Search
  • Follow NativePlanet
Share
» »ഡൽഹി - കാഠ്മണ്ഡു ബസ് യാത്ര..1250 കിമീ ദൂരം..30 മണിക്കൂര്‍..പോകാം വ്യത്യസ്തമായ ഒരു റോഡ് ട്രിപ്പിന്

ഡൽഹി - കാഠ്മണ്ഡു ബസ് യാത്ര..1250 കിമീ ദൂരം..30 മണിക്കൂര്‍..പോകാം വ്യത്യസ്തമായ ഒരു റോഡ് ട്രിപ്പിന്

ഡല്‍ഹി-കാഠ്മണ്ഡു ബസ് യാത്രയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഡല്‍ഹിയില്‍ നിന്നും ഒരു ബസ് യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ എത്ര ദൂരം വരെ പോകും?? ഉത്തരം ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കുമെങ്കിലും മിക്കവാറും ഹിമാചലും ഉത്തരാഖണ്ഡും യാത്രയില്‍ ഉറപ്പായും ഇടംനേ‌ടും. എന്നാല്‍ കുറച്ചു വ്യത്യസ്തമായി, ഇന്ത്യയില്‍ നിന്നും മറ്റൊരു രാജ്യത്തേയ്ക്ക് ബസിനു യാത്ര ചെയ്തു പോയാലോ.. അറിയാത്ത നാട്ടിലൂടെ, ഒരു ബസില്‍ ഇരുന്ന നമ്മുടെ നാട്ടിലൂടെ യാത്രപോകുന്ന അതേ ലാഘവത്തില്‍ അതിര്‍ത്തികള്‍ കടന്ന് പുത്തന്‍ ഇടങ്ങള്‍ തേടുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതാണ് സമയം.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഡല്‍ഹി-കാഠ്മണ്ഡു ബസ് സര്‍വീസുകള്‍ ഈ വർഷം ജൂണിൽ പുനരാരംഭിച്ചതോടെ ഡൽഹിയിൽ നിന്ന് നേപ്പാളിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമായി മാറി. ഡല്‍ഹി-കാഠ്മണ്ഡു ബസ് യാത്രയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഡല്‍ഹി-കാഠ്മണ്ഡു ബസ് യാത്ര

ഡല്‍ഹി-കാഠ്മണ്ഡു ബസ് യാത്ര

മാറിക്കയറുന്ന ബുദ്ധിമുട്ടുകളോ ചെക്കിങ്ങുകളോ ഇല്ലാതെ സൗകര്യപ്രദമായി ഡല്‍ഹിയില്‍ നിന്നും നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള ബസ് യാത്ര സഞ്ചാരികളുടെ ഇടയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള വിവിധ ട്രാൻസിറ്റ് പോയിന്റുകളിൽ ബസുകളോ ട്രെയിനുകളോ മാറാതെ നേരിട്ട് കരമാര്‍ഗ്ഗം എത്താം എന്നതു തന്നെയാണ് ഈ യാത്രയുടെ പ്രത്യേകത.

ഡൽഹി കാഠ്മണ്ഡു ബസ് സമയവും റൂട്ടും

ഡൽഹി കാഠ്മണ്ഡു ബസ് സമയവും റൂട്ടും

പരമാവധി കാഴ്ചകള്‍ കാണുവാന്‍ സാധിക്കുന്ന വിധത്തില്‍ പകല്‍ സമയമാണ് ബസ് ഓടുന്നത്. ഡല്‍ഹി ഗേറ്റിലെ ഡോ. അംബേദ്കർ സ്റ്റേഡിയം ബസ് ടെർമിനലിൽ നിന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന യാത്ര ഡൽഹി-ആഗ്ര-കാൺപൂർ-ലക്‌നൗ റൂട്ടിൽ ആണ് പോകുന്നത്. ബസ് ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ വഴി പോകുന്നതിനാല്‍ 49 കിലോമീറ്റര്‍ യാത്രാ കുറഞ്ഞുകിട്ടുന്നു.
അതേസമയം ഡൽഹിയിലെ മജ്നു കാ തിലയിൽ നിന്ന് പുലർച്ചെ 5 മണിക്ക് ബസ് യാത്ര തുടങ്ങുന്ന വിധത്തിലും ഒരു പ്ലാന്‍ ഉണ്ട്. ഇതില്‍ രാവിലെ 6 മണിക്ക് ഡോ അംബേദ്കർ സ്റ്റേഡിയം ബസ് ടെർമിനലിൽ നിന്ന് യാത്രക്കാരെ എടുത്ത് 7 മണിക്ക് കാഠ്മണ്ഡുവിലേക്കുള്ള യാത്ര ആരംഭിക്കും.

PC:Meghraj Neupane

 1250 കിലോമീറ്റർ

1250 കിലോമീറ്റർ

ഏകദേശം 30 മണിക്കൂര്‍ നേരമാണ് ഡല്‍ഹിയില്‍ നിന്നും കാഠ്മണ്ഡുവിലേക്കുള്ള ബസ് യാത്രയ്ക്കെടുക്കുന്നത്. 1250 കിലോമീറ്റര്‍ ദൂരമാണ് ഇതില്‍ പിന്നിടുവാനുള്ളത്. താമസിച്ച് യാത്ര ആരംഭിക്കുംതോറും അതിര്‍ത്തി കടന്നുകിട്ടുവാനുള്ള സമയത്തില്‍ മാറ്റമുണ്ടാവുകയും ചിലപ്പോള്‍ കൂടുതല്‍ സമയം കാത്തികിടക്കുകയും വേണ്ടിവന്നേക്കാം.
അതേസമയം യാത്ര രാവിലെ 7 മണിക്ക് ആരംഭിക്കുകയാണെങ്കില്‍ അതേ ദിവസം രാത്രിയോടെ ഇന്ത്യ അതിര്‍ത്തി കടന്ന് നേപ്പാളില്‍ പ്രവേശിക്കുവാന്‍ കഴിയും. അതോടെ യാത്രാ സമയം യാത്രാ സമയം 5 മുതൽ 6 മണിക്കൂർ വരെ കുറയുകയും ചെയ്യും.

കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍

 മൂന്ന് ഹാള്‍ട്ടുകള്‍

മൂന്ന് ഹാള്‍ട്ടുകള്‍

1250 കിലോമീറ്റര്‍ യാത്രയില്‍ മൂന്ന് ഹാള്‍ട്ടുകളാണ് ബസിനുള്ളത്. ഇന്ത്യയിൽ രണ്ട് ഹാൾട്ടുകളും നേപ്പാളിൽ ഒന്ന് ഹാൾട്ടും ഉണ്ടാകും- ഇത് ഭക്ഷണം കഴിക്കുന്നതിനായാണ്. പ്രഭാത ഭക്ഷണത്തിനായി ആഗ്രയ്ക്ക് സമീപം ഫിറോസാബാദിലും ഉച്ചഭക്ഷണത്തിനായി ലക്നൗവിന് സമീപത്തുള്ള ഫൈസാബാദിലും ബസ് നിര്‍ത്തും. മൂന്നാമത്തേ സ്റ്റോപ്പ് നേപ്പാളിലാണ്. ഇത് ഏകദേശം രാത്രി പത്തരയോടെ രാത്രി ഭക്ഷണം കഴിക്കുവാനായാണ് നിര്‍ത്തുന്നത്. ഇത് കൂടാകെ കസ്റ്റംസ് ചെക്കിങ്ങിനായി ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ സനൗലിയിലും നിര്‍ത്തും. ഡല്‍ഹില്‍ നിന്നു രാവിലെ പുറപ്പെടുന്ന ബസ് അടുത്ത ദിവസം ഉച്ചയ്ക്ക് 1 മണിക്ക് കാഠ്മണ്ഡുവിലെ സ്വയംഭൂ മഞ്ജുശ്രീ യതയാട്ട് പോയിന്റിൽ യാത്ര അവസാനിപ്പിക്കും.

ടിക്കറ്റ് നിരക്കും ബുക്കിങ്ങും

ടിക്കറ്റ് നിരക്കും ബുക്കിങ്ങും

ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻറെ നേതൃത്വത്തിലാണ് ഈ ബസ് സര്‍വീസ് നടത്തുന്നത്. 40 സീറ്റുകളാണ് ബസിലുള്ളത്. ഡല്‍ഹിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് ഒരു വശത്തേയ്ക്ക് 2800 രൂപയാണ്. അഞ്ച് വയസ്സിനു മുകളിലുള്ളവര്‍ മുഴുവന്‍ ടിക്കറ്റും എടുക്കേണ്ടതാണ്. രണ്ടു വയസ്സിനു താഴെയുള്ളവര്‍ക്ക് യാത്ര സൗജന്യമാണ്. ഇവര്‍ക്കായി പ്രത്യേക സീറ്റ് ലഭ്യമായിരിക്കില്ല എന്നോര്‍ക്കുക. ഓണ്‍ലൈനായും കൗണ്ടറുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാം. ഡിടിസിയുടെ വെബ്‌സൈറ്റിൽ ഓണ്‍ലൈന്‍ റിസര്‍വേഷനുള്ള സൗകര്യങ്ങള്‍ ഉണ്ട്.

രേഖകളുടെ ഒറിജിനലും ഫോട്ടോകോപ്പിയും ഹാജരാക്കിയ ശേഷം യാത്രാ തീയതിക്ക് 60 ദിവസം മുമ്പ് വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കും.

ബുക്കിങ് ഓഫീസര്‍ ഫോണ്‍ നമ്പര്‍:
Dr. Ambedkar Stadium Bus Terminal ( Delhi Gate)
Tel. - No.011-23318180, 011-23712228

മൈത്രി ബസ് സര്‍വീസ്

മൈത്രി ബസ് സര്‍വീസ്

ഡല്‍ഹി-കാഠ്മണ്ഡു ബസ് മൈത്രി ബസ് സര്‍വീസ് എന്നാണ് അറിയപ്പെടുന്നത്. ഒന്നി‌ടവിട്ട ദിവസങ്ങളിലാണ് സര്‍വീസ് ഉള്ളത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കും കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക ബസ് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് പുറപ്പെടുന്നത്. യാത്രയില്‍ ഓര്‍മ്മിക്കേണ്ട മറ്റൊരു കാര്യം നേരത്തെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഹോള്‍ട്ടുകളിലോ സ്റ്റോപ്പുകളിലോ അല്ലാതെ മറ്റൊരിടത്തും ഇറങ്ങുവാനോ കയറുവാനോ യാത്രയില്‍ അവസരം ഉണ്ടായിരിക്കുന്നതല്ല.

ആവശ്യമായ യാത്രാ രേഖകൾ

ആവശ്യമായ യാത്രാ രേഖകൾ

ഇന്ത്യൻ അല്ലെങ്കിൽ നേപ്പാളി ദേശീയതയിലുള്ള യാത്രക്കാർക്ക് യാത്ര ചെയ്യുന്നതിന് പാസ്‌പോർട്ട്, വോട്ടർ ഐഡന്റിറ്റി കാർഡ് തുടങ്ങിയ ബന്ധപ്പെട്ട സർക്കാർ അധികാരികൾ നൽകുന്ന സാധുവായ ഫോട്ടോ-ഐഡന്റിറ്റി പ്രൂഫ് ആവശ്യമാണ്.
ഇന്ത്യൻ അല്ലെങ്കിൽ നേപ്പാളി പൗരത്വം ഒഴികെയുള്ള യാത്രക്കാർക്ക് യാത്ര ചെയ്യുന്നതിന് സാധുവായ പാസ്‌പോർട്ടും വിസയും ആവശ്യമാണ്.

നേപ്പാളിന് ഒരു ട്രെയിന്‍ യാത്ര, ചിലവ് 27,896 രൂപ മുതല്‍.. ഐആര്‍സി‌ടിസിയുടെ ഈ യാത്ര ഗംഭീരം തന്നെ...നേപ്പാളിന് ഒരു ട്രെയിന്‍ യാത്ര, ചിലവ് 27,896 രൂപ മുതല്‍.. ഐആര്‍സി‌ടിസിയുടെ ഈ യാത്ര ഗംഭീരം തന്നെ...

വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X