ദുരന്തങ്ങള്‍ കൊണ്ട് കഥകളുണ്ടായ ഇടമാണ് തമിഴ്നാട്ടിലെ ധനുഷ്കോടി. ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കുണ്ടായിരുന്ന കപ്പല്‍ ഗതാഗതത്തിന്റെ പ്രധാന സ്ഥലമായിരുന്ന ഇവിടം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട പ്രേതനഗരമാണ്.
ഒരിക്കല്‍ ചുഴലിക്കാറ്റും പിന്നീട് സുനാമിയും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ ധനുഷ്കോടിയെ അറിയാം.

ധനുഷ്കോടി
തമിഴ്നാടിന്റെ തെക്കേ അറ്റത്തുള്ള ധനുഷ്കോടി പുരാണങ്ങള്‍ ഏറെ പരാമര്‍ശിക്കുന്ന ഒരിടമാണ്. മുന്തുറമുഖപട്ടണം കൂടിയായ ഇവിടം ഇന്ന് ജീവിക്കുന്ന ഒരു പ്രേതനഗരമാണ്.
pc: wikipedia

പുരാണങ്ങളിലെ ധനുഷ്കോടി
ലങ്കാധിപതിയായ രാവണന് സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ ലങ്കയിലേക്ക് കടക്കാനായി രാമന് പണിത സേതുബന്ധനത്തിന്റെ അറ്റം ഇവിടെയാണ് എന്നാണ് വിശ്വാസം. സേതുബന്ധനത്തിന്റെ പണി തുടങ്ങിയപ്പോള്‍ രാമന് തന്റെ ധനുസ്സ് കൊണ്ട് ഇവിടെ അടയാളപ്പെടുത്തിയിരുന്നുവത്രെ. അങ്ങനെ ധനുസ്സിന്റെ അറ്റം എന്ന അര്‍ഥത്തിലാണ് ധനുഷ്കോടി ഉണ്ടായത്.

രാമേശ്വര തീര്‍ഥാടനത്തിന്റെ ആരംഭ സ്ഥാനം
ഇവിടെ ബംഗാള്‍ ഉള്‍ക്കടലും ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്നാനം രാമേശ്വര തീര്‍ഥാടനത്തിന്റെ മുന്നോടിയായിട്ടുള്ള കാര്യമാണ്.
കൂടാതെ വിശ്വാസമനുസരിച്ച് കാശി തീര്‍ഥാടനം പൂര്‍ത്തിയാകണമെങ്കില്‍ രാമേശ്വരം ക്ഷേത്രദര്‍ശനവും സേതുസ്നാനവും പൂര്‍ത്തിയാകണമത്രെ.
pc:Nsmohan

ശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകള്‍
ശ്രീലങ്കയോളമെത്തുന്നുവെന്ന് കരുതുന്ന പാറക്കെട്ടുകളാണ് ധനുഷ്കോടിയുടെ ഒരാകര്‍ഷണം.പണ്ട് ശ്രീരാമന് നിര്‍മ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് കരുതുന്ന പാറക്കെട്ടുകള്‍ ഇവിടെയുണ്ട്. ഏകദേശം പതിനെട്ട് കിലോമീറ്റര്‍ നീളത്തിലുണ്ട് ആ പാറക്കെട്ടുകള്‍.

1964ലെ കൊടുങ്കാറ്റ്
ധനുഷ്കോടിയുടെ ഇന്നു കാണുന്ന ഉപേക്ഷിക്കപ്പെട്ട അവസ്ഥയ്ക്ക് കാരണമായത് 1964 ഡിസംബറില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റാണ്. ഡിസംബര്‍ 22ന് ആരംഭിച്ച മഴയും കടല്‍ ക്ഷോഭവും അവസാനിച്ചത് ധനുഷ്കോടിയിലെ ജീവന്റെ ശേഷിപ്പുകളെ എടുത്തുകൊണ്ടായിരുന്നു.

അവസാന ട്രെയിന്‍ യാത്ര
അന്ന് ഡിസംബര്‍ 22ന് പാമ്പനില്‍ നിന്നും ധനുഷ്കോടിയിലേക്കുള്ള ട്രയിന്‍ അതിന്റെ യാത്രക്കാരുമായി യാത്ര ആരംഭിച്ചിരുന്നു. ഏകദേശം 11.55 ഓടെ രാമേശ്വരം പിന്നിട്ടു. പെട്ടന്നു വന്ന കടല്‍ക്ഷോഭം ധനുഷ്കോടിയേയും തീവണ്ടിയേയും ബാക്കി വെച്ചില്ല. 140 ല്‍ അധികം ആളുകളുമായി സഞ്ചരിച്ച തീവണ്ടി അപ്പാടെ കടലെടുത്തു. ഭവനങ്ങളും ആരാധനാലയങ്ങളും കടലെടുത്തപ്പോള്‍ കൂടെപ്പോയത് രണ്ടായിരത്തോളം മനുഷ്യജീവനുകളുമായിരുന്നു.

ദുരന്തത്തിന്റെ ശേഷിപ്പുകള്‍
തകര്‍ന്ന റെയില്‍വേ ലൈനുകളും ആളൊഴിഞ്ഞ കെട്ടിടങ്ങളും മരുഭൂമി പോലെ കിടക്കുന്ന സ്ഥലങ്ങളും ഒക്കെ ചേര്‍ന്ന് ധനുഷ്കോടിക്ക് നല്‍കുന്നത് ഒരു പ്രേതനഗരത്തിന്റെ മട്ടും ഭാവവുമാണ്.

ആവര്‍ത്തിക്കുന്ന ദുരന്തം
ഒരിക്കല്‍ കടലെടുത്ത ധനുഷ്കോടിയെ പിന്നെയും കടല്‍ തേടിയെത്തി. 2004 ഡിസംബര്‍ 26നു ആഞ്ഞടിച്ച സുനാമിത്തിരകള്‍ അന്നു ബാക്കിയാക്കിയതെല്ലാം കൊണ്ടുപോവുകയാണുണ്ടായത്. ഈ സുനാമിയോടെ ഇവിടം തീര്‍ത്തും നശിക്കപ്പെട്ടു എന്നു പറയാം.
pc: Nsmohan

ജീവിക്കുന്ന പ്രേതാലയം
ആളുകളില്ലാത്ത, തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രമുള്ള ധനുഷ്കോടി സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത് ജീവിക്കുന്ന പ്രേതാലയം എന്നാണ്.
pc: Soorajna

ശിവനെ കാത്തിരിക്കുന്ന നന്ദി
ധനുഷ്കോടിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ് തകര്‍ന്നടിഞ്ഞ ശിവക്ഷേത്രവും ശിവനെ കാത്തിരിക്കുന്ന നന്ദിയുടെ പ്രതിമയും. ക്ഷേത്രം നശിച്ചെങ്കിലും ഇവിടുത്തെ നന്ദിയുടെ പ്രതിമയ്ക്ക് കേടുപാടൊന്നും നശിച്ചിട്ടില്ല. അത് ഇപ്പോഴും ശിവനെയും കാത്തിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്.

ശ്മശാനഭൂവിലെ പുണ്യസ്ഥലം
രാമന്റെ സ്ഥലമെന്ന അറിയപ്പെടുന്ന രാമേശ്വരം ധനുഷ്കോടിയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
pc:Nsmohan

നശിക്കപ്പെടുന്ന ഇടം
ഇപ്പോഴത്തെ സ്ഥിതി ഗതികള്‍ തുടര്‍ന്നാല്‍ ധനുഷ്കോടിയുടെ പൂര്‍ണ്ണമായ പതനം ഉടനെയുണ്ടാകുമെന്നാണ് പഠനങ്ങല്‍ പറയുന്നത്.
സഞ്ചാരികളും മറ്റും തള്ളുന്ന മാലിന്യങ്ങളും കടലില്‍ നിന്നടിയുന്ന മാലിന്യങ്ങളും ഈ പ്രദേശത്തെം ഓരോ ദിവസവും നാശത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്.

കടലുകള്‍ ചേരുന്നയിടം
ജീവിക്കുന്ന പ്രേതാലയത്തിലേക്കുള്ള യാത്രയിലെ പ്രധാന ആകര്‍ഷണമാണ് കടലുകള്‍ ചേരുന്നയിടം. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും സംഗമിക്കുന്ന കാഴ്ച ഏറെ ആകര്‍ഷകമാണ്. ഇവിടെനിന്നും 13 കിലോമീറ്റര്‍ കൂടിയ യാത്ര ചെയ്താല്‍ ധനുഷ്കോടി ബീച്ചിലെത്താം.
pc:Youtube

ധനുഷ്കോടി ബീച്ച്
ധനുഷ്കോടിയിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ധനുഷ്കോടി ബീച്ച്. മനോഹരമായ കാലാവസ്ഥയും കാഴ്ചകളുമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
pc: mutta

ഇന്നത്തെ ധനുഷ്കോടി
കടല്‍ കലിതീര്ത്തെങ്കിലും ഇന്നും ഇവിടെ താമസിക്കുന്നത് കടലിനെ വിശ്വസിക്കുന്ന മത്സ്യത്തൊഴിലാഴികളാണ്. മീന്‍പിടിച്ചും കക്കകള്‍ വാരിയും സഞ്ചാരികളില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ജീവിക്കുയാണ് ഇവര്‍.
pc: Nsmohan

ഉയര്‍ത്തെഴുന്നേല്‍ക്കുമോ?
ടൂറിസം രംഗത്തു വന്‍ കുതിച്ചു ചാട്ടം നടത്താന്‍ കഴിയുന്ന ഇവിടം എന്നാല്‍ അവഗണനയിലാണ്. ഇവിടേക്ക് കൃത്യമായ പാതകളോ സൗകര്യങ്ങളോ ഒന്നും സഞ്ചാരികള്‍ക്ക് ലഭ്യമല്ല.
pc: Chandra

ധനുഷ്കോടിയിലെത്താന്‍
രാമേശ്വരത്തു നിന്നും ധനുഷ്കോടി വരെ നല്ല റോഡാണുള്ളത്. ഇവിടുത്തെ ചെക്ക് പോസ്റ്റില്‍ നിന്നും 8 കിലോമീറ്ററോളം ദൂരം മണല്‍പ്പരപ്പിലൂടെയാണ് സഞ്ചരിക്കോണ്ട്. സാധാരണ വാഹനങ്ങള്‍ പോകാന്‍ മടിക്കുന്ന ഇതിലൂടെ ട്രക്കിലോ ജീപ്പിലോ വേണം യാത്ര ചെയ്യാന്‍.
pc: Nsmohan