Search
  • Follow NativePlanet
Share
» » 70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

70 ദിവസത്തില്‍ 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക് ഒരു ബസ് യാത്ര!!

റോഡ് യാത്ര ഇഷ്‌ടപ്പെടാത്തവരായി ആരു കാണില്ല... പുതിയ നാടുകളും കാഴ്ചകളും തേടിയുള്ള യാത്ര എങ്ങനെയാണ് ഇഷ്‌ടപ്പെടാതിരിക്കുക. ഇനി യാത്ര ലണ്ടനിലേക്ക് ആണെങ്കിലോ? വേറൊന്നുമല്ല റോഡ് യാത്ര തന്നെ. കുറച്ചൊന്നുമായിരിക്കില്ല ഇത് കേള്‍ക്കുമ്പോള്‍ തോന്നുന്ന അത്ഭുതം. ഇനി വിശ്വസിക്കുവാന്‍ പോലും അല്‍പം പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള ബസ് യാത്ര'അഡ്വഞ്ചേഴ്​സ്​ ഓവർലാൻഡ് എന്ന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. 70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ കടന്ന് ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയുടെ വിശേഷങ്ങള്‍!!

ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക്

ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്ക്

ഹരിയാനയിലെ ഗുരുഗ്രാമം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വഞ്ചേഴ്​സ്​ ഓവർലാൻഡ് എന്ന കമ്പനിയാണ് ഇങ്ങനെയൊരു കിടിലന്‍ യാത്രയുമായി വന്നിരിക്കുന്നത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിനാലാം വാര്‍ഷികം ആഘോഷിച്ച ദിനത്തിലാണ് കമ്പനി ഈ വാര്‍ത്തയും പുറത്തു വിടുന്നത്. എന്തുതന്നെയായാലും സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറെ സന്തോഷം പകരുന്ന ഒന്നാണിത്.

70 ദിവസം, 18 രാജ്യങ്ങള്‍, 20,000 കിലോമീറ്റര്‍

70 ദിവസം, 18 രാജ്യങ്ങള്‍, 20,000 കിലോമീറ്റര്‍

ഡല്‍ഹിയില്‍ നിന്നും യാത്ര ആരംഭിച്ച് 70 ദിവസം കൊണ്ട് 18 രാജ്യങ്ങള്‍ താണ്ടി ലണ്ടനിലെത്തുന്ന രീതിയിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. ഏകദേശം 20,000 കിലോമീറ്ററാണ് യാത്രയില്‍ പിന്നിടേണ്ടത്. ബസ് ടു ലണ്ടന്‍ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.

18 രാജ്യങ്ങളാണ്

18 രാജ്യങ്ങളാണ്

ചൈനയും പോളണ്ടും ഫ്രാന്‍സുമടക്കം 18 രാജ്യങ്ങളിലൂടെയാണ് ഈ ബസ് കടന്നു പോകുന്നത്. ഇന്ത്യ, മ്യാൻമർ, തായ്‌ലന്‍ഡ്, ലാവോസ്, ചൈന, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമനി, നെതർലാന്‍റ്സ്, ബെൽജിയം, ഫ്രാൻസ് അവസാനം ഇംഗ്ലണ്ട് എന്നിവയാണ് യാത്രയില്‍ ഉള്‍പ്പെടുന്നത്.

മൂന്നര ലക്ഷം മുതല്‍ 15 ലക്ഷം വരെ

മൂന്നര ലക്ഷം മുതല്‍ 15 ലക്ഷം വരെ

അടുത്ത മേയ് മാസത്തിലാണ് യാത്ര തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. 70 ദിവസത്തെ യാത്രയ്ക്ക് 15 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത്രയും പണം മുടക്കി യാത്ര ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്കും 70 ദിവസം യാത്ര ചെയ്യുവാന്‍ സമയമില്ലാത്തവര്‍ക്കുമായും കന്നി യാത്ര സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ആകെ നാല് പാദങ്ങളാണ് യാത്രയ്ക്കുള്ളത്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ പങ്കെ‌‌ടുക്കാവുന്ന രീതിയിലാണിത്. ഓരോ പാദങ്ങളനുസരിച്ച് മൂന്നര ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ചിലവ് വരിക.

 ഓരോ ഘ‌ട്ടങ്ങള്‍

ഓരോ ഘ‌ട്ടങ്ങള്‍

ഒന്നാം പാദത്തില്‍ ഇന്ത്യയില്‍ നിന്നും യാത്ര തുടങ്ങി മൂന്ന് രാജ്യങ്ങളാണുള്ളത്. ഇന്ത്യ, മ്യാന്മാര്‍, തായ്ലന്‍ഡ് എന്നിവയടങ്ങിയ ഒന്നാം പാദത്തില്‍ 12 ദിവസമാണ് നീണ്ടു നില്‍ക്കുക. ഇതിന് 3,50,000 രൂപയാണ്​ ഈടാക്കുക.

രണ്ടാം പാദത്തില്‍ യാത്ര തുടങ്ങുക തായ്ലന്‍ഡില്‍ നിന്നുമാണ്. ഇവിടുന്ന് ലാവോസ് വഴി 16 ദിവസം കൊണ്ട് ചൈനയിലെത്തും. ​ 4,25,000 രൂപയാണ് ചിലവ്.

മൂന്നാം പാദം ചൈനയില്‍ നിന്നും തുടങ്ങി കിർഗിസ്​താൻ, ഉസ്​ബെക്കിസ്​താൻ, കസാക്കിസ്​താൻ,റഷ്യ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഈ പാദത്തില്‍ യാത്ര 22 ദിവസം നീളും. 4,95,000 രൂപ ചിലവ്. അടുത്തതാണ് അവസാന പാദം. റഷ്യയില്‍ നിന്നും 10 രാജ്യങ്ങള്‍ 16 ദിവസം കൊണ്ട് സഞ്ചരിച്ച് ബസ് യൂറോപ്പിലെത്തും. ഈ പാദത്തിന്റെ ചിലവ് 4,25,000 രൂപയാണ്​.

ഇങ്ങനെ താല്പര്യത്തിനും സമയത്തിനുമനുസരിച്ച് യാത്ര ചെയ്യാമെങ്കിലും ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ വരെയുള്ള സഞ്ചാരികള്‍ക്ക് ആണ് കമ്പനി മുന്‍ഗണന നല്കുന്നത്.

കാഴ്ചകള്‍ നിരവധി‌

കാഴ്ചകള്‍ നിരവധി‌

ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണമെന്ന ആഗ്രഹിച്ച സ്ഥലങ്ങളാണ് ഈ യാത്രയില്‍ കാണുവാന്‍ കഴിയുക. ചൈനയിലെ പാണ്ടകളും വന്‍മതിലും മ്യാന്‍മറിലെ പഗോഡകളും കസാക്കിസ്ഥാനിൽ കാസ്പിയൻ കടലും മോസ്കോ, വിൽനിയസ്, പ്രാഗ്, ബ്രസ്സൽസ്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ സ്വപ്ന നഗരങ്ങളിലൂടെ വണ്ടി കടന്നു പോകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബസ് യാത്രയായിരിക്കുമിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

20 പേര്‍ക്ക്‌

20 പേര്‍ക്ക്‌

20 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് യാത്ര പ്ലാന്‍ ചെയ്യുന്നത്. ബിസിനസ് ക്സാസ് സീറ്റുകളാണ് ബസിനുള്ളത്. യാത്രക്കാരോടൊപ്പം ഡ്രൈവർ, അസിസ്റ്റന്‍റ് ഡ്രൈവർ, ഗൈഡ്, സഹായി എന്നിവരുമുണ്ടാകും. ഭക്ഷണം, താമസം തുടങ്ങിയവ മികച്ച സൗകര്യങ്ങളിലായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. 4 സ്റ്റാർ അല്ലെങ്കിൽ 5 സ്റ്റാർ ഹോട്ടലുകളിലെ താമസവും ഏതു രാജ്യത്തു ചെന്നാലും കഴിക്കാന്‍ ഇന്ത്യൻ ഭക്ഷണവും യാത്രയില്‍ ഉറപ്പാണ്. തിരിച്ചു വരുവാന്‍ ഇതേ റൂ‌ട്ടില്‍ തന്നെ ബസ് സര്‍വ്വീസും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അതിന് ഇത്രയും തന്നെ പണം മുടക്കേണ്ടി വരും.

യാത്ര കൊറോണയ്ക്ക് ശേഷം

യാത്ര കൊറോണയ്ക്ക് ശേഷം

ലോകത്ത് വിവിധ രാജ്യങ്ങളില്‍ കൊറോണ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ അതിനു ശേഷമേ യാത്രയുടെ രജിസ്ട്രേഷനും മറ്റു പരിപാടികളും ആരംഭിക്കുകയുള്ളൂ. യാത്രയ്ക്ക് ആവശ്യമായ വിസയും മറ്റു പേപ്പര്‍ വര്‍ക്കുകളും നടത്തുവാന്‍ കമ്പനിയുടെ സഹായം ഉണ്ടായിരിക്കും. യാത്രയുടെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് https://bustolondon.in/ എന്ന വെബ്സൈറ്റും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വര

ലോകത്തിന്‍റെ ഒന്‍പത് കോണുകളിലെ തെരുവ് കാഴ്ചകള്‍

മുംബൈയില്‍ നിന്നും ഡെല്‍ഹിയിലേക്ക് ഇനി 11 മണിക്കൂര്‍.. പറന്നു പോകുവാന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ

ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X