Search
  • Follow NativePlanet
Share
» »കൽക്കരിയുടെ നാട്ടിലെ കാഴ്ചകൾ!

കൽക്കരിയുടെ നാട്ടിലെ കാഴ്ചകൾ!

ചുറ്റോടുചുറ്റും കാണുന്ന കൽക്കരി പാടങ്ങൾ, എവിടെ നോക്കിയാലും കൽക്കരി ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ... കൽക്കരി പാടങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദികൾ... നാടെത്ര താണ്ടി വന്നിട്ടുള്ള സഞ്ചാരിയാണെന്നു പറഞ്ഞാലും ഈ കാഴ്ചകൾ പുതുമയുള്ളതായിരികകും,

ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്ന ധൻബാദ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ്. ഝാർഖണ്ഡിലെ ഏറ്റവും പ്രശസ്തമായ കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന ധൻബാദ് ഇവിടുത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ധൻബാദിന്റെ വിശേഷങ്ങളിലേക്ക്...

 ധൻബാദ് എന്നാൽ

ധൻബാദ് എന്നാൽ

ധനത്തിന്റെ നാട് എന്നാണ് ധൻബാദിനർഥം. സമ്പത്തും ഐശ്വര്യവും ഒരുപോലെയുള്ള ഇടം എന്നാണ് ഇവിടുള്ളവർ ധൻബാദിനെ വിശേഷിപ്പിക്കുന്നത്. മണ്ണിൽ നിന്നും സുലഭമായി ലഭിക്കുന്ന ധാതുക്കളാണ് ഈ നാടിനെ ഇത്രയും സമ്പന്നമാക്കിയത്.

കൂടാതെ അവിടുത്തെ പ്രാദേശിക ഭാഷയിൽ ധൻ എന്നാൽ പാടം എന്നും അർഥമുണ്ട്. പാടം ഉള്ള ഇടം എന്ന അർഥത്തിലും ധൻബാധിനെ ഉപയോഗിക്കുന്നു.

PC:TripodStories- AB

കാടും നാടു ചേര്‍ന്നയിടം

കാടും നാടു ചേര്‍ന്നയിടം

ധൻബാധിൻറെ ചരിത്രത്തിലേക്ക് പോയാൽ ഒരുകാലത്ത ഇത് ബീഹാറിന്റെ ഭാഗമായിരുന്നു എന്നു കാണാം.പ്രശസ്ത ചൈനീസ സഞ്ചാരിയായിരുന്ന ഹുയാൻ സാങ്ങിന്റെ രേഖകളിൽ ഈ പ്രദേശത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കാടുകളാൽ നിറ‍ഞ്ഞു കിടന്നിരുന്ന ഈ പ്രദേശം ധാതുക്കളാൽ സമ്പന്നം കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യം ബീഹാറിന്റെയുപം പിന്നീട് പശ്ചിമ ബംഗാളിന്റെയും ഭാഗമായി ഇവിടം മാറി. പിന്നീട് ഝാർഖണ്ഡ് രൂപീകരിച്ചപ്പോൾ ഈ സംസ്ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു.

PC:Shivsh0336

മൈതോൻ അണക്കെട്ട്

മൈതോൻ അണക്കെട്ട്

ബരാകാർ നദിയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന മൈതോൻ അണക്കെട്ടാണ് ഇവിടുത്തെ ഏറ്റവും പ്രധാന വിനോദ സഞ്ചാര ആകർഷണം. ഇവിടെ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇവിടെ ഈ അണക്കെട്ട് നിർമ്മിക്കുന്നത്. എന്നാൽ ഇന്ന് ഇവിടെ ഏറ്റവും അധികം വൈദ്യുതി ഉത്പാദിപ്പിക്കുന്ന അണക്കെട്ടുകളിലൊന്നായി മൈതോൻ അണക്കെട്ട് മാറിയിരിക്കുന്നു.

ഇവിടെയുള്ളവര്‍ വൈകുന്നേരങ്ങൾ ചിലവഴിക്കുവാനായി ഇവിടം തിരഞ്ഞെടുക്കുന്നു.

PC:Jaiprakashsingh

പാഞ്ചേത് അണക്കെട്ട്

പാഞ്ചേത് അണക്കെട്ട്

ദാമോദർ വാലി കോർപ്പറേഷന്റെ കീഴിൽ നിർമ്മിക്കപ്പെട്ട വിവിധോദേശ പദ്ധതികളിൽ ഒന്നാണ് പാഞ്ചേക് അണക്കെട്ട്.

വൈദ്യുതോത്പാദനം, ജലസേചനം, വെള്ളപൊക്ക നിയന്ത്രണം, തുടങ്ങിയ കാര്യങ്ങൾക്കായാണ് ദാമോദർ നദിയുടെ കുറുകെ ഇത് നിർമ്മിക്കുന്നത്. പാഞ്ചേത് മലകൾക്കു സമീപം നിർമ്മിക്കപ്പെട്ടിരിക്കുന്ന അണക്കെട്ടായതിനാൽ ഇവിടെ നിന്നുള്ള കാഴ്ചകൾ തീർത്തും ആകർഷണീയമാണ്.

ഒരു പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഇവിടുത്തെ പാത വണ്ടിയിലെത്തുന്നവർക്ക് വലിയ വെല്ലുവിളി തന്നെ സൃഷ്ടിക്കുന്നതാണ്.

PC:P.K.Niyogi

ജാരിയ

ജാരിയ

ഝാർഖണ്ഡിലെ ഏറ്റവും വലിയ കൽക്കരി പാടങ്ങളിലൊന്നാണ് ധന്‍ബാദിനു സമീപം സ്ഥിതി ചെയ്യുന്ന ജാരിയ. ഝാർഖണ്ഡിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സും ഇവിടം തന്നെയാണ്. വിനോജ സഞ്ചാരികളെക്കാൾ അധികമായി ഗവേഷകരും വിദ്യാർഥികളുമാണ് വിവിധ കാര്യങ്ങൾ പഠിക്കുവാനായി ഇവിടെ എത്തിച്ചേരുന്നത്.

PC:ripodStories- AB

ബാത്തിന്താ വെള്ളച്ചാട്ടം

ബാത്തിന്താ വെള്ളച്ചാട്ടം

ധൻബാദ് സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാത്തിന്താ വെള്ളച്ചാട്ടം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. കനത്ത കാടിനും പാറക്കെട്ടുകൾക്കും നടുവിൽ സ്ഥിതി ചെയ്യുന്ന ബാത്തിന്താ വെള്ളച്ചാട്ടം ചെറിയ ട്രക്കിങ്ങിനും ഹൈക്കിങ്ങിനും പറ്റിയ ഇടം കൂടിയാണ്.

PC:Vsvinaykumar2

കല്യാണേശ്വർ മന്ദിർ

കല്യാണേശ്വർ മന്ദിർ

മാത്തോൻ അണക്കെട്ടിൽ നിന്നും അ‍ഞ്ച് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കല്യാണേശ്വർ മന്ദിർ. നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടെ മനുഷ്യബലി നടന്നിരുന്നു എന്നാണ് വിശ്വാസം. നൂറുകണക്കിന് വിശ്വാസികൾ ദിവസവും എത്തിച്ചേരുന്ന ക്ഷേത്രം കൂടിയാണിത്.

ഗണപതി അനുവദിച്ചാൽ മാത്രം പ്രവേശനം...കണ്ണാടിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന യക്ഷി..കുടുംബകലഹം തീർക്കുന്ന മഹാദേവൻ.അപൂർവ്വങ്ങളിൽ അപൂർവ്വമായ ശിവ ക്ഷേത്രം...

ഒറ്റയ്ക്കുള്ള ഗോവ യാത്രയിൽ തീർച്ചയായും ഒഴിവാക്കേണ്ട ഏഴു സ്ഥലങ്ങളെ അറിയാം...

മരണം ഉറപ്പായാൽ ആളുകൾ വരാൻ താല്പര്യപ്പെടുന്ന വാരണാസിയിലെ മുക്തി ഭവന്റെ വിശേഷങ്ങൾ...

Read more about: jharkhand dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X