Search
  • Follow NativePlanet
Share
» »ഡിസേർട്ട് സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ; താർ മരുഭൂമി കാണാൻ ഒരു ട്രെയിൻ യാത്ര

ഡിസേർട്ട് സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ; താർ മരുഭൂമി കാണാൻ ഒരു ട്രെയിൻ യാത്ര

ഇന്ത്യയുടെ മരുഭൂനഗരങ്ങളായ ജയ്സാൽമീർ, ജോധ്‌പൂർ, ജയ്‌പൂർ എന്നീ നഗരങ്ങളെ ബന്ധപ്പെടുത്തിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്

By Maneesh

ഐആർസി‌ടിസിയുടെ നേതൃത്വത്തിൽ നിരവധി ടൂറിസ്റ്റ് ട്രെയിനുകൾ ഇന്ത്യയിൽ സർവീസ് നടത്തുന്നുണ്ട്. അതിൽ ഒരു ട്രെയിൻ സർവീസ് ആണ് ദി ഡിസേർട്ട് സർവീസ് ടൂറിസ്റ്റ് ട്രെയിൻ. ഇന്ത്യയുടെ മരുഭൂനഗരങ്ങളായ ജയ്സാൽമീർ, ജോധ്‌പൂർ, ജയ്‌പൂർ എന്നീ നഗരങ്ങളെ ബന്ധപ്പെടുത്തിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.

ഡിസേർട്ട് സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിനിനേക്കുറിച്ചും ട്രെയിൻ യാത്രയേക്കുറിച്ചും ട്രെയിനിന്റെ സ‌വിശേഷതയേക്കുറിച്ചും വിശദമായി മനസിലാക്കാം. ((Desert Circuit Tourist Train)

ജോ‌ധ്‌പൂരിനേക്കുറിച്ച് ‌‌വി‌ശദമായി വായിക്കാം

ജയ്‌പൂരിനേക്കുറിച്ച് വി‌ശദമായി വായിക്കാം

ജയ്‌സാൽമീറിനേക്കുറിച്ച് വി‌ശദമായി വായിക്കാം

ഡിസേർട്ട് സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ; താർ മരുഭൂമി കാണാൻ ഒരു ട്രെയിൻ യാത്ര
Photo Courtesy: Antoine Taveneaux

സവിശേഷതകൾ

എ സി ഫസ്റ്റ്ക്ലാസ്, എസി റ്റൂ ടിയർ സ്ലീപ്പർക്ലാസ് എന്നിങ്ങനെ രണ്ട് ക്ലാസുകളുള്ള സെമി ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ ആണ് ഡിസേർട്ട് സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ. ലോക്ക് ചെയ്യാവുന്ന സ്ലൈഡിംഗ് ഡോറുകളുള്ള രണ്ടോ നാലോ ബെഡുകൾ അടങ്ങിയ ക്യാബിനുകളാണ് ഫസ്റ്റ് ക്ലാസ്, എ സി ടൂ ടൈർ സ്ലീപ്പർ ക്ലാസ് ഓപ്പൺ കമ്പാർട്ട്മെന്റാണ്.

ഒരുമിച്ച് യാത്ര ചെയ്യുന്നവർക്ക് ഒരുമി‌ച്ച് ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ക്യാരേജ് ഈ ട്രെയിനിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഡിസേർട്ട് സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ; താർ മരുഭൂമി കാണാൻ ഒരു ട്രെയിൻ യാത്ര

Photo Courtesy: Ana Raquel S. Hernandes from Sao Paulo, Brazil

ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്രയെക്കുറിച്ച്ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്രയെക്കുറിച്ച്

തീയ്യതികൾ

ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. 2017 ജനുവരി 15, മാർ‌‌ച്ച് 4 എന്നീ തീയ്യതികളിലാണ് ട്രെയിനി‌ന്റെ അടുത്ത യാത്ര.
യാത്ര

ഡെൽഹിയിലെ സഫ്ദാർജംഗ് റെയിൽവെ സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 2.30 മണിക്കാണ് ഈ ട്രെയിൻ യാത്ര പുറപ്പെടുന്നത്. പിറ്റേദിവസം രാവിലെ 8 മണിക്ക് ജയ‌സാൽമീർ റെയി‌ൽവെ സ്റ്റേഷനിൽ ട്രെയിൻ എത്തിച്ചേരു‌ന്നു.

ട്രെയിനിൽ നിന്ന് ഹോട്ടലിലേക്കാണ് അടുത്ത യാത്ര, ബ്രേക്ക് ഫാസ്റ്റിനും വിശ്രമത്തിനും ശേഷം മരുഭൂമി തേടിയുള്ള യാത്രയാണ് അടുത്ത ഘട്ടം. അതിന് ശേഷം ഹോട്ടലിൽ എത്തി ഡിന്നർ കഴി‌ച്ച് അവിടെ തന്നെ തങ്ങുന്നു.

ഡിസേർട്ട് സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ; താർ മരുഭൂമി കാണാൻ ഒരു ട്രെയിൻ യാത്ര

Photo Courtesy: Kanthi Kiran

പിറ്റേ ദിവസം അതിരാവിലെ ട്രെയിൻ കയറി ജോധ്‌പൂരിലേക്കാണ് യാത്ര. ട്രെയിനിൽ നിന്ന് തന്നെയാണ് ബ്രേക്ക് ഫാസ്റ്റും ലഞ്ചും. ഉച്ചയോടെ ജോധ്‌പൂരിൽ എത്തിച്ചേർന്നാൽ മെ‌ഹ്റാൻഘട്ട് കോട്ട സന്ദർശിക്കുന്നു. രാത്രി ജയ്‌പൂരിലേക്ക് ട്രെയിൻ യാത്രയാണ്. ഡിന്നർ ട്രെയിനിൽ നിന്നാണ് ലഭിക്കുക.

ഡിസേർട്ട് സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ; താർ മരുഭൂമി കാണാൻ ഒരു ട്രെയിൻ യാത്ര

Photo Courtesy: Kanika Gaur

ജയ്‌പൂരിൽ

പിറ്റേ ദിവസം രാവിലെ ഒൻപത് മണിയോടെ ട്രെയിൻ ജയ്‌പൂരിൽ എത്തി‌ച്ചേരും. ട്രെയിനിൽ നിന്ന് തന്നെ ബ്രേ‌ക്ക് ഫാസ്റ്റ് കഴിച്ചതിന് ശേഷം ടൗണിലെ ഹോട്ടലിൽ വിശ്രമം. ഉ‌ച്ച ഭക്ഷണ‌ത്തിന് ശേഷം പിങ്ക് സിറ്റി ഒന്ന് ചുറ്റിയടിച്ച് കാണും. അതിന് ശേ‌ഷം ചോക്കി ധാനി ഗ്രാമത്തിലേക്കാണ് യാത്ര. ഗ്രാമത്തിൽ വച്ചാണ് ഡിന്നർ.

രാത്രിയിൽ ഹോട്ടലിൽ തിരിച്ചെത്തിയതിന് ശേഷം അമ്പേർ കോട്ടയിലേക്ക് ഒരു ജീപ്പ് യാ‌ത്രയാണ്. ഉച്ച തിരിഞ്ഞ് ഒരു മണി ആകുന്നതോടെ എല്ലാവരും ഡെൽഹിയിലേക്കുള്ള ട്രെയിനി‌ൽ തിരിച്ചെത്തും.

ഡിസേർട്ട് സർക്യൂട്ട് ടൂറിസ്റ്റ് ട്രെയിൻ; താർ മരുഭൂമി കാണാൻ ഒരു ട്രെയിൻ യാത്ര

Photo Courtesy: pradeep kumar chatte...

ചെലവ്

എ സി ഫസ്റ്റ്ക്ലാസിൽ ഒരാൾക്ക് 43,900 രൂപയും രണ്ട് പേരുണ്ടെങ്കിൽ ഒരാൾക്ക് 40,500 രൂപയും മൂന്ന് പേരുണ്ടെങ്കിൽ ഒരാൾക്ക് 40,150 രൂപയും ആണ് നിരക്ക്. 5 മുതൽ 11 വരെയുള്ള കുട്ടികൾക്ക് 23,500 രൂപയാണ് നിരക്ക്.

ടൂ ടിയർ

ഒരാൾക്ക് 36,600 രൂപയും രണ്ട് പേരുണ്ടെങ്കിൽ ഒരാൾക്ക് 33,500 രൂപയും മൂന്ന് പേരുണ്ടെങ്കിൽ ഒരാൾക്ക് 33,000 രൂപയും ആണ് നിരക്ക്. 5 മുതൽ 11 വരെയുള്ള കുട്ടികൾക്ക് 23,500 രൂപയാണ് നിരക്ക്.

Read more about: train journey irctc tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X