Search
  • Follow NativePlanet
Share
» »ടിപ്പു സുൽത്താൻ ജനിച്ച ദേവനഹള്ളി കോട്ട

ടിപ്പു സുൽത്താൻ ജനിച്ച ദേവനഹള്ളി കോട്ട

അവസാന ശ്വാസം വരെയും പൊരുതി നിന്ന് പോരാടിയ ടിപ്പു സുൽത്താൻ എന്ന പോരാളി ജന്മമെടുത്ത ദേവനഹള്ളിയെക്കുറിച്ച് അറിയാം...

ബാംഗ്ലൂർ നഗരത്തിലെ ചരിത്ര ഇടങ്ങളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം മാറി നിൽക്കുന്ന ഒരിടമുണ്ട്. ബാംഗ്ലൂർ പാലസും നന്ദി ഹിൽസും ടിപ്പു സുൽത്താൻ സമ്മർ പാലസും ഒക്കെ കേട്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി, അധികമൊന്നും അറിയപ്പെടാത്ത ഇടമാണ് ദേവനഹള്ളി കോട്ട. മൈസൂർ കടുവയായി, ഭരണാധികാരികളെയും ബ്രിട്ടീഷുകാരെയും ഒരുപോല പേടിപ്പിച്ച ടിപ്പു സുൽത്താന്‌ ജനിച്ച ഇടം എന്നു കേട്ടാൽ കുറച്ചു പരിചയമൊക്കെ തോന്നും! ചരിത്രത്തോട് ഇത്രയൊക്കെ ചേർന്നു നിൽക്കുന്ന ഇടമാണെങ്കിലും ബാംഗ്ലൂരുകാർക്കു പോലും ഈ നാടിനെ ശരിക്കും അറിയില്ല എന്നതാണ് സത്യം.
അവസാന ശ്വാസം വരെയും പൊരുതി നിന്ന് പോരാടിയ ടിപ്പു സുൽത്താൻ എന്ന പോരാളി ജന്മമെടുത്ത ദേവനഹള്ളിയെക്കുറിച്ച് അറിയാം...

പടയാളി ജന്മമെടുത്ത നാട്

പടയാളി ജന്മമെടുത്ത നാട്

ബാംഗ്ലൂർ നഗരത്തിൽ നിന്നും ഏകദേശം 40 കിലോമീറ്ററോളം അകലെ, എയർപോർട്ട് റോഡിലൂടെ സഞ്ചരിച്ചാണ് ടിപ്പു സുൽത്താൻ ജനിച്ച ദേവനഹള്ളിയിലെത്തേണ്ടത്. ബാംഗ്ലൂർ നഗരത്തിനു പുറത്തായതുകൊണ്ടു തന്നെ ഇവിടം അധികം സന്ദർശകരെ പ്രതീക്ഷിക്കേണ്ടതില്ല. കോട്ടയും അതിനുള്ളിലെ ഗ്രാമവും ഒരു പോരാളി ജനിച്ച മണ്ണ് എന്ന ഇമേജ് ആയിരിക്കില്ല ആദ്യ കാഴ്ചയിൽ ഈ കോട്ട നല്കുന്നത്.

PC:Placidsun

20 ഏക്കർ കോട്ട

20 ഏക്കർ കോട്ട

20 ഏക്കർ സ്ഥലത്തായാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ആവധിയിലെ മല്ല ബൈരേ ഗൗഡയാണ് തന്റെ സമുദായത്തെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിനായി ഒരു കോട്ട ഇവിടെ നിർമ്മിക്കുന്നത്. 1501 ൽ നിർമ്മിച്ച കോട്ടയുടെ ഭരണം പതിനെട്ടാം നൂറ്റാണ്ടുവരെ അദ്ദേഹത്തിന്റെ ആളുകളായിരുന്നു നടത്തിയിരുന്നത്. പിന്നീടാണ് കോട്ടയുടെ ചരിത്രം മാറിമറിയുന്നത്. 1791 ൽ മൈസൂർ ദളവയായിരുന്ന നൻജരാജിയ ഇവിടം കീഴടക്കി. പിന്നീട് പിന്ചുടർച്ചക്കാർ വഴി ടിപ്പു സുൽത്താന്റെ പിതാവായിരുന്ന ഹൈദരലിയിലേക്ക് വരുകയും ടിപ്പു ഇവിടെ ജനിക്കുകയും ചെയ്തു. പിന്നീട് ഇവിടം ബ്രിട്ടീഷുകാർ സ്വന്തമാക്കുകയായിരുന്നു.

PC:Tinucherian

കൊട്ടാരമൊന്നുമില്ല...

കൊട്ടാരമൊന്നുമില്ല...

ടിപ്പു സുൽത്താന്റെ ജന്മസ്ഥലമല്ലേ, അതൊരു കൊട്ടാരമായിരിക്കും എന്നു പ്രതീക്ഷിച്ചു ചെന്നാൽ ചിന്തകൾ പാടേ തെറ്റും. കോട്ടയ്ക്കുള്ളിൽ കുറച്ചങ്ങ് നടന്നാൽ ടിപ്പുവിന്‍റെ ജന്മസ്ഥലം എന്നെഴുതിവെച്ചിരിക്കുന്ന ബോർഡും വർഷവും മാത്രമേ കാണുവാനുള്ളൂ.
ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിത പ്രദേശമായാണ് ഇവിടമുള്ളത്.

PC:Tinucherian

ചരിത്രം പറയുന്നത് ഇങ്ങനെ

ചരിത്രം പറയുന്നത് ഇങ്ങനെ

പതിനഞ്ചാം നൂറ്റാണ്ടിലാണ് ദേവനഹള്ളിയുടെ ചരിത്രം തുടങ്ങുന്നത്. ഇന്നത്തെ കാഞ്ചീപുരത്തു നിന്നും ഇവിടെ എത്തിയ ഒരു കുടുംബം നന്ദി ഹിൽസിനു താഴെയുള്ള രാമസ്വാമി ബേട്ടയിൽ താമസമാക്കി. അവരുടെ നേതാവായിരുന്ന റാണാ ബൈരെ ഗൗഡയുടെ ആഗ്രഹപ്രകാരം ഒരു കൂട്ടമായി അവർ അവിടെ താമസമാരംഭിച്ചു. ഇന്ന് ആവതി എന്നറിയപ്പെടുന്ന ഒതി ഗ്രാമത്തിലായിരുന്നു അവർ തങ്ങളുടെ ഗ്രാമത്തെ നിർമ്മിച്ചത്. അദ്ദേഹത്തിന്റെ മകനായിരുന്ന മല്ലാ ബൈരെ ഗൗഡയാണ് ഇന്നത്തെ ദേവനഹള്ളി, ചിക്ക ബല്ലാപുര, ദോഡ്ഡ ബല്ലാപുര തുടങ്ങിയ ഇടങ്ങൾ സ്ഥാപിക്കുന്നത്. ബാംഗ്ലൂർ നഗരത്തിന്റെ സ്ഥാപകനായിരുന്ന കെംപഗൗഡയും ഇവരുടെ കുടുംബത്തിൽ നിന്നുമുള്ളയാളാണ്.
പിന്നീട് പലഭരണാധികാരികളിലൂടെയും ഇവിടം കടന്നു പോയി. ശേഷം വിജയനഗര രാജാക്കന്മാരുടെ കാലത്താണ് മല്ല ബൈരെ ഇവിടെ മണ്ണുകൊണ്ട് ഒരു കോട്ട നിർമ്മിക്കുന്നത്. അതുകഴിഞ്ഞ് മൈസൂർ വോഡയാർമാരുടെ കമ്മാൻഡ് ആയിരുന്ന നൻജ രാജ ഇവിടം കീഴടക്കുകയും ഇത് ഹൈദരാലിയിലും തുടർന്ന് ടിപ്പു സുൽത്താനിലും എത്തുകയായിരുന്നു.

PC:Tinucherian

കോട്ടയ്ക്കുള്ളിലെ ക്ഷേത്രങ്ങൾ

കോട്ടയ്ക്കുള്ളിലെ ക്ഷേത്രങ്ങൾ

ബാംഗ്ലൂരിലെ ഏതു കോട്ടയുടെ ചരിത്രം നോക്കിയാലും ധാരാളം ക്ഷേത്രങ്ങൾ കോട്ടകൾക്കുള്ളിൽ കാണുവാൻ കഴിയും. ഇവിടെയും സ്ഥിതി തീരെ വ്യത്യസ്തമല്ല. ഏറ്റവും പഴക്കമുള്ള വേണുഗോപാല സ്വാമി ക്ഷേത്രമാണ് ഇതിൽ ഏറ്റവും പ്രധാനം. അതു കൂടാതെ കോട്ടയ്ക്കുള്ളിലെ ഗരുഡ സ്തംഭവും രാമായണത്തിലെയും കൃഷ്ണന്‍റെ ജീവിതത്തിലെയും പ്രധാന സംഭവങ്ങൾ കൊത്തിവെച്ചിരിക്കുന്ന കൊത്തുപണികളും വിഗ്രഹങ്ങളും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്. വ്യത്യസ്ത ഭരരണാധികാരികളുടെ സമയത്തെ നിർമ്മാണ പ്രത്യേകതകൾ ഇവിടുത്തെ ക്ഷേത്രങ്ങളുടെ നിർമ്മാണത്തിൽ കാണുവാൻ സാധിക്കും.
PC:Tinucherian

കോട്ടയ്ക്കുള്ളിലെ ഗ്രാമം

കോട്ടയ്ക്കുള്ളിലെ ഗ്രാമം

സാധാരണ ഒരു ഗ്രാമമായ ഇവിടെ ഇന്നും കോട്ടയ്ക്കുള്ളിൽ പാർക്കുന്ന ജനങ്ങളെ കാണുവാൻ സാധിക്കും. ജനങ്ങൾ താമസിക്കുന്ന ഇടത്തു നിന്നും കുറച്ച് മുന്നോട്ട് പോകണം കോട്ടയിലെത്തുവാനെങ്കിലും സാങ്കേതികമായി അവരും കോട്ടയ്ക്കുള്ളിലാണ്.

PC:wikipedia

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ബാംഗ്ലൂർ നഗരത്തിൽ നിന്നും 40 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. മാറത്തഹള്ളിയിൽ നിന്നും വൈറ്റ് ഫീൽഡ് ബിൽ കയറി ബ്രൂക്ക് ബോണ്ട് വഴി ഹോസ്പേട്ടിലേക്ക് പോകാം. ഇവിടെ നിന്നും ദേവനഹള്ളിക്ക് ബസ് കിട്ടും. ബസ് സ്റ്റാൻഡില്‍ നിന്നും ഒരഞ്ചു മിനിട്ട് നടന്നാൽ കോട്ടയുടെ കവാടത്തിലെത്താം.

ടിപ്പു സുൽത്താന്റെ കഥകളുറങ്ങുന്ന ശ്രീരംഗപട്ടണത്തെ മറ‍ഞ്ഞിരിക്കുന്ന അ‍ഞ്ച് തുരങ്കങ്ങൾടിപ്പു സുൽത്താന്റെ കഥകളുറങ്ങുന്ന ശ്രീരംഗപട്ടണത്തെ മറ‍ഞ്ഞിരിക്കുന്ന അ‍ഞ്ച് തുരങ്കങ്ങൾ

അലഹബാദ് കോട്ട- ആത്മഹത്യ തടയാൻ നിർമ്മിച്ച കോട്ടയുടെ കഥയിങ്ങനെഅലഹബാദ് കോട്ട- ആത്മഹത്യ തടയാൻ നിർമ്മിച്ച കോട്ടയുടെ കഥയിങ്ങനെ

Read more about: history karnataka forts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X