Search
  • Follow NativePlanet
Share
» »സൗഹൃദത്തിനായി നിര്‍മ്മിച്ച കൊട്ടാരം! താമസിക്കുവാന്‍ ഭാഗ്യമില്ലാതെ പോയ ഭരണാധികാരികള്‍

സൗഹൃദത്തിനായി നിര്‍മ്മിച്ച കൊട്ടാരം! താമസിക്കുവാന്‍ ഭാഗ്യമില്ലാതെ പോയ ഭരണാധികാരികള്‍

കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നായി നില്‍ക്കുന്ന ദാതിയ കൊട്ടാരത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

മലകള്‍ക്കു മുകളിലും കുന്നിലുമെല്ലാം അഭിമാനപൂര്‍വ്വം തലയുയര്‍ത്തി നില്‍ക്കുന്ന പൗരാണിക കൊട്ടാരങ്ങള്‍ ഭാരതത്തം സംബന്ധിച്ചെടുത്തോളം പുതുമയുള്ള ളരു കാഴ്ചയേ അല്ല. നാട്ടുരാജ്യങ്ങളാല്‍ ഭരിക്കപ്പെട്ട ഇടങ്ങളിലെല്ലാം അന്നത്തെ ആ അധികാരത്തിന്റെ അടയാളങ്ങളിലൊന്നായ കൊട്ടാരങ്ങള്‍ കാണാം. നിര്‍മ്മിതിയിലും രൂകല്പനയിലും ‌അലങ്കാരത്തിലും ഒന്നിനൊന്ന് മെച്ചപ്പെട്ടു നില്‍ക്കുന്ന കൊട്ടാരങ്ങളുടേത് കാണേണ്ട കാഴ്ച തന്നെയാണ്. ഇന്ത്യയിലെ സാധാരണ കൊട്ടാരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താമെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായി നിലനില്‍ക്കുന്ന ഒന്നാണ് മധ്യ പ്രദേശിലെ ദാതിയ കൊട്ടാരം. കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നായി നില്‍ക്കുന്ന ദാതിയ കൊട്ടാരത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

ദാതിയാ പാലസ്

ദാതിയാ പാലസ്

ദാതിയാ പാലസ്
ദാതിയ പാലസ് അഥവാ ദാതിയാ കൊട്ടാരം മധ്യ പ്രദേശിലെ ഏറ്റവും മനോഹരമായ ചരിത്ര സ്മാരകങ്ങളില്‍ ഒന്നാണ്. ബിര്‍ സിങ് പാലസ് എന്നും ബിര്‍ സിങ് ദേവ് പാലസ് എന്നും ഇത് അറിയപ്പെടുന്നു. സത്ഖണ്ഡ കൊട്ടാരം, പുരാണ മഹൽ (പഴയ കൊട്ടാരം) എന്നീ പേരുകളും ഇതിനുണ്ട്.
മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് ജില്ലയുടെ ഭാഗമായ ദാതിയാ പാലസ് പ്രതാപ കാലത്ത് അക്കാല്തതെ പ്രധാന ഭരണ പ്രദേശങ്ങളില്‍ ഒന്നായിരുന്നു.
PC:Itsmalay

സൗഹൃദത്തിന്റെ സ്മാരകം

സൗഹൃദത്തിന്റെ സ്മാരകം

ചരിത്രത്തിന്‍റെ ഒരംശം എന്നതിലുപരിയായി മറ്റു ചില പ്രത്യേകതകളും ഈ കൊട്ടാരത്തിനുണ്ട്.
മുഗൾ ചക്രവർത്തിയായ ജഹാൻഗീറിനെ സ്വാഗതം ചെയ്യുന്നതിനാണ് ഡാട്ടിയ കൊട്ടാരം അഥവാ ദതിയ മഹൽ നിർമ്മിച്ചത്. ബിഹർ സിംഗ് ദിയോയെ ഡാതിയയുടെ ഭരണാധികാരിയാക്കിയത് ജഹാംഗീർ ആണെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. അവരുടെ ജീവിതത്തിലുടനീളം ഒരു നല്ല സൗഹൃദം പങ്കിട്ട ആളുകളായാണ് ഇരുവരെയും ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്.
PC:Vivek Shrivastava

ഏഴ് നിലകളിലായി

ഏഴ് നിലകളിലായി

മരവും ഇരുമ്പും ഉപയോഗിക്കാതെ കല്ലും ഇഷ്ടികയും മാത്രം ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൊട്ടാരം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഏഴ് നിലകളുള്ള കൊട്ടാരത്തില്‍ ഒരിടത്തു പോലും ഒരു ലോഹത്തിന്റെയോ മരത്തിന്റെയോ സാന്നിധ്യമോ താങ്ങോ കാണുവാന്‍ സാധിക്കില്ല. ഇന്തോ-ഇസ്ലാമിക് വാസ്തു വിദ്യയിലാണിത് നിര്‍മ്മിച്ചരിക്കുന്നത്. എന്നാല്‍ ഇന്നിവിടെ എത്തിയാല്‍ ആ പഴയ ഭംഗി കാണുവാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
PC:Politvs

അതിസൂക്ഷ്മമായ നിര്‍മ്മാണം

അതിസൂക്ഷ്മമായ നിര്‍മ്മാണം

വളരെ സൂക്ഷ്മതയോടെ, ശ്രദ്ധാപൂർവ്വം പൂര്‍ത്തിയാക്കപ്പെട്ട നിര്‍മ്മിതിയാണ് ഈ കൊട്ടാരത്തിന്‍റേത്. അതിലെ മനോഹരമായ പെയിന്റിംഗുകളും ഡിസൈനുകളും അക്കാലത്തെ കലാപരമായ കഴിവുകളെക്കുറിച്ച് സംസാരിക്കുന്നു. ഇതിന് നാല് അഷ്ടഭുജ ഗോപുരങ്ങളുണ്ട്. മുകളില്‍ വരെ കയറുവാന്‍ സാധിച്ചാല്‍ പ്രദേശത്തിന്റെ അതിമനോഹരമായ ഭംഗി ആസ്വദിക്കാം.
PC:Politvs

ഭരണാധികാരികളും കുടുംബങ്ങളും വസിച്ചിട്ടേയില്ലാത്ത കൊട്ടാരം

ഭരണാധികാരികളും കുടുംബങ്ങളും വസിച്ചിട്ടേയില്ലാത്ത കൊട്ടാരം

ഗ്വാളിയോർ നഗരത്തിൽ നിന്ന് 67 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന് വേറെയും എടുത്തുപറയത്തക്ക ചില പ്രത്യേകതകളുണ്ട്. രാജ്യത്തെ മറ്റ് കൊട്ടാരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ കൊട്ടാരത്തില്‍ ഭരണാധികാരിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ആരും താമസിച്ചിട്ടേയില്ലത്രെ.
PC:Itsmalay

നിഗൂഢ സ്ഥലം

നിഗൂഢ സ്ഥലം

അകലെക്കാഴ്ചയില്‍ തണുത്തുറഞ്ഞ ഒരു നിഗൂഢ സ്ഥലം പോലെയാണിതിന്‍റെ കിടത്തം. എന്നാല്‍ അടുത്തെത്തിക്കഴിഞ്ഞാല്‍ ഇതിന്റെ ഭംഗി ആസ്വദിക്കാതെ തിരികെ പോകുവാനെ തോന്നില്ല!

PC:Navay.Gulati

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നാല് രാജ്യങ്ങള്‍.. ധൈര്യമായി യാത്ര പോകാംലോകത്തിലെ ഏറ്റവും സുരക്ഷിതമായ നാല് രാജ്യങ്ങള്‍.. ധൈര്യമായി യാത്ര പോകാം

മഴയില്‍ കരുത്തറിയിച്ച് ചില്ലിത്തോട് വെള്ളച്ചാട്ടം! സഞ്ചാരികളെ... ഇതും കാണാംമഴയില്‍ കരുത്തറിയിച്ച് ചില്ലിത്തോട് വെള്ളച്ചാട്ടം! സഞ്ചാരികളെ... ഇതും കാണാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X