Search
  • Follow NativePlanet
Share
» »വിജയ് ദേവരകൊണ്ടയും ദേവരകൊണ്ട കോട്ടയും...ഇത് സത്യമോ?

വിജയ് ദേവരകൊണ്ടയും ദേവരകൊണ്ട കോട്ടയും...ഇത് സത്യമോ?

തെലുങ്കാനയുടെ ചരിത്രത്തോട് ചേർത്തു വയ്ക്കാന്‌ സാധിക്കുന്ന ദേവരകോണ്ട കോട്ടയുടെ വിശേഷങ്ങൾ!!

വിജയ് ദേവരകോണ്ട എന്ന പേരു പരിചയം ഇല്ലാത്തവരായി ആരും കാണില്ല. ചുരുങ്ങി. ചിത്രങ്ങളിലൂടെ തെലുങ്കിൽ നിന്നും മലയാളികളെ കീഴടക്കിയ ആളാണ് വിജയ് ദേവർകോണ്ട. എന്നാൽ ആ പേരില ദേവർകോണ്ട എന്താണ് എന്ന എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു കുടുംബപ്പേരൊ സ്ഥലപ്പേരൊ ഒക്കെയാണെന്നു കരുതിയാൽ തെറ്റി. തെലുങ്കാനയിലെ ഏറ്റവും പ്രശസ്തമായ ചരിത്രസ്ഥാനങ്ങളിലൊന്നാണ് ദേവർകോണ്ട കോട്ട. തെലുങ്കാനയുടെ ചരിത്രത്തോട് ചേർത്തു വയ്ക്കാന്‌ സാധിക്കുന്ന ദേവരകോണ്ട കോട്ടയുടെ വിശേഷങ്ങൾ!!

ദേവർകോണ്ട കോട്ട

ദേവർകോണ്ട കോട്ട

തെലുങ്കാനയിലെ ഏറ്റവും പ്രാധാന്യമേറിയ കോട്ടകളിലൊന്നായാണ് ദേവർകോണ്ട കോട്ട അറിയപ്പെടുന്നത്. ഏഴു മലകൾക്കു നടുവില്‌ ഒന്നിനെയും കൂസാതെ സ്ഥിതി ചെയ്യുന്ന ഈ കോട്ട നൽഗോണ്ട ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സംരക്ഷണത്തിന്റെയും നോട്ടക്കുറവിന്റെയും അഭാവം മൂലം ഏറിയ പങ്കും നശിച്ച നിലയിലാണെങ്കിലും ഇത് തേടി ധാരാളം സന്ദർശകർ ഇവിടെ എത്തുന്നു..

പ്രധാന കേന്ദ്രങ്ങൾക്കടുത്ത്

പ്രധാന കേന്ദ്രങ്ങൾക്കടുത്ത്

തെലുങ്കാനയിലെ പ്രധാന സ്ഥലങ്ങളോട് ചേർന്നു കിടക്കുന്നതിനാൽ ഇവിടം സന്ദർശകർക്കു പ്രിയപ്പെട്ട സ്ഥലമാണ്. ഹൈദരാബാദും ശ്രീ ശൈലവും നാഗാർജ്ജുനയും ഒക്കെ സന്ദർശിക്കുന്നവർ ഇവിടെ കൂടി എത്താറുണ്ട്.

Devarakonda

നൽകോണ്ടയിൽ കാണാൻ

നൽകോണ്ടയിൽ കാണാൻ

ഒരു ചരിത്ര സഞ്ചാരിക്കും തീർഥാടകനും കാണാൻ ധാരാളമുള്ള ഇടമാണ് നൽകോണ്ട. മട്ടപ്പള്ളി,ബില്ലമരി, രാജുപാർക്ക്, പാണിഗിരി, പനഗൽ ക്ഷേത്രം, നന്ദിഗോണ്ട, ലത്തീഫ്ഷേയ്ഖ് ദർഗ, കൊല്ലൻബാഹ് ജെയ്‍ ക്ഷേത്രം, രജഗൊണ്ട ഫോർട്ട്, ഭുവനഗിരി കോട്ട, ദേവർകോണ്ട കോട്ട തുടങ്ങി.വയാണ് നല്കോണ്ടയിലെത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഇടങ്ങള്‍.

PC:Devadaskrishnan

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തെലുങ്കാനയുടെയും ഹൈദരാബാദിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. ബസിനും ട്രയിനിനും ഇവിടെ എത്തുവാൻ എളുപ്പമാണ്.

രചകൊണ്ട കോട്ട

രചകൊണ്ട കോട്ട

ദേവർകോണ്ടയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന കോട്ടയാണ് രചകൊണ്ട കോട്ട. 14-ാം നൂറ്റാണ്ടിൽ വേലമ്മ രാജവംശം സ്ഥാപിച്ച കോട്ടയാണിതെന്നാണ് ചരിത്രം പറയുന്നത്. സ്ഥാനത്തിനും സ്വത്തുക്കൾക്കും വേണ്ടിയുള്ള ഒട്ടനേകം യുദ്ധങ്ങൾക്കു സാക്ഷ്യം വഹിച്ച കോട്ട കൂടിയാണിത്.

നന്ദികൊണ്ട

നന്ദികൊണ്ട

ദേവർകോണ്ടയ്ക്കടുത്തു സന്ദർശിക്കേണ്ട മറ്റൊരു സ്ഥലമാണ് നന്ദികൊണ്ട കോട്ട. ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായ ഇവിടെ
ബുദ്ധമതവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ഇവിടെയുള്ളതിനാൽ തീർഥാടകരും ഇവിടെ എത്താറുണ്ട്.
ഇസവാഹു വംശത്തിൽ പെട്ട രാജാവാണ് ഇത് സ്ഥാപിച്ചത്. കുറച്ചു കാലങ്ങൾക്കു മുൻപ് ഇവിടെ നടത്തിയ ഖനനത്തിലൂടെയാണ് പല വിവരങ്ങളും കണ്ടെത്തുന്നത്.

PC:wikimedia

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തെലങ്കാനയിലെ നൽകോണ്ട ജില്ലയിലാണ് ദേവർകോണ്ട കോട്ട സ്ഥിതി ചെയ്യുന്നത്.
ഹൈദരാബാദിൽ നിന്നും 111 കിലോമീറ്ററും നൽഗോണ്ടയിൽ നിന്നും 60 കിലോമീറ്ററുമാണ് ദേവർകോണ്ട കോട്ടിയിലേക്കുള്ള ദൂരം. ദേവർകോണ്ട ബസ് സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടയിലെത്താം.

ഇതാണ് സത്യം...മഹാഭാരതമെന്ന ഇതിഹാസത്തിനു തെളിവു നല്കുന്ന സ്ഥലങ്ങൾ ഇതാണ്!!ഇതാണ് സത്യം...മഹാഭാരതമെന്ന ഇതിഹാസത്തിനു തെളിവു നല്കുന്ന സ്ഥലങ്ങൾ ഇതാണ്!!

ഭർത്താവിനോടുളള ഭാര്യയുടെ സ്നേഹവും പുതിയ 100 രൂപ കറൻസിയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ? ഈ കഥ വിചിത്രമാണ്!!ഭർത്താവിനോടുളള ഭാര്യയുടെ സ്നേഹവും പുതിയ 100 രൂപ കറൻസിയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ? ഈ കഥ വിചിത്രമാണ്!!

നെർസ..ത്രില്ലടിപ്പിക്കുന്ന യാത്രയും ഒളിഞ്ഞിരിക്കുന്ന വവ്വാലുകളുംനെർസ..ത്രില്ലടിപ്പിക്കുന്ന യാത്രയും ഒളിഞ്ഞിരിക്കുന്ന വവ്വാലുകളും

Read more about: forts telangana monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X