Search
  • Follow NativePlanet
Share
» »മഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്ര

മഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്ര

ചുറ്റിലും പാലുപോലെ വെളുത്ത മഞ്ഞ് മാത്രം... എത്ര അടുത്തുള്ള കാഴ്ചയാണെങ്കിലും എത്ര അകലത്തിലുള്ള കാഴ്ചയാണെങ്കിലും മഞ്ഞല്ലാതെ മറ്റൊന്നും കാണുവാനില്ല...അല്പം ചൂടുള്ള സമയമാണെങ്കില്‍ ഉരുകുന്ന മഞ്ഞിന്റെ അറ്റത്ത് പര്‍വ്വതതലപ്പുകളും കാണാം... വെളുത്തു നിറഞ്ഞു കിടക്കുന്ന മ‍ഞ്ഞിനു പകരം അതിനിടയില്‍ നിന്നും തലയുയര്‍ത്തി വരുന്ന പച്ചപ്പും പുല്‍മേടും കാഴ്ചയ്ക്ക് പിന്നെയും ഭംഗി നല്‍കും. പറഞ്ഞു വരുന്നത് ഹിമാലയത്തിലെ തന്നെ ഏറ്റവും മനോഹരമായ യാത്രകളിലൊന്നിനെക്കുറിച്ചാണ്.ദയാരാ ബുഗ്യാല്‍ ‌ട്രക്കിങ്... പതിറ്റാണ്ടുകളായി ആട്ടിടയന്മാര്‍ ആടുകളെ മേയിക്കാനായി പോയി വന്ന് പറയുന്ന കഥകളിലൂടെ സഞ്ചാരികളുടെ മനസ്സില്‍ കയറിക്കൂടിയ അതേ ദയാരാ ബുഗ്യാല്‍ ട്രക്കിങ് തന്നെ.... ദയാരാ ബുഗ്യാല്‍ ട്രക്കിങ്ങിനെക്കുറിച്ചും അവിടേക്കുള്ള വഴിയെക്കുറിച്ചും യാത്രയെക്കുറിച്ചും വിശദമായി വായിക്കാം

മേച്ചില്‍പുറത്തേയ്ക്ക് പോകാം

മേച്ചില്‍പുറത്തേയ്ക്ക് പോകാം

ഇന്ത്യയിലെ ഏറ്റവും മനോഹരമായ പുൽമേടുകളിൽ ഒന്നായി കണക്കാക്കപ്പെടു ഇടമാണ് ഉത്തരാഖണ്ഡിലെ ദയാരാ ബുഗ്യാല്‍. പ്രാദേശിക ഭാഷയിൽ "ബുഗ്യാൽ" എന്ന പദത്തിന്റെ അർത്ഥം ഉയർന്ന ഉയരത്തിലുള്ള മേച്ചിൽ ഭൂമി എന്നാണ്. പുല്‍മേടുകള്‍ തന്നെയാണ് ഈ യാത്രയുടെ പ്രധാന ആകര്‍ഷണവും. ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹരവും ആശ്വാസകരവുമായ ട്രെക്കിംഗുകളിലൊന്നായി ദയാര ബുഗ്യാൽ കണക്കാക്കപ്പെടുന്നു. തുടക്കക്കാര്‍ക്കു പോലും വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്ന ഒന്നായതിനാല്‍ ആദ്യമായി ട്രക്ക് ചെയ്യുന്നവര്‍ക്ക് ദയാരാ ബുഗ്യാല്‍ ധൈര്യമായി തിരഞ്ഞെടുക്കാം.
PC:Vaibhav78545

ഗർവാൾ ഹിമാലയത്തിലെ ട്രെക്കിംഗ്

ഗർവാൾ ഹിമാലയത്തിലെ ട്രെക്കിംഗ്

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദയാര ബുഗ്യാൽ സമുദ്രനിരപ്പിൽ നിന്ന് 10,000 അടി അഥവാ 3048 മീറ്ററിനു മുകളിൽ ആണുള്ളത്. പച്ചപ്പ് നിറഞ്ഞ പുൽമേടിലേക്ക് തുറക്കുന്ന നിബിഡ വനങ്ങളുള്ള ഏറ്റവും പ്രശസ്തമായ ട്രെക്കിംഗ് റൂട്ടുകളിൽ ഒന്നായി കഴിഞ്ഞ കുറച്ചു വര്‍ഷത്തിനുള്ളില്‍ മാറിക്കഴിഞ്ഞിരിക്കുകയാണ്.
PC:Vaibhav78545

സമ്മറില്‍ ട്രക്ക് ചെയ്യുമ്പോള്‍

സമ്മറില്‍ ട്രക്ക് ചെയ്യുമ്പോള്‍

വസന്തകാലത്തും വേനൽക്കാലത്തും പൊതുവെ ഇവിടുത്തെ മഞ്ഞ് ഉരുകുന്നു. അപ്പോള്‍ ഇവിടെ മു‌ഴുവന്‍ പച്ചപ്പിനാല്‍ നിറഞ്ഞിരിക്കും. വേനൽക്കാലത്ത് മേപ്പിൾ ട്രീ പൂക്കളും മറ്റ് കാട്ടുപൂക്കളും വിരിഞ്ഞുനിൽക്കുന്നുദയാര ബുഗ്യാലിൽ താപനില 5 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ വ്യത്യാസപ്പെടുന്നു, ഇത് എല്ലാ കാൽനടയാത്രക്കാർക്കും ട്രെക്കിംഗ് സുഖകരമാക്കുന്നു.സുഖപ്രദമായ താപനിലയും സുഖകരമായ കാലാവസ്ഥയും ഉള്ളതിനാൽ, ദയാര ബുഗ്യാൽ യാത്ര എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം.

 മഞ്ഞുകാലത്ത് ട്രക്ക് ചെയ്യുമ്പോള്‍

മഞ്ഞുകാലത്ത് ട്രക്ക് ചെയ്യുമ്പോള്‍

ശരത്കാലത്തും ശീതകാലത്തും കഠിനമായ തണുപ്പ് ഇവിടെ അനുഭവപ്പെടുന്നു. ശൈത്യകാലത്ത് ദയാര ബുഗ്യാലിന്റെ പ്രദേശം മുഴുവനും മഞ്ഞുനിറഞ്ഞു കിടക്കുന്നു. അതുകൊണ്ടുതന്നെ ഈ സമയത്ത് വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇവിടെ ട്രക്കിങ്ങിനായി വരുന്നത്. ഈ സമയത്ത് 12,000 അടി ഉയരത്തിലുള്ള ദയാര ബുഗ്യാൽ കാലാവസ്ഥ 0 ഡിഗ്രി സെൽഷ്യസിനു താഴെ താഴുന്നു

നാല് ദിവസത്തെ ട്രക്കിങ‍്

നാല് ദിവസത്തെ ട്രക്കിങ‍്


യാത്രികരുടെ സൗകര്യം അനുസരിച്ച് ട്രക്കിങ്ങിന്റെ ദിവസങ്ങള്‍ ക്രമീകരിക്കാം. ഏറ്റവും കുറഞ്ഞത് നാലു ദിവസമെങ്കിലും യാത്രയ്ക്കായി വേണ്ടി വരും.

ഒന്നാം ദിവസം- ഡറാഡൂണ്‍-ഉത്തരകാശി-ബര്‍സു-ബര്‍ണാല താല്‍ ഡ്രൈവ്-185 കിമീ- 4 കിമീ ട്രക്കിങ്

ഒന്നാം ദിവസം- ഡറാഡൂണ്‍-ഉത്തരകാശി-ബര്‍സു-ബര്‍ണാല താല്‍ ഡ്രൈവ്-185 കിമീ- 4 കിമീ ട്രക്കിങ്

വെറും നാല് ദിവസങ്ങള്‍ക്കുള്ളില്‍ ദയാര ബുഗ്യാൽ ട്രക്കിങ്ങിന്റെ ആദ്യ ദിനം അല്പം വിഷമമായി തോന്നിയേക്കാം. ഡറാഡൂണില്‍ നിന്നും പുലര്‍ച്ചെ ആരംഭിക്കുന്ന യാത്ര അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കും. മസൂറി ബൈപാസ് റോഡിലൂടെ കടന്നുപോകുന്ന യാത്രയില്‍ അതിമനോഹരമായ ഭൂപ്രദേശങ്ങള്‍ ആസ്വദിക്കാം. ചിലിയാനിസൗറിലേക്ക് പോകുന്ന വഴി തെഹ്റി ഡാം തടാകക്കാഴ്ചകള്‍ കാണാം. ഉത്തരകാശിയില്‍ നിന്നും ബര്‍സുവിലേക്ക് ഒന്നര മണിക്കൂര്‍ സമയമെടുക്കും. അതിരാവിലെ ഡെറാഡൂണില്‍ നിന്നും യാത്ര ആരംഭിച്ചാലുള്ള ഗുണം ബര്‍സുവില്‍ നിന്നും ഉച്ച്യ്ക്ക ഒരുമണിയോടെ ട്രക്കിങ് ആരംഭിക്കാം എന്നതാണ്.

ബര്‍സുവില്‍ നിന്നും ബര്‍ണാലയിലേക്കാണ് ആദ്യ ഹൈക്കിങ്. മെല്ലെ ഉയരത്തിലേക്കു കടക്കുന്ന യാത്ര നാലു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. എന്നിരുന്നാലും ബര്‍ണാല പുല്‍മേടുകളിലെത്തുവാന്‍ മൂന്നു മണിക്കൂറിലധികം സമയമെടുത്തേക്കില്ല. ചുറ്റും റിയോഡെന്‍ഡ്രോണുകള്‍ പൂത്തുനില്‍ക്കുന്ന മനോഹരമായ കാഴ്ച ഇവിടെ കാണാം. ബര്‍ണാല താലിനു സമീപത്തായാണ് അന്നു രാത്രിയിലെ ടെന്‍റ് താമസം.

ദിവസം 2- ബര്‍ണാല താല്‍-ദയാലാ ബുഗ്യാല്‍ (4 കിമീ ട്രക്ക്, 3 മണിക്കൂര്‍)

ദിവസം 2- ബര്‍ണാല താല്‍-ദയാലാ ബുഗ്യാല്‍ (4 കിമീ ട്രക്ക്, 3 മണിക്കൂര്‍)


ബര്‍ണാല താലില്‍ നിന്നും അഞ്ച് കിലോമീറ്റര്
അകലെയാണ് ദയാരാ ബുഗ്യാല്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടുത്തെ ആട്ടിടന്മാരുടെ കുടിലുകള്‍ യഥാര്‍ഥ ബുഗ്യാലില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയാണുള്ളത്. വിന്‍ററിലാണ് ട്രക്കിങ് എങ്കില്‍ ആട്ടിടന്മാരുടെ കുടിലുകള്‍ക്ക് സമീപത്തായിരിക്കും താമസം. കാരണം ദയാരാ ബുഗ്യാലിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഈ സമയത്ത് രണ്ടു മൂന്നും അടി കനത്തില്‍ മഞ്ഞ് കിടപ്പുണ്ടാവും. വേനലിലാണെങ്കില്‍ ഉയരങ്ങളിലേക്ക് പിന്നെയും കയറുവാനും അവിടെ ക്യാംപ് ചെയ്യുവാനും സാധിക്കും.

 ദിവസം 3- ദയാരാ ബുഗ്യാല്‍-ബകറിയ ടോപ്പ്-ദയാരാ ബുഗ്യാല്‍ (4 കിമീ ട്രക്ക്, 3 മണിക്കൂര്‍)

ദിവസം 3- ദയാരാ ബുഗ്യാല്‍-ബകറിയ ടോപ്പ്-ദയാരാ ബുഗ്യാല്‍ (4 കിമീ ട്രക്ക്, 3 മണിക്കൂര്‍)


ദയാരാ ബുഗ്യാല്‍ ട്രക്കിങ്ങിന്റെ ഏറ്റവും മനോഹരമായ ദിവസമാണിത്. ദയാരാ ബുഗ്യാലിന്റെ യഥാര്‍ത്ഥ കാഴ്ചകള്‍ നമ്മളെ തേടിയെത്തുന്ന ദിവസമാണിത്. 3810 മീറ്റര്‍ ഉയരത്തിലുള്ള ബകറിയ ടോപ്പിലെത്തണമെങ്കില്‍ കുത്തനെയൊരു കയറ്റം വേണ്ടി വരും. ഇവിടെ നിന്നും സൂര്യാസ്തമയം കാണണമെന്നുള്ളവര്‍ ഉച്ചഭക്ഷണം കൂടി കരുതിയിട്ട് വേണം ട്രക്ക് ചെയ്യുവാന്‍.

ദിവസം 4-യാരാ ബുഗ്യാല്‍- ബര്‍ണാല താല്‍-ബര്‍സു-ഉത്തരകാശി- ഡറാഡൂണ്‍ (ട്രക്ക് 8 കിമീ, ഡ്രൈവ് 185 കിമീ)

ദിവസം 4-യാരാ ബുഗ്യാല്‍- ബര്‍ണാല താല്‍-ബര്‍സു-ഉത്തരകാശി- ഡറാഡൂണ്‍ (ട്രക്ക് 8 കിമീ, ഡ്രൈവ് 185 കിമീ)


ഇത് യാത്രയുടെ അവസാന ദിനമാണ്. ദയാരാ ബുഗ്യാലില്‍ നിന്നുള്ള സൂര്യോദയം കണ്ട ശേഷം മാത്രമേ ഇവിടം വിടാവൂ. ബര്‍ണാല താല്‍ വഴി യാത്ര താഴേക്കിറങ്ങും. ബര്‍സുവില്‍ വെറും മൂന്ന് മണിക്കൂറില്‍ എത്തിച്ചേരാം.

100 കിമീ ട്രക്കിങ്, 14 ദിവസം... സാഹസികര്‍ക്കായി വെല്ലുവിളി നിറഞ്ഞ കാളിന്ദി ഖാല്‍ ട്രക്ക്<br />100 കിമീ ട്രക്കിങ്, 14 ദിവസം... സാഹസികര്‍ക്കായി വെല്ലുവിളി നിറഞ്ഞ കാളിന്ദി ഖാല്‍ ട്രക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X