Search
  • Follow NativePlanet
Share
» »ആദ്യമായി യാത്ര പോകുന്നവർക്കായി ഇന്ത്യയിലെ ഈ സ്ഥലങ്ങൾ

ആദ്യമായി യാത്ര പോകുന്നവർക്കായി ഇന്ത്യയിലെ ഈ സ്ഥലങ്ങൾ

നാമോരോരുത്തരും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ യാത്രികരാണ്.. ചിലർ തങ്ങളുടെ തൊഴിലിനു വേണ്ടി യാത്ര ചെയ്യുന്നു. മറ്റു ചിലർ ഈ ലോകത്തിന്റെ വിസ്മയങ്ങളും ചാരുതയുമൊക്കെ കണ്ടെത്താനായി യാത്രചെയ്യുന്നു. വേറെ കുറച്ച് ചിലർ തങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്താനായി മാത്രം യാത്ര ചെയ്യുന്നു. നിങ്ങളിവരിൽ ഏതു വിഭാഗത്തിൽ പെടും എന്നതിലല്ല പ്രധാന്യം...! യാത്രയിലുള്ള നിങ്ങളുടെ അഭിനിവേശവും അത്യുത്സാഹവുമൊക്കെ ഒരിക്കലും കൈമോശം വരാതെ കാത്ത് സൂക്ഷിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് ഏറ്റവും വിശിഷ്ടമായ കാര്യം.....! യാത്രയെ ഇത്തരത്തിൽ അകമഴിഞ്ഞ് ആരാധിക്കുകയും ഇനിയങ്ങോട്ട് എപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ആദ്യയാത്ര എവിടെ നിന്ന് തുടങ്ങണം എന്ന് ഞങ്ങൾ പറഞ്ഞു തരാം..

ഇന്നിവിടെ ഞങ്ങൾ നിങ്ങൾക്കായി ഇന്ത്യയിലെ ഏറ്റവും ഹൃദ്യമായ സ്ഥലങ്ങളെ പട്ടികപ്പെടുത്തുന്നു.. ആദ്യ യാത്രയ്ക്കായി ഒരുങ്ങുന്ന നിങ്ങളോരോരുത്തരും ഈ സ്ഥലങ്ങളിലേക്ക് എത്തിച്ചേർന്നാൽ ആദ്യയാത്ര പകർന്നുതരുന്ന മറക്കാനാവാത്ത അനുഭവങ്ങളെ നിങ്ങൾക്ക് സ്വായത്തമാക്കാം. ഇതുവഴി നിങ്ങൾക്ക് വീണ്ടും കൂടുതൽ കൂടുതൽ യാത്ര ചെയ്യാനുള്ള ഉൾപ്രേരണ ലഭിക്കുകയും ചെയ്യും.. അത്തരത്തിലൊരു ചിന്താഗതിയും കാഴ്ചപ്പാടും ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾ തീർച്ചയായുമൊരു മുഴുവൻ സമയ സഞ്ചാരിയായി മാറിക്കൊണ്ട് ലോകം മുഴുവൻ ചുറ്റി നടക്കാൻ നിർബന്ധിതരാകും.. അത്തരത്തിലൊരാളായിത്തീരാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ബാഗുകൾ പായ്ക്കു ചെയ്യുന്നതിന് മുൻപ് ആദ്യയാത്രയ്ക്ക് അനുയോജ്യമായ ഇന്ത്യയിലെ മികച്ച ചില സ്റ്റോപ്പേജുകളെക്കുറിച്ച് വായിച്ചറിയാം.

മേഘാലയ

മേഘാലയ

ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങളെല്ലാം തന്നെ പ്രകൃതി മനോഹരമായ കാഴ്ചളാൽ സമ്പന്നമാണ്. എന്നാൽ ഇങ്ങോട്ടേക്കുള്ള യാത്രകൾ കുറച്ച് കഠിനമായതുകൊണ്ടുതന്നെ അധികമാളുകളൊന്നും ഇങ്ങോട്ടേക്ക് വന്നെത്താൻ തുനിയാറില്ല. എന്നാൽ ഒരിക്കലിവിടെ വന്നെത്തിയാൽ നിങ്ങൾക്ക് പിന്നെ തിരിച്ചു പോകാനും തോന്നിയെന്ന് വരില്ല. പ്രത്യേകിച്ചും ആൾത്തിരക്കേറിയ നഗരജീവിതത്തിന്റെ കോലാഹലങ്ങളിൽ നിന്നും ഓടിയൊളിക്കാനാഗ്രഹിക്കുന്നവർക്ക് ആഹ്ലാദപൂർണ്ണമായി സമയം ചെലവഴിക്കാൻ അവസരമൊരുക്കുന്ന സ്ഥലമാണ് വടക്കുകിഴക്കൻ മേഖലയിലെ മേഘാലയ സംസ്ഥാനം. മേഘങ്ങളുടെ ആലയമെന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയുന്ന ഈ സ്ഥലം ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിൽ ഒന്നാണ്. ഈ സംസ്ഥാനം ഈ ലിസ്റ്റിൽ ചേർത്തതിന്റെ പ്രധാന കാരണം ഇവിടുത്തെ പ്രശാന്തമായ അന്തരീക്ഷവും അതിമനോഹരമായ സൗന്ദര്യ വ്യവസ്ഥിതിയും കൊണ്ടു തന്നെയാണ്.. മേഘാലയയിൽ നിങ്ങളെ അത്ഭുതപ്പെടുത്താൻ ശേഷിയുള്ള നിരവധി കാര്യങ്ങളുണ്ട്. ഇവിടേക്ക് വിരുന്നിന് വന്നെത്തി നിങ്ങൾ ചെയ്യുന്നതെന്തും നിങ്ങളുടെ ജീവിതത്തിൽ അവിസ്മരണീയമായിരിക്കും. ഇവിടെ നിങ്ങൾക്ക് നിർമ്മലമായ ഗ്രാമപ്രദേശങ്ങളേയും പ്രശാന്തമായ ഒഴുകുന്ന നദികളെയും കടയുടമയില്ലാത്ത കടകളെയും ഒക്കെ കാണാനാവും. മേഘാലയ നിങ്ങളുടെ ആദ്യ യാത്രയ്ക്ക് അനുയോജ്യമായൊരു സ്ഥലമാണെന്ന് തോന്നുന്നില്ലേ?

മൗലിങ്ങ്നോങ്, ദാവ്കി, ചിറാപുഞ്ചി, ഷില്ലോങ് എന്നിവയൊക്കെ മേഘാലയിലെ വിശിഷ്ടമായ സ്ഥലങ്ങളാണ്.. ഇവിടെ വന്നെത്തുമ്പോൾ ഇവയൊന്നും സന്ദർശിക്കാതെ തിരിച്ചുപോകണമെന്ന് ചിന്തിക്കരുത്

സപ്ത സഹോദരിമാരിലെ സപ്താത്ഭുതങ്ങള്‍

PC:Ashwin Kumar

അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശ്

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന സ്വർഗീയ സമ്പന്നമായ ഒരു സംസ്ഥാനമാണ് അരുണാചൽപ്രദേശ്. ചരിത്രാന്വേഷികളിലും പ്രകൃതിസ്നേഹികളിലും തുടങ്ങി സാഹസിക യാത്രികരേയും ഫോട്ടോഗ്രാഫർമാരെയും ഒക്കെ ഒരുപോലെ വിസ്മയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഈ സ്ഥലം ഒരിക്കലും ഒട്ടും മടി കാട്ടിയിട്ടില്ല.

നിങ്ങളുടെ ആദ്യ യാത്ര വ്യത്യസ്തമായി തന്നെ ആരംഭിയ്ക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ തീർച്ചയായും അരുണാചൽ പ്രദേശിനെ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ചേർത്തുകൊള്ളൂ... പ്രഭാതത്തെ മനസ്സുനിറഞ്ഞ് ആസ്വദിക്കാനായി ഇതിനേക്കാൾ നല്ലൊരു സ്ഥലമില്ല. ടിബറ്റിയൻ സംസ്കാരത്തെക്കുറിച്ച് കൂടുതലറിയാനും വടക്കുകിഴക്കൻ ഇന്ത്യയുടെ നാട്ടിൻപുറങ്ങളിലേക്ക് കടന്നുചെന്ന് അവിടുത്തെ ജീവിതശൈലിയെ പറ്റി പഠിക്കാനും അവസരമൊരുക്കുന്ന മികച്ച ഒരു സ്ഥലമാണ് അരുണാചൽ പ്രദേശ്. ഇവിടെ നിങ്ങൾക്ക് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നിരവധി സ്ഥലങ്ങളെ കാണാനാവും ആകാശം തൊട്ടുനിൽക്കുന്ന പർവതങ്ങളുടെ മുകളിലൂടെ മേഘങ്ങൾ കടന്നു പോകുന്നത് കാണുമ്പോൾ തീർച്ചയായും നിങ്ങൾ അത്ഭുതഭരിതരാകും. തവാംഗ്, ബോംദില, ഭാലുക്പോങ്, സിറോ, ഇറ്റാനഗർ എന്നിവയെല്ലാം ഇവിടുത്തെ സൗന്ദര്യമാർന്ന ഭൂപ്രകൃതിയും നിർവ്വചിക്കുന്ന പ്രധാന സ്ഥലങ്ങളാണ്

PC:Joshua Singh

കേരളം

കേരളം

ദൈവത്തിൻറെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന മനോഹരമായ നമ്മുടെ കേരളത്തിൻറെ ആത്മാവിനെ തൊട്ടറിയാതെ നാം വേറെങ്ങോട്ട് പോയിട്ട് എന്ത് കാര്യം...! ലോകമെമ്പാടും നിന്നുള്ള അനേകം വിനോദസഞ്ചാരികളെ വർഷത്തിലുടനീളം ഒരുപോലെ ക്ഷണിച്ചുവരുത്തുന്ന ഇന്ത്യയിലെ ചുരുക്കംചില സ്ഥലങ്ങളിൽ ഒന്നാണ് ഇത്.. പടുകൂറ്റൻ കാട്ടുവനങ്ങളും, കായലിലെ ബോട്ട് യാത്രകളും, ആൾത്തിരക്കില്ലാത്ത കടൽത്തീരങ്ങളും, ട്രക്കിങ് വീഥികളും ഒക്കെ തീർച്ചയായും ഈ നാടിനെ ദൈവത്തിൻറെ സ്വന്തം ഭവനമാക്കിമാറ്റുന്നു. അതുകൊണ്ടുതന്നെ ആദ്യയാത്രയ്ക്ക് ഇറങ്ങുന്ന ഏതൊരു സഞ്ചാരിയും അവരുടെ യാത്ര ആരംഭിക്കേണ്ടത് കേരളത്തിലെ അതിമനോഹരമായ സ്ഥലങ്ങളിൽ നിന്നായിരിക്കണം. ആലപ്പുഴ, മൂന്നാർ, വയനാട്, കോവളം, വർക്കല, തിരുവനന്തപുരം എന്നെ സ്ഥലങ്ങളൊക്കെ തീർച്ചയായും പോയി പര്യവേഷണം ചെയ്യണ്ട സ്ഥലങ്ങളാണ്..

പ്രളയം തൂത്തെറിഞ്ഞാലും വീണ്ടും കൈപിടിച്ചുയർത്തെഴുന്നേൽക്കുന്ന ചെങ്ങന്നൂർ!!

PC:Nishanth Jois

വാരാണസി

വാരാണസി

ലോകത്തിലെ ഏറ്റവും പുരാതനമായ സ്ഥലങ്ങളിലൊന്നിനെ നഷ്ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ..? ഇവിടുത്തെ അന്തരീക്ഷത്തിൽ നിങ്ങൾക്ക് ദൈവികതയുടെയും ആത്മീയതയുടെയും സാരാംശത്തെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയും.. അതിനാൽ, നിങ്ങളുടെ യാത്രാ പട്ടികയിൽ ലോകമെമ്പാടുമുള്ള സഞ്ചാരികൾ പുണ്യസ്ഥലമായി കണക്കാക്കിയിരിക്കുന്ന ഈ വിശുദ്ധനഗരത്തെ കൂട്ടിച്ചേർക്കണ്ടതുണ്ട്.. ഗംഗാ നദിയുടെ തീരങ്ങളിലാണ് വരാണസി പ്രദേശം സ്ഥിതിചെയ്യുന്നത്. വൈകുന്നേരങ്ങളിൽ നടക്കുന്ന ഇവിടുത്തെ ഹൈന്ദവ പൂജകൾ ഏവരുടെയും മനസ്സ് നിറയ്ക്കുന്ന ഒന്നാണ്. ഇവയെല്ലാം കൂടാതെ ഇവിടുത്തെ കാശി വിശ്വനാഥ ക്ഷേത്രം, സാരാനാഥ് എന്നിവയൊക്കെ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

ഉദയാസ്തമയവേളയിൽ വാരണാസിയിലെ ഗംഗാ നദിയുടെ തീരങ്ങളിൽ ചെന്ന് ഒരു ബോട്ട് സവാരി നടത്തുകയാളെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ കൂടുതൽ ശാന്തമാക്കാനും മികച്ച കാഴ്ച്ചകളെ കണ്ടുമടങ്ങാനുമാവും

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

PC:Juan Antonio Segal

 ഉദയ്പൂർ

ഉദയ്പൂർ

രാജാധിപത്യത്തെ ഒരു അദ്ധ്യായം കൂടി ചേർത്തു വച്ചില്ലെങ്കിൽ ഇന്ത്യയുടെ ചരിത്രം എങ്ങനെ പൂർണ്ണമാകും.. രാജ്യം, രാജാവ് എന്നൊക്കെ കേൾക്കുമ്പോൾ ഒരു യാത്രികന്റെ മനസ്സിലേക്ക് ആദ്യമേ ഓടിയെത്തുന്നത് ഒരേയൊരു പേരാണ്. രാജസ്ഥാൻ....! ഒരു കാലഘട്ടത്തിൻറെ മുഴുവൻ ചരിത്രവും രക്തംകൊണ്ട് ചരിത്രത്താളുകളിൽ എഴുതിച്ചേർത്ത ഒരു സംസ്ഥാനത്തെ നമുക്കെങ്ങനെ മാറ്റി നിർത്താനാകും..? രജപുത് രാജപരമ്പരയുടെ പ്രശസ്തിയെക്കുറിച്ചും അവരുടെ താല്പര്യങ്ങളെക്കുറിച്ചുമൊക്കെ വിശദമായി പഠിക്കാൻ അവസരമൊരുക്കുന്ന വിശിഷ്ടമായൊരു സ്ഥലമാണ് ഉദയ്പൂർ നഗരം.. ഇവിടുത്തെ മഹത്തായ കൊട്ടാരങ്ങളെ ചിത്രങ്ങളായി പകർത്താനും അതിന്റെ ഇടനാഴിയിലൂടെ നടന്നുകൊണ്ട് സ്മാരകങ്ങളെ തൊട്ടുതലോടാനും ഉദയ്പൂരിന്റ അതിരുകൾക്കുള്ളിൽ അവസരമുണ്ട്. ഇവിടുത്തെ തടാകങ്ങളുടെ മനോഹാരിതയെ മുഴുവനായും ആസ്വദിക്കാൻ നിങ്ങൾക്ക് സാധിക്കും. എന്തെന്നാൽ സ്ഥലം തടാകങ്ങളുടെ നഗരം എന്നല്ലേ അറിയപ്പെടുന്നു.

PC:Cheryl

 ഹൈദരാബാദ്

ഹൈദരാബാദ്

അതെ, ഹൈദരാബാദ് എന്ന സ്ഥലം ഈ പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ പ്രധാന കാരണം ചരിത്രമുറങ്ങുന്ന ചാർമിനാർ എന്ന പട്ടണത്തിന്റെ ആസ്ഥാനമെന്നതുകൊണ്ട് മാത്രമല്ല. ഇവിടുത്തെ രുചിഭേദങ്ങൾ നിറഞ്ഞ ഭക്ഷണശാലകളുടെ പേരിൽ കൂടിയാണ്. ഹൈദരാബാദി ബിരിയാണിയെക്കുറിച്ച് കേൾക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ...?. നിങ്ങളൊരു ഭക്ഷണപ്രിയനാണെങ്കിൽ തീർച്ചയായും ഹൈദരാബാദ് സന്ദർച്ചിരിക്കണം. ആഡംബര പൂർണ്ണമായ ദക്ഷിവിഭവങ്ങൾ വിളമ്പുന്ന തെരുവോരശാലകളെ കൂടാതെ ചരിത്രത്താളുകളിൽ ഇടം പിടച്ച ചാർമിനാർ, ഗോൽക്കോണ്ട കോട്ട, ഹുസൈൻ സാഗർ തടാകം എന്നിവയൊക്കെ നിങ്ങൾക്ക് സന്ദർശിക്കാം.

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ലോകപ്രസിദ്ധമായ ഇന്ത്യാ ഗേറ്റ്യും, ചെങ്കോട്ടയുമൊക്കെ നിലകൊള്ളുന്ന ഡൽഹി പട്ടണവും, പ്രണയത്തിൻറെ എക്കാലത്തെയും മനോഹര ശില്പമായ താജ്മഹൽ നിലകൊള്ളുന്ന ആഗ്രയും ഒക്കെ എന്തുകൊണ്ട് ഞങ്ങളി പട്ടികയിൽ ചേർത്തില്ല എന്ന്.. ഒരു കാര്യം തുറന്നു പറയട്ടെ....! ഈ സ്ഥലങ്ങളൊക്കെ തന്നെ ഇക്കാലയളവിൽ വളരെയധികം ജനത്തിരക്കേറിയ ഒന്നായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങളുടെയൊക്കെ നവമായ സൗന്ദര്യസമ്പത്ത് പതിയെപ്പതിയെ കുറഞ്ഞുവരികയാണ്. എങ്കിലും അവയൊക്കെ തീർച്ചയായും സന്ദർശിക്കേണ്ടവ തന്നെയാണ്. ഒരു പക്ഷേ അവയെല്ലാം നിങ്ങളുടെ ഭാവി യാത്രകളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. ആദ്യമായി സഞ്ചാരത്തിനിറങ്ങുന്ന ഒരാളായ നിങ്ങൾക്ക് ഈ യാത്ര കഴിയാവുന്നത്ര അടിപൊളിയാക്കണ്ടേ...?? എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന ഒന്നായി നിങ്ങളുടെ ആദ്യ യാത്രയെ മാറ്റിമറിക്കാനായി മുകളിൽ പറഞ്ഞ സ്ഥലങ്ങളിലേക്ക് നമുക്ക് ചെന്നെത്താം.

നിശ്ചലമായ ജലത്തിലൂടെ ഒഴുകി നടക്കുന്ന മാന്ത്രിക ദ്വീപുകൾ!!!

ലൈംഗികത തുറന്നു പറയുവാൻ മടിക്കുന്ന നാട്ടിൽ കല്ലുകളിൽ കാമസൂത്ര കൊത്തിയ ക്ഷേത്രം....

PC:Bernard Gagnon

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more