Search
  • Follow NativePlanet
Share
» »കയറിയാല്‍ ഇറങ്ങുവാന്‍ കഴിഞ്ഞെന്നു വരില്ല! അത്രയധികം ഭീകരമാണ് ഈ തുരങ്കങ്ങള്‍

കയറിയാല്‍ ഇറങ്ങുവാന്‍ കഴിഞ്ഞെന്നു വരില്ല! അത്രയധികം ഭീകരമാണ് ഈ തുരങ്കങ്ങള്‍

ത്തും ഇരുപതും മുതല്‍ നൂറുകണക്കിനും ആയിരക്കണക്കിനും ആളുകളെ ഉള്‍ക്കൊള്ളുന്ന തുരങ്കങ്ങള്‍ പരിചയപ്പെടാം...

ഭൂമിക്കടിയിലെ ലോകങ്ങളാണ് തുരങ്കങ്ങള്‍. ഒറ്റ നോ‌ട്ടത്തില്‍ കാണുവാനോ മനസ്സിലാക്കുവാനോ സാധിച്ചില്ലെങ്കിലും എന്നും മനുഷ്യരാശിയെ അമ്പരപ്പിക്കുന്ന കുറേ കാര്യങ്ങള്‍ തുരങ്കങ്ങള്‍
തുറന്നു കാണിച്ചിട്ടുണ്ട്. ഭൂമിക്കയില്‍ വെളിച്ചത്തില്‍ നിന്നും ഇരുളിലേക്ക് നടന്നെത്തുന്ന തുരങ്കങ്ങകള്‍ മറ്റൊരു സംസ്കാരമാണ് കാണിക്കുന്നത്.
രക്ഷപെടുവാനും ഒളിച്ചോടുവാനും മാത്രമല്ല, വ്യാവസായിക ആവശ്യങ്ങള്‍ക്കുമായെല്ലാം ഇത്തരം തുരങ്കങ്ങള്‍ നിര്‍മ്മിക്കാറുണ്ട്.

വെറുതെ കറിയിറങ്ങി പോകാവുന്നവയല്ല ഈ തുരങ്കങ്ങള്‍. ഒരു കാലഘട്ടത്തിന്റെ തന്നെ വലിയ കഥകള്‍ ഇത്തരം തുരങ്കങ്ങള്‍ക്ക് പറയുവാനുണ്ടാവും. പത്തും ഇരുപതും മുതല്‍ നൂറുകണക്കിനും ആയിരക്കണക്കിനും ആളുകളെ ഉള്‍ക്കൊള്ളുന്ന തുരങ്കങ്ങള്‍ പരിചയപ്പെടാം...

സ്ക്രീമിങ് ടണല്‍, ഒന്‍റാറിയോ

സ്ക്രീമിങ് ടണല്‍, ഒന്‍റാറിയോ

പേടിപ്പിക്കുന്ന തുരങ്കങ്ങളില്‍ ഒന്നാമത്തേതാണ് കാനഡയിലെ ഒന്‍റാറിയോയില്‍ സ്ഥിതി ചെയ്യുന്ന സ്ക്രീമിങ് ടണല്‍. തീപ്പെട്ടി ഉരച്ചു ഇതിനുള്ളില്‍ കയറിയാല്‍ പെട്ടന്നു ജ്വാലയുടെ നിറം നീലയാകുമെന്നും പേടിപ്പെടുത്തുന്ന നിലവിളികള്‍ ഇതിനുള്ളില്‍ നിന്നും കേള്‍ക്കുവാന്‍ സാധിക്കുമെന്നുമാണ് ആളുകള്‍ പറയുന്നത്.

 ബ്ലൂ ഗോസ്റ്റ് ടണല്‍,ഒന്‍റാറിയോ

ബ്ലൂ ഗോസ്റ്റ് ടണല്‍,ഒന്‍റാറിയോ

കാനഡിയിലെ മറ്റൊരു പ്രധാന തുരങ്കമാണ് ഒന്‍റാറിയോയിലെ ബ്ലൂ ഗോസ്റ്റ് ടണല്‍. സ്ക്രീമിങ് ടണലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇത് ഉപേക്ഷിക്കപ്പെട്ട ഒരു റെയില്‍വേ ടണലാണ്. തുരങ്ക നിർമാണത്തിന്റെ ഭാഗമായി അടുത്തുള്ള പള്ളി ശ്മശാനം വെള്ളപ്പൊക്കത്തിൽ മുങ്ങി. 917 മൃതദേഹങ്ങളിൽ മൂന്നിലൊന്ന് മാത്രമാണ് സ്ഥലം മാറ്റിയത്. 600 ലധികം മൃതദേഹങ്ങൾ ഉയരുന്ന വെള്ളത്തിലാവുകയും ചെയ്തുവത്രെ. അതിന്‍റെ ബാക്കിയാണ് ഇവിടുക്കെ പ്രേതശല്യം എന്നാണ് മറ്റൊരു വിശ്വാസം.

ഡെറിങ്കു, തുര്‍ക്കി

ഡെറിങ്കു, തുര്‍ക്കി

ഭൂമിക്കടിയിലെ മറ്റൊരു ലോകം തന്നെയായിരുന്നു തുര്‍ക്കിയിലെ ഡെറിങ്കു എന്നു നിസംശയം പറയാം. എന്തുകൊണ്ടും ഒരു സ‍ഞ്ചാരിയെ അത്ഭുതപ്പെടുത്തുന്നതെല്ലാം ഇവിടെയുണ്ട്. വെറും തുരങ്കം എന്നു പറയുന്നതിനേക്കാളും തുരങ്ക നഗരം എന്നു പറയുന്നതാും ശരി. കാരണം ഭൂമിക്ക‌ടിയിലെ മറ്റൊരു നഗരമാണിത്. തുര്‍ക്കിയിലെ കാപ്പഡോസിയ പ്രദേശത്ത് ഡെറിങ്കു സ്ഥിതി ചെയ്യുന്നത്. ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ആണിത് നിര്‍മ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. രാജ്യത്ത് വൈദേശിക അക്രമങ്ങളുണ്ടാകുമ്പോള്‍ ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തിലാണിത് നിര്‍മ്മിച്ചത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആളുകള്‍ക്ക് തുരങ്കത്തില്‍ അഭയം നേടുവാനും സുരക്ഷിതരായി ഇരിക്കുവാനും സാധിക്കും. ഒരു ചെറിയ നഗരം തന്നെയാണിവിടെ ഭൂമിക്കടിയിലുള്ളത്. പള്ളികള്‍, താമസിക്കുവാനുള്ള ഇടങ്ങള്‍, ഭക്ഷണ ശാലകള്‍,കുതിര ലാടങ്ങള്‍ തുടങ്ങിയവ ഈ ഭൂമിക്കടിയിലെ തുരങ്കത്തില്‍ കാണാം. ഏകദേശം 20,000 ആളുകളെ വരെ ഉള്‍ക്കൊള്ളുവാന്‍ ഇതിനു സാധിക്കും.

PC:Nevit Dilmen

കാറ്റാകോംബ്സ് ഇറ്റലി

കാറ്റാകോംബ്സ് ഇറ്റലി

ഭൂമിക്കടിയിലെ ശവക്കല്ലറകളെയാണ് കാറ്റാകോംബ്സ് എന്നു പറയുന്നത്. നീണ്ടു കിടക്കുന്ന ഈ തുരങ്കങ്ങളില്‍ നിറയെ തലയോട്ടികളും അസ്ഥികളുമാണ് കാണുവാന്‍ സാധിക്കുക. ഇറ്റലിയിലും പരിസരങ്ങളിലുമായി ഏറ്റവും കുറഞ്ഞത് നാല്പത് കാറ്റാകോംബ്സ് ഉണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ക്രിസ്ത്യന്‍ മൃദേഹങ്ങള്‍ സംസ്കരിക്കുന്നവയാണ് ഇവയിലധികമെങ്കിലും മറ്റു മതക്കാരുടെയും ജൂതന്മാരുടെയും ഒക്കെ ശവക്കല്ലറകള്‍ ഇവിടെ കാണാം. രണ്ടാം നൂറ്റാണ്ടിലേയാണ് ഇവയില്‍ മിക്കവയും. സാഹസികത ഇഷ്ടപ്പെടുന്നവര്‍ മാത്രം ഇത് സന്ദര്‍ശിച്ചാല്‍ മതിയാവും. ഇരുണ്ട വെളിച്ചത്തില്‍ കിലോമീറ്ററുകളോളം നീണ്ടു കി‌ടക്കുന്ന ഗുഹകളാണ് ഇവിടെയുള്ളത്. ഷീറ്റില്‍ പൊതിഞ്ഞ മൃതദേഹങ്ങളാണ് കുഴിയില്‍ അടക്കുന്നത്.

ഓര്‍വിറ്റോ, ഇറ്റലി

ഓര്‍വിറ്റോ, ഇറ്റലി

ഇറ്റലിയിലെ ഭൂമിക്കടിയിലുള്ള അതിമനോഹരമായ മറ്റൊരിടമാണ് ഓര്‍വിറ്റോ. യഥാര്‍ത്ഥത്തില്‍ എല്ലാ ിവധ സൗകര്യങ്ങളുമായി ഒരു കാലത്ത് മനുഷ്യര്‍ ഉപയോഗിച്ചിരുന്ന നഗരമായിരുന്നു ഇത്. ഒരു കുന്നിന്‍ മുകളിലാണിത് സ്ഥിതി ചെയ്യുന്നത്. കാലങ്ങളോളം വിസ്മൃതിയിലാണ്ടു പോയ ഇവിടം പിന്നീട് പുറംലോകം അറിയുന്നത് 1970 കളിലാണ്.440 ഗുഹകള്‍ ഇവിടെയുണ്ട്. ഇവിടെ എത്തിയാല്‍ തീര്‍ച്ചായും ഈ ഗുഹ സന്ദര്‍ശിക്കണം.

PC:Zyance

ഓള്‍ഡ് സാക്രെമെന്റോ, കാലിഫോര്‍ണിയ

ഓള്‍ഡ് സാക്രെമെന്റോ, കാലിഫോര്‍ണിയ

ഭൂമിക്ക‌ടിയിലൂടെ നടന്ന് ഇല്ലാതായ ഒരു നഗരത്തിന്‍റെ ചരിത്രം അറിയണമെങ്കില്‍ കാലിഫോര്‍ണിയയ്ക്ക് വരാം. 1861 ല്‍ 1861ല്‍ പസഫിക് മഹാസമുദ്രത്തില്‍ നിന്ന് ആഞ്ഞടിച്ച കൊടുംകാറ്റ് ഇല്ലാതാക്കിയത് സാക്രെമെന്റോ എന്ന നഗരത്തെയായിരുന്നു. അതിന്റെ ബാക്കി പത്രമാണ് ഓള്‍ഡ് സാക്രെമെന്റോ സ്‌റ്റേറ്റ് ഹിസ്‌റ്റോറിക് പാര്‍ക്ക്കാണിച്ചു തരുന്നത്. ഭൂമിക്കടിയിലെ ടണലിലൂടെ പോയി ചരിത്രം മുഴുവനും മനസ്സിലാക്കാം.

PC:Carol M. Highsmith

ഹിറ്റ്ലറിന്റെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന രഹസ്യ തടാകം. എത്തിയാൽ പിന്നെ മടങ്ങി വരവില്ലഹിറ്റ്ലറിന്റെ നിധിശേഖരം ഒളിഞ്ഞിരിക്കുന്ന രഹസ്യ തടാകം. എത്തിയാൽ പിന്നെ മടങ്ങി വരവില്ല

അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍...പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍അപ്രത്യക്ഷമായ വമ്പന്‍ നിധികള്‍...പൊടിപോലുമില്ല കണ്ടുപിടിക്കുവാന്‍

വടക്കോട്ട് വളഞ്ഞ് നില്‍ക്കുന്ന 400 മരങ്ങള്‍, കാരണം കണ്ടെത്താന്‍ കഴിയാതെ ശാസ്ത്രലോകംവടക്കോട്ട് വളഞ്ഞ് നില്‍ക്കുന്ന 400 മരങ്ങള്‍, കാരണം കണ്ടെത്താന്‍ കഴിയാതെ ശാസ്ത്രലോകം

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനംഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

Read more about: history haunted mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X