Search
  • Follow NativePlanet
Share
» »ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ-12 മണിക്കൂറില്‍ 1350 കിമീ,യാത്രാസമയം പാതിയാക്കുന്നു!!

ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ-12 മണിക്കൂറില്‍ 1350 കിമീ,യാത്രാസമയം പാതിയാക്കുന്നു!!

ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയെക്കുറിച്ചും അതിന്‍റെ ചിലവ്, നിര്‍മ്മാണം, കടന്നുപോകുന്ന വഴികള്‍, പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം

ഓരോ ദിവസവും പുരോഗതിയുടെ ഓരോ പടവുകള്‍ ചവിട്ടിക്കറയറി മുന്നോട്ടുള്ള യാത്രയിലാണ് നമ്മുടെ രാജ്യം. വികസന പ്രവര്‍ത്തനങ്ങളായാലും മാനവശേഷിയായായും എന്നും മുന്‍പിലാണ് നമ്മുടെ രാജ്യം. രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടവയാണ് റോഡുകള്‍. ഓരോ സ്ഥലങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വഴികള്‍ സംസ്കാരങ്ങളെയും ജീവിതങ്ങളെയും കൂടിയാണ് ബന്ധിപ്പിക്കുന്നത്. റോഡുകളുടെ നിര്‍മ്മാണത്തില്‍ ബഹുദൂരം മുന്നേറിയവരാണ് നമ്മള്‍, സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാൻ മാത്രമല്ല പ്രവർത്തിക്കുന്നത്. മറിച്ച്, സംസ്ഥാനങ്ങളുടെ വിനോദസഞ്ചാരം വർധിപ്പിക്കുന്നതിൽ അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നു ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയെക്കുറിച്ചും അതിന്‍റെ ചിലവ്, നിര്‍മ്മാണം, കടന്നുപോകുന്ന വഴികള്‍, പ്രത്യേകതകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം

ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ

ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ

ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പ്രസ് വേയ ആകുവാനൊരുങ്ങുന്ന ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട യാത്രാക്കുരുക്കുക്കുകള്‍ക്ക് പരിഹാരം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയ്ക്കുള്ളത്. എൻഎച്ച്എഐ (നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ)യുടെ നിർമ്മാണത്തിലാണ് പാതയിപ്പോള്‍. ഡൽഹി മുംബൈ എക്‌സ്‌പ്രസ് വേ പദ്ധതി 2023 മാര്‍ച്ച് മാസത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

PC:Ravi Sharma

യാത്രാസമയം പാതിയാക്കുന്നു

യാത്രാസമയം പാതിയാക്കുന്നു

നിലവില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് റോഡ് മാര്‍ഗ്ഗം 24 മണിക്കൂറാണ് യാത്രാ സമയം. അത് 12 മണിക്കൂറായി കുറക്കുകയാണ് ഈ പാതവഴി ലക്ഷ്യം വയ്ക്കുന്നത്. ഡൽഹി മുംബൈ എക്‌സ്‌പ്രസ് വേയുടെ ആകെ ദൂരം 1350 കിലോമീറ്റര്‍ ആണ്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.
നിലവില്‍ എട്ടുവരി പാതയായാണ് നിര്‍മ്മിക്കുന്നതെങ്കതിലും ഭാവിയിൽ 12 പാതകളിലേക്ക് വികസിപ്പിക്കാനുള്ള തരത്തിലാവും നിര്‍മ്മാണം. മണിക്കൂറിൽ 120 കിലോമീറ്റർ വേഗപരിധിയാണ് പാതയ്ക്ക് നിശ്ചയിച്ചിട്ടുള്ളത്.

PC:Ravi Sharma

പൂര്‍ത്തിയായത് 70 ശതമാനം

പൂര്‍ത്തിയായത് 70 ശതമാനം

പ്രധാനമന്ത്രിയുടെ 'ന്യൂ ഇന്ത്യ' എന്ന കാഴ്ചപ്പാടിൽ വിഭാവനം ചെയ്ത ഡൽഹി മുംബൈ എക്‌സ്‌പ്രസ് വേ ഭാരത്മാല പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് നിര്‍മ്മിക്കുന്നത്. 2018-ൽ ആണ് വിഭാവനം ചെയ്തത്. , 2019 മാർച്ച് 9-ന് തറക്കല്ലിട്ടുകൊണ്ട് നിര്‍മ്മാണം ആരംഭിച്ചു. പദ്ധതിയുടെ 70 ശതമാനത്തിലധികലും പൂര്‍ത്തിയാക്കിതയാതി ഈ അടുത്ത് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചിരുന്നു.
ജയ്പൂർ, കിഷൻഗഡ്, അജ്മീർ, കോട്ട, ചിറ്റോർഗഡ്, ഉദയ്പൂർ, ഭോപ്പാൽ, ഉജ്ജയിൻ, ഇൻഡോർ, അഹമ്മദാബാദ്, വഡോദര തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുവാനും നഗരങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വളര്‍ച്ച നല്കുവാനും ഈ എക്പ്രസ് വേയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PC:Sunny Nath

അഞ്ച് സംസ്ഥാനങ്ങളിലൂടെ

അഞ്ച് സംസ്ഥാനങ്ങളിലൂടെ

ഹരിയാന (129 കി.മീ), രാജസ്ഥാൻ (373 കി.മീ), മധ്യപ്രദേശ് (244 കി.മീ), ഗുജറാത്ത് (426 കി.മീ), മഹാരാഷ്ട്ര (171 കി.മീ) എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് മുംബൈ ഡൽഹി എക്‌സ്പ്രസ് വേ പാത കടന്നുപോകുന്നത്. ഈ സംസ്ഥാനങ്ങളിലെ 15,000 ഹെക്ടർ ഭൂമിയാണ് അതിവേഗ പാത നിർമിക്കാൻ ഉപയോഗിച്ചത്.

ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്ന് ആരംഭിക്കുന്ന പാത രാജസ്ഥാനിലെ ജയ്പൂർ, സവായ് മധോപൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. . പിന്നീട്, പാത മധ്യപ്രദേശിലെ രത്‌ലം, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളിലൂടെ കടന്നു മഹാരാഷ്ട്രയിലെ മുംബൈയിൽ അവസാനിക്കുന്നു.

PC:Ratandeep singh Rathore

വഴിയോര സൗകര്യങ്ങൾ

വഴിയോര സൗകര്യങ്ങൾ

രാജ്യത്തെ ഏറ്റവും മികച്ച രീതിയിലുള്ള സൗകര്യങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തിയാണ് പാതയുട‍െ നിര്‍മ്മാണം പുരോഗിമിക്കുന്നത്.
ഡൽഹി മുംബൈ എക്‌സ്‌പ്രസ്‌വേയിൽ ഹോട്ടലുകൾ, എടിഎമ്മുകൾ, ഫുഡ് കോർട്ടുകൾ, സിംഗിൾ ബ്രാൻഡ് ഫുഡ് സ്റ്റോറുകളായ ബർഗർ കിംഗ്, സബ്‌വേ, മക് ഡൊണാൾഡ്, റീട്ടെയിൽ ഷോപ്പുകൾ, ഇന്ധന സ്‌റ്റേഷനുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന 93 വഴിയോര സൗകര്യ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
ഇലക്ട്രിക് വാഹനങ്ങൾക്കായി രൂപകൽപ്പന ചെയ്ത ചാർജിംഗ് സ്റ്റേഷനുകളും. അപകടത്തിൽപ്പെടുന്ന യാത്രക്കാർക്ക് വൈദ്യസഹായം നൽകുന്നതിനായി എല്ലാ 100 കിലോമീറ്ററിലും പൂർണ്ണ സജ്ജീകരണങ്ങളുള്ള ട്രോമ സെന്ററുകളും പാതയില്‍ ഉള്‍പ്പെടുത്തും. ഈ എക്സ്പ്രസ് വേയിൽ ഹെലിപാഡ് നിർമിക്കാനും പദ്ധതിയുണ്ട്. അപകടമുണ്ടായാൽ അപകടത്തിൽപ്പെട്ടവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കും.

PC:Rupinder Singh

വണ്ടിയെടുത്ത് ഇറങ്ങുന്നതിനു മുൻപ് അറിഞ്ഞിരിക്കണം റോഡുകളെക്കുറിച്ചുള്ള ഈ വിചിത്ര വിവരങ്ങൾവണ്ടിയെടുത്ത് ഇറങ്ങുന്നതിനു മുൻപ് അറിഞ്ഞിരിക്കണം റോഡുകളെക്കുറിച്ചുള്ള ഈ വിചിത്ര വിവരങ്ങൾ

പരിസ്ഥിതി സൗഹൃദം

പരിസ്ഥിതി സൗഹൃദം

ഡൽഹി മുംബൈ എക്‌സ്‌പ്രസ്‌വേ പരിസ്ഥിതി സൗഹൃദ പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നച്. എക്‌സ്പ്രസ് വേയിൽ ഏകദേശം 20 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കും. . ഓരോ 500 മീറ്ററിലും മഴവെള്ള സംഭരണ ​​പ്രക്രിയയിലൂടെ ഡ്രിപ്പ് ഇറിഗേഷൻ രീതി ഉപയോഗിച്ച് ഈ മരങ്ങൾ നനയ്ക്കുന്ന രീതിയിലാണ് പദ്ധതി. ഇതോടൊപ്പം കാർബൺ ഡൈ ഓക്സൈഡ് (CO2) പുറന്തള്ളലിൽ 85 കോടി കിലോഗ്രാം കുറയും, ഇത് 40 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്. പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഇന്ധന ഉപഭോഗത്തിൽ 32 കോടി ലിറ്ററിന്റെ കുറവുണ്ടാകും. എക്‌സ്പ്രസ് വേയുടെ ഇരുവശങ്ങളിലായി 40 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്

PC:Sonika Agarwal

വന്യജീവി ക്രോസിംഗുകൾ

വന്യജീവി ക്രോസിംഗുകൾ

വന്യജീവികൾക്ക് മേൽപ്പാത സൗകര്യമുള്ള ഏഷ്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും എക്‌സ്‌പ്രസ് വേയാണിത്.
ഇതിന് കീഴിൽ എട്ടുവരിപ്പാതകളുള്ള രണ്ട് തുരങ്കങ്ങൾ നിർമിക്കും. ഇതിൽ ഒരു തുരങ്കം ആദ്യം നിർമ്മിക്കുന്നത് രാജസ്ഥാനിലെ മുകുന്ദ്ര വന്യജീവി സങ്കേതത്തിൽ നിന്നാണ്. മഹാരാഷ്ട്രയിലെ മതേരൻ ഇക്കോ സെൻസിറ്റീവ് സോണിലാണ് രണ്ടാം തുരങ്കം നിർമിക്കുക. ഇതിന്റെ നീളം നാല് കിലോമീറ്ററാണ്. ഈ എക്‌സ്പ്രസ് വേ മുകാന്ദ്ര, രൺതംബോർ വഴിയും കടന്നുപോകുന്നു
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രീൻ മേൽപ്പാല വനമായ ബുണ്ടി-സവായ്മാധോപൂർ ഇടയിൽ, വന്യജീവി സംരക്ഷണത്തിനായി മൂന്നര കിലോമീറ്റർ ഇടവിട്ട് 5 ഗ്രീന്‍ ഓവർ പാസുകൾ നിർമ്മിക്കുന്നു. രൺതംബോർ നാഷണൽ പാർക്ക്, ബുണ്ടി രാംഗഡ് ടൈഗർ റിസർവ്, കോട്ട മുകാന്ദ്ര ഹിൽസ് ടൈഗർ റിസർവ് എന്നിവയ്‌ക്കിടയിലുള്ള ഇടനാഴിയിലാണ് ഈ ഓവർ പാസ് നിർമ്മിക്കുന്നത്. ഈ മൂന്ന് ദേശീയോദ്യാനങ്ങളിലേക്ക് വന്യജീവികൾക്ക് എളുപ്പത്തിൽ വരാം. ഇതോടൊപ്പം മുക്കന്ദ്ര ഹിൽസ് ടൈഗർ റിസർവിൽ നാല് കിലോമീറ്ററിൽ തുരങ്കങ്ങളും നിർമിക്കുന്നുണ്ട്.

PC:Sonika Agarwal

സ്റ്റീലും സിമന്‍റും

സ്റ്റീലും സിമന്‍റും

കൊല്‍ക്കത്തയിലെ 50 ഹൗറ പാലങ്ങൾക്ക് തുല്യമായ 1.2 ദശലക്ഷം ടൺ സ്റ്റീലാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കൂടാതെ 350 ദശലക്ഷം ക്യുബിക് മീറ്റർ മണ്ണും 8 ദശലക്ഷം ടൺ സിമന്റും ഇതിൽ ഉപയോഗിക്കും.

PC:Shamoil

ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേ നിർമാണച്ചെലവ്

ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേ നിർമാണച്ചെലവ്

മുംബൈ എക്‌സ്‌പ്രസ് വേ നിർമാണച്ചെലവ് ഏകദേശം. 1,00,000 കോടി രൂപയാണ്. ഭൂമിയുടെ ഏറ്റെടുക്കല്‍ ചിലവും ഉള്‍പ്പെടെയുള്ള തുകയാണിത്. ഭാരത്മാല പരിയോജന ഫേസ്-1 പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ ഔദ്യോഗിക പ്രസ്താവന പ്രകാരം കരാർ പ്രകാരമുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ 1380 കിലോമീറ്ററിൽ 1200 കിലോമീറ്ററാണ് മൊത്തം നിർമ്മാണ വിസ്തൃതി.

PC:Satyajeet Mazumdar

503 കിലോമീറ്റര്‍ വെറും 150 മിനിറ്റില്‍.. ബാംഗ്ലൂര്‍-ഹൈദരാബാദ് യാത്രകള്‍ക്കായി സെമി ഹൈസ്പീഡ് ട്രെയിന്‍ ഉടന്‍503 കിലോമീറ്റര്‍ വെറും 150 മിനിറ്റില്‍.. ബാംഗ്ലൂര്‍-ഹൈദരാബാദ് യാത്രകള്‍ക്കായി സെമി ഹൈസ്പീഡ് ട്രെയിന്‍ ഉടന്‍

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാംചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X