Search
  • Follow NativePlanet
Share
» »രാജസ്ഥാനിലെ സ്വര്‍ഗ്ഗഭൂമി- ഇത് ദൗസ! കാഴ്ചകളൊരുക്കുന്ന മായികലോകം

രാജസ്ഥാനിലെ സ്വര്‍ഗ്ഗഭൂമി- ഇത് ദൗസ! കാഴ്ചകളൊരുക്കുന്ന മായികലോകം

രാജസ്ഥാന്‍റെ ഗ്രാമീണക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ദൗസ ഒരേസമയം ആത്മീയവും ചരിത്രപരവുമായ കാഴ്ചകളാണ് നല്കുന്നത്. ദൗസയുടെ പ്രത്യേകതകളിലേക്ക്...

സ്വര്‍ഗ്ഗത്തേക്കാള്‍ മനോഹരമായ നാട്!! കാശ്മീരിനെയും കൂര്‍ഗിനെയും വടക്കുകിഴക്കന്‍ ഇന്ത്യയെയുമൊക്കെ സഞ്ചാരികള്‍ സ്വര്‍ഗ്ഗമെന്നു വിശേഷിപ്പിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു നാടുണ്ട്. ദൈവങ്ങളുടെ വാസസ്ഥലമെന്നു വിളിക്കപ്പെടുന്ന ദൗസ. രാജസ്ഥാനില്‍ അധികമൊന്നും സഞ്ചാരികളെത്തിച്ചേരാത്ത ഇവിടം ജയ്പൂരില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയാണുള്ളത്. ആധുനികതയും പൗരാണികതയും പരസ്പരം ചേര്‍ന്നുകിടക്കുന്ന ഈ ഗ്രാമം സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകളാല്‍ സമ്പന്നമാണ്.
രാജസ്ഥാന്‍റെ ഗ്രാമീണക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ദൗസ ഒരേസമയം ആത്മീയവും ചരിത്രപരവുമായ കാഴ്ചകളാണ് നല്കുന്നത്. ദൗസയുടെ പ്രത്യേകതകളിലേക്ക്...

തനിരാജസ്ഥാന്‍ കാഴ്ചകള്‍

തനിരാജസ്ഥാന്‍ കാഴ്ചകള്‍

ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള നാടാണ് ദൗസ. രാജസ്ഥാന്‍റെ സമ്പന്നമായ ചരിത്രത്തിനും പാരമ്പര്യത്തിനും അടിത്തറ പാകിയ പ്രദേശങ്ങളിലൊന്നായ ഇവിടം മലനിരകളാല്‍ സമ്പന്നമാണ്. ആരവല്ലി പര്‍വ്വത നിരകളുടെ തുടര്‍ച്ചയായ മലനിരകള്‍ ഇവിടെ ധാരാളം കാണാം. തിരക്കുകളില്‍ നിന്നെല്ലാം അകന്ന് ശാന്തമായ അന്തരീക്ഷമാണ് ഇവിടെ എല്ലായ്പ്പോഴുമുള്ളത്.

ചാന്ദ് ബാവോരി

ചാന്ദ് ബാവോരി

ദൗസയിലെ കാഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചാന്ദ് ബാവോരി. ഭൂമിക്കടിയിലേക്ക് നിര്‍മ്മിക്കപ്പെട്ട അത്ഭുതങ്ങളിലൊന്നായ ഈ പടവ്കിണര്‍ ശരിക്കും ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു നിര്‍മ്മിതിയാണ്. ലോകത്തിലെ ഏറ്റവും വലിയ പടവ് കിണര്‍ കൂടിയാണിത്. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്നുകരുതുന്ന ഇതിന്റെ ചരിത്രത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഹൈന്ദവ - മുഗൾ സംസ്കാരങ്ങളുടെ സങ്കലനം ഇതില്‍ കാണുവാന്‍ സാധിക്കും.

PC:PAWAN3223

അറിയപ്പെടുന്ന ചരിത്രം

അറിയപ്പെടുന്ന ചരിത്രം

ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ടതാണ് ഈ പടവ് കിണര്‍ എന്നാണ് വിശ്വാസം. രാജസ്ഥാനിലെ അബ്‌നേരി ഗ്രാമത്തില്‍ നിര്‍മ്മിച്ച ചാന്ത് ബൗരി എന്ന നികുംബ രാജവംശത്തിലെ ചന്ദ്ര രാജാവിന്റെ നേതൃത്വത്തിലാണ് നിര്‍മ്മിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Gerd Eichmann

3500 പടികള്‍

3500 പടികള്‍

ലോകടൂറിസത്തില്‍ രാജസ്ഥാനെ അടയാളപ്പെടുത്തിയിരിക്കുന്ന ചാന്ദ് ബവോരിയുടെ നിര്‍മ്മാണം വളരെ കൃത്യതയുള്ളതാണ്. ആകെ 3500 പടിക്കെട്ടുകളാണ് ഇതിനുള്ളത്. തലങ്ങും വിലങ്ങും ചതുര്‍ഭുജാകൃതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ചതുരാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പടവ് കിണറിന്റെ ഓരോ വശത്തിനും 35 മീറ്റര്‍ നീളമാണുള്ളത്. 100 അടി താഴ്ചയുള്ള ഇത് 13 നിലകളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ വരണ്ട കാലാവസ്ഥയും ചൂടുമാണ് ഇത്രയും ആഴത്തില്‍ കിണര്‍ നിര്‍മ്മിച്ച് വെള്ളം ശേഖരിക്കാനുള്ള കാരണം. പ്രസിദ്ധമായ ഹര്‍ഷത് മാതാ ക്ഷേത്രത്തിന്റെ എതിര്‍വശത്തായാണ് പടവ് കിണര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കൂടാതെ കിണറിന്റെ ഏറ്റവും അടിയില്‍ പുറത്തുള്ളതിനേക്കാള്‍ അഞ്ച് മുതല്‍ ആറ് ഡിഗ്രി വരെ ചൂട് കുറവായിരിക്കും.

PC:Adityavijayavargia

ഹര്‍ഷത് മാതാ ക്ഷേത്രം

ഹര്‍ഷത് മാതാ ക്ഷേത്രം

ഏഴ് അല്ലെങ്കില്‍ എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഹര്‍ഷത് മാതാ ക്ഷേത്രം ചാന്ദ് ബാവോരി പടവ് കിണറിന് തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. വിശ്വാസികള്‍ക്ക് സന്തോഷം നിറഞ്ഞ ജീവിതം സമ്മാനിക്കുന്ന ദേവിയായാണ് ഹര്‍ഷത് മാതാ അറിയപ്പെടുന്നത്. മുഹമ്മദ് ഗസാനിയുടെ അധിനിവേശ കാലത്ത് ഈ ക്ഷേത്രച്ചിന്റെ ഒരു ഭാഗത്തോളം നശിപ്പിക്കപ്പെട്ടിരുന്നു. കലയെയും പുരാവസ്തുക്കളെയും നിര്‍മ്മിതിയെയുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല ഒരനുഭവമായിരിക്കും ഇവിടം.

ജാജിരാംപുര

ജാജിരാംപുര

ദൗസിയിലെ പുരാതനമായ മറ്റൊരു ഗ്രാമമാണ് ജാജിരാംപുര. ഏറെ വിശ്വാസങ്ങളുള്ള ഒരു ക്ഷേത്രക്കുളമാണ് ഇവിടെ കാണുവാനുള്ളത്. പ്രകൃതിദത്തമായ ഒരു കുളമാണ് ഇവിടുത്തെ പ്രധാന കാഴ്ച. അതില്‍മുങ്ങിക്കുളിച്ച് പാപമോചനം നേടുവാനും പൂര്‍വ്വികര്‍ക്ക് പൂജ ചെയ്യുവാനും ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇത് കൂടാതെ ശിവനും ഹനുമാനും രാധാകൃഷ്ണനും സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളും ഇവിടെ കാണാം. ഒന്നോ രണ്ടോ ദിവസം സന്ദര്‍ശിച്ച് കാണുവാനുള്ള കാഴ്ചകള്‍ ഇവിടെയുണ്ട്.

ബാന്ധാരെജ്

ബാന്ധാരെജ്

മഹാഭാരത കാലത്തില്‍ ഭദ്രാവതി എന്നറിയപ്പെടുന്ന ഇടമാണ് ബാന്ധാരെജ്. ബാന്ധാരെജ് പടവ് കിണറും ഭദ്രാവതി കൊട്ടാരവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. അതിമനോഹരമായ നിര്‍മ്മാണ വിദ്യയാണ് കൊട്ടാരത്തിനുള്ളത്. ഇതിന്റെ ചരിത്രവും ഐതിഹ്യവും അറിയുവാനും നേരിട്ടു കാണുവാനുമായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

 ലോട്ട്വാരാ

ലോട്ട്വാരാ

ജയ്പൂരില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ലോട്ട്വാര ദൗസയിലെ മറ്റൊരു പ്രധാന ഇടമാണ്. ലോട്ട്വാരാ കോട്ടയാണ് ഇവിടുത്തെ പ്രധാന കാഴ്ച. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ട ഏറെ ചരിത്ര പ്രത്യേകതകളുള്ള ഇടമാണ്. ധാരാളമായി വിരുന്നെത്തുന്ന മയിലുകളാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.

കാഴ്ചയുടെ ചെപ്പുമായി സഞ്ചാരികള്‍ക്കു വസന്തം തീര്‍ക്കുന്ന മഞ്ഞംപൊതിക്കുന്ന്കാഴ്ചയുടെ ചെപ്പുമായി സഞ്ചാരികള്‍ക്കു വസന്തം തീര്‍ക്കുന്ന മഞ്ഞംപൊതിക്കുന്ന്

ഒരു രൂപ പോലും വാടകയില്ല, ശ്രീകൃഷ്ണന്‍റെ പിന്തുടര്‍ച്ചക്കാരന്‍ നിര്‍മ്മിച്ച കോട്ടയുടെ കഥ!!<br />ഒരു രൂപ പോലും വാടകയില്ല, ശ്രീകൃഷ്ണന്‍റെ പിന്തുടര്‍ച്ചക്കാരന്‍ നിര്‍മ്മിച്ച കോട്ടയുടെ കഥ!!

അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രംഅംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം

ദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനംദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനം

Read more about: villages jaipur rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X