത്ത് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കുക എന്നതായിരുന്നു ലക്ഷ്യം.

മറ്റൊന്ന്, ഇന്തോ-ഇറാനിയൻ പാരമ്പര്യം പിന്തുടർന്ന് കുടിയേറ്റക്കാരായ സർമാഷ്യൻസ് ആണ് മരിച്ചവരെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി ഇങ്ങനെയുള്ള ഇടങ്ങളില്‍ അടക്കുവാന്‍ തുടങ്ങിയത്.

PC:Rost.galis

പ്ലേഗ് ബാധയും ചരിത്രവും

പ്ലേഗ് ബാധയും ചരിത്രവും

മരിച്ചവരുടെ നഗരത്തിന്‍റെ കഥ പൂര്‍ണ്ണമാവണമെങ്കില്‍ ഇവിടുത്തെ പ്ലേഗ് ബാധയുടെ ചരിത്രം കൂടിയേ തീരു. 17,18 നൂറ്റാണ്ടുകളില്‍ പ്രേദശത്ത് പ്ലേഗ് ബാധയുട‌െ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നു. രോഗം ബാധിച്ച് മരണം കാത്തുകിടക്കുന്നവര്‍ ഉണ്ടായിരുന്നത് ഈ ശവകുടീരങ്ങളിലാണത്രെ! ക്രിപ്റ്റുകൾക്കുള്ളിലെ ചില മൃതദേഹങ്ങൾ ബോട്ടുകളോട് സാമ്യമുള്ള മരംകൊണ്ടുള്ള ശവപ്പെട്ടിയിൽ കുഴിച്ചിടുകയും, ഒരു മൃതദേഹം അതിനടുത്തായി തുഴയുമായി കണ്ടെത്തുകയും ചെയ്തു. സമീപത്ത് സഞ്ചാരയോഗ്യമായ നദികളില്ലാത്തതിനാൽ, ചില ചരിത്രകാരന്മാർ കരുതുന്നത്, സ്വർഗത്തിലെത്താൻ ഒരാൾ ഒരു നദി മുറിച്ചുകടക്കണമെന്ന് പുരാതന നിവാസികൾ വിശ്വസിച്ചിരുന്നു എന്ന് ബിബിസി ട്രാവലിന്റെ ലേഖനത്തില്‍ പറയുന്നു.
PC:Vladimir Pankratov

കുടിലുകളുടെ ആകൃതി

കുടിലുകളുടെ ആകൃതി

ഇവിടെ താഴ്വരയിൽ താമസിച്ചിരുന്ന ആളുകൾ അവരുടെ പ്രിയപ്പെട്ടവരെ അവരുടെ വസ്ത്രങ്ങളും സാധനസാമഗ്രികളും സഹിതം അടക്കം ചെയ്തതിന്‍റെ തെളിവുകള്‍ ഇവിടെ കാണാം. ശവകുടീരങ്ങൾ കുടിലുകളുടെ ആകൃതിയിലാണ്. മേല്‍ക്കൂരകള്‍ വളഞ്ഞതാണ്. ഉള്ളിലേക്കുള്ല പടികള്‍ നഖ വാസ്തുവിദ്യയുടെ മാതൃകയാണ്. ഈ ക്രിപ്റ്റുകളിൽ ചിലത് രണ്ട് മുതൽ നാല് നിലകൾ വരെ ഉയരമുള്ളതാണ്. ചെറിയ ക്രിപ്റ്റുകൾ മുന്നിലും പിന്നിലും പരന്നതാണ്, വശങ്ങളിൽ നിന്നാണ് അവ അകത്തേക്ക് വളയുന്നത്. ഏറ്റവും ചെറിയ ക്രിപ്റ്റുകൾക്ക് മേൽക്കൂരകളൊന്നുമില്ല. കല്ലുകൾ കൊണ്ട് നിർമ്മിച്ച ചുവരുകൾ മിക്കവാറും കുമ്മായം അല്ലെങ്കിൽ കളിമണ്ണ്-ചുണ്ണാമ്പ് ഉപയോഗിച്ച് മിനുസപ്പെടുത്തിയിരിക്കുന്നു. ശവശരീരങ്ങളിൽ ഇടാൻ ചതുരാകൃതിയിലുള്ള ഭിത്തികളും ഇവിടെ കാണാം.
PC:YRON15

കിണറും കുടീരവും

കിണറും കുടീരവും

ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച് ഇവിടുത്തെ ഓരോ ക്രിപ്റ്റിനും മുന്നിൽ ഒരു കിണർ ഉണ്ട്. ഇത് ഇവിടെ അടക്കിയ തങ്ങളുടെ പ്രിയപ്പെട്ട ആൾ അടുത്ത ലോകത്ത് എത്തിച്ചിട്ടുണ്ടോ എന്ന് അറിയുവാന്‍ അവരെ സഹായിച്ചിരുന്നുവത്രെ.. അവർ ഒരു നാണയം കിണറ്റിൽ വീഴ്ത്തുകയും അത് അടിയിൽ എത്തുമ്പോൾ ഒരു കല്ലിൽ ഇടുകയും ചെയ്താൽ, അത് ഒരു നല്ല സൂചനയാണ് എന്നാണ് കരുതിപ്പോന്നത്.
PC:Rost.galis

പുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയുംപുനര്‍ജന്മത്തിലേക്കു വേണ്ടിയുള്ള പണവും പടയാളികളും.. ശവകുടീരത്തില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍.. കണ്ടെത്താനിനിയും

ആകാശത്തിനു കീഴിലെ ഒന്നാം നമ്പര്‍ ഗ്രാമം.... കണക്കില്ലാത്ത സമ്പാദ്യവും സൗകര്യങ്ങളും.. പക്ഷേ, പ്രശ്നമിതാണ്!!ആകാശത്തിനു കീഴിലെ ഒന്നാം നമ്പര്‍ ഗ്രാമം.... കണക്കില്ലാത്ത സമ്പാദ്യവും സൗകര്യങ്ങളും.. പക്ഷേ, പ്രശ്നമിതാണ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X