Search
  • Follow NativePlanet
Share
» »തനി നാടന്‍ മഴ കാണാം...അറിയാം... ഒരു യാത്ര പോയാലോ

തനി നാടന്‍ മഴ കാണാം...അറിയാം... ഒരു യാത്ര പോയാലോ

കേരളത്തിലെ ഏറ്റവും മനോഹരമായ സമയങ്ങളിലൊന്ന് മഴക്കാലമാണ്. വേനല്‍ ചൂടിന് വിട പറഞ്ഞ് ഇടിവെ‌ട്ട് മഴയെ കാത്തിരിക്കുന്ന സമയം. ചിലപ്പോള്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന മഴയും സൂര്യനെ പേരിനു പോലും പുറത്തു കാണുവാന്‍ സാധിക്കാത്ത സമയവുമൊക്കെയുണ്ടെങ്കിലും മഴ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. മഴയില്‍ മലയാളികള്‍ യാത്ര പോകുന്ന സ്ഥിരം ഇടങ്ങള്‍ പലതുണ്ട്. അതെല്ലാം മാറ്റിവെച്ച് മഴക്കാലത്ത് കേരളത്തില്‍ പരിചയപ്പെട്ടിരിക്കേണ്ട, അത്ര പ്രശസ്തമല്ലാത്ത കുറച്ചി‌‌ടങ്ങള്‍ പരിചയപ്പെടാം...

റാണിപുരം

റാണിപുരം

മഴക്കാലത്ത് മലയോരത്തിന്‍റെ കഥകള്‍ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് കാസര്‍കോഡ് ജില്ലയിലെ റാണിപുരം. പുല്‍മേടും കാടും കടന്നുള്ള ‌ട്രക്കിങ് ആണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിലെ ഊട്ടിയെന്ന അപരനാമത്തില്‍ അറിയപ്പെ‌ടുന്ന റാണിപുരം സമുദ്ര നിരപ്പില്‍ നിന്നും 780 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മടിക്കേരിയോടും തലക്കാവേരിയോടും ചേര്‍ന്നു സ്ഥിതി ചെയ്യുന്ന റാണിപുരം കാസര്‍കോഡിന്റെ മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കും. മഴക്കാടുകള്‍ക്കിടയിലൂടെ നടന്നുള്ള യാത്ര മഴയില്‍ തന്നെ അനുഭവിക്കേണ്ടതാണ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകള്‍ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച് വേണം ഇവിടെ ട്രെക്കിംഗ് നടത്താന്‍. ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില്‍ എത്തിയാല്‍ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
PC: Bibu Raj

പൈതല്‍മല‌

പൈതല്‍മല‌

സമുദ്രനിരപ്പില്‍ നിന്ന് നാലായിരത്തി അഞ്ഞൂറടി മുകളില്‍ സ്ഥിതി ചെയ്യുന്ന പൈതല്‍മല കേരളത്തിലെ ഓരോ സഞ്ചാരിയുടെയും സ്വകാര്യ അഹങ്കാരമാണ്. കാടും കോടമഞ്ഞും ആണ് ഇവി‌ടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. വേനലായാലും മഴയായാലും ഒരു മാറ്റവുമില്ലാതെ കോടമ‍ഞ്ഞുമായി നില്‍ക്കുന്ന ഇവിടം സാഹസിക സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. കണ്ണൂരുകാരു‌‌ടെ മൂന്നാര്‍ എന്നും ഇവി‌ടം അറിയപ്പെടുന്നു. മലയുടെ അടിവാരത്തുനിന്നും ആറുകിലോമീറ്ററിലധികം ട്രക്കിങ് നടത്തിയാല്‍ മാത്രമേ പൈതല്‍മലയുടെ ശിരസ്സില്‍ തൊടാനാവൂ. കോടമഞ്ഞില്‍ ദൂരക്കാഴ്ചകള്‍ കണ്ട്, ഉയരത്തില്‍ നില്ക്കുന്ന പുല്ലിനെ വകഞ്ഞുമാറ്റിയുള്ള നടത്തത്തിന്റൈ ഒടുവിലാണ് മുകളില്‍ എത്തുന്നത്. മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും നല്കുക.

PC:Kamarukv

പെരിന്തല്‍മണ്ണ

പെരിന്തല്‍മണ്ണ

പഴമയിലേക്ക് ആളുകളെ വീണ്ടും കൊണ്ടുപോകുന്ന നാടാണ് പെരിന്തല്‍മണ്ണ. പതിറ്റാണ്ടുകളോളം പിന്നിലേക്ക് കാലത്ത് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. മലബാറിൻറെയും വള്ളുവനാടിൻറെയും ഒക്കെ ചരിത്രം തിരഞ്ഞെത്തുമ്പോള്‍ ആദ്യം പരിഗണിക്കേണ്ട നാടാണിത്. പാതായിക്കര മനയാണ് ഇവിടുത്തെ പ്രശസ്തമായ ഒരിടം. നിരവധി പുരാതന ആചാരങ്ങള്‍ നിലനിന്നിരുന്ന മനയോടനുബന്ധിച്ച് വിസ്താരമുള്ള രണ്ടു കിണറുകളും അത് മൂടത്തക്കവിധത്തില്‍ വലിപ്പമുള്ള പാറകൊണ്ടുള്ള അടപ്പും കാണാം. മങ്കട കോവിലകമാണ് മറ്റൊരു കാഴ്ച.

PC:SGGH

എലിമ്പിലേരി

എലിമ്പിലേരി

വയനാട്ടില്‍ സഞ്ചാരികള്‍ അത്രയൊന്നും എത്തിപ്പെ‌‌ട്ടിട്ടും കേട്ടിട്ടുമില്ലാത്ത ഇടങ്ങളിലൊന്നാണ് എലിമ്പിലേരി. വയനാട്ടിലെ മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളിലൊന്നായി ഉയര്‍ന്നു വരുന്ന ഇവിടം കിടിലന്‍ കാഴ്ചകളാണ് സ‍ഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സാധാരണ വാഹനങ്ങൾക്കൊന്നും പോകുവാൻ സാധിക്കാത്ത റൂട്ടിൽ ഡ്രൈവിങ്ങിൽ അസാമാന്യ കൈവഴക്കം ഉണ്ടെങ്കിൽ ഫോർ വീലർ വാഹനങ്ങളുമായി ഇവിടേക്ക് വരാം. കാടുമൂടി കിടക്കുന്ന വഴിയിലൂടെ ഒരു ഓഫ് റോഡിന്റെ എല്ലാ വിധ രസങ്ങളും സാഹസികതകളും അനുഭവിക്കാൻ സാധിക്കുന്ന എലിമ്പിലേരി വയനാട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കൽപ്പറ്റയിൽ നിന്നും മേപ്പാടി വഴി ഇവിടെ എത്തിച്ചേരാം

PC:Dhruvaraj S

കാറ്റാ‌‌ടിക്കടവ്

കാറ്റാ‌‌ടിക്കടവ്

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഇടമാണ് കാറ്റാടിക്കടവ്. മനോഹരങ്ങളായ കുന്നുകളും കോടമഞ്ഞും പുല്‍മേടും ചേര്‍ന്ന ഈ പ്രദേശം മഴയാത്രയ്ക്ക് പറ്റിയ പ്രദേശം കൂടിയാണ്. കാട്ടുകല്ലുകളും ഒന്നാഞ്ഞു ചവിട്ടിയില്ലെങ്കിൽ കൂടെപ്പോരുന്ന ഉരുളന്‍ കല്ലുകളും എല്ലാം പിന്നിട്ട് ചെങ്കുത്തായി കയറിവേണം മുകളിലെത്താൻ. കാട്ടുവഴി എന്നു പറഞ്ഞാലും തെറ്റില്ല. യാത്ര മുകളിലേക്ക് അടുക്കുംതോറും തണുപ്പിന്റെ കട്ടിയും കോടയുടെ ശക്തിയും കൂടിവരും. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിയാൽ രണ്ട് മലകളാണുള്ളത്.

തൊടുപുഴയിൽ നിന്നും 19 കിലോമീർ അകലെയാണ് വണ്ണപ്പുറം സ്ഥിതി ചെയ്യുന്നത്. വണ്ണപ്പുറം കള്ളിപ്പാറ ജംങ്ഷനിൽ നിന്നാണ് കാറ്റാടിക്കടവിലേക്കുള്ള യാത്രയുടെ തുടക്കം

പൊന്മു‌‌ടി

പൊന്മു‌‌ടി

ഹൈറേഞ്ചിലെ മഴക്കാലം ആസ്വദിക്കുവാന്‍ താല്പര്യമുള്ളവര്‍ക്കു പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് പൊന്മുടി. കുന്നും മലകളും പച്ചപ്പും ഒക്കെയായി ആസ്വദിക്കുവാന്‍ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. പൊന്മുടി ഡാമാണ് മറക്കാതെ കാണേണ്ട മറ്റൊരു സ്ഥലം,

PC: K S E B

അഷ്ടമുടി കായല്‍

അഷ്ടമുടി കായല്‍

കായലില്‍ മഴ പെയ്യുന്ന അപൂര്‍വ്വ കാഴ്ച കാണുവാന്‍ താല്പര്യമുണ്ടെങ്കില്‍ പോകുവാന്‍ പറ്റിയ ഇടമാണ് അഷ്ടമുടി കായല്‍. തലസ്ഥാനത്തു നിന്നും 76 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ മനോഹരങ്ങളായ ഒരുപാട് കാഴ്ചകളുണ്ട്. ഹൗ‌സ് ബോ‌ട്ടിലെ യാത്രയും താമസവും ഇതിലുള്‍പ്പെടുന്നു. താരതമ്യേന ബഹളങ്ങളില്ലാത്ത, ശാന്തമായ ഇടമാണിത്.

PC: Arunvrparavur

അതിരപ്പള്ളി

അതിരപ്പള്ളി

മഴക്കാലത്ത് ഒരു യാത്രയുണ്ടെങ്കില്‍ തീര്‍ച്ചയും കണ്ടിരിക്കേണ്ട സ്ഥലമാണ് അതിരപ്പള്ളി. ആര്‍ത്തലച്ചു താഴേക്ക് പതിക്കുന്ന വെള്ളച്ചാ‌ട്ടമാണ് ഇവിടെയുള്ളത്. മഴക്കാലത്ത് അല്പം സാഹസികമാണ് യാത്രയെങ്കിലും അതിനൊത്ത കാഴ്ചകള്‍ ഇവിടെ ലഭിക്കുമെന്നതിനാല്‍ അതൊരു നഷ്‌‌ടമാവുകയേയില്ല. ഇന്ത്യയിലം നയാഗ്ര എന്നാണ് അതിരപ്പള്ളി അറിയപ്പെടുന്നത്,

PC: Sorcerer81

മൂന്നാര്‍

മൂന്നാര്‍

മഴക്കാലത്ത് ഓഫ് സീസണാണെങ്കിലും എത്തിയാല്‍ ഒട്ടും നിരാശ തോന്നാത്ത ഇടമായിരിക്കും മൂന്നാര്‍.കോടമഞ്ഞിലും തേയിലത്തോട്ടങ്ങളിലും മാത്രമൊതുക്കാതെ മൂന്നാറിന്റെ വ്യത്യസ്ത ഭാഗങ്ങല്‍ കണ്ടുതീര്‍ക്കുവാന്‍ ഈ സമയം പ്രയോജനപ്പെടുത്താം. സമയം ചിലവഴിച്ച് ഇറങ്ങിയാല്‍ ഇഷ്ടംപോലെ കാഴ്ചകള്‍ ഇവിടെ കാണാം.

മഴയാത്ര ആസ്വദിക്കാം... അ‌ടിച്ചുപൊളിക്കുവാന്‍ ഈ സ്ഥലങ്ങള്‍

മഴക്കാലം അത് കേരളത്തിലെ തന്നെയാണ് ബെസ്റ്റ്.. കാരണമിതാണ്

നോക്കേണ്ട...എത്ര നോക്കിയാലും ഈ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ കാണില്ല!!!

ജെരുസോപ്പ ജോഗ് വെള്ളച്ചാട്ടമായി മാറിയ കഥ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X